ഒന്നും ഉരിയാടാതെ 16 [നൗഫു] 4954

നാജിയെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.. അവളില്ലാതെ ഞാൻ…

 

❤❤❤

 

“മോനെ ബാവു.. വാ.. ചോറ്‌ കഴിക്കൂ..”

 

“വേണ്ട ഉമ്മ.. ഞാൻ കുറച്ചു നേരം കഴിഞ്ഞു കഴിക്കാം..”

 

“ആ.. ഇതാപ്പോ നന്നായെ.. വേറൊരാള്‍ അപ്പുറത്തെ റൂമിൽ പോയി കിടന്നിട്ട് ഇപ്പോ വേണ്ട എന്ന് പറയുന്നു.. ഇവിടെയും അങ്ങനെ തന്നെ.. രണ്ട് പേർക്കും ഇത് എന്താ പറ്റിയത്..”

 

ഉമ്മ അതും പറഞ്ഞു അവിടെ നിന്നും പോയി..

 

നാജിയും ഒന്നും കഴിച്ചില്ലേ.. ഞാൻ ഉടനെ റൂമിൽ നിന്നും ഇറങ്ങി ആ റൂമിലേക്കു നടന്നു… അവൾ ചരിഞ്ഞു കിടക്കുകയാണ്..

 

“നാജി…”

 

ഞാൻ അവളെ തൊടാതെ തന്നെ വിളിച്ചു..

 

“ചോറ്‌ കഴിക്കുന്നില്ലേ..”

 

അവൾ എന്റെ വിളിക്ക് ഒരു മൂളലിൽ മറുപടി തന്നപ്പോള്‍ ഞാൻ ചോദിച്ചു…

 

“എനിക്കിപ്പോ വേണ്ട..”

 

“അതെന്താ.. നീ വേറെ വല്ലതും കഴിച്ചിരുന്നൊ..”

 

ഞാൻ അവളെ പിടിച്ചു എന്റെ നേരെ കിടത്തികൊണ്ട് ചോദിച്ചു…

 

അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്… അത് ഇപ്പോഴും ഒലിച്ചു കൊണ്ടിരിക്കുകയാണ്..

 

“നീ എന്താ കരയാണോ…”

 

ഇല്ലാ എന്നുള്ള രീതിയിൽ അവൾ എന്റെ മുഖത്തേക്ക് നോക്കാതെ തലയാട്ടി…