ഒന്നും ഉരിയാടാതെ 19 [നൗഫു] 4966

ഞാൻ അങ്ങോട്ട് ഒന്നും കൊടുത്തില്ലേൽ പോലും ജീവൻ തന്നും അവൻ എന്നെ സ്നേഹിക്കും.. അത് മറച്ചു വെക്കില്ല.. ചില ആളുകൾ ഉണ്ട് നല്ലത് പോലെ സ്നേഹിക്കാൻ അറിയും പക്ഷെ എല്ലാം ഒരു പിശുക്കി പിശുക്കി യെ ചെയ്യൂ.. അജ്‌മലിനെ പോലെ..

 

ഫോണിലെ പൈസ തീരുമെന്ന് പറഞ്ഞു എന്നോട് അങ്ങോട്ട് വിളിക്കാന്‍ പറയുന്നവനാണവൻ.. ഈ കാലത്തും… നെറ്റ് ഓണാക്കിയാൽ ഫ്രീ കാൾ വിളിക്കാന്‍ പറ്റുന്ന യുഗത്തില്‍…

 

വിളിച്ചാലോ ഒന്നോ രണ്ടോ മിനിറ്റ്.. അതിനുള്ളിൽ എല്ലാം പറയണം… സംസാരിച്ചിരിക്കാൻ താല്പര്യം ഉള്ള സമയത്തു പോലും കണ്ട ഭാവം കാണിക്കില്ല… ലോകം മുഴുവൻ അവന്റെ തലയിൽ ആണെന്നാണ് വിചാരം..

 

എന്നെ നഷ്ടപ്പെട്ടു എന്ന് കണ്ടപ്പോൾ പിന്നെ പൈസയും വേണ്ട നെറ്റും വേണ്ട.. എന്താ വിളി.. മിനിറ്റ് മിനിറ്റ് അല്ലായിരുന്നോ വിളി…

 

പിന്നെ ഇന്നലെ എന്റെ ബാവുവിന്റെ സങ്കടം കണ്ടപ്പോൾ അവനോട് ഇനി ഇതിലേക്ക് വിളിക്കരുത് എന്നും പറഞ്ഞു.. ബാവുനെ എനിക്ക് വേദനിപ്പിക്കാൻ കഴിയുന്നില്ല.. ഇത്ര കാലം പ്രണയിച്ചവനെക്കാൾ വലുത് ആണോ ഒരാഴ്ച മുന്നേ ജീവിതത്തിലേക്കു വന്ന ബാവു എന്ന് തോന്നാം..

 

അവൻ അങ്ങനെ ആണ്.. ഒരു ഇരുപത്തി ഒന്ന് വയസു പ്രായമുള്ളവൻ.. മീശ മുളക്കാത്ത കുട്ടി എന്ന് തന്നെ പറയണം… അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നാൽ സമയം പോകുന്നത് അറിയാറില്ല… അവനോട് കൂടുതൽ സംസാരിക്കാന്‍ വേണ്ടിയാണോ ഞാൻ ഇടയ്ക്കിടെ അടി ഉണ്ടാക്കുന്നത് എന്ന് പോലും തോന്നുന്നു…

121 Comments

  1. ♥️♥️

Comments are closed.