ഒന്നും ഉരിയാടാതെ 19 [നൗഫു] 4966

“എനിക്ക് നിന്നേ ഇഷ്ടമാണ് ബാവു… നിന്റെ ഹൃദയം ഞാൻ ആണേൽ അതിൽ മിടിക്കുന്ന ഓരോ അണുവും നിന്റേതാണ്… നിന്റേത് മാത്രം…”

 

നാജി മെല്ലെ തലയിണ കെട്ടിപിടിച്ച് കൊണ്ട് കിടന്നു.. പറഞ്ഞു..

 

❤❤❤

 

എന്നാലും അവൾ എന്നെ എന്തിനാ വെറുതെ മോഹിപ്പിച്ചു നിർത്തുന്നത്… അല്ലല്ലോ.. അവൾ അല്ല…

 

ഞാനാണ് അവൾ എന്നെ സ്നേഹിക്കുമെന്ന് കരുതി പരിധി വിടുന്നത്.. വേണ്ടായിരുന്നു.. ഒരാളുടെ ഇഷ്ടം ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ല.. അവളുടെ ഇഷ്ടം തന്നെ നടക്കട്ടെ…

 

പക്ഷെ അത് കാണാൻ എനിക്ക് കഴിയില്ല എന്റെ ഹൃദയം പൊട്ടി പോകും.. അതിന് മുമ്പ് ഞാൻ ഇവിടെ നിന്നും പോകണം.. ഉപ്പയോട് ഇക്കാക്കമാർ പറഞ്ഞ വിസ പോയിട്ടുണ്ടാവുമോ..

 

“ഏയ്‌ ഇല്ല.. അവർ വിചാരിച്ചാൽ ഇനിയും പെട്ടന്ന് തന്നെ ഈ കടൽ കടക്കാം…”

 

മുന്നിൽ മൈലുകളോളം നീണ്ടു കിടക്കുന്ന കടൽ നോക്കി ഞാൻ പറഞ്ഞു…

 

❤❤❤

 

ബാവു വിന്റെ ഫോൺ അല്ലെ ഇത്.. നാജി സൈഡിലുള്ള സ്റ്റാൻഡിൽ വെച്ച ഫോൺ കണ്ടു കട്ടിലില്‍ നിന്നും എഴുന്നേറ്റ് കൊണ്ട് ആ ഫോൺ കയ്യിൽ എടുത്തു… സ്വിച്ചോഫാണ്.. ചാർജ് ചെയ്യാൻ വെച്ചതാണെന്ന് തോന്നുന്നു…

121 Comments

  1. ♥️♥️

Comments are closed.