എപ്ലോയ൪ ധരൻ [Jojo Jose Thiruvizha] 32

തനിക്കുള്ള രണ്ട് കുപ്പായങ്ങളിൽ നിറം മങ്ങിയത് എങ്കിലും കീറലുകൾ വീഴാത്ത ഒരു അരക്കൈയ്യൻ ബനിയനും പാൻസും ധരിച്ച് അയാൾ ബസ്റ്റോപ്പിലേക്ക് നടന്നു.ബസ്റ്റോപ്പിലെ അരമണിക്കൂർ നേരത്തേ കാത്തിരിപ്പിനു ശേഷം ഒരു എറണാകുളം FP വന്നു.ബസിൽ പല പല ആളുകൾ ആവരുടെ ഉള്ളിൽ പല പല ചിന്തകൾ.മുഖം മനസിൻെറ കണ്ണാടിയാണ് എന്ന് പറയുന്നത് സത്യമാണോ?.ശരിക്കും തൻെറ വികാരങ്ങളെ ഒളിപ്പിച്ച് നടക്കുന്ന മനുഷ്യമനസ്സ് ഒരു പ്രഹേളികയാണ്.അനിത അവൾ ശരിക്കും അങ്ങനെ തന്നെ ആയിരുന്നില്ലേ?.കോളേജു ബഞ്ചിൽ മൊട്ടിട പ്രണയം വാകപൂമരണതണലിൽ പുഷ്പിച്ചു.പക്ഷേ ആ പൂക്കൾക്ക് അതികം ആയുസ്സില്ലായിരുന്നു തൻെറ സാ൩ത്തീകാവസ്ഥയുടെ ചൂടേറ്റ് അതെല്ലാം വാടി കരിഞ്ഞുപോയി.ചിന്തിച്ച് സമയം പോയതറിഞ്ഞില്ല കണ്ടക്ടറുടെ ഒച്ച കേട്ടാണ് ഞെട്ടി ഉണർന്നത്.തൻെറ സ്റ്റോപ്പ് ആയിരിക്കുന്നു.സീറ്റിൽ നിന്ന് ചാടി പിടഞ്ഞ് എഴുനേറ്റ് ആയാൾ പുറത്തിറങ്ങി.
വാഹനങ്ങളുടെ അലർച്ചകൾക്ക് ഇടയിലൂടെ അയാൾ റോഡ് മുറിച്ചു കടന്നു.തറയോടുകൾ പാകിയ നടപ്പാതയിലൂടെ തൻെറ ലക്ഷ്യം ലക്ഷ്യമാക്കി നടന്നു.തൻെറ ചുറ്റിലും പല പല ആളുകൾ പല പല വേഷവിധാനങ്ങൾ.അടങ്ങാത്ത ജീവിതയാത്രയുടെ അപഥസഞ്ചാരങ്ങളിലാണവർ.അവസാനം ഒരു നാൽകവലയിൽ എത്തി അവിടെ നിന്ന് ഒരു ഇടറോഡിലേക്ക് കയറി.റോഡിനിരു വശവും ഇടത്തരം കടകൾ.ചിലതിൽ ബാഗുകളും ചെരിപ്പുകളും കുടകളും മറ്റു ചിലവ കൂൾഡ്രിങ്ക്സ് ബാറുകളാണ്.അവസാനം അത് കണ്ടെത്തി.മെല്ലിച്ച് പെയിൻ്റ് അടർന്നു വീണ ഒരു കെട്ടിടത്തിൻെറ മുകളിൽ ഫ്ലെക്സിൽ പ്രിൻ്റ് ചെയ്ത ഒരു ബോർഡ് തൂങ്ങുന്ന് “ഗ്ലോറിയാ സർവീസ്,മികച്ച തൊഴിൽ അവസരങ്ങൾക്ക്”.കെട്ടിടത്തിനു താഴെ ഒരു ബൈക്ക് വർക്ഷോപ്പ് പ്രവർത്തിക്കുന്നുണ്ട്.അവിടവിടയായായി കിടക്കുന്ന ടയർകൂ൩ാരങ്ങളും തുരൂ൩ിച്ച റിമ്മിൻ കഷ്ണങ്ങളും വകഞ്ഞ് മാറ്റി കോവണി കയറി അയാൾ ഒരു ഇടുങ്ങിയ മുറിയിൽ എത്തി.അവിടെ ഒരു മോഡേൺ പെൺകുട്ടി ഇരിക്കുന്നു.ജീൻസും ടോപ്പുമാണ് വേഷം ചെവിയിൽ റിങ് കമ്മൽ കൂടാതെ മേൽച്ചെവി തുളച്ച് സ്റ്റടും ഇട്ടിടുണ്ട്.ചുണ്ടിൽ ഇളം പിങ്ക് നിറം കലർന്ന ലിപ്സ്റ്റിക്ക്, മുടിയൂടെ ഒരു പിടി ഇഴകൾ ചെ൩ിപ്പിച്ച് മുഖത്തിൻെറ ഒരു വശത്തായി ഇട്ടിരിക്കുന്നു.അയാളെ കണ്ടതും അവൾ മുഖത്ത് ഒരു ചിരിവരുത്തി എതിരെ കിടന്ന കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.ഇരുപ്പ് ഉറപ്പിച്ച ശേഷം അയാൾ താൻ പത്രപരസ്യം കണ്ടതും ഇന്നലെ വിളിച്ചതും എല്ലാം അറിയിച്ചു.എല്ലാം കേട്ടതിനു ശേഷം സൈഡിലിരുന്ന ഒരു ഷെൽഫിൽ നിന്ന് ഒരു ഫയൽ അവൾ എടുത്തു.അത് തുറന്ന് അതിൽ നിന്ന് ഒരു പേപ്പർ എടുത്ത് അത് ഫിൽ ചെയ്യാൻ ആവശ്യപ്പെട്ടു.അതിൽ അയാളുടെ പേര് വിവരങ്ങളും സ്ഥലവും യോഗ്യതകളും ഫിൽചെയ്ത് ആയാൾ അവൾക്ക് നൽകി.അവൾ ആവശ്യപ്പെട്ട പ്രകാരം രജിസ്ട്രേഷ൯ ഫീസായി 500 രൂപയും നൽകി.
പെട്ടന്നാണ് അങ്ങോട്ട് ഒരു മധ്യവയസ്സൻ കടന്നു വന്നത്.വെളുത്ത കോട്ടൺ ഷർട്ടും ചാരക്കളർ പാൻസും ധരിച്ചിരിക്കുന്നു.ഒരു സ്വർണ്ണ ഫ്രയ്മ് ഉള്ള കണ്ണടവച്ചിട്ടുണ്ട്.സോൾട്ട് ആൻഡ് പെപ്പർ തലമുടി ഉള്ള അയാളുടെ മീശകറുത്തതാണ്.
മധ്യവയസ്കനെ കണ്ടതും ആ പെൺകുട്ടി ചാടി എഴുനേറ്റു.എന്നിട്ട് അയാളോട് പറഞ്ഞു ഇതാണ് സാർ.മധ്യവയസ്ക്കൻ വെളുക്കേ ചിരിച്ചു കൊണ്ട് പെൺക്കുട്ടി ഇരുന്ന കസേരയിൽ വന്നിരുന്നു.എന്നിട്ട് അയാളോട് താൻ ജോലി കൊടുത്ത അനേകായിരങ്ങളെ കുറിച്ചും.അങ്ങനെ അവർ രക്ഷപ്പെട്ടതിനെ കുറിച്ചും വാതോരാതെ സംസാരിച്ചു.അങ്ങനെ അരമണിക്കൂർ സംസാരത്തിനുശേഷം അതിൽ നിന്ന് വിടുതൽ നേടിയ അയാൾ തൻെറ വീട്ടിലേക്ക് പുറപ്പെട്ടു.വീട്ടിലെത്തിയ അയാൾക്ക് ഭയങ്കര ഉത്സാഹം ആയിരുന്നു.അയാളുടെ പതിവില്ലാത്ത സന്തോഷം കണ്ട് അമ്മ കാര്യം അന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു.തനിക്ക് വലിയൊരു ക൩നിയിൽ ജോലികിട്ടാൻ പോകുന്നു.
അമ്മയുടെ കണ്ണു നിറഞ്ഞു തൊണ്ട ഇടറി.അവർ പറഞ്ഞു.”ഭഗവാൻ എൻെറ പ്രാർത്ഥന കേട്ടു.”

6 Comments

  1. Jojo Jose Thiruvizha

    അത് അതല്ലണ്ണാ,ഭൂമി ഭൂമി???.

  2. ? നിതീഷേട്ടൻ ?

    Pattichalle

    1. Jojo Jose Thiruvizha

      ????

  3. നിധീഷ്

    എന്തോന്നടെ ഇത്.. ???

  4. സൂര്യൻ

    ലാസ്റ്റ് എന്തുവ ഉദ്ദേശിച്ചത്

    1. Jojo Jose Thiruvizha

      മനുഷ്യാ ഇങ്ങള് ഉപദേശിച്ച ചാതനമല്ല ഞമ്മള് ഉദ്ദേശിച്ചത്.??.ധരണി,ധരിത്രി-ഭൂമി,അയാളുടെ ചുറ്റിലും ഉള്ള ഭൂമി കുലുങ്ങി എന്നേ ഉദ്ദേശിച്ചുള്ളു.തെറ്റി ധാരണ പാടില്ല.?

Comments are closed.