ഒന്നും ഉരിയാടാതെ 16 [നൗഫു] 4954

വെറുതെ കുതിര കളിച്ചു നടന്നാൽ കാര്യങ്ങൾ മുന്നോട്ട് പോകാൻ ഇത്തിരി വിഷമം ആയിരുന്നു.. എന്റെ കാര്യം… എന്തെല്ലാം ബിസിനസ് ചിന്തകൾ.. ഒരു ദിവസം ആയിരവും പതിനായിരവും ലക്ഷങ്ങളും കോടികളുമായി ഉയരങ്ങൾ താണ്ടുന്ന ബിസിനസ് ചിന്തകൾ…

 

ആദ്യം യൂസുഫ് അലിയെ പൊട്ടിക്കണം.. എന്നിട്ട് വേണം അംബാനിയെ പിന്നിലാക്കി ഓടുവാൻ… വെറുതെ കാണുന്ന സ്വപ്നങ്ങളാണല്ലോ പിന്നീടുള്ള രാവുകളിൽ പുലർന്ന് വരുന്നത്.. ടാക്സ് കൊടുക്കാതെ കാണാൻ പറ്റുന്ന ആകെ ഉള്ള കാര്യവും സ്വപ്നങ്ങള്‍ തന്നെ..

 

എനിക്ക് ഈ കോഴി ഫീൽഡിൽ നിന്നും ഇറങ്ങുവാൻ ആയിരുന്നു ഞാൻ അവരുടെ കൂടെ കൂടിയത്.. മീൻ പണിക്കാരെ പോലെ തന്നെ ആണ് കോഴി കടയിൽ പണി എടുക്കുന്നവരും.. ഒരു ചൂര് ശരീരത്തിൽ വന്നു നിറയും.. അതിന് വേണ്ടി എത്ര സ്പ്രേ കുപ്പികൾ വേണം.. എനിക്കാണേൽ അതൊന്നും കൊണ്ട് തരാൻ ആരും ഇല്ല.. ഇല്ല എന്നല്ല… തരേണ്ടവർ അന്ന് വരെ തന്നിട്ടില്ല… നൂറോ നൂറ്റി അന്പത്തിനോ ചന്തയിൽ കിട്ടുന്ന ചെറിയ കുപ്പി അത്തറായിരുന്നു എന്റെ ശരീരത്തിൽ സുഗന്ധം പൂശിയിരുന്നത്..

 

ഈ പോക്കന്മാർ അവസാനം കണ്ടെത്തിയ ബിസിനസ് എന്റെ തൊഴിൽ തന്നെ.. അത് നല്ലൊരു കച്ചവടം ആയത് കൊണ്ടും ആ ബിസിനസ് നടത്തിയവർ ആരും അധികം പൊട്ടി പാളീസായിട്ടില്ലാത്തത് കൊണ്ടും അതിൽ തന്നെ ഉറപ്പിച്ചു…

 

ബാക്കിയുള്ള ഈ മൂന്നു മാസങ്ങൾ നല്ലൊരു സെന്റർ തപ്പലും ബാക്കി തട്ടി കൂട്ടലുമായി പോയി..

 

❤❤❤