ഒന്നും ഉരിയാടാതെ 19 [നൗഫു] 4966

ഞാൻ കെട്ടുന്ന സ്നേഹത്തിന്റെ കോട്ടമതിലുകൾക് ഒരു വായു കുമിളയുടെ ആയുസ് പോലുമില്ല എന്നുള്ള സത്യം മനസിലാക്കി മുകളിലേക്കു നോക്കി ഞാൻ കിടന്നു… രാജകുമാരിയെ എന്നിൽ നിന്നും മോചിപ്പിച്ച് കൊണ്ട് പോകാൻ വരുന്ന രാജകുമാരനെയും ഓർത്തു കൊണ്ട്…

 

❤❤❤

 

“ഉമ്മ.. ബാവു എവിടെ…”

 

പുലർച്ചെ അഞ്ചു മണിക്ക് തന്നെ റൂമിൽ നിന്നും പുറത്തിറങ്ങി അടുക്കളയിൽ എത്തിയ നാജി ഉമ്മയോടായി ചോദിച്ചു..

 

“അവൻ കുറച്ചു നേരത്തെ പോയല്ലോ മോളെ.. നിന്നെ വിളിക്കേണ്ട ന്ന് പറഞ്ഞു.. വെറുതെ രാവിലെ ഈ തണുപ്പ് കൊള്ളണ്ടല്ലോ..”

 

“ഹ്മ്മ്..”

 

“മോളെ.. ഇപ്പോ കുഴപ്പം ഒന്നുമില്ലല്ലോ…”

 

“ഇല്ല ഉമ്മ.. കുറവുണ്ട്..”

 

“തലവേദന ഉണ്ടോ..”

 

“ഇല്ല..”

 

“എന്നൽ ഞാൻ ചായ എടുത്തു തരാം മോൾ പോയി ഒന്ന് കൂടെ കിടന്നോ.. ഇന്നിനി ഇങ്ങോട്ട് ഇറങ്ങേണ്ട ട്ടോ..”

 

ഉമ്മ അതും പറഞ്ഞു വീണ്ടും പണി തുടർന്നു…

 

ഇവിടെ വന്നത് മുതൽ ബാവു എന്നെ വിളിക്കാതെയോ ഞാൻ അവനെ തട്ടി ഉണർത്താതെയോ പോയിട്ടില്ല.. അന്നത്തെ കണി അവനെ ആണേൽ നല്ല സുഖമാണ്…. ഇന്നെന്തു പറ്റി… ഞാൻ രാത്രിയിൽ എന്തേലും പറഞ്ഞോ റബ്ബേ…

121 Comments

  1. ♥️♥️

Comments are closed.