ഒന്നും ഉരിയാടാതെ 16 [നൗഫു] 4954

ഞങ്ങൾ അവിടെ നിന്ന് കൊണ്ട് ഓരോ പ്ലാനും സംസാരിക്കുന്നതിന്റെ ഇടയിൽ ആണ്.. നാജിയുടെ കാൾ വന്നത്…

 

“ഹലോ.. നാജി…”

 

“നീ വരുന്നില്ലേ.. രാവിലെ കട്ടൻ കുടിച്ചു പോയതാണല്ലോ.. എവിടെ ആണ് മോനെ..”

 

“ഞാൻ ഇവിടെ അടുത്ത് തന്നെ ഉണ്ട്..”

 

“എന്നാലേ വേം വാ.. നിന്നെ കാണാൻ ഇവിടെ ഒരാള് വന്നിരിക്കുന്നുണ്ട്..”

 

“ആരാ..”

 

“ആരാ എന്നൊക്കെ വന്നിട്ട് അറിയാം വേഗം വാ..”

 

“ഞാൻ അവരോട് യാത്ര പറഞ്ഞു വീട്ടിലേക്ക് പുറപ്പെട്ടു..”

 

വീടിന്റെ വെളിയില്‍ ഒരു കാർ നിർത്തിയിട്ടുണ്ട്… വീട്ടിൽ വന്നത് ആരാണെന്ന് അറിയാതെ ഞാൻ ഉമ്മറത്തേക്ക് കയറി…

 

“അസ്സലാമുഅലൈക്കും..”

 

എന്നെ കണ്ട ഉടനെ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് കാറിലിരുന്ന് നാജിയോട് സംസാരിച്ച ജാബിർ എന്റെ നേരെ കൈകൾ നീട്ടി…

 

സലാം മടക്കി അവനും ഉപ്പയും ഇരിക്കുന്നതിന്റെ അടുത്തായി തന്നെ ഞാൻ ഇരുന്നു…

 

“ഉനൈസ്.. ഞാൻ വന്നത്..”

 

ഞാൻ അറിയാമെന്ന രീതിയിൽ തലയാട്ടി..

 

“നാജി പറഞ്ഞിട്ടുണ്ടാവുമല്ലേ.. നാളെയാണ്.. നിങ്ങൾ രണ്ട് പേരും ഇന്ന് രാത്രിയിൽ തന്നെ വരണം … എന്തെ ഉപ്പ..”