ഒന്നും ഉരിയാടാതെ 19 [നൗഫു] 4886

ഇനി പറ.. കണ്ണിൽ നോക്കി പറയണം..

 

കണ്ണിൽ നോക്കിയാൽ സത്യം പറയേണ്ടി വരും.. എനിക്ക് അറിയാം.. ഞാൻ പിന്നെയും നോക്കാതെ ഇരിക്കാന്‍ ശ്രമിച്ചു പോയി…

 

“ബാവു.. നീ പറഞ്ഞില്ലേൽ സത്യമായിട്ടും ഞാൻ ഇനി നിന്നോട് മിണ്ടില്ല..”

 

അവൾ അവസാനത്തെ അടവ് എടുത്തെന്നു തോന്നുന്നു…

 

❤❤❤

 

“എനിക്ക് നിന്റെ ഫോണിലേക്കു മെസ്സേജ് വന്നത് കണ്ട സമയം.. ഞാൻ അത് നോക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.. നോക്കിയതാണല്ലോ എന്റെ മനസിൽ ആ സമയം അത്രക്ക് ടെൻഷനായത്…

 

നീയും അജ്‌മലും എങ്ങനെ ആയിരുന്നു എന്നെനിക്ക് അറിയില്ല… അതെനിക്ക് അറിയാൻ താൽപര്യവും ഇല്ല.. പക്ഷെ.. നീ എന്റെ ആരെല്ലാമോ ആണെന്ന് മനസിൽ മുഴുവൻ നിറയുന്നുണ്ട്.. ഏതു പോലെ എന്ന് ഞാൻ നിന്നെ എങ്ങനെ പറഞ്ഞു മനസിലാകും… എനിക്ക് അറിയില്ല നാജി നിന്നോട് പറഞ്ഞു തരാൻ…

 

‘നാജിയുടെ കണ്ണുകളിൽ ഉറക്കം വന്നു തുടങ്ങി എന്ന് തോന്നുന്നു… ”

 

ഞാൻ വീണ്ടും സംസാരിക്കാൻ തുടങ്ങി…

 

നിന്റെ സൗന്ദര്യം, അല്ലേൽ നിന്റെ സ്വത്ത് .. അതും അല്ലേൽ നിന്റെ ഉദ്യോഗം,… അല്ല അതൊന്നും അല്ല എനിക്ക് നിന്നോടുള്ള അടുപ്പത്തിന്റെ കാരണം.. ഒരു പക്ഷെ ഞാൻ പറഞ്ഞാൽ നീ ചിരിക്കുമായിരിക്കും… എന്റെ ഹൃദയം മിടിക്കുന്നത് പോലും നിനക്ക് വേണ്ടി ആണെന്ന് തോന്നുന്നു…”

121 Comments

  1. ♥️♥️

Comments are closed.