ഒന്നും ഉരിയാടാതെ 19 [നൗഫു] 4966

“ഹേയ് എനിക്കറിയില്ല.. പക്ഷെ ബാവു അതൊന്നും ജീവിതത്തില്‍ നമുക്ക് ആവശ്യം ഉള്ളത് അല്ലല്ലോ..”

 

“അങ്ങനെ ആണേൽ അതൊക്കെ എന്തിനാ നമ്മളെ പഠിപ്പിക്കുന്നത്..”

 

“ഞാൻ വിട്ടു.. മോനെ.. നീ ഇന്ന് നല്ല ഫോമിൽ ആണ്.. നിന്നെ ജയിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല…”

 

“എന്നാൽ ശരി…”

 

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ഫാനിന്റെ സ്പീഡ് ഫുള്ളിലേക് മാറ്റി..

 

“അല്ല നാജി… മഴ വന്നാൽ പിന്നെ വേഴാമ്പല്‍ എന്ത് ചെയ്യും..”

 

“അതിനുള്ള ഉത്തരം നീ തന്നെ കണ്ടു പിടിച്ചാൽ മതി.. കണ്ടെത്തിയാൽ നിനക്ക് എന്റെ കയ്യിൽ നിന്നും ഒരു സമ്മാനം ഉണ്ട്…”

 

ആഹാ.. എന്നാൽ കണ്ടെത്തിയിട്ട് തന്നെ കാര്യം.. അല്ല പിന്നെ… ഞാൻ എന്റെ കൈകൾ വയറിലേക് വെച്ച് കൊണ്ട് കൂട്ടി പിടിച്ചു മുകളിലേക്കു നോക്കി കിടന്നു…

 

“ബാവു…”

 

എന്റെ ചിന്തകളെ ഫുൾ സ്റ്റോപ്പിട്ടു കൊണ്ട് നാജി വീണ്ടും എന്നെ വിളിച്ചു…

 

“ഹ്മ്മ്…”

 

“നീ നേരത്തെ എനിക്ക് വന്ന മെസ്സേജ് മുഴുവൻ കണ്ടുവോ…”

 

“ഹ്മ്മ്..”

121 Comments

  1. ♥️♥️

Comments are closed.