ഒന്നും ഉരിയാടാതെ 16 [നൗഫു] 4874

“ഹ്മ്മ്. ഹ്മ്മ്.. നിന്നെ ഒക്കെ തുണക്കാൻ നിൽക്കലല്ലേ റബ്ബിന് പണി…”

 

ചെറിയ ശബ്ദത്തില്‍ പറഞ്ഞു കൊണ്ട് നാജി എന്റെ പുതപ്പ് കൂടി അവളെ ചുരുട്ടി പുതച്ചു കിടന്നു…

 

 

❤❤❤❤

 

രാവിലെ തന്നെ കടയിലേക്ക് ഒന്ന് പോയി.. പോകേണ്ട ആവശ്യം ഒന്നുമില്ല എന്നാലും ഞാൻ മുതലാളി ആയി നടക്കാണെന്ന് ആ തെണ്ടികൾ ഇടക്ക് പറഞ്ഞു വാരി നടക്കും…

 

“ബാവു.. എങ്ങനെ ഹണിമൂണ്‍ ട്രിപ്പ്‌…”

 

മനാഫ്‌ എന്നെ കണ്ട ഉടനെ തന്നെ എന്റെ നേരെയുള്ള വെടി പൊട്ടിച്ചു…

 

“ഹേ.. അതിന് ആര് പോയി ഹണിമൂണ്‍..”

 

“പിന്നെ.. നാട്ടിലെല്ലാവരും പറയുന്നുണ്ട്.. നീ നിന്റെ മാമന്റെ വകയായി ഹണിമൂൺ നടത്താൻ പോയതാണെന്ന്…

 

“മാമ്മന്റെ വകയോ.. മൂപ്പര് ലോക ഇറുക്കീസ് അല്ലെ മോനെ.. അതൊക്കെ പോട്ടെ… ഇത് ആര് പറഞ്ഞു…”

 

“അല്ല ആരും പറഞ്ഞില്ല.. ഞങ്ങള് തന്നെ നാട്ടിൽ പരത്തി.. മുന്നിലെ പല്ലുകൾ എല്ലാം കാണിച്ചു ചിരിച്ചു കൊണ്ട് മനാഫ് പറഞ്ഞു… ”

 

“ഹോ.. ഹോ.. അതിനിടയില്‍ൽ നീയൊക്കെ ഇങ്ങനെയും അടിച്ചിറക്കി അല്ലെ… എന്നിട്ട്…”

 

“എന്നിട്ട് എന്താ. നീയും പിന്നെ നിന്റെ ഓളും.. എളാളമന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞു നാടുകാണിചുരം കയറി എന്നെല്ലാം പറയുന്നുണ്ട്.. എങ്ങനെ അവിടെ നല്ല തണുപ്പ് ഒക്കേ ഉണ്ടോ ബാവൂ… “