ഒന്നും ഉരിയാടാതെ 16 [നൗഫു] 4874

“എന്നാൽ ഞാൻ കെട്ടിപിടിച്ച് കിടക്കട്ടെ..”

 

“അത് നീ കിടന്നോ.. പക്ഷെ നിന്റെ വിരല് പോലും അനങ്ങിയാൽ ഞാൻ അത് പിടിച്ചു തിരിച്ചു പൊട്ടിക്കും..”

 

“ഇത് വല്ലാത്ത കഷ്ടം തന്നെ ആണുട്ടോ നാജി..”

 

“ആട.. ഞാനും ആലോചിക്കാറുണ്ട്.. നിന്നെ പോലുള്ള എട്ടും പൊട്ടും തിരിയാത്ത ഒരുത്തൻറ്റെ കൂടെ എന്നെ കെട്ടിച്ചു വിട്ടിട്ട്..”

 

അവൾ ബാക്കി പറയാതെ അവിടെ നിർത്തി..

 

“വിട്ടിട്ട്…”

 

“മ്ച്ചും.. ഒന്നൂല്യ…”

 

“പറ ഇത്ത..”

 

“ഒന്നൂല്യടാ…”

 

“എന്നാൽ ഞാൻ പറയട്ടെ…”

 

“വേണ്ട…”

 

നാജി അത് വിലക്കി കൊണ്ട് പറഞ്ഞു..

 

“പൊടി.. ഞാൻ പറയും.. വിട്ടിട്ട്.. ഈ ചെക്കനൊക്കെ എന്ത് ചെയ്യാൻ ആണെന്നാണ് എന്നല്ലേ… അതൊക്കെ അറിയാൻ നീ പോകുന്നതല്ലേ ഉള്ളൂ ഇത്ത..”

 

“ച്ചി വൃത്തി കെട്ടവൻ.. അങ്ങോട്ട് തിരിഞ്ഞു കിടന്നേ.. മതി എന്നെ കെട്ടിപിടിച്ച് കിടന്നത്.. ”

 

നാജി തിരിഞ്ഞു കിടന്നു…

 

“ഇതാണ് ഞാൻ ഒന്നും പറയാത്തത്.. എന്തേലും പറഞ്ഞാൽ ചെറിയ വായിൽ വലിയ വർത്തമാനം.. എന്റെ റബ്ബേ. നീ തുണ…”