ഒന്നും ഉരിയാടാതെ 19 [നൗഫു] 4886

ഹേയ് എനിക്ക് ഒന്നും ഓർമ ഇല്ലല്ലോ.. ഞാൻ അവനോട് ഒരു ഉമ്മ ചോദിച്ചിരുന്നു.. പിന്നെ ക്ഷീണം കൊണ്ട് മയങ്ങാൻ തുടങ്ങിയിരുന്നു…

 

നാജി ഉടനെ തന്നെ ബാവുവിന്റെ ഫോണിലേക്കു വിളിച്ചു.. അത് പക്ഷെ സ്വിച്ചഡ് ഓഫ് എന്നുള്ള മറുപടിയിൽ കട്ടായി കൊണ്ടിരുന്നു…

 

“മോളെ ഈ ചായ കുടി… എന്നിട്ട് ഉമ്മ കുറച്ചു എണ്ണ പുരട്ടി തരാം.. ഒന്ന് തേച്ചു കുളിച്ചോ..”

 

ചായ അരികിൽ കൊണ്ട് വെച്ച് നാജിയോടായി പറഞ്ഞു ഉമ്മ അടുക്കളയിലേക് തന്നെ നടന്നു…

 

വീണ്ടും വീണ്ടും നാജി ബാവു വിന്റെ ഫോണിലേക്കു വിളിച്ചു.. അവന്റെ ശബ്‌‌ദം ഒന്ന് കേൾക്കുവാനായി…

 

❤❤❤

 

“ഇന്നെന്താടാ വീട്ടിൽ നിന്നും ഒന്നും കിട്ടിയില്ലേ…”

 

കയ്യിൽ ആവി പറക്കുന്ന ചായയുമായി ഇരിക്കുന്ന എന്നെ കണ്ടു ഉസ്മാനിക്ക ചോദിച്ചു..

 

“ഹോ.. അവിടെ ആവുന്നേ ഉള്ളൂ.. പിന്നെ തേയില കുറവാണ് അവർക്ക് തന്നെ അത് തികയില്ല ഞാൻ പിന്നെ അത് കൊണ്ട് ഇവിടെ വന്നു കുടിക്കാമെന്ന് കരുതി… എവിടെ മറ്റേത് രണ്ടും..”

 

“അവർ രണ്ട് പേരും ആ കല്യാണത്തിന്റെ ഇറച്ചി കൊടുക്കാന്‍ പോയതാണ്‌.. ഇനി വീട്ടിൽ പോയിട്ടേ വരൂ എന്ന് പറഞ്ഞിരുന്നു.. അല്ല.. നീ എന്താ നേരത്തെ.. അതും പത്തു പതിനെട്ടു കിലോമീറ്റർ ബൈക്ക് ഓടിച്ചു കൊണ്ട്…”

 

ഉസ്മാനിക്ക എന്നോട് ചോദിച്ചു..

121 Comments

  1. ♥️♥️

Comments are closed.