ഒന്നും ഉരിയാടാതെ 16 [നൗഫു] 4874

ഹാജിയാർ സലാം ചെല്ലി പിരിഞ്ഞു..

 

“എടാ.. ഹാജിയാർ എന്ത് പറഞ്ഞു..”

 

“കഴിച്ചിലായി മോനെ..”

 

“എന്താടാ..”

 

“മൂപ്പർക്ക് അഡ്വാൻസ് വേണ്ട.. മാസാമാസം നിശ്ചിത പൈസ വാടകയായി ഒന്നാം തിയതി തന്നെ മൂപ്പരെ പൊരേലെത്തിക്കണം.. പിന്നെ മൂപ്പര്ക് ഈ സ്ഥലം എന്തേലും ചെയ്യാനുണ്ടേൽ.. അത് വിക്കുകയോ അല്ലെ വീട് വെക്കാനോ.. അങ്ങനെ വല്ലതും ഉണ്ടേൽ ഒരു മാസം മുന്നേ പറയും.. നമ്മൾ ഒഴിഞ്ഞ് കൊടുക്കണം….. അത് എഗ്രിമെന്റ് പേപ്പറിൽ എഴുതുകയും വേണം…”

 

“ഹാവൂ.. സമാധാനം..”

 

“അപ്പോ കൂട് കെട്ടാനുള്ള പരിപാടി നോക്കിയാൽ മതി.. കോഴിയെ അണ്ണൻ കൊണ്ട് തരും… അല്ലെ..”

 

ഞാൻ ആഷിക്കിനോട് ചോദിച്ചു..

 

“ഹ്മ്മ്.. നമ്മൾക്കുള്ളത് മാത്രമല്ല.. ഇവിടെ അടുത്ത് അവർ സെയിൽ ചെയ്യുന്ന സ്ഥലത്തേക്കുള്ളത് മുഴുവൻ അണ്ണൻ ഇവിടെ നിന്നും കൊണ്ട് പോയ്കോളാം എന്ന് പറഞ്ഞിട്ടുണ്ട്.. അതിനായ് ഓരോ കോഴിക്കും നിശ്ചിത പൈസയും…”

 

“എന്താടാ.. നമ്മൾ ആഗ്രഹിക്കുന്നത് മുഴുവൻ ആരോ മുന്നിലേക്ക് എത്തിച്ചു നൽക്കുന്നുണ്ടല്ലോ…”

 

“ആരോ അല്ല.. മുകളിലുള്ളവൻ…”

 

ചൂണ്ട് വിരൽ മുകളിലേക്കു ഉയർത്തികൊണ്ട് ആഷിക് പറഞ്ഞു..

 

❤❤❤