ഒന്നും ഉരിയാടാതെ 16 [നൗഫു] 4874

“എടി.. ഞാൻ ഇത് വരെ നിന്റെ വീട്ടിൽ നിന്നും ഒന്നും കുടിക്കാതെ ഇരുന്നിട്ടുണ്ടോ… ഇന്നിപ്പോ കുറച്ചു ബിസി ആയത് കൊണ്ടല്ലേ…”

 

“അതൊക്കെ അവിടെ നടന്നോളും.. നീ ആദ്യം ഈ ചായ കുടി…”

 

“നീ ഹോസ്പിറ്റലിൽ പോകുവാൻ തുടങ്ങുന്നില്ലേ…”

 

ചായകുടിക്കുന്നതിന് ഇടയിൽ അവൻ നാജിയോട് ചോദിച്ചു..

 

“പോകണം.. ഒരാഴ്ച കൂടി കഴിയട്ടെ.. ഇല്ലേൽ കുറെ ചോദ്യങ്ങള്‍ൾ എന്നെ കുഴപ്പിക്കും..”

 

ഹ്മ്മ്.. അതാ നല്ലത്..

 

പിന്നെ ഇവിടെ എങ്ങനെ..

 

“അള്ളാഹ്.. അടിപൊളി പൊളി.. എന്റെ കെട്ടിയോൻ അല്ലെ നിന്റെ മുന്നിൽ ഇരിക്കുന്നത് ഓനോട്‌ തന്നെ ചോദിച്ചോ…”

 

ഞാൻ അവനെ നോക്കി വീടും പുഞ്ചിരിച്ചു…

 

ഞങ്ങളോട് എന്തായാലും ഇന്ന് തന്നെ വരണമെന്ന്‌ ജാബിർ വീണ്ടും ക്ഷണിച്ചു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി…

 

❤❤❤

 

ക്ലിം.. നാജിയുടെ ഫോണിൽ മെസ്സേജ് വന്നത് കണ്ടു ഞാൻ അവളുടെ ഫോൺ എടുത്തു നോക്കി…

 

അവസാനം വന്ന മെസ്സേജ് ഹോം സ്‌ക്രീനിൽ തെളിഞ്ഞു കാണുന്നുണ്ട്.. ഇവിടെ നിന്നും പോയിട്ട് അയച്ചത് ആണെന്ന് തോന്നുന്നു..

 

എടി.. നമ്മളുടെ പ്ലാനിങ്ങ് നടക്കൂലേ..