ഒന്നും ഉരിയാടാതെ 19 [നൗഫു] 4886

ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു മൂപ്പര്‍ വീണ്ടും പറഞ്ഞു തുടങ്ങി..

 

“എന്റെ ബാവു.. ഈ സമയം ഒന്നും ഇങ്ങനെ ഇത്ര പെട്ടന്നൊന്നും വീട്ടിൽ നിന്നും ഇറങ്ങരുത്.. ഈ പുലർച്ചെ കണ്ണ് തുറന്നുനോക്കുമ്പോൾ അടുത്തായി സ്വന്തം പെണ്ണിനെ കാണാം… അവളെ ഇങ്ങനെ കൈകൾക്കുള്ളിലാക്കി കെട്ടിപിടിച്ച് കിടക്കുന്ന സുഖമുണ്ടല്ലോ…(കൈകൾ രണ്ടും വട്ടത്തിൽ പിടിച്ചു ചേർത്ത് വെച്ച് കൊണ്ട് ഉസ്മാനിക്ക പറഞ്ഞു ) അത് ഒരു ഒന്നൊന്നര സുഖമാണ് മോനെ.. നിനക്ക് ഈ പുതുമോടിയിൽ ആയിട്ടും അതൊന്നും തോന്നുന്നില്ലേ…

 

ബാവു.. ടാ.. നീ എന്നെ നോക്ക്..

 

ഉസാമിക്കയുടെ വാക്കുകൾ ഞാൻ കേൾക്കുണ്ടേലും അത് ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ട് മൂപ്പര് വീണ്ടും വിളിച്ചു കൊണ്ട് പറഞ്ഞു…

 

എനിക്ക് ഇന്ന് ഇവിടെ പണി ഉള്ളത് കൊണ്ടാണ്.. അല്ലേൽ ഈ അൻപതു വയസ്സ് കഴിഞ്ഞിട്ടും എന്റെ പാത്തുമ്മയെ ഇറുകെ പുണർന്ന് നേരം നല്ലത് പോലെ വെളുക്കുന്നത് വരെ കിടന്നിട്ടേ എഴുന്നേൽക്കു.. നമ്മുടെ സാന്നിധ്യത്തെക്കാൾ അവർക്ക് കൂടുതലായി ഒന്നും വേണ്ട.. അതൊന്നും അറിയാതെ പൂവൻ കോഴി ഉണരുന്നതിന് മുമ്പേ ഇങ്ങോട്ട് വന്നിരിക്കുന്നു… പോടാ.. വീട്ടിൽ പോ..”

 

പറഞ്ഞു ഉസ്മാനിക കട തുറന്നു ഉള്ളിലേക്ക് കയറി…

121 Comments

  1. ♥️♥️

Comments are closed.