ഒന്നും ഉരിയാടാതെ 19 [നൗഫു] 4966

ഒരു ഭാര്യ ഭർത്താവിൽ നിന്നും കിട്ടുവാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്താണ്..

 

തനിക്കൊരു വിഷമം വന്നാൽ ചേർത്ത് പിടിച്ചു നിൽക്കാൻ കഴിയുന്നവൻ ആയിരിക്കണം തുണയായി ഉള്ളവൻ.. നിനക്ക് ഒന്നു മില്ല ഞാൻ ഇല്ലെടാ കൂടെ എന്ന്ഒ പറഞ്ഞു ഒരു കുഞ്ഞിനെ എന്നത് പോലെ നോക്കുന്നവൻ.. തനിക്കായ് കുറച്ചു സമയം മാറ്റി വെച്ച് കൊണ്ട് കൂടെ നിൽക്കുന്നവൻ..

 

എന്റെ ബാവു അങ്ങനെയാണ്.. അവന്റെ ഇഷ്ടം പോലും എന്നെയാക്കി അവൻ മാറ്റുന്നു.. അവന്റെ ജീവിതം പോലും ഞാൻ ആകുന്നു… ഒരു ദിവസം മുന്നേ എനിക്ക് ഒരു തളർച്ച വന്ന സമയം ഒരു കുഞ്ഞിനെ പരിപാലിക്കുന്നത് പോലെ എന്നെ ചുറ്റി പറ്റി തന്നെ അവൻ നിന്നു.. കഥകളിൽ വായിക്കുന്ന ഉത്തമനായ ഭർത്താവിനെ പോലെ പെരുമാറാൻ അവന് ഇത്ര ചെറുപ്രായത്തിൽ എങ്ങനെ കഴിയുന്നു…

 

പെണ്ണിന്റെ മനസ് അറിഞ്ഞവനെ അവളെ ജീവനെക്കാൾ ഏറെ സ്നേഹിക്കാൻ പറ്റു

 

“മോളെ.. ഈ എണ്ണ തേച്ചു കുറച്ചു നേരം ഇരിക്ക്..”

 

കയ്യിൽ ഒരു എണ്ണ കുപ്പിയുമായി നാജിയുടെ അരികിലേക് ഉമ്മ വന്ന ഉടനെ നാജി ചിന്തകളെ മുറിച്ചു എഴുന്നേറ്റു..

 

“എന്തിനാ ഉമ്മാ ഇതൊക്കെ..”

 

“നീ ഇതൊന്ന് തേച്ചു ഇരിക്ക്.. ഉമ്മാക് ഇതൊന്നും ചെയ്തു കൊടുക്കാൻ ഒരു മോൾ ഉണ്ടായില്ല എന്ന് നിനക്ക് അറിയില്ലേ.. ഇത് എന്റെ ഒരു സന്തോഷം.. നീ കുളി കഴിഞ്ഞു വരുമ്പേയെക്കും ഉമ്മ നല്ല കുഞ്ഞുള്ളി വറുത്ത ചോറ് ഉണ്ടാക്കി തരാം…”

 

എന്നും പറഞ്ഞു ഉമ്മ ഒരു ഉമ്മയും തന്നു പോയി..

 

ഇവരെല്ലാം എന്തിനാണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്…

 

 

http://imgur.com/gallery/mBi6RK8

 

 

 

തുടരും…

 

എനിക്ക് വേണ്ടി രണ്ട് വാക്…❤❤❤

 

ബൈ

 

 

നൗഫു ❤❤❤

 

 

 

 

 

 

 

 

 

 

 

 

 

121 Comments

  1. ♥️♥️

Comments are closed.