ഒന്നും ഉരിയാടാതെ 19 [നൗഫു] 4966

ഫോൺ എടുത്തു ഓൺ ചെയ്തു നോക്കി… ഒരു വാൾ പേപ്പർ വന്നു നിന്നു.. അതിൽ അവളുടെ പുഞ്ചിരിക്കുന്ന മുഖം ആണ്.. പക്ഷെ ഒന്ന് തുറന്നു നോക്കുവാൻ സാധിക്കുന്നില്ല… ലോക്ക് ആണ്…

 

പാസ്‌വേര്‍ഡ് കുറേ ഏറെ അടിച്ചു നോക്കി.. അഞ്ചു പ്രാവശ്യം ആയപ്പോൾ പിന്നെ മുപ്പതു സെക്കൻഡ് വെയിറ്റ് ചെയ്യേണ്ടി വന്നു..

 

ഹ്മ്മ്.. അത് തന്നെ.. നാജി അവളുടെ പേര് മുഴുവനായി ആ പാസ്സ് വേർഡ് കോളത്തില്‍ൽ അടിച്ചു ഉടനെ തന്നെ ആ ഫോൺ തുറന്നു വന്നു…

 

നാജി അവളുടെ നമ്പറിലേക് ആ ഫോണിൽ നിന്നും അടിച്ചു നോക്കി.. നമ്പർ മാറി പേരിനു പകരം വന്നത് ഒരുപാട് ലവ് ചിഹ്നങ്ങളാണ്.. നാജിയുടെ മനസിൽ ഒരു തണുപ്പ് അരിച്ചു കയറുന്നത് പോലെ…

 

വീണ്ടും അവന്റെ ഫോണിലെ ഓരോ മുക്കും മൂലയും നോക്കി.. അവസാനം ഗാലറി തുറന്നു.. അതിൽ നിറയെ നാജിയുടെ ഫോട്ടോ മാത്രം.. ബാവുവിന്റെ ഒരു ഫോട്ടോ പോലും ഇല്ല.. എല്ലാം ഉറങ്ങുമ്പോള്‍ എടുത്തതാണ്…

 

നാജിയുടെ കണ്ണുകൾ എന്തിനാണ് എന്നറിയാതെ നിറയുവാൻ തുടങ്ങി.. ഈ സമയം എന്റെ ബാവു എന്റെ അരികിലേക് ഒന്ന് വന്നുവെങ്കിൽ…

 

ഒരു നിമിഷം അവൻ തനിക് വേണ്ടി ചെയ്യുന്നത് എല്ലാം ഒരു ചിത്രത്തിൽ എന്നത് പോലെ നാജിയുടെ മുന്നിൽ വീണ്ടും തെളിഞ്ഞു വരുവാൻ തുടങ്ങി..

121 Comments

  1. ♥️♥️

Comments are closed.