ഒന്നും ഉരിയാടാതെ 19 [നൗഫു] 4886

“ബാവു.. ഞാൻ ഒരു സാധനം ചോദിക്കട്ടേ..”

 

“എന്ത് സാധനം…”

 

“ആദ്യം നീ എനിക്ക് തരുമോ എന്ന് പറ.. എന്നാലേ ചോദിക്കൂ…”

 

“എന്താന്നറിയാതെ എങ്ങനെയാ…”

 

“നിനക്ക് ബുദ്ധിമുട്ട് ഇല്ലാത്ത ഒരു സാധനം ആണ്.. ചോയ്ക്കട്ടെ..”

 

“ആ.. ചോയ്ക്ക്…”

 

“തരുമല്ലോ…”

 

“തരും..”

 

“ഉറപ്പ് തന്നെ അല്ലെ…”

 

“ആടി പെണ്ണെ.. എന്നെ വെറുതെ ചൂട് കേറ്റാതെ നീ ചോദിക്കുന്നുണ്ടോ..”

 

“ഹോ.. എന്റെ ചെക്കന്റെ ചൂട് ഞാൻ അങ്ങട് സഹിച്ചു. അയ്യട.. ഇവിടെ ഒരു ചൂടുകാരൻ വന്നിരിക്കുന്നു… നീ പോടാ.. അവിടുന്ന്.. ഞാൻ ചോദിക്കുന്നില്ല…”

 

“നാജി കളിക്കല്ലേ.. നീ ചോദിക്ക്…”

 

“നീ… എനിക്ക്… ഒരു.. ഉമ്മ തരുമോ…”

 

അവളുടെ ആവശ്യം കേട്ടു എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ അങ്ങനെ ഒരു നിമിഷം കിടന്നു…

 

ഞാൻ ഇത് വരെ അങ്ങോട്ട് ചോദിക്കാനാഗ്രഹിച്ചത് ആദ്യമായി നാജി എന്നോട് ചോദിച്ചിരിക്കുന്നു…

 

“എടാ…”

 

ഒരു സ്വപ്ന ലോകത്തു എന്നത് പോലെ അവളെ നോക്കി കിടക്കുന്ന എന്റെ മുഖത്തിന്‌ നേരെ രണ്ട് പ്രാവശ്യം കൈ ഞൊടിച്ചു കൊണ്ട് വിളിച്ചു..

121 Comments

  1. ♥️♥️

Comments are closed.