ഒന്നും ഉരിയാടാതെ 16 [നൗഫു] 4874

ഒരു മരം വീഴുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ രണ്ടു പേരും അടുത്തുള്ള ജാബിറിന്റെ സ്ഥലത്തേക്ക് നോക്കിയത്‌..

 

“എന്താടാ അവിടെ..”

 

ഞാൻ ആ സ്ഥലത്ത് നിന്നും ഞങ്ങളുടെ അരികിലേക് വരുന്ന അഭിയെ കണ്ടു ചോദിച്ചു..

 

“ടാ.. അവിടെ മുള വെട്ടുകയാണ്..”

 

“എന്തിന്..”

 

“നാളെ ആ ജാബിറിന്റെ കല്യാണം അല്ലെ.. അതിന് പന്തൽ കെട്ടാനുള്ള മുളയാണെന്ന് തോന്നുന്നു..”

 

“അതിന് പന്തൽ കടയിൽ മുള ഇല്ലേ…”

 

“ബല്യ കല്യാണം ആണ് മോനെ.. അവിടെ ഉള്ളതൊന്നും തികയില്ല എന്ന പറയുന്നത്..”

 

“ഹോ ഹോ അത്ര വല്യ പരിപാടി ആണോ..”

 

“പിന്നെ നിങ്ങളെ വീട്ടിൽ വിളിച്ചില്ലേ..”

 

“ഹേയ് ഇല്ല..”

 

ഞാൻ പറഞ്ഞു.. മനഃപൂർവം ആണ്.. നാജിയെ വിളിച്ചത് അവരോട് പറയാതെ ഇരുന്നത്…

 

“എടാ.. ആ വിവാഹത്തിന്റെ കോഴി ഓർഡർ നമുക്കാണ്..”

 

ആഷിക് എന്നോട് പറഞ്ഞു..

 

“കൂടുതലൊന്നുമില്ല.. അവിടെ മൂന്നു പോത്തും പിന്നെ ആടൊക്കേ ആണ് പരിപാടിക്കായി..”

 

അത് നന്നായി ഇനി നാളെ ആ കല്യാണം നടന്നാലല്ലെ… ഞാൻ എന്റെ മനസിൽ പറഞ്ഞു കൊണ്ട് നടന്നു…

 

❤❤❤