ഒന്നും ഉരിയാടാതെ 16 [നൗഫു] 4954

 

പത്ത് ദിവസം കഴിഞ്ഞാൽ പിന്നെ നോമ്പ് തുടങ്ങും… എന്തായാലും ബിസിനസ് പച്ച പിടിക്കും.. കൂടെ ഞങ്ങളുടെ സ്വപ്നങ്ങളും…

 

❤❤❤

 

“ആഷിക്കെ…”

 

ഞങ്ങൾ ഫാം തുടങ്ങാനുള്ള സ്ഥലത്തലത്തേക്കെത്തിയപ്പോൾ അവിടെ പള്ളി പ്രസിഡന്റുമായി സംസാരിച്ചു നിൽക്കുന്ന ആഷിക്കിനെ കണ്ടു ഞാൻ അവരുടെ അടുത്തേക് നടന്നു..

 

“അള്ളാഹ് ആരിത്.. അബൂബക്കറിന്റെ മോനല്ലെ…”

 

ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട്.. മടക്കി കുത്തിയ തുണി നേരെ ആക്കി ബഹുമാനത്തോടെ നിന്നു..

 

“എന്തോ ഉണ്ടെടാ മോനെ വിശേഷം..”

 

“നല്ല വിശേഷം ഹാജിയാരെ..”

 

“ഹ്മ്മ്.. നിന്റെ മാമൻ എങ്ങനെ തണുത്തോ… നിന്റെ പേര് അറിഞ്ഞ അന്ന് മൂപ്പര് പള്ളിയിൽ വന്നു നല്ല പ്രഷറായിരുന്നു.. അന്ന് പിന്നെ ഇബ്രാഹിം ഹാജിയാണ് ഒന്ന് തണുപ്പിച്ചു നിർത്തിയത്.. ഏതായാലും നന്നായി.. നീ ഭാഗ്യം ഉള്ളവനാട്ടോ..”

 

ആ വെളുത്ത തടിക്കുള്ളിലൂടെ മുത്തു പോലെ പുഞ്ചിരി തൂകി അദ്ദേഹം പറഞ്ഞു..

 

“ഹാജിയരെ ഇവനും ഞങ്ങളെ പാർട്നെറാണ്..”

 

“ഹോ.. അതെയോ.. നല്ലത്.. ഇപ്പൊ തന്നെ സ്വന്തമായി ബിസിനസ് ചെയ്യാൻ തുടങ്ങിയല്ലോ.. മക്കളെ എന്നാൽ ഞാൻ നീങ്ങട്ടെ ഇന്ന് പള്ളിയിൽ ഓഡിറ്റുണ്ട്..”