എന്റെ ശിവാനി 5❤ 325

പിന്നീട് ഇടതു കയ്യിലെ റിംഗ് കുഞ്ഞുവിന് നേരെ നീട്ടി.

 

“വിൽ യു മാരി മൈ ബ്രോ വിച്ചു……”

 

അവിടെ എന്താണ് നടക്കുന്നതെന്ന് അറിയാതെ എല്ലാവരും ശിവയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

 

“ശിവ നീ എന്താ ഈ ചെയ്യുന്നേ…..”

 

“അതേ…

ചേച്ചീ നിനക്ക് എന്ത് പറ്റി…..”

 

“നിങ്ങളെന്ത് കരുതി….ജീവിതകാലം മുഴുവൻ എന്നെ പറ്റിക്കാമെന്നോ????? എങ്ങിനെ തോന്നി എന്നോട് ഇങ്ങനൊരു ചതി ചെയ്യാൻ….

 

രണ്ടു പേരോടും മാറി മാറി ചോദിച്ചതല്ലെ എന്തേലും പ്രശ്നം ഉണ്ടോ….എന്തെങ്കിലും പറയാനുണ്ടോ എന്നെല്ലാം….

 

ഏയ്…. എവിടെ????? ഞാൻ ഇപ്പോഴും ചോദിക്കുവാ….നിങ്ങൾക്ക് പരസ്പരം ഇഷ്ടമല്ലേ…”

 

“ശിവ അങ്ങിനെ ഒന്നും ഇല്ല.നിനക്ക് മിസ്റ്റേക്ക് പറ്റിയതാ….”

 

“ആണോ….എന്നൽ രണ്ടു പേരും എന്റെ തലയിൽ തൊട്ട് സത്യം ചെയ്യ്…

നിങ്ങള് തമ്മില് ഒരു ബന്ധവുമില്ലെന്ന്…. കള്ളമാണ് പറയുന്നതെങ്കിൽ ഞാനങ്ങ്‌ ചത്തു പൊയ്ക്കോട്ടേ……

 

എന്തേ….സത്യം ചെയ്യുന്നില്ലേ…. ഇല്ലാലേ….. ഷൈം ഓൺ യു വിച്ചു…ആരും ഒന്നും അറിയില്ലെന്ന് കരുതിയല്ലേ….അതിരിക്കട്ടെ എന്തായിരുന്നു പ്ലാൻ….നമ്മുടെ വിവാഹം കഴിഞ്ഞും ഇത് തുടരാനാണോ…എന്നെ വെറും മണ്ടി ആക്കിക്കൊണ്ട്….”

 

“ചേച്ചീ…!!!!!! ശിവ……!!!!!!” കുഞ്ഞുവും വിച്ചുവും ഒരേ സമയം പൊട്ടിത്തെറിച്ചു……

 

“ഹ… ഹാ…. പേടിച്ചു പോയോ……എടാ മണ്ടന്മാരേ നിങ്ങള് തമ്മില് ഇഷ്ടത്തിലാണെന്ന് എനിക്ക് പണ്ടേ അറിയാമായിരുന്നു.പിന്നെ നിങ്ങള് പറയുന്നത് വരെ വെയിറ്റ് ചെയ്തു…

 

പക്ഷേ പറഞ്ഞില്ല.അലീസ്‌റ്റ് എന്നെ കല്യാണമാലോചിച്ചപ്പോളെങ്കിലും പറയുമെന്ന് കരുതി….നടന്നില്ല…പിന്നെ നിശ്ചയം നടക്കുന്നതിന് മുൻപെങ്കിലും പറഞാൽ മതിയെന്നായി….എന്നിട്ടും രണ്ടും മിണ്ടിയില്ല….

 

അപ്പൊൾ കുറച്ച് ടെൻഷൻ അടിച്ചോട്ടെയെന്ന് കരുതി. എങ്ങിനെ???????

 

ടപ്പേ……ശിവ പറഞ്ഞ് നിർത്തിയതും രാജിയുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞു. ഓർക്കാപ്പുറത്ത് ഉള്ള അടിയായതു കൊണ്ട് അവള് നിലത്തേക്ക് വീണു പോയി.

 

“രാജി നീ എന്താ ഇൗ കാണിച്ചത്….”

 

“ശങ്കരേട്ടൻ കണ്ടില്ലേ ഇതൊന്നും…. തോന്നിവാസം അല്ലേ ഇവള് ചെയ്തത്….ഇത്രേം ആൾക്കാരുടെ മുന്നിൽ വച്ച് നമ്മളെ നാണം കെടുത്തിയില്ലേ…

 

നീ ഞങ്ങളെ കുറിച്ച് ആലോചിക്കണ്ടായിരുന്നു പക്ഷേ വിച്ചുന്‍റെ ഫാമിലിയെ കൂടി നീ…..”പിന്നെയും രാജി അവളെ തല്ലനായി ഓങ്ങിയപ്പോൾ ശങ്കരൻ തടഞ്ഞു.

 

“രാജി വേണ്ടാ….ഞാനും കൂടി അറിഞ്ഞൊണ്ടാ ശിവ ഇൗ നാടകമോക്കെ കളിച്ചത്…പിന്നെ വിചുവിൻെറ ഫാമിലിക്കും അറിയാം….”

 

“ഓ….അപ്പൊൾ എല്ലാവരും അറിഞ്ഞൊണ്ടാണല്ലെ….ഞാനും എന്റെ വീട്ടുകാരും വെറും വിഡ്ഢികൾ….അല്ലേ”

 

“അമ്മേ അമ്മ എന്താ ഇങ്ങിനെയൊക്കെ പരയുന്നേ…. അങ്ങിനെയൊന്നും ഞങൾ ചിന്തിച്ചിട്ട് കൂടി ഇല്ല”

 

“പിന്നെ ഞാൻ എന്ത് പറയണം.ചതി അല്ലേ നിങ്ങള് എന്നോട് കാണിച്ചത്….”

 

“അമ്മയെ ചതിച്ചു എന്ന് മാത്രം പറയരുത്.ഞാൻ അമ്മയുടെ കാല് പിടിച്ച് പറഞ്ഞതല്ലേ എനിക്ക് വിച്ചുവിനെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന്….അവനെ സ്വന്തം സഹോദരനായിട്ടാണ് കാണുന്നതെന്നും.

 

അന്നേരം അമ്മ എന്താ പറഞ്ഞേ അതൊക്കെ ശരിയാകുമെന്ന്.പിന്നെ കുഞ്ഞുവും വിച്ചുവും തമ്മിൽ ഇഷ്ടം ഉണ്ടെന്ന് പറഞ്ഞപ്പോൾ അമ്മ അത് ശ്രദ്ധിച്ചത് കൂടി ഇല്ല…. പോരാത്തതിന് അമ്മയുടെ വക ഒരു ഭീഷണിയും….

 

ഇനി പറ ഞാൻ അമ്മയെ ചതിച്ചോ…..

ഇല്ലല്ലോ….ഇനിയിപ്പം അമ്മ എല്ലാത്തിനും സമ്മതിച്ചാലും എന്റെ വിവാഹം കഴിയാതെ ഇവരെ തമ്മിൽ ഒന്നിപ്പിക്കാൻ അമ്മ സമ്മതിക്കില്ലെന്ന് അറിയാം.

 

അതോണ്ട് ഇങ്ങിനെ ഒരു നാടകം കളിക്കേണ്ടി വന്നു.പിന്നെ ഫുൾ സപ്പോർട്ടുമായി അച്ഛൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് ധൈര്യമായിരുന്നൂ.

 

അച്ഛൻ തന്നെയാ വിച്ചുവിന്റെ വീട്ടുകാരുമായി സംസാരിച്ചതും അവരെ കൺവിൻസ്‌ ചെയ്തതും.പിന്നെ അമ്മ കരുതുന്ന പോലെ ഇത് അമ്മക്കിട്ടുള്ള പണി ഒന്നും ആയിരുന്നില്ല.

 

ഇത് ഇൗ രണ്ടെന്നത്തിനും വേണ്ടി ആയിരുന്നു.എല്ലാം ചെയ്ത് വച്ചിട്ട് നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ….ഹും”

 

അതും പറഞ്ഞ് ശിവ കുഞ്ഞുവിൻെറ കയ്യിൽ ചെറുതായൊന്ന് നുള്ളി.അപ്പോഴേക്കും അവള് കരഞ്ഞ് കൊണ്ട് ശിവയെ കെട്ടിപിടിച്ചു .

 

“സോറി ചേച്ചീ…..നിന്റെ സന്തോഷം കളഞ്ഞിട്ട് എനിക്ക് ഒരു ജീവിതം വേണ്ടാന്ന് തോന്നിയത് കൊണ്ടാണ് ഞാൻ…”

 

“എനിക്ക് വേണ്ടി നിന്റെ ജീവിതം ത്യജിക്കാൻ നീ ആരാ??????

 

ഹും മതി മതി ഇത്രയും ടെൻഷൻ അടിപ്പിച്ചത്തല്ലേ….അല്ല വിച്ചു നിന്നോട് ഇനി പ്രത്യേകം പറയണോ വന്നു സോറി പറയടാ ചെക്കാ….”

 

“സോറി… മൈ ച്വീറ്റ് സിസ്….. എല്ലാം നിന്നോട് പറയണമെന്ന് കരുതിയതാണ്… പക്ഷേ ദേ ഇവൾ സമ്മതിച്ചില്ല…..നിന്നെ വിവാഹം ചെയ്തില്ലേൽ വല്ല കടുംകൈ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണി പെടുത്തി….

 

പിന്നെ നിന്നെ വേദനിപ്പിക്കാനും എനിക്ക് കഴിയില്ലല്ലോടാ….അത്രക്കും ഇഷ്ടം ആണ് എനിക്ക് നിന്നെ….”

 

“മതി സെന്റി അടിച്ചത്…”

 

എല്ലാവരുടെയും മുഖത്തെ ആശങ്കകൾ എല്ലാം ഒരു പരിധിവരെ കുറഞ്ഞുവെങ്കിലും രാജി മാത്രം ഒന്നും പറയാതെ മാറി നിന്നു. ശാരിയും ശങ്കരനുമെല്ലാം അവളെ സമാധാനിപ്പിച്ചുവെങ്കിലും ഗൗരവം ഒട്ടും കുറയ്ക്കാതെ അവർ അവിടെ തന്നെ നിന്നു.

 

“എന്റെ പൊന്നമ്മയല്ലേ…എല്ലാവരും പറയുന്നത് കേൾക്കൂന്നേ….ഇത്രക്കും വാശി പാടില്ലാട്ടോ….പിന്നെ അമ്മയുടെ ആഗ്രഹം പോലെ വിച്ചു എന്തായാലും അമ്മയുടെ മരുമകൻ ആകുകയല്ലേ….പിന്നെ എന്താ പ്രോബ്ലം

 

അല്ലേൽ വേണ്ട….. വിച്ചു നീ പൊയ്ക്കോ…എന്റെ അമ്മക്ക് നിന്നെ വേണ്ടാത്രെ….”

 

“എടീ അസത്തേ….ഞാൻ അങ്ങിനെ പറഞ്ഞോ….”രാജി

 

ശിവയുടെ ചെവിയിൽ പിടിത്തമിട്ട്‌ കൊണ്ട് പറഞ്ഞു.

 

“ഇനി ഞാനായിട്ട് എതിര് നിന്നുന്ന് വേണ്ടാ….അല്ലേലും എന്റെ വാക്കിന് ഇവിടെ വിലയില്ലല്ലോ…എല്ലാം അച്ഛനും മക്കളും കൂടി തീരുമാനിച്ചു കഴിഞ്ഞില്ലേ…പിന്നെ ഞാൻ എന്ത് പറയാനാ….

 

പക്ഷേ എനിക്ക് ഒരു നിർബന്ധം ഉണ്ട്.ശിവയുടെ വിവാഹം കഴിഞ്ഞേ…ഇവരുടെ നടത്താൻ പറ്റുള്ളൂ….”

 

“അക്കാര്യം എനിക്ക് വിട്ടേക്ക് രാജിയാന്റി അത് ഞാൻ നോക്കി കൊള്ളാം….”

 

“ആന്റിയോ…അമ്മെന്ന് വിളി വിച്ചൂ….”

 

രാജിയുടെ സംസാരം കേട്ടതും എല്ലാവർക്കും ആശ്വാസമായി….പക്ഷേ പാവിടെ മുഖത്തെ ആ സന്തോഷം അത് രാജിയെ പിന്നോട്ട് വലിച്ചെങ്കിലും എല്ലാവരുടെയും സന്തോഷത്തിന് വഴങ്ങി അവസാനം കുഞ്ഞുവിന്റേയും വിച്ചുവിന്‍റെയും നിശ്ചയം നടത്താൻ തീരുമാനിച്ചു.

 

അങ്ങിനെ മുഹൂർത്തം തെറ്റുന്നതിന് മുൻപ് തന്നെ കുഞ്ഞുവും വിച്ചുവും പരസ്പരം മോതിരം കൈ മാറി.

 

ചുറ്റും കൂടി നിന്നവരെല്ലാം സന്തോഷിക്കുമ്പോഴും രണ്ട് പേരുടെ കണ്ണുകളിൽ മാത്രം വിഷമവും ദേഷ്യവും നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു.അമ്മുവും മുത്തശ്ശിയുമായിരുന്നു അത്.

 

“”””””””””””

എല്ലാ പ്രശ്നങ്ങളും തീർത്ത് വിജയീഭാവത്തിൽ നിൽക്കുന്ന ശിവയെ കണ്ടപ്പോൾ കാല് വാരി നിലത്തിട്ട് അടിക്കനാ തോന്നിയത്.

 

അല്ലാതെ പിന്നെ….മനുഷ്യനിവിടെ ടെൻഷനടിച്ച് ചത്തില്ലന്നേ ഉള്ളൂ….അവളും അവളുടെ ഒരു നാടകവും…. മണ്ണാം കട്ടി…. എന്റെ കയ്യിൽ കിട്ടട്ടെ കാണിച്ച് കൊടുക്കാം…..

 

“സന്തോഷമായി അല്ലേ ഏട്ടാ….”

 

അച്ചുവിന്റെ പെട്ടന്നുള്ള വിളി കേട്ട് ഞാനൊന്നു ഞെട്ടി.

 

“സന്തോഷമല്ല ദേഷ്യമാ വരുന്നേ….ഇതെല്ലാം ചെയ്തു കൂട്ടുമ്പോൾ അവൾക്ക് ഒരു വാക്ക് സൂചിപ്പിക്കാമായിരുന്നില്ലേ….”

 

“അതിന് നീ അവളോട് എന്തേലും ചോദിച്ചിട്ടുണ്ടോ….ഇക്കാര്യം അറിഞ്ഞപ്പോൾ മുതൽ ചാടി കളിക്കാൻ നിൽക്കല്ലയിരുന്നോ….”

 

“അതിന് കാരണം നിങ്ങള് തന്നെയാ…ഞാൻ അന്നേ പറഞ്ഞതാ…അപ്പൊൾ എന്തൊക്കെയായിരുന്നു….അവൾക്ക് നിന്നെ ഇഷ്ടമല്ല….അങ്ങിനെ ആയിരുന്നേൽ ഇത്ര ഹാപ്പി ആവില്ല…

 

എന്നിട്ട് ഇപ്പൊൾ കുറ്റം മുഴുവൻ എന്റേതും….”

 

“മതി മതി….പതുക്കെ പറ എല്ലാരും ശ്രദ്ധിക്കുന്നുണ്ട്…..”

 

അച്ചു പറഞ്ഞത് കേട്ടപ്പോഴാണ് ഞാൻ ചുറ്റും നോക്കിയത്….എല്ലാവരും നോക്കുന്നില്ല എങ്കിലും മുത്തുവും അമ്മുവും പിന്നെ പിന്നെ ആ പവിയും എന്നെ കണ്ണുരുട്ടി നോക്കുന്നുണ്ടായിരുന്നു.

 

ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ നേരെ നോക്കിയപ്പോൾ അതാ എന്റെ ഒരു നോട്ടത്തിനു വേണ്ടി കാത്തിരുന്നത് പോലെ മുന്നിൽ ശിവ.അവളെ കണ്ടതും എന്റെ ഉള്ളിലെ സ്നേഹവും ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ച് പൊന്തി വന്നു.

 

അവൾക്ക് നേരെയുള്ള എന്റെ നടത്തം കണ്ടിട്ടെന്ന വണ്ണം അവള് പുറകോട്ട് നടക്കാൻ തുടങ്ങി.അപ്പോഴേക്കും ആ കൈ പിടിച്ച് വലിച്ച് ഞാൻ കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു.

 

എന്റെ കയ്യിൽ നിന്നും അവളുടെ കൈ എടുത്ത് മാറ്റാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്….എവിടെ????

 

” അങ്ങിനെ അങ്ങ് പോകാനാണോ ഞാൻ പിടിച്ചത്.”

 

“എന്റെ കൈ വിട് എനിക്ക് വേദനിക്കുന്നു….”പക്ഷേ ഞാൻ വിട്ടില്ല.

 

ശിവ പിന്നെയും കൈ വിടാൻ പറഞ്ഞ് എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. എല്ലാം കലങ്ങി തെളിഞ്ഞു എങ്കിലും എന്നോടുള്ള ദേഷ്യത്തിൽ ഒരല്പം പോലും കുറവ് വന്നിട്ടില്ലെന്ന് എനിക്ക് ബോധ്യമായി.

 

പെട്ടന്ന് എന്തോ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞപ്പോൾ തൂണിന്റെ മറവിൽ നിൽക്കുന്ന പവിയെ കണ്ടു.അവനെ കണ്ടതും ഞാനവളെ അരയിലൂടെ വട്ടം പിടിച്ച് എന്നോട് ചേർത്ത് നിർത്തി.

 

അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്ന പോലെ മിടിക്കുന്നത് എനിക്ക് കേൾക്കാവുന്ന വിധത്തിൽ അത്രയും ചേർന്നായിരുന്നു ഞങ്ങള് നിന്നിരുന്നത്.

 

ഒരാവേശത്തിൽ ചെയ്ത് പോയതാ….

പക്ഷേ അവളോട് ചേർന്ന് നിന്നപ്പോൾ എന്റെ സകല ധൈര്യവും ചോർന്നു പോയി….പിന്നെ എന്തൊക്കെയോ പറഞ്ഞ് ഒപ്പിക്കാൻ നോക്കി.

 

“നോക്ക് ശിവ എനിക്ക് നിന്നോട് സീരിയസ് ആയിട്ട് കുറച്ച് സംസാരിക്കാൻ ഉണ്ട്….ഞാൻ റൂമിൽ കാണും….വേഗം വരണം…”

 

താൻ ചേർത്ത് നിരത്തിയതിന്റെ ഞെട്ടൽ മാറാതെ നിൽക്കുന്ന ശിവയേ നോക്കി ഒരു കള്ള ചിരി ചിരിച്ച് കുട്ടൻ ഗോവണി കയറി മുകളിയേക്ക്‌ നടന്നു.പോകുമ്പോൾ വാച്ചിൽ തൊട്ട് പെട്ടന്ന് തന്നെ അങ്ങോട്ടെയ്ക്ക്‌ ചെല്ലാൻ ശിവയോട് ആംഗ്യം കാണിച്ചു.

 

“ശിവ….നിന്നെ ദേ മുത്തശ്ശി അന്വേഷിക്കുന്നുണ്ട്…..”

 

“ആ ദാ വരണൂ”

 

മുത്തശ്ശിയെ അന്വേഷിച്ച് ചെന്ന ശിവ കണ്ടത് കട്ടിലിൽ കിടന്ന് കരയുന്ന അമ്മുവിനെയാണ്.

 

കൂടെ അവളെ ആശ്വസിപ്പിക്കുന്ന മുത്തശ്ശിയെയും.ശിവയെ കണ്ടതും അമ്മു അവിടെ നിന്നും ഇറങ്ങി പോയി.

 

“അമ്മു….എന്താ…എന്താ… പറ്റിയേ…നീ എന്തിനാ കരയുന്നേ……”

 

“നീ കാരണം തന്നെയാ ശിവ….”

 

“മുത്തശ്ശി……..!!!

ഞാൻ കാരണമോ….ഞാൻ എന്താ ചെയ്തേ….”

 

“നീയും കുട്ടനും ഇഷ്ടത്തിലാണോ….ആണോന്ന്??..പറ ശിവ പറ…..”

 

“മുത്തശ്ശി….എനിക്ക് കുറ്റെട്ടനെ…”

 

“എനിക്കറിയാം നിനക്ക് അവനോട് ഇഷ്ടം ഉണ്ടെന്ന്.കുട്ടന് തിരിച്ചും….പക്ഷേ മോളേ…അമ്മു അമ്മുവിന് കുട്ടനെ ഒരുപാട് ഇഷ്ടമാണ്….

 

അവളുടെ ഇഷ്ടം അറിഞ്ഞോണ്ട് തന്നെയാ ഞാൻ അവരുടെ വിവാഹം നടത്താൻ തീരുമാനിച്ചതും….അവൻ വിവാഹത്തിന് സമ്മതം തന്നതുമാണ്…

 

പക്ഷേ ഇപ്പൊൾ നീ വിചുവിനെ വിവാഹം കഴിക്കുന്നില്ലെന്ന് അറിഞ്ഞപ്പോൾ അവൻ അമ്മുവിനോട് പറഞ്ഞു അവന് ഇൗ ബന്ധത്തിൽ താൽപര്യം ഇല്ലെന്ന്……

 

അത് കേട്ടപ്പോൾ മുതൽ കരയുന്നതാണ് എന്റെ കുട്ടി….ചത്ത് കളയുമെന്ന് വരെ പറയാണ്…ഞാൻ എന്താ ചെയ്യാ മോളേ….????

 

ഇനി എന്തേലും ചെയ്യാൻ പറ്റുമെങ്കിൽ അത് നിനക്ക് മാത്രമേ പറ്റൂ…”

 

“മുത്തശ്ശി ഞാൻ……”

 

“അതേ ശിവ….കുട്ടന് വന്ന അന്ന് തൊട്ട് അമ്മുവിനെ ഇഷ്ടമായിരുന്നു.അത് അവൻ പറഞ്ഞില്ലെങ്കിലും എനിക്ക് മനസ്സിലായത് ആണ്….

 

പിന്നീട് അവന് നിന്നോട് തോന്നിയ ഇഷ്ടം അത് വെറും സഹതാപം കൊണ്ട് മാത്രമാണ്…… നിന്റെ പഴയ അവസ്ഥ അറിഞ്ഞൊണ്ട് തോന്നിയ ഒരു സഹതാപം.

 

അങ്ങിനെ ഒരു ഇഷ്ടം കിട്ടിയിട്ട് ജീവിക്കേണ്ട കുട്ടിയല്ല നീ…ഞാൻ ഇൗ പറയുന്നത് മുഴുവൻ എന്റെ കുട്ടികളുടെ നന്മക്ക് വേണ്ടി മാത്രമാ….നിങ്ങളുടെ നല്ല ജീവിതത്തിന് വേണ്ടി….”

 

മുത്തശ്ശിയുടെ വാക്കുകൾ കേട്ട് ശിവ കട്ടിലിൽ തളർന്നിരുന്നു.അവളുടെ മുടിയിഴകളെ തലോടി കൊണ്ട് അവർ വീണ്ടും തുടർന്നു.

 

“എന്റെ മോള് ഇൗ മുത്തശ്ശി പറയുന്നത് കേൾക്കണം…നീ കുട്ടനെ മറക്കണം… അവനെ അമ്മുവിന് കൊടുക്കണം….

 

അല്ലെങ്കിൽ ഒരു പക്ഷെ അവളെ നമുക്ക് നഷ്ടമാകും…. പിന്നെയും എന്റെ മക്കൾ പഴയത് പോലെ എന്നിൽ നിന്നും അകന്ന് തന്നെ നിൽക്കും….

 

അത് കാണാൻ പിന്നെ ഇൗ മുത്തശ്ശി ഉണ്ടാകില്ല…..”

 

“മുത്തശ്ശി അങ്ങിനെ ഒന്നും പറയരുത്…ഞാൻ എനിക്ക് കുറ്റെട്ടനേ ഇഷ്ടമൊന്നും ഇല്ല…

 

അതൊക്കെ മുത്തശ്ശിക്ക് വെറുതെ തോന്നിയതാണ്…..ഇനി അഥവാ കുറ്റെട്ടന് എന്തേലും ഇഷ്ടം ഉണ്ടെങ്കിൽ തന്നെ എനിക്ക് താല്പര്യമില്ലാത്തത് കൊണ്ട് പ്രശ്നവുമില്ല…..

 

അമ്മുവിന് കുറ്റെട്ടനെ തന്നെ കിട്ടും….മുത്തശ്ശി പേടിക്കാതെ….എല്ലാം ശരിയാകും…..”

 

പൊഴിഞ്ഞ് വീണ കണ്ണുനീർ ആരും കാണാതെ തുടച്ച് മാറ്റുമ്പോൾ അമ്മു അവളെ വന്ന് കെട്ടിപിടിച്ചു….ഒത്തിരി സന്തോഷവതിയായ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ശിവ അവിടെ നിന്നും ഇറങ്ങി.

 

അവിടെ നിന്നും റൂമിലേക്ക് പോകാൻ നിന്ന ശിവയേ കുട്ടൻ വഴിയിൽ വച്ച് തടഞ്ഞു നിർത്തി.

 

“നിന്നോട് ഞാൻ എന്തേലും പറഞ്ഞിരുന്നോ…”

 

“എനിക്ക് പോകണം വഴിന്ന് മാറി നിൽക്ക്….”

 

അവളുടെ ദേഷ്യം നിറഞ്ഞ മുഖം കണ്ട് അവൻ ഒന്നൂടെ അവളുടെ അടുത്തേയ്ക്ക് ചേർന്ന് നിന്നു.അത് കണ്ട് അവള് അവനെ ശക്തമായി തള്ളി പുറകോട്ട് മാറി നിന്നു.

 

“ഇനി ഒരടി മുന്നോട്ട് വച്ചാൽ ഞാൻ ഇവിടെ നിന്ന് വിളിച്ച് കൂവും…. അന്ന് എന്നോട് ചെയ്തൊതൊന്നും പറയാതിരുന്നത് വെറുതെ ഒരു ഇഷ്യൂ ഉണ്ടാകണ്ടാന്ന് കരുതിയാ….എന്നാൽ എപ്പോഴും അങ്ങിനെ നിന്ന് തരില്ല…..”

 

“ശിവ ഞാൻ….ഞാൻ നിന്നോട് ഒരു കാര്യം പറയാൻ വന്നതാ അല്ലാതെ…നീ കരുതുന്നത് പോലെ ഒന്നുമില്ല…..”

 

“എന്ത് കാര്യമാണ് പറയാൻ വരുന്നതെന്ന് എനിക്ക് അറിയാം.എന്നെ ഇഷ്ടമാണെന്ന് അല്ലേ….എന്നൽ കേട്ടോ എനിക്ക് ഏട്ടനെ ഇഷ്ടമല്ല….

 

അന്ന് ഏട്ടൻ എന്നെ ബലമായി ചുംബിച്ചപ്പോൾ തൊട്ട് ഉണ്ടായിരുന്ന ഇഷ്ടം കൂടി ഇല്ലാതായി…..”

 

“നീ കള്ളം പറയുവാ ശിവ…എനിക്ക് നന്നായിട്ട് അറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്ന്….അത് നിന്റെ കണ്ണുകളിൽ ഞാൻ കണ്ടിട്ടുമുണ്ട്….പിന്നെ നീ വെറുതെ കള്ളം പറയുന്നതാ….”

 

“കള്ളം പറയേണ്ട ആവശ്യം എനിക്കില്ല.ഞാൻ പറഞ്ഞത് തന്നെയാ ശരി.”

 

“അല്ല നീ പറയുന്നത് മുഴുവൻ കള്ളമാണ്….നിനക്ക് എന്നെ ഇഷ്ടമാണ്….ഇഷ്ടമാണ്….

 

വന്നപ്പോൾ മുതൽ നീ എന്റെ കൂടെ തന്നെയായിരുന്നു.എന്തിനും ഏതിനും ഞാൻ തന്നെ.പിന്നെ അന്ന് ചെന്നൈയ്ക്ക് പോകുന്ന ദിവസം നീയെന്നെ ഹഗ് ചെയ്തത് മിസ്സ് ചെയ്യുമെന്ന് പറഞ്ഞില്ലേ…

 

ഇതൊക്കെ എന്നോടുള്ള സ്നേഹം കൊണ്ട് തനെയാ….”

 

“ഒരു പെൺകുട്ടി അടുത്ത് വന്ന് സംസാരിച്ചാൽ ഇഷ്ടമാണെന്ന് ആണോ…അവള് ഹഗ് ചെയ്താൽ അതിനർത്ഥം ഇഷ്ടം എന്നാണോ…

 

അല്ലാ….അച്ചു ഏട്ടനെ ഹഗ് ചെയ്യറില്ലേ അതിനർത്ഥം അവൾക്ക് എട്ടനോടു വേറെ രീതിയിൽ ഇഷ്ടം ഉണ്ടെന്നാണോ….”

 

അത് പറഞ്ഞ് നിർത്തിയതും കുട്ടൻ അവളെ അടിക്കാൻ കൈ ഓങ്ങി….ശിവ പെട്ടന്ന് തന്നെ മുഖം തിരിച്ചു.പിന്നീട് പറയാൻ വന്നതെല്ലാം പിടിച്ച് നിർത്തി അവൻ ദേഷത്തോടെ അവിടെ നിന്നും ഇറങ്ങി പോയി.

 

കുട്ടൻ പോയതും പൊട്ടി കരഞ്ഞ് ശിവ അവളുടെ റൂമിൽ കയറി വാതിൽ അടച്ചു.

 

“ശിവ….ശിവ….വാതിൽ തുറക്കൂ മോളേ…അച്ഛന് ഒരു സാധനം എടുക്കാൻ വേണ്ടിയാ…

 

എന്താ മോളെ ഇത്ര താമസം വാതിൽ തുറക്കാൻ…..”

 

“അത് അച്ഛാ ഞാൻ ഒരു ബുക് നോക്കായിരുന്നൂ….”

 

“ബുക് നോക്കി നീ എന്ന് മുതലാണ് കരയാൻ തുടങ്ങിയത്….”

 

“അത് ബുക് തിരഞ്ഞപ്പോൾ ഷെൽഫിൽ നിന്നും പൊടി കയറിയതാണ്….”

 

“ആണോ…..അച്ഛന്റെ മോൾ എന്ന് മുതലാ കള്ളം പറയാൻ തുടങ്ങിയത്….

കുട്ടാനുമായി കയർത്ത് സംസാരിക്കുന്നത് കണ്ടിട്ടാ ഞാൻ വന്നേ….”

 

“അച്ഛാ അത് കുറ്റെട്ടനെന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ….”

 

“ഇഷ്ടമാണെന്ന് പറഞ്ഞതിനാണോ…നീ അവനോട് ഇത്ര മോശമായി സംസാരിച്ചത്… ആണോ ആണോന്ന്…അതിനാണോ ഇവിടെ വന്നിരുന്നു കരഞ്ഞത്….പറ ശിവ…..”

 

“അച്ഛാ….ഞാൻ….”പറയുന്നത് മുഴിവിപ്പികാൻ ആകാതെ ശിവ ശങ്കരന്റെ മേൽ വീണ് പൊട്ടി കരഞ്ഞു.

 

“മോളേ അച്ഛൻ ഒരു കാര്യം ചോദിച്ചോട്ടെ….മോൾക്ക് കുട്ടനെ ഇഷ്ടമല്ലേ…പിന്നെ എന്തിനാ അവനോട് ഇത്രയും മോശമായി…..”

 

“ഇഷ്മാ അച്ഛാ….ഒത്തിരി ഒത്തിരി ഇഷ്ടവാ….പക്ഷേ വേണ്ട അച്ഛാ…ഞാൻ കാരണം മറ്റൊരാൾ വേദനിക്കുന്നതും എന്തേലും പറ്റുന്നതും എനിക്ക് സഹിക്കാൻ പറ്റില്ല..”

 

“എന്തൊക്കെയാ കുട്ടി നീ ഇൗ പറയുന്നേ”

 

“അമ്മു…..അമ്മു…അവൾക്ക് കുറ്റെട്ടനേ ഇഷ്ടമാണെന്ന്….

ഏട്ടനെ കിട്ടിയില്ലെങ്കിൽ…..അവള് അവള്…”

 

ശിവ അമ്മുവിന്റെ ഇഷ്ടവും മുത്തശ്ശി പറഞ്ഞ ഓരോ കാര്യങ്ങളും ശങ്കരനോട് പറഞ്ഞു.അവളെ തന്റെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കാൻ മാത്രമേ അന്നേരം അയാൾക്ക് കഴിഞ്ഞുള്ളൂ……

 

“അച്ഛാ…ഇക്കാര്യം നമ്മൾ രണ്ടു പേരും മാത്രം അറിഞ്ഞാൽ മതി.വേറെ ആരും ഇതിനെ കുറിച്ച് അറിയണ്ട….അമ്മ പോലും.”

 

“മോളേ എനിക്ക് നിന്റെ അഭിപ്രായത്തോട് യോജിപ്പ് ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്… ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല….

 

കാരണം കുട്ടൻ സ്നേഹിച്ചത് നിന്നെ ആണ്.അവന്റെ സ്നേഹം സത്യമാണെങ്കിൽ അവന് ഒരിക്കലും നിന്നെ മറന്ന് അമ്മുവിനെ സ്വീകരിക്കാൻ പറ്റില്ല….അത് ഉറപ്പുള്ള കാര്യമാണ്.

 

ഇനിയെല്ലാം നിന്റെ തീരുമാനം ആണ്…”

 

“”””””””””

“ആഹ്‌ നിന്റെ കണ്ണു എവിടെയാ അച്ചു….ഒന്ന് നേരെ നോക്കി നടന്നൂടെ….”

 

വെപ്രാളപ്പെട്ട് ഓടുന്ന തിരക്കിൽ അച്ചു അമ്മുവിനെ ശ്രദ്ധിച്ചില്ല.അവളെ ചെറുതായൊന്ന് തട്ടിയതും അമ്മു ബാലൻസ് തെറ്റി നിലത്ത് വീണു.

 

അവളോട് ഒരു സോറി പോലും പറയാതെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അച്ചു കുളപ്പടവ് ലക്ഷ്യമാക്കി നടന്നു.

 

“ഏട്ടാ…..”

 

“കേട്ടില്ലേ….അവളുടെ വായിൽ നിന്നും എന്നെ ഇഷ്ടമല്ലെന്നു കേട്ടപ്പോൾ നിനക്ക് സമാധാനമായോ”

 

“കേട്ടു….പക്ഷേ നിന്നെ ഇഷ്ടമാണെന്ന് പറയുന്നതാണെന്ന് മാത്രം…”

 

“അച്ചു….!!!!”

 

“അതേ ഏട്ടാ…അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാടാ….നിന്നെ ഇഷ്ടമാണെന്ന് അമ്മാവനോട് പറയുന്നത് ഞാൻ കേട്ടതാണ്….

 

നീ പറഞ്ഞ പോലെയല്ല കാര്യങ്ങള്….മുത്തശ്ശിയും അമ്മുവും കാരണമാണ് നിന്നോട് അവള് അങ്ങിനെയൊക്കെ പറഞ്ഞത്…..”

 

“സത്യമാണോ അച്ചു…..”

 

“അതേ…ഏട്ടാ…നീ പറഞ്ഞത് കേട്ട് അവളെ അന്വേഷിച്ച് പോയപ്പോൾ അവളും അമ്മാവനും കൂടി പറയുന്നത് ഞാൻ കേട്ടതാണ്….അമ്മ തന്നെ സത്യം”

 

ശിവ പറഞ്ഞ കാര്യങ്ങൾ ഒക്കെ അച്ചുവിൽ നിന്നും കേട്ടപ്പോൾ മുതൽ കുട്ടന്റെ രക്തം തിളച്ചു തുടങ്ങി.അവൻ ദേഷ്യത്തോടെ അമ്മുവിനടുത്തെയ്ക്ക്‌ പാഞ്ഞു.

 

 

പോകുന്ന വഴിയ്ക്ക് തന്നെ അമ്മു പവിയോടൊപ്പം ബാൽക്കണിയിൽ നിൽക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.

 

അമ്മൂ…..!!!!!!!

 

കുട്ടന്റെ അലർച്ച കേട്ട് പവി തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് കലി തുള്ളി നിൽക്കുന്ന കുട്ടനെയാണ്.കൂടെ വലതു കവിൾ അമർത്തിപിടിച്ച കണ്ണ് നിറഞ്ഞ് നിൽക്കുന്ന അമ്മുവിനെയും…..

 

അവളുടെ കവിളിലെ നീലിച്ച പാട് കണ്ട് പവിക്ക്‌ കാര്യങ്ങൾ ഏകദേശം മനസ്സിലായി.

 

“താൻ എന്തിനാ…അമ്മുവിനെ അടിച്ചത്…..”

 

“ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും അത് ചോദിക്കാൻ നീ ആരാ….പിന്നെ ഇവൾ എന്നെ കെട്ടാൻ നടക്കുകയല്ലെ…അപ്പൊൾ പിന്നെ പ്രശ്നമില്ലല്ലോ…. കേട്ടിയിലെങ്കിൽ എന്താ പറഞ്ഞേ ചത്ത് കളയുമെന്നോ…..

 

നീ ചാവണ്ട…..ഞാൻ നിന്നെ കൊന്നു തരാം…എന്താ മതിയോ…. നിന്നോട് എപ്പോളാടീ ഞാൻ വിവാഹത്തിന് സമ്മതം മൂളിയത്….പിന്നെ എപ്പോഴാണ് അത് വേണ്ടായെന്ന് വച്ചത് പറയടി…”

 

അവിടെ നടക്കുന്നത് എന്തെന്നറിയാതെ പവി ഇരുവരെയും മാറി മാറി നോക്കി.

 

” എന്താടീ പുല്ലേ നീ വിചാരിച്ചേ…. മൂത്തു കൂടെ ഉണ്ടെങ്കിൽ എല്ലാം നടക്കുമെന്നു…. അതിന് ഇൗ കുട്ടൻ വേറെ ജനിക്കണം…

 

എനിക്ക് ജീവനുള്ളിടത്തോളം കാലം എന്റെ ഉള്ളിൽ ഒരേ ഒരു പെണ്ണേ ഉണ്ടാകൂ അത് ശിവ മാത്രമായിരിക്കും……അതോണ്ട് മനസ്സിൽ വല്ല പാഴ്മോഹങ്ങൾ ഉണ്ടെങ്കിൽ അത് മറന്നേക്ക്‌….

 

പിന്നേ….നീയൊക്കെ കൂടി ഒരു നാടകം കളിച്ചില്ലായിരുന്നോ….ശിവ അവളുടെ ഇഷ്ടം എന്നോട് തുറന്ന് പറയാതിരിക്കാൻ…..

 

എന്നാ മോള് കേട്ടോ….എന്നെ ഇഷടമാണെന്ന് അവളുടെ വായിൽ നിന്ന് തന്നെ കേട്ടിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്….കൂടെ നിന്റെ പ്ലാനിംഗും പ്ലോട്ടിങ്ങും….”

 

“കുട്ടേട്ടാ ഞാൻ…എനിക്ക് ഒന്നും അറിയില്ലായിരുന്നു. എല്ലാവരും വിവാഹത്തിന് സമ്മതിച്ചപ്പോൾ അറിയാതെ ഞാനും ഒരുപാട് ആഗ്രഹിച്ചു പോയി…

 

അതുകൊണ്ടാണ് മുത്തശ്ശി പറഞ്ഞപ്പോൾ ഞാൻ ശിവയോട് അങ്ങിനെ…..അല്ലാതെ വേറെ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല…. സോറി ഏട്ടാ സോറി… ഇനി ഒരിക്കലും ഞാൻ ഇതും പറഞ്ഞ് ഏട്ടന്റെ മുന്നിൽ വരില്ല…..അയം റിയലി സോറി…”

 

അതും പറഞ്ഞ് അമ്മു കരഞ്ഞ് കൊണ്ട് ഓടി പോയി.

 

“”””””””””

രാത്രി ഏറെ വൈകിയാണ് ഞാൻ വീട്ടിലെത്തിയത്.പോകുന്നതിന് മുൻപ് പലതവണ ശിവയോട് സംസാരിക്കാൻ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.

 

അതിനിടയിൽ അച്ചുവും പലതവണ ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷേ ശിവ അവളുടെ മുറി വിട്ടിറങ്ങാൻ പോലും കൂട്ടാക്കിയില്ല.

 

വീട്ടിലേയ്ക്ക് കയറി ചെല്ലുമ്പോൾ എല്ലാവരും കൂടിയിരുന്ന് ഫുഡ് കഴിക്കുന്നത് കണ്ട് ഞാനും ചെന്നിരുന്നു.അവിടെ ഇരുന്നപ്പോൾ എന്റെ കണ്ണുകൾ ആദ്യം തേടിയത് ശിവയെയാണ്‌…അവളവിടെ ഇല്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ പതിയെ എഴുന്നേറ്റ് ശിവയുടെ മുറി ലക്ഷ്യമാക്കി നടന്നു.

 

“ശിവ…ഞാൻ കേട്ടത് സത്യമാണോ… നിനക്ക് കുട്ടനെ ഇഷ്ടമാണോ….?????”

 

“പവി…എനിക്ക് ആ വിഷയത്തെ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ല….”

 

“നോ ശിവാ.. ഐ ഹാവ്‌ ടു ക്‌നോ ദി ട്രൂത്ത്….അത് പറയാതെ നിന്നെ ഞാൻ വിടില്ല”

 

“ലിസൺ പവി…. അല്ലെങ്കിലേ ഞാൻ ഒരു ബാഡ് സിറ്റുവേഷനിലാണുള്ളത്…….. അതിന്റെ ഇടയിൽ എന്നെ ഇറിറ്റേറ്റ് ചെയ്യാൻ നിൽക്കാതെ പോകാൻ നോക്ക്….”

 

“ശിവ….ഞാൻ ആൾറെടി നിന്നോട് പറഞ്ഞു…നിങ്ങള് തമ്മില് എന്താണെന്നറിയാതെ ഞാൻ പോകില്ലെന്ന്…

യെസ്…. ഐ വാണ്ട് ടു ക്‌നോ ഈച്ച് ആൻഡ് എവെരീത്തിങ്….

ആൻഡ് ഐ വിൽ….!!!!!!”

 

“വോട്ട് ദ…….!!!!!ശിവ പറഞ്ഞ് മുഴുവിപ്പിക്കും മുന്നേ അവൻ പിന്നെയും എന്തോക്കെയോ പറയാനൊരുങ്ങി.

 

“ജസ്റ്റ് ഷട് അപ് പവി ആൻഡ് ഗെറ്റ് ലോസ്റ്റ് ഫ്രം ഹിയർ….റൈറ്റ് നൗ….”

 

പുറത്തേയ്ക്ക് വന്ന ദേഷ്യമെല്ലാം ഉള്ളിലൊതുക്കി അവൻ പോകാൻ തുടങ്ങിയതും കണ്ടത് മുന്നിൽ നിൽക്കുന്ന എന്നെയാണ്.

 

എന്നെ കണ്ടതും അവന്റെ ദേഷ്യം ഒന്നൂടെ ഇരട്ടിച്ചു.അവിടെയുണ്ടായിരുന്ന ഒരു ഫ്ളവർ വേസ്‌ തട്ടിമറച്ചിട്ട്‌ മുറിയിലോട്ട് പോയി.

 

ശിവയെ വിളിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവള് എന്നെ കാണാൻ പോലും തയ്യാറായില്ല.അതോണ്ട് തന്നെ എല്ലാം നാളെയ്ക്ക്‌ മാറ്റി വച്ച് ഞാനും പോയി കിടന്നു.

 

“””””””””

“ഏട്ടാ….ഏട്ടാ….എണീക്ക്…..”

 

“എന്തോന്നാ അച്ചു ഈ രാവിലെ തന്നെ….”

 

“ഏട്ടാ അത് അ….ത്….ശിവ ശിവയേ കാണുന്നില്ല…..”

 

“എന്ത്?????? അവള് എവിടെ പോകാനാ….ഇവിടെ ഒക്കെ തന്നെ കാണും…”

 

“ഇല്ല ഏട്ടാ….എല്ലായിടത്തും നോക്കിയിട്ടാണ് പറയുന്നേ….രാജി അമ്മായി എന്തോ എടുക്കാൻ ചെന്നപ്പോൾ അവളെ റൂമിലോന്നും കണ്ടില്ല…അപ്പൊൾ തൊട്ട് നോക്കി തുടങ്ങിയതാ….

 

എനിക്കെന്തോ പേടിയാകുന്നു ഏട്ടാ…ഇനി ഇന്നലെ നടന്നത് ഒക്കെ ഓർത്ത്…..”

 

“നീ ഒന്ന് മിണ്ടാതിരിക്ക അച്ചു….അവള് ഇവിടെ തന്നെ ഉണ്ടാകും…പിന്നെ ആവശ്യമില്ലാത്തതൊക്കേ പറഞ്ഞ് മറ്റുള്ളോരേ കൂടി പേടിപ്പിക്കാൻ നിൽക്കണ്ട….ഞാൻ പോയി നോക്കട്ടെ”

 

പുറത്തേയ്ക്ക് പോകാൻ ഒരുങ്ങിയ കുട്ടന്റേ ഫോണിലേക്ക് അപ്പോഴേക്കും രാജീവ് വിളിച്ചു.

 

“ഹലോ…”

 

“എടാ കുട്ടാ… ടാ ഞാൻ ഇപ്പൊൾ ശിവയെ കണ്ടു.അവള് നമ്മുടെ കുറത്തി മലയിലോട്ട്‌ കേറി പോയി..ഞാൻ കാര്യമന്വേഷിച്ചപ്പോൾ ഒന്നും പറഞ്ഞില്ല.

 

എന്തോ പ്രശ്ണമുള്ളതുപോലെ തൊന്നുണ്ടടാ….കാരണം എന്നോട് സംസാരിക്കുമ്പോൾ അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു.ആരോടോ ഇപ്പൊൾ വരാമെന്ന് പറഞ്ഞ് ഫോൺ വച്ച് ദൃതിയിൽ അങ്ങോട്ട് പോയി.”

 

“ടാ….അവള്…നീ ഒരു കാര്യം ചെയ്യ് വീട്ടിലോട്ടു വാ ഞാൻ ഇവിടെ നിന്ന് ഇപ്പൊൾ ഇറങ്ങും.വേഗം വാ…..”

 

ഫോൺ കട്ട് ചെയ്ത് കുട്ടൻ വേഗം തന്നെ താഴോട്ട് പോകാൻ തുടങ്ങിയപ്പോഴാണ് പവിയുടെ മുറി തുറന്ന് കിടക്കുന്നത് കണ്ടത്.അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.

 

അച്ചുവിനെ വിളിച്ച് പവിയേ കുറിച്ച് ചോദിച്ചപ്പോഴും അവള് കണ്ടില്ലെന്ന് കുട്ടനോട് പറഞ്ഞു.ഇന്നലെ ശിവയോട് സംസാരിച്ച രീതിയും അവന്റെ പെരുമാറ്റവും ഇപ്പോഴത്തെ മിസ്സിങ്ങും എല്ലാം കൂടി കൂട്ടി കിഴിച്ച് നോക്കിയപ്പോൾ അവന് എന്തോ പന്തികേട് തോന്നി.

 

പിന്നെ ഒന്നും ആലോചിക്കാൻ നിൽക്കാതെ വീട്ടിൽ നിന്നും ഇറങ്ങി.പകുതി ആയപ്പോഴേക്കും രാജീവ് വന്ന് അവനെ ബൈക്കിൽ കൊണ്ടുപോയി.

 

“ടാ എന്താ പ്രശ്നം….????”

 

“അറിയില്ലടാ….നീ വേഗം വണ്ടി വിട്.എനിക്കെന്തോ പേടിയാവാ…പിന്നെ ആ പവിയെയും അവിടെ കാണാനില്ല…”

 

“പവി…അവൻ അന്ന് അമ്പലത്തിൽ വച്ച് കണ്ട പയ്യനാണോ…..”

 

“ആ….”

 

“ടാ….അവനെ കുറച്ച് നേരത്തെ കവലയിൽ വച്ച് ഞാൻ കണ്ടതാ…”

 

രാജീവിന്റെ വാക്കുകൾ ഒരു ഇടിത്തീ പോലെ കുട്ടന്റെ കാതുകളിൽ വന്ന് പതിച്ചു.ഇത്രയും നേരം വെറും സംശയം മാത്രമേ അവന് ഉണ്ടായിരുന്നുള്ളൂ….പക്ഷേ ഇതും കൂടി കേട്ടപ്പോൾ കുട്ടൻ ഉറപ്പിച്ചു ഇതിന് പിന്നിൽ പവിയാണെന്ന്.

 

“എന്റെ ശിവാക്ക് എന്തേലും പറ്റിയാൽ വച്ചേ ക്കില്ലാ ഞാനവനെ….”

 

മലയുടെ താഴെ എത്തിയതും കുട്ടൻ ചാടിയിറങ്ങി.

 

“കുട്ടാ നിൽക്ക് ഞാനും വരുന്നു…”

 

“ആ…

അല്ലേൽ വേണ്ടാ… ടാ നീ പോയി നമ്മുടെ നാലഞ്ച് പിള്ളേരെ കൂടി കൂടെ കൂട്ട്. അന്നത്തെ അവന്റെ കൂട്ടാളികൾ കൂടെ ഉണ്ടെങ്കിൽ നമുക്ക് രണ്ടാൾക്കും പറ്റില്ല….”

 

“”””””””””

മലമുകളിൽ എത്തിയ ശിവ ചുറ്റും കണ്ണോടിച്ചു….പക്ഷേ ആരെയും കണ്ടില്ല.പിന്നിൽ നിന്നും ആരോ വിളിക്കുന്നത് കേട്ട് അവള് തിരിഞ്ഞ് നോക്കി.

 

ശിവ….!!!!!!!!!!

 

“അമ്മു…..!!!!!!!!!!!!!

നീ എന്താ ഇൗ കാണിക്കുന്നത്.ഇങ്ങോട്ട് കേറി വാ”

 

“ഇല്ല ശിവ എനിക്കിനി ജീവിക്കണ്ടാ….മനസ്സിൽ ഇഷ്ടം തോന്നിയ ആൾക്ക് എന്നെ വേണ്ടെങ്കിൽ പിന്നെ ഞാൻ എന്തിനാ ഒരു കോമാളിവേഷം കെട്ടുന്നത്..ഏട്ടന് നിന്നേയല്ലെ ഇഷ്ടം..”

 

“അമ്മൂ….ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക്….നിനക്ക് ഞാനിന്നലെ വാക്ക് തന്നതല്ലേ കുറ്റെട്ടൻ നിന്റെ ആയിരിക്കുമെന്ന്…പിന്നെ എന്തിനാ നീ…”

 

“ഇല്ല ശിവ….അത് ഒരിക്കലും നടക്കാൻ പോണില്ല….കാരണം നീ ഇവിടെയുള്ളപ്പോൾ കുട്ടേട്ടൻ അതിനൊന്നും സമ്മതിക്കില്ല….”

 

“അതിന് ഞാൻ ഇവിടെ ഉണ്ടെങ്കിലല്ലെ…ഞാൻ രണ്ട് ദിവസത്തിനുള്ളിൽ ഇവിടെന്ന്‌ പോകും…എന്താ അത് പോരെ…നീ അരുതാത്തത് ഒന്നും ചെയ്യല്ലേ അമ്മു… പ്ലീസ്….ഇങ്ങോട്ട് കയറി വാ….”

 

അമ്മു പതിയെ അവിടെ നിന്നും കയറാൻ തുടങ്ങി.അപ്പോഴേക്കും കാൽ വഴുതി അവള് സ്ലിപ് ആവാൻ പോയതും ശിവ വന്ന് അവളുടെ കയ്യിൽ പിടിച്ച് കേറ്റി നിർത്തി.

 

“ശിവ….നീ ഇവിടെന്ന്‍ ദുബായിക്ക് പോയാലും കുട്ടേട്ടൻ നിനക്ക് വേണ്ടി കാത്തിരിക്കും….

അതിനും നല്ലത്…….അതിനും നല്ലത് നീ അങ്ങ് മേൽപ്പോട്ട് പോകുന്നതാ….. എന്നെന്നേയ്ക്കുമായി…..ഒരു തിരിച്ച് വരവ് പോലും ഇല്ലാതെ….”

 

“അമ്മു…..!!!!!!!!”

 

പെട്ടന്ന് തന്നെ അമ്മു ശീവയെ പിടിച്ച് മുന്നോട്ട് നിർത്തി.അവളിൽ നിന്ന് ഒരു കൈ അകലം ദൂരത്തിൽ അമ്മുവും നിന്നു.

 

“ലുക്…ശിവ…ഇവിടെ നിന്നും ഓടി പോകാമെന്ന് നീ കരുതണ്ട….ഓടാൻ നോക്കിയാൽ ദേ എന്റെ ഇൗ കൈ ഒന്ന് വച്ചാൽ മതി നീ താഴോട്ട് ചെന്ന് വീഴും….ഹ ഹാ ഹ…..”

 

ഒരു ഭ്രാന്തിയെ പോലെ നിന്ന് ചിരിക്കുന്ന അമ്മുവിനെ കണ്ടപ്പോൾ ശിവക്ക്‌ എന്തെന്നില്ലാത്ത ഭയം തോന്നി.

 

“നീ എന്ത് കരുതി…. കുട്ടെട്ടനേ കിട്ടാതായപ്പോൾ ഞാൻ ആത്മഹത്യക്ക് ശ്രമിക്കുമെന്നോ….നിനക്ക് തെറ്റ് പറ്റി ശിവ.ഇത് നിനക്കുള്ള ഒരു ട്രാപ്പ്‌ ആയിരുന്നു.ഇൗ അമ്മുവിന്റെ ട്രാപ്പ്….

 

ഹ…ഹ…ഹാ….എന്റെ വക നിനക്ക് കിട്ടിയ സെക്കൻഡ് ആൻഡ് ഫൈനൽ ട്രാപ്…..

മിഴിച്ച് നോക്കണ്ട….നീ ഇതിന് മുൻപും എന്റെ ബുദ്ധിക്ക് കീഴടങ്ങിയിട്ടുണ്ട്…അങ്ങ് ദുഫായിൽ വച്ച്….

 

നീ എന്താ കരുതിയിരിക്കുന്നേ പവി മനപ്പൂർവ്വം നിന്നെ വേണ്ടാന്ന് വച്ചന്നോ….അതോ ചതിച്ചെന്നോ….”

 

“പവി അവന് ഇതുമായി എന്താ ബന്ധം….”

 

“ഷട്ട് അപ്…..ഇനിയോറക്ഷരം നീ മിണ്ടിയാൽ…. പിന്നേ ദാ കാണുന്ന കുഴിയിലേക്ക് നീ പോകും……

 

ഞാൻ സംസാരിക്കുന്നത് നീ കണ്ടില്ലേ….പിന്നെ അതിന് ഇടയിൽ കേറി സംസാരിക്കാൻ നീ ആരാ….”

 

അമ്മുവിന്റെ ഇൗ പുതിയ ഭാവം അത് ശിവക്കുള്ളിൽ ഭയം കൂട്ടികൊണ്ടെയിരുന്നൂ.ആരോടും പറയാതെ ഇങ്ങോട്ട് ഇറങ്ങി തിരിച്ചത് വലിയ അബദ്ധമായി പോയെന്ന് അവള് ഓർത്തു.

 

“നിനക്ക് ഒരു കാര്യം അറിയോ….പവി അവൻ അവനെ ചെറുപ്പം തൊട്ടേ ഞാനെന്റെ ഇൗ മനസ്സിൽ കൊണ്ട് നടന്നിരുന്നതാ.എന്റെ ഇഷ്ടം തുറന്ന് പറയാൻ നിൽക്കുമ്പോഴാണ് നീ ഞങ്ങളുടെ ഇടയിൽ കയറി വന്നത്.

 

നിങ്ങള് തമ്മില് ഇഷ്ടത്തിലാനെന്ന് അറിഞ്ഞ ആ നിമിഷം ഞാൻ തകർന്നു പോയിരുന്നൂ….ജീവൻ കളഞ്ഞാലോന്നു വരെ ആലോചിച്ചു.പിന്നെ തോന്നി നിന്നെ പോലൊരു പീറ പെണ്ണിന് വേണ്ടി എന്റെ ജീവൻ ഇല്ലതാക്കണ്ടായെന്ന്…..

 

അവിടന്ന് മുതൽ നിന്നെയും പവിയേയും ഞാൻ അകറ്റാൻ തുടങ്ങി.അവനെന്റെ ബെസ്റ്റ് ഫ്രണ്ട് ആയത് കൊണ്ട് ഞാൻ പറയുന്ന ഓരോ കാര്യങ്ങളും അവൻ പതിയെ പതിയെ വിശ്വസിച്ച് തുടങ്ങി.

 

നിങ്ങളുടെ ഇടയിൽ നടന്ന ഓരോരോ കൊച്ചു കൊച്ചു പ്രശ്നങ്ങളും അത് ഞാൻ മനപ്പൂർവ്വം ക്രീയേറ്റ് ചെയ്തതായിരുന്നു…..

 

അത് പോലെ തന്നെ അന്ന് പാർക്കിൽ വച്ച് നടന്ന സംഭവവും.അവർ അവര് എന്റെ ആൾക്കരായിരുന്നൂ.എന്റെ നിർദ്ദേശപ്രകാരം ആണ് അവർ നിന്നെ ഉപദ്രവിക്കാൻ നോക്കിയത്.

 

പവി നിന്നെ കണ്ട് തെറ്റിദ്ധരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു…അതിൽ ഞാൻ സക്സസ് ആവുകയും ചെയ്തു.ബട്ട് അവൻ അവന് എന്നെ തിരിച്ച് ഇഷ്ടപ്പെടാൻ മാത്രം കഴിഞ്ഞില്ല…..

 

അതായിരുന്നു എന്റെ ഏറ്റവും വലിയ പരാജയം.എന്നാലും ഉള്ള് കൊണ്ട് ഞാൻ സന്തോഷിച്ചു നീയും അവനും പിരിഞ്ഞതോർത്ത്……”

 

ശിവ കേട്ടതൊന്നും വിശ്വസിക്കാനാവാതെ അമ്മുവിനെ തന്നെ നോക്കി നിന്നു.അവളുടെ ഇരു മിഴികളിൽ നിന്നും അനുസരയില്ലാതെ കണ്ണുനീർ വീണു കൊണ്ടേയിരുന്നു.

 

“എല്ലാം അവസാനിപ്പിച്ച് ഇങ്ങോട്ട് വന്നപ്പോഴാണ് കുട്ടേട്ടൻ. ഏട്ടനെ കണ്ടതും എനിക്ക് ചെറിയൊരു അട്ട്രാക്ക്ഷൻ തോന്നി.പക്ഷേ അതൊരു പ്രണയമൊന്നും ആയിരുന്നില്ല.

 

എന്നാൽ എന്ന് മുതലാണോ അയാള് നിന്റെ പുറകെ കൂടിയത് അന്ന് തൊട്ട് എന്റെ ഉള്ളിൽ വാശി കയറി എന്ത് വന്നാലും അയാളെ നിനക്ക് കിട്ടരുതെന്ന്.

 

നിനക്ക് കുട്ടെട്ടനോട് ഇഷ്ടം തോന്നി തുടങ്ങിയത് തൊട്ട് എനിക്ക് ആകെ ടെൻഷനായി.പവിയെ പോലൊരു തെറ്റിദ്ധാരണ കുട്ടെട്ടനിൽ വരാൻ വേണ്ടിയാണ് അവരെ പിന്നെയും വിളിച്ച് വരുത്തിയത്.

 

പക്ഷേ എന്റെ പ്രതീക്ഷകളെ തകിടം മറച്ചു കൊണ്ട് അവർ നിന്നെ വേറെ രീതിയിൽ ഉപയോഗിക്കാൻ ശ്രമിച്ചു.എന്നാൽ അത് നടന്നില്ല.അങ്ങിനെ അവരുമായുള്ള എല്ലാ കണക്ഷനും വിട്ട് വേറെ വഴികൾ ആലോചിക്കേണ്ടി വന്നു.

 

അതിനിടയിൽ നിന്നെ മുത്തശ്ശിയിൽ നിന്നും അകറ്റാനും ഞാൻ മറന്നില്ല.കാരണം കുട്ടെട്ടനിലെയ്ക്ക് എത്രയും വേഗം എത്തണമെങ്കിൽ അത് മുത്തശ്ശി വഴിയേ പറ്റുള്ളൂ എന്ന് മനസ്സിലായത് കൊണ്ട് നിന്നെ കുറിച്ച് ആവശ്യമില്ലാത്തതും അനാവശ്യമായും പലതും പറഞ്ഞ് കൊടുത്തു.

 

പിന്നെ ഒന്ന് രണ്ട് മോർഫ് ചെയ്ത ഫോട്ടോസും. ആൾ പഴഞ്ചൻ ആയത് കൊണ്ട് വിശ്വസിപ്പിക്കാൻ എളുപ്പം കഴിഞ്ഞു.

 

എല്ലാ കാര്യങ്ങളും നല്ല രീതിയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു കൂടാതെ നിന്റെ വിവാഹം ഉറപ്പിക്കലും.അതെനിക്ക് ഒരാശ്വാസം ആയിരുന്നു.പക്ഷേ അവിടെയും നീ ജയിച്ചു.

 

പിന്നെ ഇന്നലത്തെ ആത്മഹത്യ ഭീഷണിയിൽ നീയും മുത്തശ്ശിയും ഫ്ലാറ്റ് ആയി.പക്ഷേ എല്ലാ കാര്യങ്ങളും അറിഞ്ഞ് കുട്ടെട്ടനെന്നെ അടിച്ചപ്പോൾ എന്റെ പക ഇരട്ടിച്ചു.

 

നീ കരുതുണ്ടാകും നിന്നെ തളളിയിട്ട് കഴിഞ്ഞ് ഞാൻ കുട്ടെട്ടനുമായി സുഖിച്ചു ജീവിക്കുമെന്ന്. ഒരു കാര്യം ശരിയാണ് ഞാൻ സുഖിച്ചു ജീവിക്കും പക്ഷേ അയാൾക്ക് അങ്ങിനെ ആവില്ല.

 

കാരണം അയാള് നിന്റെ മരണത്തിൽ നീറി നീറി കഴിയുകയായിരിക്കും.അതും എന്റെ ഒരു റിവഞ്ച് തന്നെ.എന്നെ വേണ്ടന്ന് വച്ചതിനും പിന്നെ ഇന്നലെ തല്ലിയതിനും.

 

ഹ…ഹ… ഹാ….എങ്ങനെയുണ്ട് ശിവ….”

 

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ശിവ ആകെ തകർന്നു പോയി.താൻ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ടവൾ ചെയ്ത് കൂട്ടിയ കാര്യങ്ങള് ഓർത്തപ്പോൾ തന്നെ അവൾക്ക് കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി.

 

അപ്പോഴേക്കും അവള് വേച്ച് വേച്ച് വീഴാൻ പോയി.പെട്ടന്ന് ഏതോ മരത്തിന്റെ വള്ളിയിൽ പിടിച്ച് സ്വബോധത്തിലെയ്ക്ക്‌ തിരികെ വന്നു.

 

“ഇത്രയൊക്കെ ചെയ്യാൻ മാത്രം ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തേ….”

 

“ഗുഡ് ക്വസ്റ്റ്യൻ…ഐ ലൈക് ഇറ്റ്.

പിന്നെ സത്യം പറഞാൽ എനിക്ക് പോലും അറിയില്ല ശിവാ എനിക്ക് നിന്നോട് എന്തിനാ ഇത്ര വെറുപ്പ് എന്ന്….ഛേ….എന്നാലും എന്തായിരിക്കും….ഏയ് അതൊക്കെ വിട്.കാര്യത്തിലേക്ക് കടക്കാം….”

 

“ഛേ….നീ ഇത്രയും തരം താഴുമെന്ന് ഞാൻ കരുതിയില്ല….പിന്നെ എന്നെ കൊന്നിട്ട് നീ രക്ഷപ്പെടുമെന്ന് കരുതുന്നുണ്ടോ….”

 

“പിന്നല്ലാതെ….നിന്നെ ഞാൻ കൊല്ലുകയല്ലല്ലോ നീ ആത്മഹത്യ ചെയ്യുന്നതല്ലേ….

 

അതെ ശിവ ഇന്നലെ നടന്ന സംഭവങ്ങൾ നിന്നെ ഡിപ്പേറഷനിൽ ആക്കിയെന്നും നീ ആത്മത്യ ചെയ്തുവെന്നും ആർക്കേലും ഒരു തുമ്പ് കൊടുത്താൽ മതി പിന്നെ അങ്ങോട്ട് അത് ആളി കത്തിക്കോളും….

 

പിന്നെ ഇൗ ഫോൺ അല്ലേ ഒരേയൊരു തെളിവ് അത് ഞാൻ ഇല്ലാതാക്കും….സോ..

എല്ലാ പ്രോബ്ലെവും സോൾവ്ഡ്…

 

അപ്പൊൾ എങ്ങിനെയാ ശിവ…പോകുകയല്ലെ…..സോ ഗുഡ് ബൈ….”

 

“അമ്മു….അവളെ ഒന്നും ചെയ്യരുത്…..പ്ലീസ്…”

 

സൈഡിൽ നിന്നും വന്ന അലർച്ച കേട്ട് ഇരുവരും അങ്ങോട്ടേക്ക് നോക്കി.കുട്ടനായിരുന്നൂ.അവനെ കണ്ടതും അമ്മു പേടിച്ച് പിന്നോട്ട് പോയി.ശിവയുടെ മുഖത്ത് ആശ്വാസത്തിന്റെ നിഴൽ വീണു.

 

പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല.

 

“കുട്ടെട്ടാ…വേണ്ടാ…ഏട്ടൻ ഒരടി മുന്നോട്ട് വച്ചാൽ ദേ ഇൗ ശിവ അതെ സ്പീഡിൽ താഴോട്ട് പോകും.എന്തോ കാണണോ….

 

അല്ല അതിപ്പോം ഏട്ടൻ മുന്നോട്ട് വന്നില്ലേലും ഞാൻ ഇവളെ തള്ളിയിടും ദേ….ഇത് പോലെ…”

 

അത് പറയുന്നതിനോപ്പം അമ്മു അവളുടെ കൈ കൊണ്ട് ശിവയെ തള്ളിയിട്ടു കൊണ്ട് ഒരു ഭ്രാന്തിയെ പോലെ അവിടെ നിന്ന് അട്ടഹചിച്ചു.

 

ശിവാ……..!!!!!!!!!!! കുട്ടൻ അലറിവിളിച്ചു. അപ്പോഴേക്കും ശിവ വീണിരുന്നു.പക്ഷേ മരത്തിന്റെ വള്ളികളിൽ ഒരു പിടിത്തം കിട്ടിയ ശിവ അവിടെ തന്നെ കിടന്നു.

 

ഇത് കണ്ട് കുട്ടൻ ഓടി വന്നതും അമ്മു അവനെ ആഞ്ഞ് തള്ളി അവന്റെ കഴുത്തിന് പിടിച്ചു.ഒരു വിധത്തിൽ അവളെ തള്ളി മാറ്റി കൊണ്ട് അവൻ മുന്നോട്ട് പോയെങ്കിലും അമ്മു പിന്നെയും വന്നു.

 

അത് കണ്ടതും കുട്ടൻ താഴെ കിടന്നിരുന്ന ഒരു വടി എടുത്ത് അവളുടെ തലയിൽ ആഞ്ഞടിച്ചു. ആ അടിയുടെ ശക്തി കൊണ്ട് അവള് ബോധം പോയി നിലത്ത് വീണു.

 

കുട്ടൻ പെട്ടന്ന് തന്നെ ശിവയുടെ അടുത്ത് ചെന്ന് അവളെ മുകളിലോട്ട് കയറ്റി.താഴെ വീഴുന്നതിനിടയിൽ ശിവയുടെ കൈക്കും കാലിനും മെല്ലാം പരിക്ക് പറ്റിയിട്ടുണ്ടായിരുന്നു.അവൻ അവളെ പിടിച്ച് നേരെ നിർത്തി.

 

അപ്പോഴേയ്ക്കും രാജീവും പിന്നെ വേറെ രണ്ടുപേരും അങ്ങോട്ടേക്ക് ഓടി വന്നു.അവരോട് അമ്മുവിനെയും കൊണ്ട് താഴെ നിൽക്കാൻ പറഞ്ഞ് ശിവയെ നോക്കിയപ്പോൾ ശിവ ഞെട്ടറ്റ താമര തണ്ടു പോൽ അവന്റെ നെഞ്ചിലേക്ക് വീണു.

 

നിലത്തോട്ട് വീഴും മുൻപ് അവൻ അവളെ കോരിയെടുത്ത് നീർച്ചാലിനെ ലക്ഷ്യമാക്കി ഓടുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.

 

വെള്ളം വന്ന് പതിക്കുന്നതിന്റെ നേരെ താഴെ അവളെ തന്നോട് ചേർത്ത് പിടിച്ചിരുത്തി കൊണ്ട് അവളെ തട്ടി വിളിച്ചു.

 

“ശിവ….എണീക്കടാ….എന്നെ ഇങ്ങിനെ ടെൻഷൻ നടിപ്പിക്കാതെ എണീക്ക്”

 

അത് പറയുമ്പോഴേക്കും കുട്ടൻ പൊട്ടിക്കരഞ്ഞ് ശിവയേ ഒന്നൂടെ അവനോട് അടുപ്പിച്ചു.മുഖത്തേയ്ക്ക് പതിച്ച വെള്ളത്തിന്റെ ശക്തിയിൽ ശിവ പതിയെ അവളുടെ കണ്ണുകൾ തുറന്നു.

 

അവള് കണ്ണ് തുറന്നതറിയാതെ കുട്ടൻ പിന്നെയും വിളിച്ചുകൊണ്ടേയിരുന്നു. സ്വബോധത്തിലെയ്ക്ക് വന്ന ശിവ അവനെ തന്നെ നോക്കിയിരുന്നു.അവന്റെ സങ്കടം കണ്ടതും അവളുടെ കണ്ണുകളും അനുസരണയില്ലാത്ത അണപൊട്ടിയൊഴുകി.

 

“കുറ്റെട്ടാ………”

 

ശിവയെ തിരിച്ച് കിട്ടിയ സന്തോഷം കൊണ്ട് അവൻ അവളുടെ മുഖം തന്റെ കൈ കുമ്പിളിൽ പിടിച്ച് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. അവന്റെ ചുംബങ്ങൾക്കൊടുവിൽ ശ്വാസം എടുക്കാൻ പാറ്റാതായപ്പോൾ ശിവ അവനെ മാറ്റി നിർത്തി.

 

ശിവക്ക് തന്നോടുള്ള അകൽച്ച ഇപ്പോഴും മാറിയിട്ടില്ലെന്ന് മനസ്സിലായപ്പോൾ അവന്റെ നെഞ്ചോന്നു പിടഞ്ഞു.

 

“ശിവ….സോറി…ഞാൻ അറിയാതെ…നീ കണ്ണ് തുറന്നതിലുള്ള സന്തോഷം കൊണ്ട് ഞാൻ….ആയാം സോറി എനിക്ക് തെറ്റ് പറ്റി പോയതാ….സോറി സോറി….ഒരു നൂറു വട്ടം സോറി…..”

 

“നോ വേ…. ഇതിന് നിങ്ങള് വില കൊടുക്കേണ്ടി വരും….”

 

അതും പറഞ്ഞ് ശിവ കുട്ടന്റെ കോളറിൽ പിടിച്ചുവലിച്ചു കൊണ്ട് അവന്റെ കവിളിൽ ഒന്നമർത്തി ചുംബിച്ച് അവനെ ഇറുകെ പുണർന്നു.

 

“അയ്യോ ഞാനൊന്നും കണ്ടില്ല….”രാജീവിന്റെ ശബ്ദം കേട്ട് അവരിരുവരും അകന്ന് മാറി.അവനെ കണ്ടതും ശിവ നാണം കൊണ്ട് തല താഴ്ത്തി പിടിച്ചു.

 

“രണ്ടെന്നത്തിനേം കാണാതെ വന്നപ്പോൾ എന്തേലും പറ്റിയൊന്ന് നോക്കാൻ വന്നതാ… സോറി കേട്ടോ…അല്ല ആ വണ്ടിയിൽ കിടത്തിയിരിക്കുന്ന സാധനത്തിനെ എന്ത് ചെയ്യും….”

 

“ഹം…നീ നടക്ക്‌ ഞങൾ ദേ വന്നു….പിന്നെ അവളെ വീട്ടിൽ ആക്കിക്കോ ഞങൾ നിന്റെ ബൈക്കിൽ വരാം….”

 

“അതേ പെട്ടന്ന് തന്നെ വരുമല്ലോ അല്ലേ….അല്ലേൽ പിന്നെയും ഞാൻ ഇതുപോലെ വരേണ്ടി വരുമോ…അങ്ങിനെ വല്ലോം കണ്ട് പെടിക്കോ…”

 

“ടാ… ടാ….നീ ചെല്ല്‌ ഞങൾ ദേ വരുന്നു”

 

രാജീവ് പോയതും ശിവയുടെ കൈകൾ കുട്ടനെ പിറകിൽ നിന്നും വട്ടം ചുറ്റി.അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു നിന്നു.പതിയെ അവളെ പിടിച്ച് മുന്നിൽ നിർത്തി.

 

“ഇൗ സ്നേഹം മുഴുവനും എന്തേ ഇത്ര കാലം കണ്ടില്ലല്ലോ…..”

 

“അതിന് പറ്റിയ ഒരു സാഹചര്യമായിരുന്നില്ലല്ലോ…..”

 

“അറ്റ്ലീസ്റ്റ് വിച്ചുവുമായുള്ള നിശ്ചയ നാടകത്തിന്റെ സമയത്തെങ്കിലും നിനക്ക് എന്നോട് പറയാമായിരുന്നു… അന്ന് എത്ര ടെൻഷൻ അടിച്ചെന്ന് അറിയോ….”

 

“അത് പിന്നെ… എല്ലാ കാര്യങ്ങളും പറയാൻ വന്നപ്പോൾ കുറ്റേട്ടൻ കുറുമ്പ് കാണിച്ചിട്ടല്ലെ… അന്ന് വരെ ഇഷ്ടമാണെന്ന് ഒരു വാക്ക് പോലും പറയാതെ പെട്ടൊന്നൊരു ദിവസം കേറി ഉമ്മ വച്ചാൽ എത് പെണ്ണാ സഹിക്കാ…

 

എല്ലാവരും ചെയ്യുന്ന പോലെ തന്നെ ഞാനും ചെയ്തോളളൂ….അത് കഴിഞ്ഞ് ഏട്ടന് എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ എന്റെ ഇഷ്ടവും തുറന്ന് പറയാമെന്ന് കരുതിയപ്പൊഴാണ് എന്റെ മേക്കട്ട്‌ കേറാൻ വന്നത്.

 

പിന്നെ കുറച്ച് ടെൻഷൻ അടിക്കട്ടെ കരുതി.പക്ഷേ അമ്മുവും മുത്തശ്ശിയും എന്നോട് കുറ്റെട്ടനേ മറക്കണമെന്ന്‌ പറഞ്ഞപ്പോൾ ശരിക്കും ഞാൻ തകർന്നു പോയി.പക്ഷേ അവളുടെ സങ്കടം കണ്ടപ്പോൾ എനിക്ക് ഏട്ടനെ തള്ളി കളേയേണ്ടി വന്നൂ.

 

ഇന്ന് അവളെ കാണുന്നത് വരെ എല്ലാത്തിന്റെയും സത്യാവസ്ഥ എനിക്കറിയില്ലായിരുന്നു.സോറി കുറ്റെട്ടാ…ഏട്ടനെ ഒത്തിരി വേദനിപ്പിച്ചതിന്…. അയാം റിയലി സോറി…”

 

“അത് പോട്ടെ…നീ വാ വീട്ടിൽ എല്ലാവരും നിന്നെ കാണാതെ പെടിച്ചിരിക്കുവാ..”

 

പതിയെ ഇരുവരും മലയിറങ്ങി താഴോട്ട് ചെന്നു.രാജീവും കൂട്ടരും അപ്പോഴും പോയിരുന്നില്ല.അങ്ങിനെ എല്ലാവരും ഒരുമിച്ച് കുട്ടന്റെ വീട്ടിൽ എത്തി.

 

രാജീവും പിന്നെ വേറെ രണ്ടു പേരും ചേർന്ന് അമ്മുവിനെ പിടിച്ച് അകത്ത് കിടത്തി.അവളെ ആ ഒരവസ്ഥയിൽ കണ്ടതും രമയും മുത്തശ്ശിയും ഓളിയിട്ട് കരഞ്ഞു.അമ്മുവിനെ കിടത്തി രാജീവ് പോയതിന് ശേഷമാണ് കുട്ടനും ശിവയും അകത്തോട്ടു ചെന്നത്.

 

“”””””’

ഞങൾ രണ്ടുപേരും കൂടി അകത്തോട്ടു കയറി ചെല്ലുമ്പോൾ എല്ലാവരും കൂടി അമ്മുവിനെ ചുറ്റി വളഞ്ഞു നിൽക്കുന്നുണ്ട്.കൂടെ പവിയുമുണ്ടായിരുന്നൂ.

 

പെട്ടന്നാണ് മുത്തു അലറി കരഞ്ഞുകൊണ്ട് ശിവയുടെ നേർക്ക് വന്നത്.

 

“എടീ വഞ്ചകി….നിന്നോട് ഞാനായിരം വട്ടം പറഞ്ഞതല്ലേ…കുട്ടനെ അവൾക്ക് കൊടുത്തില്ലേൽ അവള് കടുംകൈ കാണിക്കുമെന്ന്…എന്നിട്ടും നീ….നിന്റെ സ്വാർത്ഥതക്ക് വേണ്ടി എന്റെ കുഞ്ഞിനെ ഇൗ അവസ്ഥയിൽ ആക്കിയില്ലെ….”

 

പറഞ്ഞ് മുഴുവിപ്പിക്കും മുന്നേ മുത്തു ശിവയേ അടിക്കാൻ കൈ ഓങ്ങി. അത് കണ്ടതും മുത്തുവിനോടുള്ള ദേഷ്യം ഒന്നൂടെ കൂടി.

 

പ്രായം കൊണ്ടും സ്ഥാനം കൊണ്ടും ഒത്തിരി ബഹുമാനിച്ചിട്ടുണ്ട്.പക്ഷേ ഒന്നും മനസ്സിലാകാതെ പെരുമാറുന്നത് കണ്ടപ്പോൾ ഞാൻ ആ കൈ തടഞ്ഞു.

 

“മുത്തു ഇനിയും ശിവക്ക് നേരെ കൈ ഓങ്ങിയാൽ ഞാൻ നോക്കി നിൽക്കില്ല..

പിന്നെ എന്താ പറഞ്ഞേ നിങ്ങളുടെ കുഞ്ഞിനെ ഇൗ അവസ്ഥയിൽ ആക്കിയെന്നോ…..

 

അവളെ ഇൗ അവസ്ഥയിൽ ആക്കിയത് ഇൗ ഞാനാ…ആദ്യം എന്നെ തല്ല്.”

 

“കുട്ടാ നീ….”

 

“അതേ ഞാൻ തന്നെയാ….എന്തിനാണെന്ന് കൂടി കേൾക്ക്….നിങ്ങള് നേരത്തെ പറഞ്ഞ ഇൗ വഞ്ചകി ഇല്ലേ അവളെ കൊല്ലാൻ നോക്കിയതിന് ഞാനാ അവളുടെ തലക്കിട്ട്‌ അടിച്ചത്….”

 

കുട്ടന്റെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടി തരിച്ചു നിന്നു.

 

“എന്താ എന്താ കുട്ടാ നീ പറഞ്ഞേ…എന്റെ മോള് ശിവയെ കൊല്ലാൻ നോക്കിയെന്നോ… ഇല്ല നീ കള്ളം പറയുവാ…അല്ലേ ശിവ…..”

 

“വല്യമ്മാ…അത്….”

 

“പറയ് ശിവ പറയ്… എല്ലാ സത്യങ്ങളും എല്ലാവരും അറിയട്ടെ….പവീ താനും അറിയണം പലതും…..”

 

സത്യങ്ങളെല്ലാം പറയാൻ വേണ്ടി ഞാനവളെ ഒത്തിരി നിർബന്ധിച്ചെങ്കിലും ഒരക്ഷരം പോലും പറയാൻ അവള് കൂട്ടാക്കിയില്ല. അവസാനം എല്ലാ കാര്യങ്ങളും എനിക്ക് തന്നെ പറയേണ്ടി വന്നു.

 

ഇതെല്ലാം കേട്ട് ചങ്ക് പിടഞ്ഞു നിൽക്കുവായിരുന്നൂ അമ്മായിയും അമ്മാവനും…ഒരിക്കലും അവരെ വേദനിപ്പിക്കണമെന്ന് കരുതിയതല്ല…

പക്ഷേ ഇനിയും എല്ലാ സത്യങ്ങളും പുറത്ത് വരാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി.

 

പക്ഷേ എന്നെ ഏറ്റവും കൂടുതൽ അൽഭുതപ്പെടുത്തിയത് പവിയായിരുന്നു.എല്ലാം തകർന്നവനെ പോലെയാണ് അവൻ ഇരിക്കുന്നത് കണ്ട് സഹിക്കാനാകാതെ ശിവ അവന്റെ അടുത്ത് പോയി നിന്നു.

 

“ശിവ….സോറി….സോറി ഫോർ എവേരിത്തിങ്….”

 

“അതൊക്കെ പോട്ടെ പവീ….എല്ലാം കഴിഞ്ഞില്ലേ…പിന്നെ എന്താ”

 

“ശിവ…ഞാൻ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. എന്നോട് ക്ഷമിച്ചൂടെ….ഒരു ചാൻസ് ഒരേയോരു ചാൻസൂടെ എനിക്ക് തന്നൂടെ….

 

ഇനി ഒരിക്കലും…ഒരിക്കലും ഞാൻ നിന്നെ വേദനിപ്പിക്കില്ല.സത്യം…..എനിക്ക് എന്റെ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യണം..അതിന് നീ എന്റെ കൂടെ വേണം”

 

“ഇല്ല പവി…നീ തന്ന മുറിവുകൾ അതെനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല…കാരണം ഞാൻ അത്രയധികം വേദനിച്ചിരുന്നൂ.

 

പക്ഷേ ഞാൻ നിന്നോട് ക്ഷമിക്കും.അതെന്റെ കടമയാണ്…ഏസ് എ ഫ്രണ്ട്….അതെ പവി എനിക്ക് ഒരിക്കലും നിന്നെ പഴയ സ്ഥാനത്ത് കാണാൻ കഴിയില്ല…..അത് നിന്റെ മാത്രം തെറ്റ് കൊണ്ടാണെന്ന് ഞാൻ പറയില്ല… കാരണം അതിൽ എനിക്കും പങ്കുണ്ട്….

 

ബികോസ്….ഒരു റിലേഷൻഷിപ്പിൽ ആദ്യം വേണ്ടത് വിശ്വാസം ആണ്.അത് നമ്മുടെ കാര്യത്തിൽ ഇല്ലായിരുന്നു….

 

അങ്ങിനെ ഒരു വിശ്വാസം നിനക്ക് എന്നോട് ഉണ്ടായിരുന്നെങ്കിൽ നീ ഒരിക്കലും മറ്റൊരാളുടെ വാക്ക് കേട്ട് എന്നെ അവിശ്വാസിക്കില്ലായിരുന്നൂ.

 

പിന്നെ എനിക്കും എന്റെ മേൽ നിനക്കുള്ള വിശ്വാസം നേടിയെടുക്കാൻ കഴിയാതെ പോയി….അത് എന്റെ തെറ്റ്…പക്ഷേ ഞാൻ ആയിരുന്നു നിന്റെ സ്ഥാനത്ത് എങ്കിൽ സത്യങ്ങൾ ഒന്നും അറിയാതെ പെറുമാറില്ലായിരുന്നൂ….

 

ഇനിയും എനിക്ക് നിന്നെ ആക്സപ്റ്റ് ചെയ്യാൻ പറ്റില്ല പവി….!!!!! ഞാൻ പറഞ്ഞില്ലേ വിശ്വാസം അത് എനിക്ക് എന്നേ നഷ്ടപെട്ടു.സോ ആ റിലേഷന് ഇനി യാതൊരുവിധ സ്കോപും ഇല്ല.

 

അയം സോറി….പവി…!!!!!!

 

എല്ലാം കേട്ട് തിരികെ ഒരു മറുപടി പറയാൻ പോലും പറയാതെ അവൻ മുഖം കുനിച്ചു നിന്നു.പിന്നീട് ഒരക്ഷരം പോലും പറയാതെ അവൻ വീട്ടിൽ നിന്നും ഇറങ്ങി.

 

പിന്നീട് നടന്നതെല്ലാം ചട പടെന്നായിരുന്നൂ. രവി അമ്മാവൻ വൈകിട്ടത്തേക്കുള്ള ടിക്കെറ്റ് ബുക്ക് ചെയ്ത് അമ്മുവിനെയും അമ്മായിയെയും തിരികെ കൊണ്ട് പോയി.

 

താൻ ചെയ്ത തെറ്റുകൾക്ക് ആരോടും ഒരു ക്ഷമ പോലും ചോദിക്കാതെയാണ് അമ്മു പോയത്.അവളുടെ മുഖത്ത് യാതൊരു വിധ കുറ്റബോധവും ഉണ്ടായിരുന്നില്ല എന്നതാണ് വേറെയൊരു കാര്യം.

 

ഇത്രയും ദിവസവും ഒരു ഉത്സവ പ്രതീതിയിൽ നിന്ന വീടിനെ ഒറ്റ ദിവസം കൊണ്ടാണ് മരണവീടിന് തുല്യമാക്കി അവള് ഇവിടെ നിന്നും ഇറങ്ങിയത്.

 

“””””””””

അങ്ങിനെ എല്ലാ പ്രശ്നങ്ങളും തീർന്നെന്ന് സമാധാനിച്ചാണ് പിറ്റേന്ന് പ്രാതൽ കഴിക്കാനിരുന്നത്.എല്ലാവർക്കും പരസ്പരം സംസാരിക്കണമെന്ന് ഉണ്ടെങ്കിലും മൗനവൃതം അവസാനിപ്പിക്കാൻ ആരും തന്നെ തയ്യാറായില്ല.

 

അപ്പോഴാണ് മുത്തു അങ്ങോട്ടേക്ക് കയറി വന്നത്.കയ്യിലെ പ്രസാദം കണ്ടപ്പോഴേ അമ്പലത്തിൽ പോയുള്ള വരവാണെന്ന് മനസ്സിലായി.പക്ഷേ അതൊന്നുമല്ല എന്നെ ഞെട്ടിച്ചത്.പ്രസാദവുമായി നേരെ ചെന്നത് ശിവയുടെ അടുത്തെയ്ക്കായിരുന്നൂ.

 

പ്രസാദം തൊട്ട് കൊടുത്ത് അവരുടെ സ്നേഹ പ്രകടനം കണ്ടപ്പോൾ ഇന്നലെ തന്നെ പ്രോബ്ലം സോൾവിങ്ങും കൂടിച്ചേരലുമെല്ലാം കഴിഞ്ഞെന്ന് ഉറപ്പാക്കി.അത് കഴിഞ്ഞ് മുത്തു വന്ന് എനിക്കും കുറി വരച്ച് തന്നു.

 

“അതേ എല്ലാവരോടും കൂടി എനിക്ക് കുറച്ച് കാര്യങ്ങള് സംസാരിക്കാനുണ്ട്. ശിവയെയും കുട്ടനെയും കുറിച്ച് തന്നെയാണെന്ന് എല്ലാവര്ക്കും അറിയാലോ….

 

പാവിക്ക് പറ്റിയ പോലെ തന്നെ കാര്യങ്ങൾ ഒന്നും മനസ്സിലാകാതെ എനിക്കും തെറ്റ് പറ്റി.പക്ഷേ എന്റെ തെറ്റ് അതെനിക്ക് തിരുത്താൻ കഴിയും.

 

അതോണ്ട് എനിക്ക് ചോദിക്കാനുള്ളത് ശങ്കരനോടും രാജിയോടും കൂടിയാണ്…അത് ശിവയെ കുട്ടന്റെ പെണ്ണായി ഇൗ വീട്ടിലേയ്ക്ക് തന്നൂടെ… ”

 

ശ്ശോ….മുത്തുവിന്റെ വാക്കുകൾ എന്നെ ശരീരമാകെ കോരിത്തരിപ്പിച്ചു.ശിവയുടെയും അവസ്ഥ എന്താണ്ട് ഇങ്ങിനെയൊക്കെ തന്നെ ആയിരുന്നു.മുഖത്ത് ചെറുതായി നാണമോക്കേ വന്നത് പോലേനിക്ക് തോന്നി.

 

എന്നാല് എന്നത്തേയും പോലെ ഇവിടെയും ഒരു വില്ലൻ ഉണ്ടാകുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല….. ആരാന്നാകുംലേ…നമ്മുടെ അമ്മാവൻ….ശിവാ’സ് ഡാഡി…….

 

മുത്തു പറഞ്ഞതിന് മറുപടി പറയാതെ അങ്ങേര് കഴിച്ചത് മതിയാക്കി എഴുനേറ്റു.

 

“അമ്മ ഒന്നും വിചാരിക്കരുത്…ഞങൾ ഇന്ന് തന്നെ ഇവിടെ നിന്ന് പോകുവാ…..ഇനി ഇവിടെ നിന്നാൽ ശരിയാകില്ല….”സത്യം പറഞാൽ അമ്മാവൻ അത് പറഞ്ഞതും ഞങൾ എല്ലാവരും ഞെട്ടി അമ്മായി ഒഴിച്ച്.

 

“അച്ഛാ….”

 

“ശിവ വേണ്ടാ….നമ്മൾ ഇന്ന് തന്നെ പോകും.അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു. കുഞ്ഞു വിച്ചു എല്ലാവരും കഴിച്ച് കഴിഞ്ഞൂചാൽ നമുക്ക് അങ്ങോട്ട് ഇറങ്ങാം…”

 

“അമ്മാവാ….എനിക്ക് കുറച്ച് സംസാരിക്കാനും ഉണ്ട്…”

 

“അമ്മ ഇപ്പൊൾ പറഞ്ഞ കാര്യം തന്നെ അല്ലേ….അതോണ്ട് തന്നെയാ ഞാൻ ഇവിടെന്നു പോകാൻ തീരുമാനിച്ചത്….

നോക്ക് ശിവ നീ എത്ര കരഞ്ഞാലും കാര്യമില്ല….വേഗം പോയി പാക്ക് ചെയ്യാൻ നോക്ക്….”

 

“ഇല്ല അമ്മാവാ…. ശിവയെ എനിക്ക് ഇഷ്ടമാണ്…അതുപോലെ അവൾക്ക് തിരിച്ചും….ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങൾ പിരിയില്ല അത് ഉറപ്പാ…

 

പിന്നെ മറ്റാരേക്കാളും ഇക്കാര്യങ്ങൾ നിങ്ങൾക്ക് രണ്ടു പേർക്കും മനസ്സിലാകുമെന്നാണ് ഞാൻ കരുതിയത്.പക്ഷേ അത് വെറും തൊന്നലായിരുന്നുവെന്ന് ഇപ്പോഴാ മനസ്സിലായത്.

 

പിന്നെ അവള് എന്റെ കൂടെ ജീവിക്കാൻ വിളിച്ചാൽ ഇറങ്ങി വരുകയാണെങ്കിൽ ഞാനവളെ കൊണ്ടുവന്നിരിക്കും അത് ആരെ എതിർക്കേണ്ടിവന്നാലും…”

 

“എന്താ ഭീഷണിയാണോ കുട്ടാ…..”

 

“ശങ്കരാ….അമ്മ പറയുന്നത് മോൻ കേൾക്കണം.കുട്ടികൾക്ക് പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് നമ്മളായിട്ട് എതിര് നിൽക്കണോ….

 

മോൻ സമ്മതിക്കണം….അല്ലേൽ കുട്ട്യോൾടെ ശാപം എനിക്ക് കിട്ടും….”

 

“അമ്മക്ക് ശാപം കിട്ടാതിരിക്കാൻ വേണ്ടിയാ ഞാനിതോക്കെ ചെയ്യുന്നേ… മനസ്സിലായില്ലേ…

 

കല്യാണം കഴിയുന്നതിന് മുൻപ് ചെക്കനും പെണ്ണും ഒരേ വീട്ടിൽ താമസിക്കുന്നത് ശരിയല്ലല്ലോ……അതാ…ഞാൻ….”

 

ഓ….ഭാവി അമ്മയിയച്ചനായി പോയി അല്ലെങ്കിൽ ഇൗ അസ്ഥാനത്തുള്ള കോമടിക്ക് ഞാൻ നല്ല മുട്ടൻ പണി കൊടുത്തേനേ….ഹല്ല പിന്നെ……

 

“അച്ഛാ….ദുഷ്ടൻ എന്നെ പെടിപ്പിച്ചല്ലേ….”

 

“അതിലോക്കേയല്ലെ മോളേ ഒരു ത്രിൽ….അല്ല കുട്ടാ നീ എന്താ ആലോചിക്കുന്നത്….എനിക്ക് പണി തരാമെന്ന് വല്ലോം ആണോ….

 

പിന്നെ നിന്റെ ധൈര്യം എനിക്ക് അങ്ങ് ഇഷ്‌ടമായിട്ടോ….ഇതൊക്കെ കാണുമ്പോൾ പണ്ടത്തെ എന്നെ ഓർമ്മ വരുന്നു.ഇവിടെ വന്ന് പെണ്ണ് ചോയ്ച്ചതും….നിന്റെ മുത്തശ്ശിയെ വെല്ലുവിളിച്ചതും പിന്നെ ഇവളെ മതിൽ ചാടിച്ചതും മറ്റും…..

 

ഹൊ….എല്ലാം കൂടി ആലോചിക്കുമ്പോൾ ഇപ്പോഴും കുളിര് കോരും….”

 

“എന്നാലും അമ്മാവാ….എന്നോട് ഇത് വേണ്ടായിരുന്നു.വല്ലാത്ത ചെയ്ത്തായി പോയി….ഒന്നല്ലെങ്കിൽ ഞാൻ നിങ്ങളുടെ പ്രണയത്തിന് ഹംസം ആയതല്ലെ….ആ എന്നോടിത് വേണ്ടായിരുന്നു”

 

“ഹ ഹ ഹാ…….” ആ ചിരി അത് ഞങ്ങളുടെ ജീവിതത്തിലേക്കുള്ള പുതിയ ചുവടുവപ്പിന് തുടക്കം കുറിക്കുന്നതായിരുന്നു.

 

*************

മാസങ്ങൾക്കപ്പുറം ഒരു വെളുപ്പാൻ കാലം…..

 

“ഹ്….ഹ്…ഹ്….മ്….മ്….മ്…….”

 

“അയ്യോ കുറ്റെട്ടാ….എന്ത് പറ്റി….നന്നായി വിറക്കുന്നുണ്ടല്ലോ…. പനിയാണോ…

 

ദൈവമേ…എട്ടനിത് എന്ത് പറ്റി ഞാൻ കുളിക്കാൻ പോകുന്നത് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ……

 

കുറ്റെട്ടാ…തീരെ വയ്യേ…ചൂടുണ്ടോ… ഞാനൊന്ന് നോക്കട്ടെ….”

 

“വേണ്ട ശിവ വേണ്ടാ….നല്ല ചുട്ടു പൊള്ളുന്ന പനിയാ…തൊട്ടാൽ നിനക്ക് കൂടി വരും.വേണ്ട….”

 

“ഇനിയിപ്പോ ഇന്ന് ജോലിക്ക് പോകാൻ പറ്റില്ലല്ലോ…ഞാൻ എന്തായാലും അമ്മയോട് പറഞ്ഞിട്ട് വരാം…നല്ല ചുക്ക് കാപ്പി കുടിക്കുമ്പോൾ കുറയും…”

 

“നീ ചെല്ല്…ഞാൻ ഓഫീസിൽ ലീവ് വിളിച്ച് പറയട്ടെ…”

 

“ആ….”

 

”””’

“ദേ ഇത് കുടിക്ക് പനി മാറും… ഏട്ടാ….ദേ ഇത് കുടിക്കെന്നെ..”

 

“നീ തന്നാൽ മതി….”

 

ശിവ കാപ്പിയുടെ ഗ്ലാസ്സ് മറു കയ്യിൽ പിടിച്ച് കുട്ടന്റെ പുതപ്പ് മാറിയതും അവൻ ചാടി എഴുന്നേറ്റ് അവളെ വട്ടം ചുറ്റി പിടിച്ചു.

 

“ആഹ്…”

 

“എന്റെ മോള് അതൊക്കെ അവിടെ വച്ച് എന്നെ കെട്ടിപിടിച്ച് ഒരു മുത്തം തന്നേ….”

 

“കള്ളൻ….ഓരോ നുണയും പറഞ്ഞ്….ദേ ഏട്ടാ കളിക്കാൻ നിൽക്കാതെ മാറിയേ….”

 

“ഇല്ല….മാറില്ല…”ഒരു കൊച്ചു കുഞ്ഞിനെ പോലെ കുട്ടൻ നിന്ന് ചിങ്ങുന്നത് കണ്ടപ്പോൾ ശിവക്ക് ചിരി വന്നു.പതിയെ അവള് ഗ്ലാസ്സ് ടേബിളിൽ വച്ച് അവന്റെ അടുത്തേയ്ക്ക് ഒന്നൂടെ ചേർന്ന് നിന്നിട്ട് സർവ്വ ശക്തിയും മെടുത്ത് ആഞ്ഞ് തള്ളി.

 

“””””””””

അവള് എന്നെ തള്ളി മാറ്റിയതും എന്റെ പുറത്തേയ്ക്ക് ചൂടുള്ള എന്തോ ഒരു സാധനം ഒലിച്ചിറങ്ങി…ഒന്നും നോക്കിയില്ല അമ്മേന്ന്‌ വിളിച്ചു കാറി….

 

എന്താ ഉണ്ടെയെന്ന് തിരിഞ്ഞ് നോക്കിയപ്പോഴാണ് കമല അതായത് എന്റെ സ്വന്തം അമ്മ ചൂട് വെള്ളം എന്റെ മേലിൽ കൊരി ഒഴിച്ച് ഭദ്രകാളിയെ പോലെ ഉറഞ്ഞ് തുള്ളി നിൽക്കുന്നത് കണ്ടത്.

 

പിന്നെ ഒന്നും നോക്കിയില്ല അമ്മയുടെ കയ്യിൽ നിന്നും നൈസായിട്ടു സ്‌കൂട്ടായി ഓടി.

 

“ശിവ….എന്റെ തോർത്തും എണ്ണയും എടുത്ത് കുളത്തിലേക്ക് വന്നോ…ഞാനവിടെ കാണും…അല്ലേൽ ഇൗ ഭദ്രകാളി എന്നെ കൊല്ലും….”

 

“ചീ….അസത്തെ…കല്യാണം കഴിഞ്ഞിട്ട് ജോലിക്ക് പോകാതെ ഓരോ നുണയും പറഞ്ഞിട്ട് എന്നും ഇരിക്കാമെന്നാ അവന്റെ വിചാരം…ഇന്നത്തോടെ നിന്റെ അവസാനമാടാ….നീ ഇങ്ങട് വാ….”

 

“ഹൊ…ഹൊ…അയ്യോ പുറം ചുട്ടിട്ട്‌ വയ്യേ….അമ്മയണത്രെ അമ്മ….ഹും…നാണമില്ലല്ലോ ഇത്ര പ്രായമായ എന്റെ മേൽ ചൂട് വെള്ളം കോരി ഒഴിക്കാൻ…

 

ഛേ….മ്ലേച്ചം….നിങ്ങളൊക്കെ ഒരു അമ്മയാണോ….മറ്റുള്ള അമ്മമാരെ നാണം കെടുത്താനായിട്ട്‌ ഇറങ്ങിക്കോലും രാവിലെ തന്നെ….”

 

“ടാ…..”

 

“ശിവ വേഗം വായോ….ഇപ്പൊ ഞാൻ പോയില്ലെൽ നിന്റെ അമ്മായിയമ്മ നിന്നെ വിധവയാക്കാനും മടിക്കില്ല…..ഹൊ പുറം പൊള്ളിയിട്ട്‌ വയ്യ….”

 

അന്ന് എല്ലാം പറഞ്ഞ് ഉറപ്പിച്ച് അമ്മാവനും ശിവയുമെല്ലാം അമ്മാവന്റെ വീട്ടിലേയ്ക്ക് പോയി.

 

അത് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ എനിക്ക് ജോലി കിട്ടി.നാട്ടിൽ തന്നെ ആയത് കൊണ്ട് ഞങ്ങളുടെ പ്രണയവും പൂത്തുലഞ്ഞു….. അതിനിടക്ക് അമ്മുവിനെ ദുബായിൽ ഒരു കൗൺസിലിംഗിന് ചേർത്തു.

 

മാസങ്ങളുടെ പരിശ്രമത്തിൽ അവള് ഓകെ ആയി സാധാരണ നിലയിലേക്ക് തിരിച്ചെത്തി.പിന്നെ കുറെ സോറി പറച്ചിലും കരച്ചിലുമെല്ലാമായി എല്ലാം നല്ല പോലെ അവസാനിച്ചു.

 

ദുബായിലെ ബിസിനസ് ഇപ്പൊൾ ഏറ്റെടുത്തത് നടത്തുന്നത് അമ്മുവാണ്‌.പിന്നെ എന്റെ പ്രിയ പത്നി ശിവ ആ ബിസിനസ് നാട്ടിൽ തുടങ്ങാനുള്ള തിരക്കിലാണ്.കൂടെ എന്റെ തലതെറിച്ച പെങ്ങൾ അച്ചുവും……

 

 

പിന്നെ നമ്മുടെ പവി അവൻ വീട്ടുകാർ കണ്ട് പിടിച്ച കുട്ടിയെ തന്നെ അങ്ങ് കെട്ടി സുഖ സുന്ദരമായി ജീവിതം തുടങ്ങി.വിച്ചുവും കുഞ്ഞുവും കല്യാണമൊന്നും കഴിക്കാതെ ലൈസൻസ്ഡ് ലൗ പിരിയഡ് അടിച്ച് പൊളിച്ച് ആഘോഷിച്ച് നടക്കുന്നുണ്ട്.ഒരു വർഷം കഴിഞ്ഞ് മതീത്രെ വിവാഹം.

 

അത്രയ്ക്കൊന്നും വെയിറ്റ് ചെയ്യാനുള്ള കാപ്പാസിറ്റി എനിക്ക് ഇല്ലാത്തത് കൊണ്ട് ശിവയെ കെട്ടാനങ്ങ് തീരുമാനിച്ചു.ഒടുവിൽ കൃത്യം ഒരു മാസം മുന്നേ ഞാനവളുടെ കഴുത്തിൽ താലി കെട്ടി ഇങ്ങ് കൊണ്ട് പോന്നു.

 

രണ്ട് ദിവസം മുൻപ് കല്യാണത്തിന് കിട്ടിയ ലീവ് തീർന്നു.ഇന്നലെ എന്തൊക്കെയോ പറഞ്ഞ് ഓഫീസിൽ പോയില്ല.ഇന്ന് ദേ പനി അഭിനയിച്ചപ്പോഴാണ് എന്റെ മാതാശ്രീ എന്റെ മേൽ ചൂട് വെള്ളം കൊണ്ട് ധാര ചെയ്തത്.ഇനി ഇന്ന് ഒന്നും നടക്കില്ലെന്ന് തോന്നുണ്ട്…….

 

“ശ്ശ്…മിണ്ടല്ലെ…ശിവ എനിക്കുള്ള എണ്ണയുമായി വരുന്നുണ്ട്…..

ടീ……….!!!!!!!!!!”

 

“ദേ കുറ്റെട്ടാ…ഞാൻ നല്ല തല്ലങ്ങ് വച്ച് തരും കേട്ടല്ലോ….നിന്ന് കിണുങ്ങാൻ നിൽക്കാതെ പോയി കുളിച്ചിട്ട് വന്നേ….ഓഫീസിൽ പോകാൻ ടൈം ആയി…”

 

“ഇന്ന് പോണോ….ഇത്രയും വൈകിയില്ലേ…നാളെ പോകാമെന്നേ…നീ ഇങ്ങ് വന്ന് ഇൗ എണ്ണയൊക്കെ തേച്ച് പിടിപ്പിച്ച്…”

 

“അയ്യോ കുറ്റെട്ടാ…ദേ അമ്മാ…..”

 

“ആണോ എവിടെ????” അത് കേൾക്കേണ്ട താമസം എണ്ണ പോലും പുരട്ടാതെ ഞാൻ കുളത്തിലേക്ക് എടുത്ത് ചാടി….

 

കുളത്തിലേക്ക് ചാടിയ എന്നെ നോക്കി പൊട്ടി ചിരിക്കുന്ന ശിവയുടെ ശബ്ദം കേട്ടാണ് ഞാൻ പൊങ്ങിയത് ഷിറ്റ്…..ചതിച്ചതാ…. എന്നെ ചതിച്ചതാ അവള് തന്നെ ശിവ.

 

“ഡീ….നിനക്ക് ഞാൻ വച്ചിട്ടുണ്ട്….ഇവിടെ തന്നെ കാണുമല്ലോ അല്ലേ….ഹും…ബ്ലഡി… ദുബായിവാസി”

 

“അല്ലാ….നിങ്ങളിത് വരെ പോയില്ലേ….എന്താണെന്ന് നോക്കിക്കേ…ഞാൻ എല്ലാം പറഞ്ഞ് കഴിഞ്ഞല്ലോ….മതി മതി…ബൈ ബൈ….ഇനി ഞങളായി ഞങ്ങൾടെ ജീവിതമായി….”

 

അപ്പൊൾ എങ്ങനാ…നമുക്ക് പോകല്ലേ…..

 

#അവസാനിച്ചല്ലോ………..

 

 

Updated: June 7, 2021 — 4:32 pm

65 Comments

  1. Super oru rakshayumillya…

    Veendum undavumenne pratheekshikkunnu… ❤ ❤ ❤

  2. Simple but lovable one… ❤❤
    Ishtaayi… Ammuvine enik firste doubt undaayirunnu… Ath kond athrek nettiyilla….
    Easy aayt manasilaavunna reediyil kadha paranath kond thanne orupaad aswadich vaayichu…
    Nalloru prenaya kadha.. ❤❤

    1. SHANA ????
      ???????

  3. Super!!!! Polichu..
    Orupadu ishtamayi…

    Nalla rasamundayirunnu vayichu kazhinjath arinjilla…

    Adi gowri pole ithum favorite…

    Pinne ithil action drama tag enthanennu manasilayilla.. Anyway

    Thanks & hats off!! For your effort..

    1. Sujith s
      ?????????
      Action??? എവിടെയും ഇല്ലലേ..
      പക്ഷെ dramatic അല്ലെ

  4. Super???????
    Climax polichu adipoli twist aayi??????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ MSNC ?????????????????????????

  5. Bro twist polichu

    1. RkD??????????????????????????????????????????????????????????????????????

Comments are closed.