ഒന്നും ഉരിയാടാതെ 19 [നൗഫു] 4966

“നിന്റെ വേദന പോയോ നാജി….”

 

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു..

 

“എന്റെ വേദന നീ കൂടെ ഉണ്ടാവുമ്പോൾ വരുന്നുണ്ടേലും അതിനേക്കാള്‍ വേഗത്തില്‍ പോകുന്നു.. നിന്റെ സാമിപ്യം എന്റെ മനസിനെ കുളിരണിയിക്കുന്നത് പോലെ… ”

 

“മഴ തേടുന്ന വേഴാമ്പല്‍ മഴ എത്തിയാൽ എന്ത് ചെയ്യുമെന്ന് അറിയുമോ..”

 

നാജി വേറെ ഏതോ ലോകത്താണെന്ന് തോന്നുന്നു.. കവികൾ സംസാരിക്കുന്നത് പോലെ സംസാരിക്കാന്‍ തുടങ്ങുന്നുണ്ട്..

 

“ആ.. എനിക്കറിയില്ല…”

 

“ഛെ.. ഒരു അറിവും ഇല്ലാത്തവനാണോ നീ..”

 

“അതിന് ഞാൻ സ്കൂളില്‍ പോയ സമയം ഇതൊന്നും പഠിപ്പിച്ചിട്ടില്ല.. നീ.. നേരത്തെ പറഞ്ഞില്ലേ.. ഒരു പക്ഷി.. അത് കേരളത്തിന്റെ എന്തോ ആണെന്ന് അറിയാം.. ഈ ബ്രാൻഡ് അംബാസിഡരോ മറ്റോ..”

 

“നീ എത്ര വരെ പോയെന്നാണ് പറഞ്ഞത്..”

 

“ഞാൻ പ്ലസ് ടു.. പാസ്സ്..”

 

“ആ.. അത് നന്നായി.. എന്നിട്ട് ഒരു ജനറൽ നൊളഡ്ജും ഒന്നും ഇല്ലേ…”

 

“എന്റെ നാജി നമ്മൾ സ്കൂളില്‍ പോകുന്നത് എന്തിനാ..”

 

“പഠിക്കാന്‍..”

 

“എന്നിട്ട് നീ ഇത് വരെ പഠിച്ചതെല്ലാം ഓർമ ഉണ്ടോ… ഉദാഹരണം.. നാലാം ക്ലാസിൽ മലയാള പഠപുസ്തകത്തിലുണ്ടായിരുന്ന ആദ്യ കവിത… ഓർമ്മയുണ്ടോ…”

121 Comments

  1. ♥️♥️

Comments are closed.