ഒന്നും ഉരിയാടാതെ 16 [നൗഫു] 4954

“എവിടെ.. നല്ല ചൂട് ആണ് മോനെ..”

 

“ഹും.. ഏതായാലും അടിച്ചു പൊളിച്ചെല്ലോ.. അത് മതി…”

 

“പോടെ.. ഞാൻ അങ്ങോട്ടൊന്നും എത്തിയിട്ടില്ല.. അവളുടെ എളാമന്റെ വീട്ടിൽ തന്നെ ആയിരുന്നു രണ്ടു ദിവസം… നല്ല അടിപൊളി സ്ഥലം.. നല്ല സുഖവും…”

 

“അല്ലടാ. നീ ഏതായാലും പെണ്ണ് കെട്ടിയില്ലേ.. നിന്റെ കെട്ടു കഴിഞ്ഞിട്ട് എനിക്കും ഒരു പൂതി.. ഒന്ന് കെട്ടിയാലോന്ന്…”

 

“ആഹാ.. അടിപൊളി.. നിനക്ക് അതിനുള്ള വയസായോ മോനെ. മനാഫ്‌..”

 

“ചെറ്റ.. അവനു വയസ്സായിട്ട കെട്ടിച്ചത് എന്നാണ് തെണ്ടിയുടെ വിചാരം..”

 

മനാഫിന്റെ ചുണ്ട് ഇളകുന്നതിൽ ഏകദേശം എനിക്ക് മനസിലായി…

 

“എടാ.. ആഷിക് എവിടെ…”

 

“അവൻ നമ്മുടെ ആ സ്ഥലം ഉണ്ടല്ലോ അങ്ങോട്ട് പോയതാണ്‌..”

 

“എവിടെ…”

 

“ടാ.. മിനിയാന്ന് നമ്മൾ പറഞ്ഞില്ലേ.. ലീസിന് ഒരു സ്ഥലം കിട്ടാനുണ്ടെന്ന് നമുക്ക് കോഴി ഫാം കെട്ടാനുള്ള…”

 

“ആ.. ആരാ കൂടെ..”

 

“അഭി ഉണ്ട്…”

 

“ഓക്കേ..”