ഒന്നും ഉരിയാടാതെ 16 [നൗഫു] 4874

തുടരെ അടുത്ത മെസ്സേജ് വന്നു…

 

അജ്‌മൽ ഇന്ന് രാവിലെയും വിളിച്ചിരുന്നു.. അവൻ നിന്നെ വിളിച്ചിട്ട് എടുക്കുന്നില്ലന്ന് പറഞ്ഞു.. ഞാൻ എന്ത് പറയണം അവനോട്..

 

അതിലേക്ക് വരുന്ന ഓരോ മെസ്സജ്ഉം എന്റെ ഹൃദയം കീരി മുറിക്കാനുള്ള പാകത്തിലായിരുന്നു…

 

ഞാൻ എന്തായാലും പറയാം.. നീ അവനെ തേക്കില്ലന്ന്.. അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് നാജി…

 

ആ മെസ്സേജ് വന്നു പിന്നെ അതിലേക്ക് ഒരു മെസ്സേജും വന്നില്ല.. ഞാൻ ആ ഫോണും നോക്കി അങ്ങനെ ഇരുന്നു..

 

❤❤❤

 

“എന്താടാ എന്റെ ഫോൺ പിടിച്ചു ഇരിക്കുന്നത്..”

 

എന്നും ചോദിച്ചു കൊണ്ടാണ് നാജി റൂമിലേക്കു വന്നത്…

 

എന്റെ കയ്യിൽ നിന്നും അവളുടെ ഫോൺ വാങ്ങി.. നിർജീവമായിരിക്കുന്ന എന്റെ മുഖം അവളുടെ വിരലുകള്‍ കൊണ്ട് പൊന്തിച്ചു അവൾ ചോദിച്ചു..

 

“എന്തെ എന്റെ ബാവുവിന് പറ്റി…”

 

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു..

 

അവളുടെ ഫോണിൽ ഞാൻ കാണാൻ പറ്റാത്തത് എന്തേലും കണ്ടിട്ടുണ്ടാവുമെന്നുള്ള തോന്നലിൽ അവൾ ഉടനെ തന്നെ വിരൽ വെച്ച് അതിന്റെ ലോക്ക് തുറന്നു… ഞാൻ കണ്ട മെസ്സേജ് കണ്ടു നാജി ഒന്നും മിണ്ടാതെ റൂമിൽ നിന്നും ഇറങ്ങി പോയി…

 

സമയം മെല്ലെ മുന്നോട്ട് ഓടി കൊണ്ടിരുന്നു.. ജാബിറിന്റെ കല്യാണത്തിന് എന്ത് പണി കൊടുക്കണം എന്ന് ആലോചിച്ചു വന്നിരുന്ന ഞാൻ അതെല്ലാം മറന്നു പോയി…