ഒന്നും ഉരിയാടാതെ 19 [നൗഫു] 4886

“ഹേയ്.. അത് നിന്റെ മൂഡോഫ് മാറ്റാൻ ഞാൻ പറഞ്ഞത് അല്ലെ.. അവനു കമ്പനിയില്‍ നിന്നും ലീവ് കിട്ടിയാൽ ഉടനെ ഇവിടെ എത്തും.. അവന്റെ രാജകുമാരിയെ .. ദുഷ്ടനായ കൊള്ളക്കാരന്റെ കയ്യിൽ നിന്നും മോചിപ്പിക്കാൻ… ഒരു അറബി കഥ പോലെ… വാളും വീശി തല അറുത്തു മാറ്റി… അവളെ കുതിരപ്പറത്തേറ്റി അവൻ പോകും…”

 

അവൾ അതും പറഞ്ഞു പാതി മയക്കത്തിലും ചിരിച്ചു…

 

“ഞാനാണോ ആ കൊള്ളക്കാരന്‍…”

 

അറിഞ്ഞിട്ടും അവളുടെ നാവിൽ നിന്ന് തന്നെ വീണ്ടും അത് കേൾക്കുവാനായി ഞാൻ ചോദിച്ചു…

 

“അതേ.. നീ തന്നെയാണ് ആ കൊള്ളക്കാരന്‍…രാജകുമാരന്റെ നായികയെ തട്ടി എടുക്കാൻ നോക്കുന്ന കൊള്ളക്കാരൻ…”

 

ഉറക്കത്തിലേക് വീഴുന്നത് പോലെ ശബ്‌‌ദം കുറച്ചു കുഴഞ്ഞു കൊണ്ട് നാജി പറഞ്ഞു…

 

“നാജി നിന്റെ മനസിൽ ഞാൻ ഇപ്പോഴും ഇല്ലേ…”

 

നാജി കുറച്ചു നിമിഷം ഒന്നും പറഞ്ഞില്ല…

 

“എന്റെ നെഞ്ചിൽ അവൻ മാത്രമേ ഉള്ളൂ.. എന്റെ അജ്‌മൽ …”

 

പിന്നെ പതിയെ പറഞ്ഞു അവളുടെ പാതി മാത്രം തുറന്നിരുന്ന കണ്ണുകൾ അടഞ്ഞു…

 

❤❤❤

121 Comments

  1. ♥️♥️

Comments are closed.