ഒന്നും ഉരിയാടാതെ 16 [നൗഫു] 4954

ഒന്നും ഉരിയാടാതെ 16

Onnum uriyadathe

Author : നൗഫു ||| Previus part ]

 

സുഹൃത്തുക്കളെ.. വണ്ടി കിട്ടിയിട്ടില്ല.. അത് പോയെന്ന് വെച്ച് ടെൻഷൻ ഒന്നുമില്ല..  എന്റെ ചോറ് ആയിരുന്നു.. എന്റെ സ്വന്തവും.. നാല് വർഷമായി എന്റെ കൂടെ ജീവിതത്തിന്റെ ഭാഗമായി ഉണ്ടായിരുന്നവൾ..

എല്ലാം നല്ലതിന് ആകും.. വെറുതെ ടെൻഷൻ അടിച്ചു നടന്നിട്ട് കാര്യമില്ല.. ഇപ്പോ ജോലി നടക്കുന്നുണ്ട്.. കൂട്ടുകാരന്റെ ഒരു വണ്ടി കിട്ടിയിട്ടുണ്ട്..

 

അലല്ലാഹ്.. എല്ലാം അവന്റെ വിധിയാണ്.. അൽഹംദുലില്ലാഹ്.. ഞാൻ നിന്നെ സ്തുതിക്കുന്നു ❤❤❤

 

എന്തേലും അപ്‌ഡേഷൻ വന്നാൽ നിങ്ങളെ ഞാൻ അറിയിക്കും ???

 

കഥ തുടരുന്നു….❤❤❤

എന്റെ കൈകൾ നാജിയെ ചേർത്ത് കിടത്തി ഞാൻ അവളുടെ ശരീരത്തില്‍ ഒട്ടിച്ചേർന്ന് കിടന്നു…

 

അവൾ ഉറങ്ങിയിട്ടില്ലായിരുന്നു.. ഒന്ന് തിരിഞ്ഞു കിടന്നു എന്നെ നോക്കി പുഞ്ചിരിച്ചു പിന്നെ ആ കൈകൾ വിടർത്തി എന്നെ മാറിലേക് ചേർത്തി കിടത്തി…

http://imgur.com/gallery/WVn0Mng

ഞാൻ അവളുടെ കഴുത്തിൽ പതിയെ, വളരെ മൃദുലമായി ഉമ്മ കൊണ്ട് മൂടി കൊണ്ട് കെട്ടിപിടിച്ച് കിടന്നു.. എന്റെ ഇത് വരെയുള്ള കടം വീട്ടാനായി ഞാൻ കുറച്ചു ഉയർന്നു കിടന്നു മുഖത്തിന്‌ നേരെ എന്റെ ചുണ്ടുകൾ അടുപ്പിച്ചു ….

 

“മതി… ഇന്നത്തേക്ക് ആയി…”

 

ആ സമയം തന്നെ നാജി എന്റെ ചുണ്ടുകളിൽ വിരൽ അടുപ്പിച്ചു വെച്ച് കൊണ്ട് ഫുൾ സ്റ്റോപ്പ്‌ ഇട്ടു…

 

“ഓ.. ഞാൻ ഒന്ന് ഉമ്മ വെച്ചെന്നും പറഞ്ഞു ഇവിടെ ആരും മല മറിക്കൊന്നും ഇല്ല പെണ്ണെ..”

 

“വേണ്ട മോനെ.. നീ ഇപ്പോ പൊട്ടാൻ നിൽക്കുന്ന ഒരു ഔട്ട്‌ (പടക്കം) ആണ്.. ചിലപ്പോൾ നിനക്ക് കത്തി പിടിച്ചാൽ അടുത്ത് നിൽക്കുന്നത് പാവം ഒരു നാജി ആണെന്നുള്ള ചിന്ത ഒന്നും നിനക്കുണ്ടാവില്ല.. ഇപ്പോ എന്റെ മോൻ ആവശ്യത്തിൽ കൂടുതൽ ആയി.. ഇനി ഉറങ്ങിക്കോ..”