ഒന്നും ഉരിയാടാതെ 8 [നൗഫു] 4877

“എന്നിട്ട്.. നിന്നോട് എന്റെ കൂടെ കിടക്കണ്ടന്ന് പറഞ്ഞില്ലേ…”

 

“പറഞ്ഞു..”

 

“എന്നിട്ടോ.. നീ എന്ത് പറഞ്ഞു..”

 

“ഞാൻ ഒന്നും പറഞ്ഞില്ല.. എന്ത് പറയാൻ ആണ്.. അവനോട് ഞാൻ അന്നേ പറഞ്ഞതാ വീട്ടിൽ വന്നു ഉപ്പാനോട് എന്നെ ചോദിക്കാൻ..”

 

“എന്നിട്ട്…”

 

“ഓന് ചോദിക്കാൻ പേടി…”

 

“നല്ല കാമുകൻ.. അല്ല ഈ വിക്രസ് ആരാ ഒപ്പിച്ചത്..”

 

“അത് അവനാ.. ഞങ്ങളുടെ ഫ്രണ്ട്.. ജാബിർ..”

 

“അവൻ എവിടെ ഉള്ളത് ആണ്..”

 

“കോളേജിന്റെ അടുത്താണ് വീട്.. നിനക്ക് എന്തിനാ ഓന്റെ ഡീറ്റെയിൽസ്..”

 

“ഏയ് ഒന്നുമില്ല.. വെറുതെ.. “

 

പണി കൊടുക്കണം അവറാച്ച… ഒരു രണ്ട് ലഡു അങ്ങോട്ട് പൊട്ടിച്ചു ഖൽബിൽ.. അല്ല പിന്നെ…

 

“അല്ല നീ എന്താ ഒരു ബഹുമാനമില്ലാതെ സംസാരിക്കുന്നത്.. ഞാൻ നിന്റെ ഇത്തയല്ലേ..”

 

“ഹോ.. അത് ഇന്നലെ പത്തു മണിക്ക് കഴിഞ്ഞു.. നിന്റെ ബാപ്പ എന്റെ കയ്യിൽ പിടിച്ചു നിന്നെ ഏൽപ്പിച്ചു എന്ന് പറഞ്ഞപ്പോൾ… ഇനി നിന്നെ ഞാൻ എങ്ങനെ ഇത്ത എന്ന് വിളിക്കും..”

 

“ടാ ടാ… അത് കരുതി എന്നെ തൊടാനോ പിടിക്കാനോ വന്നാൽ നിന്നെ ഞാൻ ചവിട്ടി കൂട്ടും..”

 

“ഹേ.. പിന്നെ നിന്നെ പിടിക്കാനും തൊടാനുമുള്ള അവകാശം ഈ ഭൂമിയിൽ എനിക്ക് മാത്രെമേ ഇപ്പൊഴുള്ളൂ..”

 

“മോനെ ബാവു.. ചതിക്കരുത്.. എനിക്ക് അജ്‌മലിക്കയെ ഇഷ്ട്ടമാണെന്ന് നിനക്ക് അറിയില്ലേ..”

 

Updated: April 25, 2021 — 3:20 pm

52 Comments

  1. Super ❤️❤️❤️❤️❤️

Comments are closed.