ഒന്നും ഉരിയാടാതെ 8 [നൗഫു] 4809

നാജി ഒന്നും മിണ്ടാതെ ഞാൻ പറയുന്നതെല്ലാം കേട്ടു ഇരിക്കുന്നുണ്ട്…

 

“അത് പോട്ടെ.. നീ എന്തിനാ.. ഇന്നലെ എന്റെ നേരെ ചീറി പാഞ്ഞു വന്നത്..”

 

“അത്.. അത് പിന്നെ…”

 

“എന്താ.. നിന്റെ നാവ് ഇറങ്ങിയൊ…”

 

“ഇല്ല..”

 

“വേഗം പറ.. ഇപ്പൊ തന്നെ ഒരുപാട് സമയമായി.. ഇന്നലത്തെ ഉറക്കം തന്നെ ബാക്കിയാണ്.. അതിന്റെ തലേന്ന് നിന്റെ ഒടുക്കത്തെ കല്യാണത്തിന് കോഴി കട്ട് ചെയ്തു ഉറക്കവും പോയിരുന്നു..”

 

“എന്നാൽ നീ ഉറങ്ങിക്കോ..”

 

“അതൊന്നും വേണ്ട.. നീ പറ… ഞാൻ കേൾക്കാം…”

 

“നീയാണ് അങ്ങനെ ചെയ്തത് എന്ന് കേട്ടപ്പോൾ ഇന്നലെ എനിക്ക് നിന്നോട് നല്ല ദേഷ്യം വന്നു അതാ..”

 

“എന്നിട്ട്.. നീ എപ്പോഴാ ഞാൻ അല്ലാന്ന് അറിഞ്ഞത്..”

 

“അത് ഇന്നലെ രാത്രിയിൽ തന്നെ അറിഞ്ഞു..”

 

“പിന്നെ എന്തിനാടി പോത്തേ എന്നെ രാവിലെ ചവിട്ടി താഴെയിട്ടത്..”

 

“അത് അപ്പൊ എനിക്ക് അങ്ങനെ തോന്നി…”

 

“ബല്ലാത്ത സാധനം തന്നെ.. ഇനി ഇത് പോലെ ഒന്ന് നിന്റെ ബാപ്പ സുകൂർ ഉണ്ടാക്കാത്തത് നന്നായി..”

 

“നന്നായി അല്ലെ.. അത് ഉപ്പ എന്നോടും പറയാറുണ്ട്..”

 

ഒരു ഇളിഞ്ഞ പുഞ്ചിരി നൽകി അവൾ പറഞ്ഞു..

 

“എന്നിട്ട് നിനക്ക് വേറെ എന്താ പറയാൻ ഉള്ളത്.. അല്ല ഒരു കാര്യം ചോദിക്കാൻ വിട്ടു.. നിന്റെ അജ്‌മലിക്ക വിളിച്ചില്ലെനിയോ…”

 

“ഹ്മ്മ്…”

 

“എന്താ..”

 

“വിളിച്ചിനി..”

 

Updated: April 25, 2021 — 3:20 pm

52 Comments

  1. Super ❤️❤️❤️❤️❤️

Comments are closed.