“അത് ഏതായാലും നന്നായി..”
അവൾ പുഞ്ചിരി തൂകി കൊണ്ടു പറഞ്ഞു..
എളാപ്പ പുറത്ത് നിന്നും വന്നപ്പോൾ ഞാൻ ആ റൂമിൽ നിന്നും ഇറങ്ങി… അവിടുന്ന് തിരികെ വരുന്നതിന് ഇടയിൽ നാജിയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു കെട്ടിയിരുന്നു…
“എന്ത് പറ്റി ഭാര്യ.. മുഖം വീർത്തിരിക്കുന്നു..”
അവളൊന്നും മിണ്ടാതെ തന്നെ ഇരുന്നു..
ഞാൻ ബൈക്ക് നേരെ ബീച്ച്ലേക് വിട്ടു..
കടലിലേക് കല്ലിട്ട് രണ്ട് കിലോമീറ്ററോളം അവിടെ നടപാത ഒരുക്കിയിട്ടുണ്ട്…
“വാ..”
ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി അവളെ വിളിച്ചു…
“ഞാൻ ഇല്ല…”
“വാടോ.. നമുക്കൊന്ന് നടന്നു വരാം..”
ഞങ്ങൾ കടലിൽ നിന്നും വീശി അടിക്കുന്ന ആ ഇളം കാറ്റിൽ മെല്ലെ മുന്നിലേക്ക് നടന്നു.. എന്റെ അരികിലായി തന്നെ നാജി നടക്കുന്നുണ്ട് പക്ഷെ അവൾ ഇവിടെ ഒന്നുമല്ല..
“നാജി…”
“ഹ്മ്മ്..”
“എന്തുപറ്റി..”
“ഒന്നുമില്ല…”
“പറയെടോ…”
“ആയിഷ കുറേ ഏറെ കുറ്റപ്പെടുത്തി..” കുറച്ചു വിങ്ങലോടെ അവൾ പറയുവാൻ തുടങ്ങി…
“എന്തിന്..”
“അവളുടെ ഇക്കയെ മറന്നു നിന്റെ കൂടെ നടക്കുന്നതിന്..”
“അതിന് അവൾക് അറിയുമോ നിന്നെ അജ്‌മൽ സ്നേഹിക്കുന്നത്..”
“അറിയാം…”
Super ❤️❤️❤️❤️❤️