പോരുന്ന വഴിക്ക് കുഞ്ഞൂട്ടൻ ബാരിയായിട്ടുള്ള പ്രശ്നങ്ങളേ കുറിച്ച് അനിക്ക് ബോദ്ധ്യമാക്കി കൊടുത്തു. അപ്പുവും ആയിട്ട് എന്തങ്കിലും പ്രശ്നം ഉണ്ടോയെന്ന് ഉറപ്പിക്കാതെ ഒന്നും പറയാൻ പറ്റില്ലെന്നും കൂടി അവനെ ഓർമ്മിപ്പിച്ചു. അപ്പൂന്റെ അവിടെ ‘ബീ എസ് എൻ എൽ’, ‘ടു ജി’ ഒഴികെ ബാക്കി ഉള്ളതൊക്കെ പെണങ്ങി കെടക്കാണെന്നും പറഞ്ഞു. വിളിക്കുമ്പൊ കിട്ടീലങ്കി തെറിവിളിക്കരുതെല്ലോ അതോണ്ടൊരു മുൻ കരുതൽ എടുത്തതാണവൻ.
ഏകദേശം അരമുക്കാൽ മണിക്കൂറിൽ അവർ ബസ്റ്റോപ്പിലെത്തി. അപ്പൂന്റെ നാട്ടിലേക്ക് അധികം ബസ് സർവീസുകളൊന്നും ഇല്ലാത്തോണ്ട് കൊറച്ച് നേരം കാക്കേണ്ടി വന്നു. ഇറങ്ങുന്നതിന് മുൻപ് അപ്പൂനോട് അങ്ങോട്ടേക്കുള്ള ബസ്സിന്റെ സമയമൊക്കെ കുഞ്ഞൂട്ടൻ ചോദിച്ച് മനസിലാക്കിയിരുന്നു, അതിന് അനുസരിച്ച് പോന്നാൽ മതിയല്ലോ.
അത്രനേരം കുഞ്ഞൂട്ടൻ അനിയുടെ കൂടെ പാരലൽ കോളേജിലെ പരല്കളേം നോക്കി ബസ് സ്റ്റാന്റിൽ തന്നെ തമ്പടിച്ചു, കൂടെ ഒരോ സ്ട്രോങ്ങ് ചായയും കാച്ചി. അപ്പൂന് കുറച്ച് പലഹാരങ്ങളും വാങ്ങി കൈയ്യിൽ പിടിച്ചു. അനി ഇടക്ക് അതിലേക്ക് നോട്ടം എറിഞ്ഞെങ്കിലും കവറിന്റെ മേലെ തൊടാൻ പോലും അവനെ അനുവധിച്ചില്ല. അതിനവന്റെ വായിൽ നിന്ന കൊറച്ച് പ്രാക്ക് കുഞ്ഞൂട്ടന് കേക്കേണ്ടി വന്നു.
അനിയെ കുറച്ച് നേരം പോസ്റ്റാക്കി നിർത്തി ബസ്സ് വന്നിട്ടാണ് അവനെ വിട്ടത്. കാലത്തെ ഇങ്ങോട്ട് പോന്ന അത്ര സുഗമുള്ള ഏർപ്പാടായിരുന്നില്ല തിരിച്ചുള്ള യാത്ര. ദൂരസ്ഥലങ്ങളിൽ കൂലി പണിക്ക് പോവുന്നവരും സ്കൂൾ കോളേജ് കുട്ടികളും ഒക്കെയായി വൈകും നേരത്തെ ബസ്സ് യാത്ര വളരേ തിരക്കേറിയതായിരുന്നു. ഇരിക്കാൻ ഏതായാലും സീറ്റ് കിട്ടിയില്ല, ബാക്കിൽ നിന്ന് മുന്നിലത്തെ ആദ്യത്തെ കമ്പിയിൽ ചാരി കുഞ്ഞൂട്ടൻ നിന്നു. ആരും അവനെ അത്ര ശ്രദ്ധിച്ചിരുന്നില്ല, തിരക്കായതോണ്ടായിരിക്കും.
പലരും വാട്ടർ ലെവൽ നോക്കുന്ന അളവു കോലും നീണ്ട മുഴക്കോലും, ചട്ടിയും മൺവെട്ടി തൂമ്പയും മറ്റും കൊണ്ടാണ് കയറിയത്. പടവുകാരും മറ്റുമാണ്. വെയിൽ കൊണ്ട് കറുത്തു കരിവാളിച്ചിരിക്കുന്ന മുഖമാണങ്കിലും പേശിയൊക്കെ വലിഞ്ഞ് മുറുകി കൈയ്യൊക്കെ ഞരമ്പ് പൊന്തി വളരെ ബലിഷ്ട്ടമായിരുന്ന പുരുഷന്മാർ. തഴമ്പു പിടിച്ച കൈ കൊണ്ടൊന്ന് കിട്ടിയാൽ പിന്നെ ഒരാച്ചത്തേക്ക് യൂറിൻ പാസേജ് പോലും നടക്കില്ല. കാറ്റ് കൊണ്ട് തണുത്താൽ രണ്ടിറ്റ് പോയാലായി. അവരെ നോക്കുന്നതിനോടൊപ്പം കുഞ്ഞൂട്ടൻ്റെ ചിന്തകളും മാറി കോണ്ടിരുന്നു.
ബസ് നീങ്ങി, അരമണിക്കൂറിൽ സഞ്ചരിച്ച് ഓരോ സ്റ്റോപ്പിൽ എത്തുമ്പഴും ആളുകൾ ഇറങ്ങി കൊണ്ടിരുന്നു. തിരക്കായതിനാൽ സ്റ്റോപ്പിൽ ഇറങ്ങി കഴിഞ്ഞ ശേഷം, കണ്ടക്ടർ ടിക്കറ്റ് കീറി കാശ് വാങ്ങി ആളുകളെ പറഞ്ഞ് വിട്ടശേഷം മാത്രം വണ്ടി എടുക്കും. തിരക്ക് പതുക്കെ കുറഞ്ഞ് തുടങ്ങി. അങ്ങനെ നാട്ടിലെത്തുമ്പോഴേക്കും സമയം ഏകദേശം ത്രിസന്ധ്യ കഴിഞ്ഞിരുന്നു, സമയം ഏകദേശം അഞ്ച് മണിയോടടുത്തായി. കവലയിലെ അരയാലിനെ വലം വച്ച് പൊടി പാറിച്ച് ബസ്സ് നിറുത്തി. ഇനി ഒരു ട്രിപ്പ് കൂടി ഉണ്ട്, ശേഷം കവലയിൽ തന്നെ ഒതുക്കും വീണ്ടും കാലത്ത് ഇവടെ നിന്ന് ആദ്യ ട്രിപ്പ് തുടങ്ങും.
//ഞാൻ പരതി നടക്കുമ്പോളാണ് പി കെ ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ കണ്ണിൽ പെടുന്നത്.//
പൊന്ന് സജിത്തേ ഓർമിപ്പിക്കല്ലേ ??
???
❤️❤️?
♥️♥️
Waiting for next part
അബ്ദു man അടുത്ത പാർട്ട് കുറച്ച് പേജ് കൂട്ടി എഴുതാണ്. കുറേകൂടി കഥാ സാഹചര്യങ്ങൾ ഉൾപ്പെടുത്തണം. നിരാശപ്പെടുത്തില്ല. അടുത്തന്നെ സബ്മിറ്റ് ചെയ്യാം. യൂണിവേഴ്‌സിറ്റി പരീക്ഷ നടക്കാൻ പോവ്ണോണ്ട് അതിന്റെ ഒരു ചെറിയ ടെൻഷനും ഉണ്ട്. അതാണ് വൈകുന്നത്. നൊക്കട്ടെ പെട്ടന്ന് തരാൻ പറ്റുമോ എന്ന് ♥️
നന്നായിട്ടുണ്ട്,?????
വീണ്ടും tnx bro
സൂപ്പർ
♥️♥️?
Tnx man
Nalloru story..so realistic ❤️❣️❣️❣️❣️❣️
Tnx man
സൂപ്പർ
♥️♥️
നമ്മക്ക് നോക്കാം… എൻ്റെയും ആഗ്രഹം ഒന്നിക്കണം എന്ന് തന്നെയാണ്.
Bro, avaerae onnippikkanam.athrae enik parayanullu.pinnae bari,avanu 8*8*8ntae pani thannae kodukkanam
Super…
Nice story bro avare onnikkumo