ഒന്നും ഉരിയാടാതെ 16 [നൗഫു] 4874

“അതേ.. ഓലിന്ന് തന്നെ വരും.. നാജിയുടെ കൂടെ പഠിച്ച കൂട്ടുകാരന്റെ കല്യാണം അല്ലെ..”

 

ഉപ്പ അവനെ സപ്പോർട് ചെയ്തു കൊണ്ട് പറഞ്ഞു..

 

“ഞാൻ ഉപ്പയോടും പറഞ്ഞിരുന്നു ഉനൈസ്.. പക്ഷെ ഉമ്മയും ഉപ്പയും വരുന്നില്ലന്ന് പറഞ്ഞു.. അപ്പോൾ പിന്നെ നിങ്ങളെ നേരത്തെ വിടാൻ ഒന്ന് പറഞ്ഞു..”

 

“ഹ്മ്മ്..”

 

ഞാൻ മൂളി കേട്ടിരുന്നു.. എന്നെ പെടുത്തിയത് കൊണ്ട് ഈ നാറിയെ എനിക്കിഷ്ട്ടമില്ലെങ്കിലും എനിക്ക് ഒരു മാണിക്യത്തെ കൈ പിടിച്ചു തന്നതിൽ ഞാൻ നന്ദി ഉള്ളവനും ആണ്…

 

“നാജി.. ചായ കൊടുത്തില്ലേ..”

 

ഞാൻ വീടിന്റെ ഉള്ളിലേക്കു വിളിച്ചു ചോദിച്ചു..

 

“അള്ളോ… എടാ നിന്ന് തിരിയാന്‍ സമയമില്ല.. നിങ്ങൾ രണ്ട് ദിവസം ഇവിടെ ഉണ്ടാവില്ല എന്നറിഞ്ഞു.. അതാണ് ഞാൻ നേരത്തെ ഇങ്ങോട്ട് വരാഞ്ഞത് പിന്നെ നാജി എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ആണ്. അവളോട്‌ എങ്ങനെ ആണ് പറയാതിരിക്കുന്നെ..”

 

അവൻ പോകുവാനായി എഴുന്നേറ്റു..

 

“ടാ.. ജാബി.. പോകല്ലേ..”

 

ഒരു ട്രേയിൽ മൂന്നു ചായയുമായി നാജി വളരെ പെട്ടന്ന് അങ്ങോട്ട് നടന്നു വന്നു..

 

“ആദ്യായിട്ട് എന്റെ വീട്ടിൽ വന്നിട്ട് ഒന്നും കുടക്കാതെ പോവേ. .. അവിടെ ഇരി ഇത് കുടിച്ചിട്ട് പോയാൽ മതി…”

 

അവളുടെ പുറകേ ആയി ഉമ്മയും കുറച്ചു ബേക്കറി സാധനങ്ങളുമായി വന്നു…