ഒന്നും ഉരിയാടാതെ 19 [നൗഫു] 4821

“ഹ.. എന്തെ..”

 

“ഇത് എന്ത് കിടത്തമാണ് ബാവു.. ഞാൻ ഒരു ഉമ്മയല്ലേ ചോദിച്ചുള്ളൂ.. നിനക്ക് ബുദ്ധിമുട്ട് ആണേൽ വേണ്ടാട്ടോ…”

 

“ഹേയ് എനിക്കെന്ത് ബുദ്ധിമുട്ട്…”

അങ്ങനെ ചോദിച്ചു കൊണ്ട് ഞാൻ അവളുടെ മുഖം എന്റെ കൈകൾക്കുളിലേക്കു പതിയെ കോരി എടുത്തു.. പിന്നെ ആ കുഞ്ഞു മുഖത്തേക്ക് ഞാൻ നോക്കി.. അവളുടെ കൃഷ്ണ മണികൾ രണ്ട് ഭാഗത്തേക്കുമായി വേഗത്തില്‍ ചലിക്കുന്നുണ്ട്. ഞാൻ അവളുടെ താടിയിൽ മെല്ലെ പിടിച്ചു ഇളക്കിയപ്പോൾ ആ കൃഷ്ണ മണി ഒന്നു നിന്ന്.. എന്റെ നേരെ കണ്ണിലേക്കു തന്നെ നോക്കി…

 

“അവളുടെ കണ്ണിനുള്ളിൽ ഞാൻ എന്നെ കാണുന്നുണ്ട്, ഇത് പോലെ അവളുടെ ഹൃദയത്തിന് ഉള്ളിൽ ഞാൻ ഉണ്ടായിരുന്നു വെങ്കിൽ ”

 

എന്റെ അടുത്ത് നിന്നും ആദ്യമായി എന്റെ നാജി മനസറിഞ്ഞു വാങ്ങുന്ന ചുംബനം.. എവിടെ തുടങ്ങണമെന്ന് അറിയാതെ ചുവന്നു തുടുത്ത കവിളിൽ ആപ്പിൾ കടിക്കുന്നത് പോലെ ഞാൻ എന്റെ ചുണ്ടുകൾ അമർത്തി വെച്ച്.. ഇടയ്ക്കിടെ ഒന്നു വിട്ടു എടുത്ത് കൊണ്ട്.. ഒരു മിനിറ്റോളം…

 

“എന്ത് ആക്രാന്തം ആണെടാ.. ഇത്…”

 

എന്നെ അവളിൽ നിന്നും വേർപെടുത്തി കൊണ്ട് നാജി മുഖത്തു വളരെ മെല്ലെ ഒരു തല്ല് തല്ലി കൊണ്ട് പറഞ്ഞു..

121 Comments

  1. ♥️♥️

Comments are closed.