ഒന്നും ഉരിയാടാതെ 19 [നൗഫു] 4886

ഉസ്മാനിക്കാക്ക് അറിയില്ലല്ലോ എന്റെ അവസ്ഥ… ഇന്നലെ ഒരു പോള കണ്ണ് അടക്കാൻ കഴിഞ്ഞിട്ടില്ല… അവളോ സുഖമായി തന്നെ കിടന്നു ഉറങ്ങി…

 

എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.. ഇനിയും അവിടെ ഇരുന്നാൽ ഉസ്മാനിക്കാ ഞാൻ കടയുടെ മുതലാളി ആണെന്നൊന്നും ഓർക്കില്ല ഓടിക്കും അവിടെ നിന്നും..

 

ബൈക്ക് എടുത്തു പതിയെ റോട്ടിലേക് ഇറങ്ങി… മനസ്സൊന്നു ക്ലിയർ ആകണം… അതിന് പറ്റിയ സ്ഥലം കടപ്പുറം ആണ്.. അവിടെ കാറ്റ് കൊണ്ട് കിടക്കാം…

 

ഞാൻ ഓരോന്ന് ആലോചിച്ചു കൊണ്ട് കടലിന്റെ അരികിലേക് ബൈക്ക് വിട്ടു…

 

❤❤❤

 

നാജി റൂമിലേക്കു കയറി…

 

ഈ പൊട്ടൻ ഇതെവിടെ പോയി… ഇത്രക്ക് രാവിലെ പോയതിന് തലയ്ക്കു ഒന്ന് കൊടുക്കണം.. എന്നെ തീ തീറ്റിക്കാൻ ആണോ… എന്നാലും എന്നോട് പറയാതെ അവൻ പോകില്ലല്ലോ…

 

ഉമ്മയുടെ അടുത്ത് പോയി ഒന്നുകൂടെ ചോദിച്ചാലോ.. വേണ്ട.. ഉമ്മ എന്ത് കരുതും… ഇങ്ങോട്ട് വരട്ടെ ഞാൻ കൊടുക്കുന്നുണ്ട്.. എന്നോട് പറയാതെ ഈ പടി ഇറങ്ങിയാൽ തല്ല് കിട്ടുമെന്ന് പറയണം… കുറുമ്പന്‍…

 

നാജി അവളുടെ റൂമിലേക്കു നടന്നു..

 

സ്നേഹമുള്ളവനാണ് എന്റെ ബാവു… രണ്ട് ദിവസമായി അവന്റെ സാനിധ്യം തന്നിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഓർത്തു കൊണ്ട് നാജി മനസ്സിൽ പറഞ്ഞു…

121 Comments

  1. ♥️♥️

Comments are closed.