ഒന്നും ഉരിയാടാതെ 19 [നൗഫു] 4966

“അതിന് മാത്രം ഞാൻ നിന്നോട് എന്ത് അടുപ്പമാണ് കാണിച്ചത്…”

 

നാജി അവളുടെ സംശയം എന്നോട് വീണ്ടും ചോദിച്ചു…

 

“പെണ്ണെ… ഒരാണിന്റെ ഹൃദയം കീയടക്കാൻ ഒരു നോട്ടം മതിയാകും… അതല്ലാതെ എനിക്ക് അതിനൊരു ഉത്തരം തരാൻ ഇല്ല…”

 

നാജി.. ഒന്ന് ദീർഘശ്വാസം വലിച്ചു വിട്ടു..

 

“എന്തെ. എനിക്ക് ഭ്രാന്ത് ആണെന്ന് തോന്നുണ്ടോ നിനക്ക്..”

 

അവളുടെ മുഖത്തെ നിഗൂഢത നിറഞ്ഞ ഭാവം കണ്ടു ഞാൻ ചോദിച്ചു…

 

സത്യം… ഞാൻ ആലോചിച്ചു വെച്ചതെ ഉള്ളൂ.. നിനക്ക് ഭ്രാന്ത് ആണെന്ന്..

 

“എന്നാൽ ഒരു കാര്യം ചോദിക്കട്ടേ….നാജി…”

 

“ഹ്മ്മ്..”

 

പതിയെ ഉറക്കത്തിലേക് വീണു കൊണ്ട് അവൾ മൂളി…

 

“നേരത്തെ ഉച്ചക്ക് നീ എന്നോട് പറഞ്ഞില്ലേ ഇനി അവൻ വരില്ലെന്ന്.. അത് ആര് വരില്ലെന്ന പറഞ്ഞത്… അജ്‌മൽ ആണോ…”

 

അവന്റെ പേര് കേൾക്കാനുള്ള എന്റെ ഉള്ളിലെ സന്തോഷത്തില്‍ ഞാൻ ചോദിച്ചു…

121 Comments

  1. ♥️♥️

Comments are closed.