ഒന്നും ഉരിയാടാതെ 8 [നൗഫു] 4877

“ആ ഹ.. പൊളിച്ചു.. എന്നിട്ട്..”

 

“ഇന്ന് അജ്‌മലിക്ക അവളെ വിളിച്ചു ഒരുപാട് കരഞ്ഞെന്ന് പറഞ്ഞു..”

 

അവൻ കരയണം… ഞാൻ മനസിൽ പറഞ്ഞു കൊണ്ടു അവൾ പറയുന്നത് കേട്ടു കൊണ്ടു നടന്നു…

 

“അജ്‌മൽ നിന്നെ വിളിച്ചില്ലേ…”

 

“വിളിച്ചിരുന്നു.. ഞാൻ ഫോൺ എടുത്തില്ല…”

 

“അത് എന്തെ…”

 

“എടുക്കാൻ കഴിയുന്നില്ല…”

 

“നാജി… നിന്നോട് എന്ത് പറയണമെന്ന് എനിക്ക് അറിയില്ല പക്ഷെ കെട്ടിയ പെണ്ണിനെ കാമുകന് തിരിച്ചു കൊടുക്കുന്ന വിശാല മനസ്ക്കനായ ആണാവാനൊന്നും എനിക്ക് കഴിയില്ല..”

 

“ബാവു.. ഞാൻ പറയുന്നത് ഒന്ന് കേൾക് നീ…”

 

“നീ പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട്…”

 

“എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയില്ല… ഞാൻ എന്റെ മനസ് അജ്‌മലിന് എന്നോ കൊടുത്തു പോയി…”

 

“എത്രാമത്തെ ആളായി..”

 

“എന്താ…”

 

“നിന്റെ എത്രാമത്തെ കാമുകൻ ആണെടി അജ്‌മൽ…”

 

എന്റെ മുഖത്തു വിരിഞ്ഞ ദേഷ്യത്തോടെ ഞാൻ അവളോട്‌ ചോദിച്ചു..

 

അവൾ കുറച്ച് നേരം മിണ്ടാതെ നിന്നു..

 

“നിനക്ക് ഐസ് ഒരതി വേണോ..”

 

ഞാൻ അവളുടെ നിൽപ് കണ്ടപ്പോൾ ചോദിച്ചു…

 

“ഇവിടെ ഇരി…”

 

ഞാൻ പെട്ടന്ന് തന്നെ അവിടെ അടുത്തുള്ള ഇക്കയുടെ അടുത്തേക് പോയി രണ്ട് ഐസ് ഒരതി വേടിച്ചു വന്നു.. അവൾക് കൊടുത്തു…

 

Updated: April 25, 2021 — 3:20 pm

52 Comments

  1. Super ❤️❤️❤️❤️❤️

Comments are closed.