മംഗ്ഗലത്തിൻ്റെ തറവാട്ടു വകയായിട്ടുള്ള ക്ഷേത്രത്തിൽ, മലയാള മാസത്തിലെ എല്ലാ ഒന്നാം തീയതിയും കുടുംബ സമേതം എല്ലാവരും തൊഴാൻ പോവുമായിരുന്നു. കുഞ്ഞൂട്ടൻ്റെ വല്ല്യച്ഛനും അയാളുടെ ഭാര്യയും മൂന്നു മക്കളും, അച്ഛനും അമ്മയും കുഞ്ഞൂട്ടനും അനിയനും അനിയത്തിയും പിന്നെ ചെറിയച്ഛനും ചിറ്റയും അവരുടെ മൂന്നു മക്കളും. അന്നൊക്കെ അവര് പ്രത്യേകം പ്രത്യേകം ഓരോരുത്തരുടെ പേരിലും വഴിപാടുകൾ കഴിപ്പിക്കുമായിരുന്നു. അവർക്കിടയിലൊന്നും കുഞ്ഞൂട്ടൻ്റെ പേരോ നാളോ പറയ്ണെ കേട്ടിട്ടില്ല. ചിലപ്പഴൊക്കെ കുടുംബത്തോടെ ക്ഷേത്രത്തിൽ പോന്നത് അപത്തമായെന്ന് തോന്നുമവന്. ഒറ്റക്ക് വരാണങ്കിൽ ആരും തിരിച്ചറിയേം ഇല്ല. കൂട്ടത്തിലുള്ള ഏതോ ഒരു ദേവീഭക്തൻ, അത്രയേ എല്ലാരും കണക്ക് കൂട്ടു. അമ്മയ്ക്ക് മുത്തം നൽകിയ ശേഷം കുഞ്ഞൂട്ടൻ മുകളിലെ മുറിലേക്ക് പോയി.
“”ഈ ചെക്കന്റെ ഒരു കാര്യം കവിളത്താകെ പായസം ആക്കി…””,
കവിളിലായ പായസം സാരിയുടെ തുമ്പ് കൊണ്ട് തുടക്കുന്നതിനിടെ ചിരിയോടെ ഇന്ദിരാമ്മ പറഞ്ഞു.
മുറിയിലെത്തി ബുക്ക് ഷെൽഫിൽ വച്ചു അടുത്തിരുന്ന മേശമേൽ ഫോൺ വച്ചു കട്ടിലിൽ കയറി കിടന്നു. നല്ല ഉയരമുള്ള കട്ടിലാണ്, ജനാലയ്ക്കൊപ്പം തന്നെ അതിന് ഉയരം ഉണ്ടായിരുന്നു. അതിലൂടെ ദൂരെ തെങ്ങിൻ തോപ്പിലേക്ക് നോക്കി അവൻ കിടന്നു.
അതേ സമയം ഇന്ദിരാമ്മ കുടുവ പാത്രവും പിടിച്ച് കൊണ്ട് തോടിയിലൂടെ നടന്ന് പോവുന്നു. കുറച്ചപ്പുറത്തെ അസ്ഥിതറക്കരികിലാണ് അവര് നിന്നത്. കൈയ്യിലുണ്ടായിരുന്ന ഇലകീറിലേക്ക് കുറച്ച് പായസം കുടഞ്ഞിട്ട് അതിന്റെ മുകളിൽ വച്ച് അവിടെ തന്നെ ഇരുന്നു. ഒറ്റക്കിരുന്ന് അവര് എന്തൊക്കെയോ അൽപ നേരം സംസാരിച്ച് എഴുന്നേറ്റ് തിരിച്ച് വീട്ടിലേക്ക് നടന്നു. ആ.. ചുളിഞ്ഞ കണ്ണുകൾ രണ്ടും ചെറുതായി നിറഞ്ഞിട്ടുണ്ടായിരുന്നു. സാരിയുടെ തലപ്പ് കൊണ്ട് കണ്ണ് രണ്ടും ഒപ്പി കൊണ്ട് വീട് ലാക്കാക്കി വന്നു.
ഇന്ദിരാമ്മ അകത്ത് കയറിയ പിന്നാലെ കുഞ്ഞൂട്ടൻ മുറി വിട്ടിറങ്ങി. തൊടിയിലൂടെ നടന്ന് അവിടെ നിർമ്മിച്ചിരുന്ന കല്ലറയ്ക്കരികിൽ പോയി നിന്നു. ഒരു ഞാവൽ പഴ മരത്തിന് ചോട്ടിലാണ് അത് ഉണ്ടാക്കിയിരുന്നത്. പണ്ട് കൊഴിഞ്ഞു വീണ ഞാവൽ പഴങ്ങളുടെ കറ ചെറുതായി അവിടെ ഇവടെ പറ്റിപിടിച്ചിട്ടുണ്ട്. തലഭാഗത്തായി ദീപം കത്തിക്കാനൊരു വിളക്കും വെച്ചിരുന്നു. കുഴിമാടം ശങ്കരമാമായുടേതാണ്. സിമന്റ് കൊണ്ടു ഉണ്ടാക്കിയെടുത്ത ഭിത്തിയിൽ മൊസൈക്ക് പതിപ്പിച്ചിരുന്നു, അതിൽ മാമയുടെ പേരും ജനന – മരണ തീയതിയും കൊത്തി വെച്ചിട്ടുണ്ട്. എന്തായാലും അങ്ങേർക്ക് ഭാഗ്യം ഉണ്ടായല്ലോ അദ്ധ്വാനിച്ചുണ്ടാക്കിയ മണ്ണിൽ തന്നെ അന്ത്യവിശ്രമം, കൊള്ളാം. അൽപ നേരം കുഞ്ഞൂട്ടൻ അവിടെ ഇരുന്നു, പിന്നെ തിരിച്ച് മുറിയിലേക്ക് തന്നെ എത്തി. വാതിലടച്ച് കട്ടിലിൽ കയറി കിടന്നു.
//ഞാൻ പരതി നടക്കുമ്പോളാണ് പി കെ ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ കണ്ണിൽ പെടുന്നത്.//
പൊന്ന് സജിത്തേ ഓർമിപ്പിക്കല്ലേ ??
???
❤️❤️?
♥️♥️
Waiting for next part
അബ്ദു man അടുത്ത പാർട്ട് കുറച്ച് പേജ് കൂട്ടി എഴുതാണ്. കുറേകൂടി കഥാ സാഹചര്യങ്ങൾ ഉൾപ്പെടുത്തണം. നിരാശപ്പെടുത്തില്ല. അടുത്തന്നെ സബ്മിറ്റ് ചെയ്യാം. യൂണിവേഴ്‌സിറ്റി പരീക്ഷ നടക്കാൻ പോവ്ണോണ്ട് അതിന്റെ ഒരു ചെറിയ ടെൻഷനും ഉണ്ട്. അതാണ് വൈകുന്നത്. നൊക്കട്ടെ പെട്ടന്ന് തരാൻ പറ്റുമോ എന്ന് ♥️
നന്നായിട്ടുണ്ട്,?????
വീണ്ടും tnx bro
സൂപ്പർ
♥️♥️?
Tnx man
Nalloru story..so realistic ❤️❣️❣️❣️❣️❣️
Tnx man
സൂപ്പർ
♥️♥️
നമ്മക്ക് നോക്കാം… എൻ്റെയും ആഗ്രഹം ഒന്നിക്കണം എന്ന് തന്നെയാണ്.
Bro, avaerae onnippikkanam.athrae enik parayanullu.pinnae bari,avanu 8*8*8ntae pani thannae kodukkanam
Super…
Nice story bro avare onnikkumo