ഒന്നും ഉരിയാടാതെ 16 [നൗഫു] 4874

എന്നാൽ ഞാൻ അവരെ ഒന്ന് കണ്ടുവരാം..

 

“ടാ.. പിന്നെ..”

 

ഞാൻ പോകുന്നതിന് ഇടയിൽ മനാഫ്‌ എന്നെ വീണ്ടും വിളിച്ചു നിർത്തി..

 

“എന്താടാ…”

 

“ഒരു ഷോപ്പ് കൂടി ഇടാൻ നമുക്ക് ഒരു പ്ലാൻ ഉണ്ട്…”

 

“എവിടെ..”

 

“പഞ്ചായത്തിന്റെ അടുത്ത്…”

 

“ഹ്മ്മ്…”

 

“എന്താ നീ മൂളലിൽ ഒതുക്കി..”

 

“അല്ലടാ.. ഇനി കുറെ പൈസ വേണ്ടേ.. ഇപ്പൊ നമ്മൾ ലീസിന് എടുക്കണേൽ അതിന് അഡ്വാൻസ് കൊടുക്കേണ്ടി വരും അതും ഒന്നോ രണ്ടോ ലക്ഷം… പെട്ടന്ന് കുറെ ഏറെ പൈസ ഒപ്പിക്കാമെന്ന് വെച്ചാൽ..”

 

“ഹോ.. അതാണോ ടെൻഷൻ.. ടാ.. നമ്മൾ തുടങ്ങുമ്പോൾ പറഞ്ഞ ഒരു വാക്കുണ്ട്.. എന്ത് ബിസിനസ് തുടങ്ങുകയാണേലും നമ്മൾ മൂന്നാളും ഒരുമിച്ചു. അതിന് ഇനി ആരുടെയെങ്കിലും കയ്യിൽ പണമില്ലേൽ പേടിക്കണ്ട കൂടെ ഉള്ളവർ ഇട്ടോണം.. ലാഭത്തിൽ നിന്നും നമുക്ക് അത് തിരികെ കൊടുത്താൽ മതി.. അതെല്ലേ നമ്മൾ തുടങ്ങുമ്പോൾ പറഞ വാക്.. അതിൽ ഒരു മാറ്റവും ഇല്ല…”

 

 

❤❤❤

 

ശരിയാണ്.. മൂന്നു മാസങ്ങൾക്ക് മുമ്പ്.. അടുത്തുള്ള കൽകെട്ടിലിരുന്നു പുതിയ എന്തേലും പരിപാടി തട്ടികൂട്ടുവാനുള്ള ഗഹനമായ ചിന്തയിലായിരുന്നു ഞങ്ങൾ…