എന്റെ ശിവാനി 2❤ [anaayush] 209

Views : 3903

“അമ്മു എനിക്ക് വയ്യാതോണ്ട് ഇരുന്നതാണ്…”ശിവ പറഞ്ഞു.

 

“നോക്ക് ശിവ എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ലാന്ന് അറിയില്ലേ..”അത് പറഞ്ഞതും ശിവ തല കുനിച്ചിരുന്നൂ.

 

“നിന്റെ പ്രശ്നം എന്താ അമ്മൂ.നീ എന്തിനാ ഇവളെ വഴക്ക് പറയുന്നേ…ഇന്നലത്തെ ട്രിപ്പ് മുടങ്ങിയതിനാണോ”

 

“അതെ.അത് തന്നെയാ…ഇവൾ ചെല്ലുന്നിടത്തെല്ലാം എന്തേലും പ്രശ്നം ഉറപ്പാ…വെറുതെ അല്ല പവിയും…”

 

“അമ്മൂ…..ഇവിടെന്നു ഇറങ്ങി പോ…പോകാനാ പറഞ്ഞേ….”രമമ്മായിയായിരുന്നു.

 

അമ്മായി പറഞ്ഞതും അമ്മു അവിടെ നിന്നും ഇറങ്ങി പോയി.എന്നോടും പോകാൻ പറഞ്ഞ് ആംഗ്യം കാണിച്ചു. ശിവയാണെങ്ങിൽ കലങ്ങിയ കണ്ണുകളുമായി

 

അമ്മായിയെ തന്നെ നോക്കുന്നുണ്ടായിരുന്നു.

 

“എടീ അച്ചു….മതി ഉറങ്ങിയത്…”

 

“എന്റീശ്വരാ…ഞാനെന്താ ഇൗ കാണാനേ… എന്റെ ഏട്ടൻ ഇത്ര നേരത്തെ എണീറ്റോ…”

 

“ടീ… ആരാ ഇൗ പവി?????”

 

“പവിയൊ…..അതാരാ…എനിക്കൊന്നുമില്ല ഏട്ടാ… ആരോ ഏട്ടനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാ….ഏട്ടന് എന്നെ വിശ്വാസം ഇല്ലേ….”

 

“അതല്ലടി പോട്ടിക്കാളി ഞാൻ നിന്നോട് ചോദിച്ചത്.അമ്മു ശിവയോട് ഇന്ന് പറയുന്നത് കേട്ട പേരാ അവരുടെ ആരോ ആണ് പവി…

 

കൂടുതൽ പറയണേന് മുൻപ് അമ്മായി വന്നു.എന്തോ കാര്യായിട്ടു ഉണ്ട്.ശിവ കരഞ്ഞോന്ന് ഒരു സംശയം.നീ അവളുടെ വാലു പോലെ പിന്നാലെ നടന്നിട്ട് ഇതൊന്നും അറിയില്ലേ…”

 

“ഇല്ലാന്നെ…എന്നാലും ആരായിരിക്കും ഇൗ പവി.ഇനി അവളുടെ ലവ്വറോ മറ്റോ ആണോ……”

 

“ഏ…യ്..അങ്ങിനെ ആകില്ല…”

 

“അല്ലെങ്കിൽ നിനക്ക് കൊള്ളാം…”

 

അച്ചുവിനെ ശിവയുടെ റൂമിലോട്ടാക്കി ഞാൻ എന്റെ മുറിയിൽ ചെന്ന് കിടന്നു.കിടന്നിട്ടും മനസ്സ് നിറയെ ശിവ തന്നെയായിരുന്നു… അതുപോലെ തന്നെ പവി എന്ന പേരും.

 

“ആരെ കുടഞ്ഞാലാണാവോ ഇൗ പവിയേ കുറിച്ച് അറിയുക.അങ്ങിനെ കുറെ നേരം കിടന്ന കിടപ്പ് തന്നെ കിടന്നു.”

 

“ടാ…ഏട്ടാ..നീ പിന്നെയും ഉറങ്ങുവാണോ…”

 

“ടീ…പോയിട്ടെന്തായി…”

 

“എന്താവാൻ ഞാനൊന്നും ചോദിച്ചില്ല… അവിടേയ്ക്ക് കേറുമ്പോഴേ അവള് ആകെ മൂഡോഫായിരുന്നു.

 

അപ്പൊൾ ചോദിക്കാനും തോന്നിയില്ല.പക്ഷേ ഇപ്പൊൾ ഒകെ ആയിട്ടോ.ആൾ നല്ല ചുണകുട്ടിയായി ഫ്രഷ് ആകാൻ പോയിട്ടുണ്ട്.”

 

“മ്. ഒകെ ആയല്ലോ അത് മതി.”

 

എന്റെ വർത്തമാനം കേട്ടതും അച്ചു ഒരു കൃത്രിമ ചുമ ഉണ്ടാക്കി എന്നെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് പറഞ്ഞു

 

“ഓ….വീട്ടിൽ വന്ന അതിഥി ആയൊണ്ടാകുംലേ…നടക്കട്ടെ നടക്കട്ടെ…”

 

“അയ്യോ ഇപ്പൊൾ കിടക്കുവാ…ഇനി എഴുനെറ്റിട്ട്‌ നടക്കാം അത് വരെ വെയിറ്റ് ചെയ്യണേ…”

 

“നീ പോടാ ചളിക്കുഴി…പിന്നെ ഇനി ശിവാന്നു പറഞ്ഞ് എന്റെ പിറകെ വാ അപ്പോ കാണിച്ച് തരാം…”

 

അച്ചു പോയി കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാൻ ഉറങ്ങി പോയി. ഇന്നലത്തെ ഉറക്കം ശരിയാകാതത്തുകൊണ്ട് കുറച്ച് നേരം വൈകിയാണ് എഴുന്നേറ്റതും.

 

കുളി കഴിഞ്ഞ് വന്നതും നല്ല വിശപ്പ് തോന്നി. അടുക്കളയിൽ പോയപ്പൊഴല്ലേ രസം. നമ്മുടെ ശിവ എന്തോ കട്ടുതിന്നോണ്ടിരിക്കുകയാണ്.

 

“ടീ…. കള്ളി…..”

 

കുട്ടന്റെ അലർച്ച കേട്ട് ശിവയുടെ കയ്യിലിരുന്ന ഐസ്ക്രീം നിലത്തുവീണതും കഴിച്ചത് അവളുടെ നെറുകയിൽ കയറിയതും ഒരുമിച്ചായിരുന്നു.

 

“ചുമച്ചു ചുമച്ചു ഇപ്പൊ ചാകുമോ…ഒന്ന് പതുക്കെ കഴിച്ചൂടെ കുരങ്ങേ….”

 

ശിവയുടെ നെറുകിൽ തട്ടിക്കൊണ്ട് കുട്ടനത് പറഞ്ഞപ്പോൾ ശിവ അവന്റെ മുഖത്തോട്ടൊന്നു നോക്കി. അത്രയും നേരം ശിവയെ നോക്കിക്കൊണ്ടിരുന്ന കുട്ടന് എന്തോ ആ നോട്ടത്തെ നേരിടാൻ പറ്റിയില്ല.അവൻ വേഗം തന്നെ മുഖം തിരിച്ചു കളഞ്ഞു.

 

“ശവത്തിൽ കുത്തല്ലേ കുറ്റെട്ടാ…ഞാൻ പോണു…”

 

“നിൽക്കടി അവിടെ….”

 

“അമ്മേ…..”

 

ശിവ മുന്നോട്ട് നടന്നതും നിലത്ത് വീണ ഐസ്ക്രീമിൽ ചവിട്ടി വീഴാൻ പോയി. പക്ഷേ അപ്പോഴേക്കും കുട്ടന്റെ കൈകൾ അവളെ താങ്ങി.ഒരു നിമിഷം ഇരുവരും കണ്ണിൽ കണ്ണിൽ നോക്കി നിന്നു.

 

“ഏട്ടാ……”

 

ട്ടും… അച്ചുവിന് വിളിക്കാൻ കണ്ട നേരം…ഒരുവിധം ബാലൻസിൽ അവളെ പിടിച്ചുനിൽക്കായിരുന്നൂ.പക്ഷേ അച്ചുവിന്റെ ഏട്ടാ വിളിക്ക് ഞങൾ രണ്ടാളും ദേ കിടക്കുന്നു നിലത്ത്.

 

“കുറ്റെട്ടാ….എണീക്ക്….എനിക്ക് വേദനിക്കുന്നു…”

 

അമ്മോ…ഞാൻ നിലത്തല്ലാട്ടോ വീണത്… ശിവയുടെ മേലായിരുന്നൂ.സാധാരണ ചെക്കൻമാരുടെ മോളിൽ ആണ് എല്ലാ പെൺപിള്ളേരുടെയും കിടപ്പ്. ഇതിപ്പേതായലും നന്നായി. അനുഭവിക്കട്ടെ…… എല്ലാ പെൺപിള്ളേർക്കും ഇത് ഒരു പാഠമായിരിക്കണം. ഹി ഹിഹി.

 

“അയ്യോ…ചവിട്ടല്ലെടി പിശാചെ….”

 

“ചവിട്ടാതെ പിന്നെ….എന്റെ മേൽ സുഖിച്ചു കിടക്കുന്നതും പോരാഞ്ഞിട്ട് വല്യേ വർത്തമാനം പറയാൻ വരുന്നോ…ദുഷ്ടൻ…”

 

“ദുഷ്ടൻ നിന്റെ കെട്ടിയോൻ…..”

 

“ഇതെന്താ ശിവാ….ഇൗ കാണനേ….ആരാ ഐസ്ക്രീം തട്ടിയിട്ടേ….”രാജി ചോദിച്ചു.

 

“കുറ്റെട്ടാ…. പ്ലീസ് പറയല്ലേ…”

 

“ഒന്ന് പോടീ….അമ്മായി ദേ ഇൗ ശിവാനി കഴിച്ചതാ…ചോദിക്കാൻ ചെന്ന എന്നെ പിടിച്ച് തള്ളിയിട്ടു…”

 

“ഡോ…. ദുഷ്ഠാ….”

 

“ശിവ….നിനക്ക് ഞാൻ വച്ചിട്ടുണ്ട് ഇങ്ങ് വാടി..അച്ഛനെ തന്നെ വിളിക്കട്ടെ”

 

ഹാവൂ എന്തൊരാശ്വാസം. അവളിന്നെന്നെ തള്ളിയിട്ടപ്പോൾ തന്നെ ഒന്ന് ഓങ്ങി വച്ചതാ.

 

“അമ്മേ സോറി ഇനി കഴിക്കില്ല…. പ്ലീസ് അച്ഛനെ വിളിക്കല്ലെ… പ്ലീസ്…”

 

“നിനക്ക് കുറച്ച് കൂടിയിട്ടുണ്ട്…നിന്നോട് പറഞ്ഞിട്ടുണ്ടോ ഐസ്ക്രീം അധികം കഴിക്കരുതെന്ന്….പോരാത്തതിന് ഇന്നലെ ചുട്ടു പൊള്ളുന്ന പനിയും”

 

“അധികം കഴിച്ചില്ല അമ്മേ….വളരെ കുറച്ച് മാത്രം…”

 

“അല്ല അമ്മായി കള്ളം പറയുവാ….ശിവ മൂക്കുമുട്ടെ തിന്നുന്നത് ഞാൻ ദേ എന്റെ ഇൗ കണ്ണോണ്ട് കണ്ടതാ….”

 

“കണ്ണോണ്ടല്ലാതെ പിന്നെ കാലോണ്ട് കാണാൻ പറ്റുവോ….ഹും”

 

“ഇത്രയൊക്കെ ഉണ്ടായിട്ടും അവളുടെ അഹങ്കാരം കണ്ടോ അമ്മായി…ഒരു വീക്ക് വച്ച് കൊടുക്കൂന്നേ…”

 

ശിവയെ ഒന്ന് മൂച്ച്‌ കേറ്റിവന്നപ്പൊഴേക്കും രാജിയമ്മായി അമ്മാവനെ വിളിച്ചു കാര്യം പറഞ്ഞു.നല്ല വഴക്ക് കേൾക്കുന്നുണ്ട്.എന്തോ വല്ലാത്ത മനസംതൃപ്തി.

 

ശിവയുടെ കൊഞ്ചലും കുറുകലുമൊക്കെ കണ്ട് എല്ലാവരും ചിരിച്ചു. ഫോൺ വച്ച് കഴിഞ്ഞും ശിവയെ എല്ലാരും കൂടെ ഇട്ട് തൂക്കി.അങ്ങിനെ ആകപ്പാടെ കളിയും ചിരിയുമായി ഇരിക്കുമ്പോഴാണ് രമമ്മായി അമ്മുവിനെ തിരക്കിയത്.

 

“ദേ ഇത്രേം നേരം ഇവിടെ ഉണ്ടായിരുന്നു. എന്തോ ഫോൺ വന്നിട്ട് പോയതാ….”മുത്തു അത് പറഞ്ഞ് തിരിഞ്ഞതും അമ്മു അങ്ങോട്ട് ഓടി വന്നു.

 

“ആ…അമ്മ വന്നോ ഞാൻ വിളിക്കാനിരിക്കുകയായിരുന്നൂ…. പവി വിളിച്ചിരുന്നു മാര്യേജ് ഡേറ്റ് ഫിക്സ് ചെയ്തുത്രേ..നാളെയോ മറ്റന്നാളോ ആയിട്ട് അവർ നാട്ടിൽ എത്തും.”

 

പറഞ്ഞത് അമ്മയിയോടാണെങ്കിലും നോട്ടം മുഴുവൻ ശിവയുടെ നേർക്കായിരുന്നു.അമ്മു പിന്നെയും പിന്നെയും പവി എന്ന് പറയുമ്പോൾ മുഴുവനും ശിവയുടെ മുഖം മങ്ങികൊണ്ടെയിരുന്നൂ. അവസാനം കണ്ണുകൾ ഒക്കെ നിറഞ്ഞ് അവള് അവിടെ നിന്നും പോയി.

 

ഞാൻ പിന്നാലെ പോകാൻ നിന്നതും അമ്മായി അമ്മുവിനെ വഴക്കുപറയുന്നത് കേട്ട് അവിടെ നിന്നു.

 

“നിനക്ക് എന്തിന്റെ കേടാ അമ്മു.ശിവ ഇരിക്കുന്നത് കണ്ടില്ലേ… അപ്പോഴാണ് അവള് പവിയുടെ കാര്യം പറയണേ…നിനക്ക് എല്ലാം അറിയാലോ…പിന്നെയും”

 

“അവള് അറിയാതെ പറഞ്ഞതാകും ചേച്ചി…വിട്ടേക്ക് എന്റെ കുട്ടിക്ക് വിഷമിക്കനാ വിധി.” രാജി പറഞ്ഞു.

 

“അല്ല ഇവിടെ എന്തുവാ നടക്കുന്നേ….ആരേലും ഒന്ന് പറയുവോ…. ആരാ ഇൗ പവി”.

 

ഞാൻ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം തന്നെയായിരുന്നു മുത്തുവും ചോദിച്ചത്. അതിന് മറുപടിയായി രാജിയാമ്മായി മറുപടി പറഞ്ഞു തുടങ്ങി.

 

“ശിവയും പവിയും തമ്മിൽ പരസ്പരം ഇഷ്ടത്തിലായിരുന്നൂ”

 

എന്തോ ആ വാക്കുകൾ എന്റെ നെഞ്ചില് ഇടുത്തി പോലെ വീണു.

 

“പവി ശങ്കരെട്ടന്റെയും(ശിവയുടെ അച്ഛൻ)രവിയേട്ടന്റെയും (അമ്മുവിന്റെ അച്ഛൻ)സുഹൃത്തിന്റെ മകനാണ്.ഞങ്ങളുടെ വീടിനടുത്ത് തന്നെയായിരുന്നു താമസവും. ശിവയും അമ്മുവും പവിയും കുഞ്ഞുവും(ശിവദ) എപ്പോഴും ഒരുമിച്ചായിരുന്നു….

 

കുട്ടിക്കാലത്തെ കളിക്കൂട്ടുകാരിൽ നിന്നും ശിവയുടെയും പവിയുടെയും ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഇരുവീട്ടുകാർക്കും എതിർപ്പൊന്നും ഇല്ലാത്തതിനാൽ അവരുടെ ബന്ധം എല്ലാവരും കൂടി സ്വീകരിച്ചു.

 

ശിവയുടെ ജാതകത്തിൽ 24 വയസ്സിനുള്ളിൽ വിവാഹം നടക്കുമെന്നാണ്.അതുകൊണ്ട് തന്നെ അവളുടെ 23 കഴിഞ്ഞ് വിവാഹം നടത്താൻ വരെ തീരുമാനിച്ചു.എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു.

 

പക്ഷേ വിവാഹം കാര്യം പറഞ്ഞതിന് കുറച്ച് നാളുകൾക്ക് ശേഷം ഇരുവരും തമ്മിൽ ഏതൊക്കെയോ പ്രശ്നങ്ങൾ തുടങ്ങി.അവസാനം പവി ഇൗ ബന്ധത്തിൽ നിന്നും പിന്മാറുകയും ചെയ്തു.

 

ഒരു ഒന്നര വർഷം ആയിക്കാണും അവർ തമ്മിൽ പിരിഞ്ഞിട്ട്‌.ഇന്നും അവർ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളും പിരിയാനുള്ള കാരണവുമൊന്നും ഞങ്ങൾക്ക് അറിയില്ല.

 

പക്ഷേ ഒന്നറിയാം ശിവക്ക്‌ ആ തീരുമാനത്തിൽ ഒരു പങ്കുമില്ലെന്ന്. അത്രക്കും സങ്കടപെട്ടിട്ടുണ്ട് എന്റെ കുട്ടി….

 

ആരോടും ഒന്നും പറയുന്നില്ലന്നേ ഉള്ളൂ..അവളുടെ മനസ്സ് കിടന്നു നീറുന്നത് ഇൗ എനിക്കറിയാം.

 

അവൾക്ക് അത്ര മാത്രം ഇഷ്ടമായിരുന്നു പവിയെ… അവനും നല്ല പയ്യൻ തന്നെയായിരുന്നു….

 

ഒരു പക്ഷെ ശിവ അവനെ സ്നേഹിക്കുന്നതിനേക്കാൾ ഇരട്ടി അവൻ അവളെ സ്നേഹിച്ചിരുന്നു. പക്ഷേ പിന്നെന്താണ് അവരുടെ ഇടയിൽ നടന്നതെന്ന് യാതൊരുവിധ അറിവുമില്ല.

 

ഒരുപാട് കാലം വേണ്ടി വന്നു അവൾ പഴയ ശിവ ആയി മാറാൻ.പഴയ കളിച്ചിരികളും താന്തൊന്നിതരവും എല്ലാം ഞങ്ങൾക്ക് നഷ്ടപെട്ടു.

 

ഞങ്ങളിൽ നിന്ന് പോലും അവളൊരുപാട് അകന്നു.വിച്ചുവിന്റെയും കുഞ്ഞുവിന്റെയും സമയോചിതമായ ഇടപെടൽ കാരണം എനിക്ക് എന്റെ മോളേ തിരിച്ചു കിട്ടി.

 

അവൾക്ക് ഒരു ചെയ്ഞ്ച് കൊടുക്കണമെന്ന് വിച്ചൂ പറഞ്ഞതുകൊണ്ടാണ് ഇങ്ങോട്ട് ഇത്ര വേഗത്തിൽ എത്തിയതും. എന്റെ പ്രതീക്ഷ തെറ്റിയില്ല ഇവിടെ വന്നതിനു ശേഷം അവളിൽ ഞാനാ പഴയ ശിവയേ കണ്ടൂ.പക്ഷേ ഇപ്പൊൾ വീണ്ടും പവിയുടേ ഓർമ്മകൾ ..”

 

ഒരു നെടുവീർപ്പോടെ അമ്മായിയത് പറയുമ്പോൾ എനിക്ക് എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ലായിരുന്നു.

 

എല്ലാവരും ശിവയുടെ അവസ്ഥയിൽ സഹതാപം കൊണ്ടിരിക്കുമ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. അവള് മറ്റൊരാളെ സ്നേഹിച്ചിരുന്നു എന്ന് ഓർത്തുള്ള ദേഷ്യം.

 

പവിയും ശിവയും തമ്മിൽ ഇഷ്ട്ടത്തിലായിരുന്നുവെന്ന അമ്മായിയുടെ വാക്കുകൾ എന്റെ കാതിൽ ഇടക്കിടെ മുഴങ്ങികൊണ്ടെയിരുന്നൂ.

 

“ടാ…ഏട്ടാ…എന്താലോചിച്ച് ഇരിക്കുവാ.. ഒരു വിരഹ കാമുകന്റെ ലുക്കുണ്ടല്ലോ….”

 

“ദേ അച്ചു നീ എന്റെന്ന് മേടിക്കും….”

 

“ഞാൻ സത്യമല്ലേ പറഞ്ഞത്… ശിവയുടെ കാര്യം ആലോചിച്ചുള്ള കിടപ്പല്ലേ ഇത്”

 

“ആണെങ്കിൽ നിനക്കെന്താ…”

 

“അപ്പൊൾ സമ്മതിച്ചല്ലോ അവളെ ഇഷ്ടമാണെന്ന്….ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നിനക്ക് അമ്മുവിനെ അല്ല ശീവയെ ആണ് ഇഷ്ടമെന്ന് അപ്പൊൾ എന്തൊക്കെയായിരുന്നു….”

 

“അച്ചു അല്ലേലേ എനിക്ക് ഭ്രാന്ത് പിടിച്ചിരിക്കാ നീ ഇനിയും…”

 

“എന്റെ ഏട്ടാ… പവി ശിവയുടെ പാസ്റ്റ് അല്ലേ പിന്നെ എന്താ പ്രശ്നം… ബീ കൂൾ മാൻ…..”

 

“ഇറങ്ങി പോടീ…നിന്നോട് ഞാൻ പറഞ്ഞോ എനിക്ക് അവളെ ഇഷ്ടമാണെന്ന്…ഇല്ലല്ലോ.. അച്ചു…..ഇപ്പോളിവിടെന്ന് പോകുന്നതാ നിനക്ക് നല്ലത്…”

 

“ഞാൻ പോയ്ക്കോലാമെ…. പിന്നെ നിന്റെ ഇൗ അസുഖം ഉണ്ടല്ലോ അത് അവളോടുള്ള പ്രേമം തന്നെയാടാ പൊട്ടാ…. ഇത്ര വയസായിട്ടും ഒന്നും അറിയില്ലല്ലോ ഇൗ മണ്ടന്… ഇവനൊക്കെ എന്റെ എട്ടനായി എങ്ങിനെ പിറന്നു ആവോ…പിന്നെ നിന്റെ പ്രണയിനി നല്ല വിഷമത്തിൽ ആണ് വെണച്ചാൽ പോയി സമാധാനിപ്പിക്കാൻ നോക്ക്…”

 

“ടീ….”

 

കാർത്തിക്ക് കൂൾ കൂൾ…. ഒന്നുമില്ല മോനെ ഒന്നുമില്ല. ഞെട്ടണ്ട…കാർത്തിക്ക് ഇൗ ഞാൻ തന്നെയാണ്… എല്ലാവരും കുട്ടാ ചട്ടാ… എന്നൊക്കെയല്ലേ വിളി…അപ്പൊൾ പിന്നെ എന്നെ ഞാൻ തന്നെ കാർത്തിക്ക് എന്ന് വിളിച്ചില്ലേൽ ആ പേര് അന്യം നിന്ന് പോകില്ലേ.എന്റെ ഓരോരോ അവസ്ഥകളേ…

 

നീ മാറ്ററുക്ക്‌ വാ കാർത്തി….

ശിവ!!!!!!!!!

ഇനി അച്ചു പറഞ്ഞത് പോലെ എനിക്ക് ശിവയോട് വല്ല പ്രേമവും ആണോ…ശ്ശോ ഒന്നും മനസിലാകുന്നില്ലല്ലോ….

 

ഏയ് വേണ്ട അത് ശരിയാകില്ല. തൽക്കാലം ശിവയെ കുറിച്ചുള്ള ചിന്തകൾക്ക് വിരാമമിട്ട് ഞാൻ പതിയെ കണ്ണുകൾ അടച്ചു.

 

എന്നെ ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കാതെ ശിവ വന്നുകൊണ്ടിരുന്നു…എങ്ങോട്ടാണെന്നല്ലേ ചിന്തിക്കുന്നത്… എന്റെ ഓർമകളിലേക്ക് അല്ലാതെങ്ങോട്ടാ…

 

കണ്ണടച്ചാൽ അപ്പൊൾ വരുന്നത് ആ കുരിപ്പിന്റെ മുഖവാ…ഇനിയിപ്പോൾ എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ലാത്തോണ്ട് ഞാൻ പുറത്തേയ്ക്ക് നടന്നു.തട്ടിന്മുകളിലോട്ടുള്ള വാതിൽ തുറന്ന് കിടക്കുന്നത് കണ്ടാണ് അങ്ങോട്ട് ചെന്നത്.

 

അവിടെയെത്തിയപ്പോൾ ഞാൻ ആരെ കാണരുതെന്ന് വിചാരിച്ചോ…. ദേ… അയാള് തന്നെ മുന്നിൽ.പതിയെ തിരിഞ്ഞ് നടക്കാൻ നോക്കിയതും ആരോ…എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുന്നത് പോലെ തോന്നി.

 

അവളുടെ അടുത്തേക്ക് നീങ്ങുംതോറും എന്റെ ഹൃയമിടിപ്പ് കൂടി കൊണ്ടേയിരുന്നു.

 

ശിവയാകട്ടെ അനുസരണയില്ലാതെ പാറിപറക്കുന്ന അവളുടെ മുടിയിഴകളെ പതിയെ മാടി ഒതുക്കികൊണ്ട് പാടത്തേക്ക് കണ്ണും നട്ടിരിക്കുകയാണ്. അവിടെയുള്ള ആ അരണ്ടവെളിച്ചത്തിൽ അവള് ഒന്നൂടെ സുന്ദരിയായി അനുഭവപ്പെട്ടു.

 

“ഏയ്…കുറ്റെട്ടാ….എന്താ ഇങ്ങനെ കണ്ണും മിഴിച്ച് നോക്കി നിൽക്കുന്നേ”

 

“ഏയ്…ഒന്നൂല്ല… അല്ല ശിവ…നീ എന്താ ഇവിടെ…”

 

“ഒന്നുല്ലാ തനിച്ച് നിൽക്കണമെന്ന് തോന്നി…അപ്പൊൾ ഇങ്ങോട്ട് വന്നു.”

 

“അതെന്താ ഇപ്പൊൾ തനിച്ച് നിൽക്കാൻ കാരണം????”

 

“ഞാൻ ഇവിടെ ഒന്ന് ഇച്ചിരി നേരം നിന്നോട്ടെ കുറ്റെട്ടാ…”

 

“ഇൗ പാതിരാത്രി ഇവിടെ വന്നുനില്ലയ്ക്കാൻ നിനക്കെന്താ വട്ടാണോ…”

 

“മ്….”

 

“അഹ അതെനിക്ക് മുന്നേ അറിയാമായിരുന്നു.ശിവ മതി വാ അകത്തോട്ടു പോകാം.വന്ന് കിടക്കാൻ നോക്ക്”

 

“മ്”

 

“മ് എന്ന് മാത്രം പറയാൻ നീയെന്താ മൂങ്ങയാണോ…”

 

“ദേ കുട്ടെറ്റാ…ഞാൻ വല്ലതും പറയുവേ….”

 

“ആഹ് ദാറ്റ്സ് മൈ ഗേൾ…. എപ്പോഴും ദാ ഇതുപോലെ തന്നെ വേണം”

 

“യുവർ ഗേളോ….”

 

അവൾക്ക് മറുപടി കൊടുക്കാതെ കുട്ടൻ അവളുടെ കൈ പിടിച്ച് മുറിയിലോട്ട് നടന്നു.

 

“ഇവിടെ കിടന്നോണം….കേട്ടല്ലോ… വേണച്ചാൽ കൂട്ടിന് ഞാൻ…..”

 

“അച്ചോടാ…..ആ കാലില്ലേ അതങ്ങോട്ട് തല്ലിയൊടിക്കും.”

 

“നമ്മളില്ലേ……”

 

ഒരു പുഞ്ചിരിയോടെ കുട്ടൻ പോകുന്നതും നോക്കി ശിവ വാതിൽക്കൽ നിന്നു.അത്രയും നേരം ചാഞ്ചാടി കൊണ്ടിരുന്ന അവളുടെ മനസ് കുട്ടന്റെ സാമീപ്യം കൊണ്ട് പഴയ പടിയായി.കുട്ടനടുത്തുള്ളപ്പോൾ അവൾ പഴയ കാര്യങ്ങളെല്ലാം മറക്കുന്നത് പോലെ തോന്നി.

 

കുട്ടനെ ആലോചിച്ച് കിടന്ന് ശിവയും അവളെ ആലോചിച്ച് കുട്ടനും പതിയെ മയക്കത്തിലേക്ക്‌ വീണു.

 

“ശിവാ…..” ശിവയുടെ പേര് അലറി വിളിച്ചുകൊണ്ടാണ് കുട്ടൻ ഉറക്കമുണർന്നത്.

 

“എന്റെ ഏട്ടാ…ആരും കേൾക്കണ്ട… എന്തപ്പോ ഉണ്ടായേ… ശിവയെ വിളിച്ച് കരയാൻ…”

 

“അച്ചു…അവള് എവിടെ” ഞെട്ടിയുണർന്നതിന്റെ കിതപ്പ് മാറാതെ കുട്ടൻ അച്ചുവിനോടായി ചോദിച്ചു.

 

“ശിവ എഴുനെറ്റിട്ട് ഇത്തിരി നേരമേ ആയിട്ടുള്ളൂ… എന്താ പറ്റിയതെന്ന് പറ ഏട്ടാ…”

 

“അ…. ത്….ഞാൻ….ശിവ ഒരു കുഴിയിലേക്ക് വീഴുന്നത് സ്വപ്നം കണ്ടു”

 

“ആഹ ഇപ്പൊ വീഴുന്നത് ശിവ ആയോ…ഇത്രേം നാളും ഏതോ…. അവള് ആയിരുന്നല്ലോ..ഹും കള്ളകാമുകൻ

എത് നേരോം ശിവയേ ആലോചിച്ച് കിടന്നാൽ ഇങ്ങനെയൊക്കെ കാണും. പേടിക്കൊന്നും വേണ്ട ശിവ കുളത്തിൽ ഉണ്ട്…”

 

കേട്ട പാതി കുട്ടൻ കുളത്തിലേക്ക് പാഞ്ഞു.അവരുടെ സംസാരവും കുട്ടന്റെ പോക്കും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് അമ്മു അവനെ തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.

 

“ശിവ….നിനക്കെന്താ…കുളത്തിൽ കാര്യം…????”

 

“ഒരു ഫിലിമിന് വന്നതാ…എന്തേ കുട്ടേട്ടൻ വരുന്നുണ്ടോ….അല്ല പിന്നെ കുളത്തിലേക്ക് എന്തിനാ വന്നേത്രെ…”

 

“വായിലെ നാവ് കുറച്ച് കൂടുന്നുണ്ട് പെണ്ണിന്….”

 

“കണക്കായിപോയീ…ദേ കുട്ടെറ്റാ ഒന്ന് പോയേ എനിക്ക് കുളിക്കണം…”

 

“നീ കുളിച്ചോ….ഞാൻ നോക്കിക്കോളാം…”

 

“എന്ത്….”

 

“അല്ല എന്തോ കാണാൻ വരുന്നുണ്ടോന്ന് ചോദിച്ചായിരുന്നല്ലോ”

 

“ഞാനിപ്പം മുത്തശ്ശിയെ വിളിക്കും…”

 

“ഒന്ന് പോടീ…അല്ല നിനക്ക് കുളത്തിൽ കുളിച്ചപ്പോഴല്ലെ പനി വന്നത്…പിന്നെ നിനക്ക് പേടിയില്ലേ…അപ്പൊഴെന്തിനാ ഇവിടെ കുളിക്കുന്നേ….”

 

അവളെക്കുറിച്ച് ഉള്ള ആകുലതകൾ മറച്ചു പിടിക്കാതെയുള്ള കുട്ടന്റെ വാക്കുകൾ കേട്ട് ശിവ അവനെ തന്നെ നോക്കി നിന്നു.

പെട്ടന്ന് തന്നെ സ്വബോധം വീണ്ടെടുത്ത് അവള് പറഞ്ഞുതുടങ്ങി.

 

“അതിന് അന്ന് ഞാൻ കുളിച്ചതല്ലൊല്ലോ എന്നെ വെള്ളത്തിലോട്ടെടുത്ത് എറിഞ്ഞതല്ലേ…പിന്നെ പേടി അത് അന്ന് ഒന്നഭിനയിച്ചതാ…”

 

“അഹ ഞാൻ കണ്ടൂ…നല്ല അഭിനയം…പേടിച്ച് പെടിച്ചല്ലേടീ നിനക്ക് പനി വന്നേ…”

 

“കുട്ടെട്ടാ….” അമ്മു അവനെ വിളിച്ചു

 

“ഇനിയിതെന്ത് കുരിശാണാവോ…”അതും പറഞ്ഞ് കുട്ടൻ കുളപടവിൽ നിന്നും കയറി നടന്നു.

 

“അച്ചു…. ഡീ….നീ ശിവയുടെ അടുത്ത് ചെല്ല്‍… പോ…അവളവിടെ തനിച്ചല്ലേ…”

 

“മ്.മ്.നടക്കട്ടെ നടക്കട്ടെ…ഭാവി എട്ടത്തിയല്ലെ….”

 

“ഒന്ന് മിണ്ടാതെ നിൽക്കടി കുട്ടിതേവാങ്കെ… വല്ലോരും കേൾക്കും”

 

“എടാ…കള്ളാ…അപ്പോ എല്ലാം സെറ്റ് ആയല്ലെ…”

 

അച്ചുവിന് നേരെ ഒരു കള്ളച്ചിരി പായിച്ച് അവൻ അമ്മുവിനടുത്തേക്ക്‌ ചെന്നു.

 

“എന്തേ…”

 

“അത് കുട്ടേട്ടാ എനിക്കൊന്ന് അമ്പലം വരെ പോണം…കൂടെ വരുവോ…”

 

“അയ്യോ എനിക്ക് ഒരു സ്ഥലം വരെ പോകണം…ആഹ് അമ്മു ഒരു കാര്യം ചെയ്യ് ദേ മുത്തു റെഡി ആയി അമ്പലത്തിൽ പോണുണ്ട്…നീ കൂടെ പൊയ്ക്കോ…മുത്തൂ ദേ അമ്മു കൂടി വരുന്നുണ്ടെന്ന്..”

 

“ആണോ…വാ മോളെ..”

 

പ്രതീക്ഷിച്ചതൊന്നും നടക്കാത്ത ദേഷ്യത്തിലവൾ മുത്തശ്ശിയോടൊപ്പം നടന്നു.

 

അന്നത്തെ ദിവസം മുഴുവനും ശിവയുടെ കൂടെ ചുറ്റി പറ്റി നടന്നു.എന്തോ ഇപ്പൊൾ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അവളുടെ പ്രസൻസ് തന്നെയാണ്.

 

അവളുടെ കുഞ്ഞ് കുഞ്ഞ് കുസൃതികൾ ആവശ്യമില്ലാത്ത കുറെ സംശയങ്ങൾ പിന്നെ പിന്നേ…. ആ കുറ്റെട്ടാ എന്നുള്ള വിളി അതൊന്നും ഇല്ലാണ്ട് പറ്റില്ലാന്നായിരിക്കുണൂ. അച്ചു പറയുന്നത് പോലെ……

 

യെസ്…..

ഐ ജസ്റ്റ് ഫാൾ ഇൻ ലൗ വിത്ത് ശിവ!!!!!!!!!!

 

എനിക്ക് അവളെ ഇഷ്ടമുള്ളതോക്കെ ശരിയാണ് എന്നാല് തിരിച്ച് ഇങ്ങോട്ട് ഇതുപോലെ ഇല്ലെങ്കിലോ….ഒരുപക്ഷേ ശിവക്ക് എന്നെ പവിയുടെ സ്ഥാനത്ത് കാണാൻ പറ്റിയില്ല എങ്കിൽ?????

 

അവസാനം ശിവയുടെ മനസ്സിൽ എന്തൊക്കെയാണെന്ന് അറിയുന്നത് വരെ കാത്തിരിക്കാൻ തന്നെ തീരുമാനിച്ചു. എടുത്ത് ചാടി വല്ല തീരുമാനവും എടുത്തിട്ട് പിന്നീട് ദുഖിച്ചിട്ട്‌ കാര്യമില്ലല്ലോ….അല്ലേ????

 

:::::::::::::::

 

പിറ്റേന്ന് രാവിലെ തന്നെ എനിക്കൊരു ഇന്റർവ്യൂ ഉണ്ടായിരുന്നു.ഒരുപാട് പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.എന്നാലും ഇപ്പൊൾ ഒരു ജോലി അത്യാവശ്യമാണെന്ന് തോന്നി.അതിനാൽ പറ്റാവുന്ന വിധത്തിൽ തയ്യാറായി.

 

“എങ്ങോട്ടാ… കുറ്റെട്ടാ…കെട്ടി ഒരുങ്ങി നിൽക്കുന്നുണ്ടല്ലോ….”

 

“ഒരു ഇന്റർവ്യൂ ഉണ്ട് പ്രിയതമേ….”

 

“ങ്ങേ…. അല്ല ഇങ്ങനെയാണോ പോകുന്നേ…കുറച്ച് സ്റ്റൈൽ ഒക്കെയായി പോകന്റെ മാഷേ….ആ സ്ലീവ്സ് ഒക്കെ മടക്കി വെക്കാതെ ഫുൾ ആക്കി ഇട്‌.പിന്നെ ഇൗ ടൈ ഇങ്ങിനെയല്ല കെട്ടുക..”

 

“ഓ…പിന്നെ ഞാനിതൊക്കെ എത്ര കണ്ടതാ….ഇതിന്റെ ഒന്നും ആവശ്യമില്ലെന്ന്…ആദ്യമായിട്ടൊന്നുമല്ല ഈ കാർത്തിക്ക് ഒരു ഇന്റർവ്യൂവിന് പോകുന്നത്…”

 

“ഇങ്ങിനെയൊക്കെ പോകുന്നൊണ്ടാണല്ലോ…പിന്നെയും പിന്നെയും ഇന്റർവ്യൂന്ന് പറഞ്ഞിട്ടുള്ള ഇൗ നടപ്പ്…അല്ലേ… എന്തേ….”

 

“നൈസായിട്ട് ഊതിയതാണല്ലെ….”

 

“മനസ്സിലാക്കി കളഞ്ഞല്ലോ… വെൽഡൺ മൈ ബോയ് വെല്ഡൺ….ഞാൻ പറയണത് കേൾക്കൂ കുറ്റെട്ടാ…”

 

“ഓമ്പ്രാ…..”

 

ഞാനത് പറഞ്ഞ് നിർത്തിയതും ശിവ എന്റടുത്തെയ്ക്ക്‌ വന്ന് സ്ലീവ്‌സും ടൈയും ശരിയാക്കി തുടങ്ങി.

 

അവളുടെ പ്രസൻസ്‌ ഒക്കെ എനിക്കിഷ്ടമാണ്.പക്ഷേ പെണ്ണ് ഇത്ര ക്ലോസ്സായിട്ട് നിൽക്കുമ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ..നിന്ന നില്പിൽ തന്നെ ഞാൻ വിയർത്തു…ഹൃദയമിടിപ്പിന്റെ വേഗത കൂടി അതിപ്പോൾ പോട്ടുമെന്നുള്ള അവസ്ഥയിലായി.

 

“എന്റെ കുറ്റെട്ടാ…നിങ്ങള് ഇത്രയൊക്കെ ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം…ഇപ്പോഴും നിന്ന് വിയർക്കണല്ലോ….അതിനുമാത്രം പേടിക്കനെന്താ ഉള്ളേ….”

 

“പേടിച്ചിട്ടൊന്നുമ്മല്ല… നീ…”

 

“ഞാൻ…???”

 

“അല്ലേൽ വേണ്ട ഒന്നുമില്ല….”

 

“മ്”

 

…………….

 

കുട്ടൻ പോയതിനു ശേഷം ഒരു നോവലും വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ശിവ.വായിച്ച് വായിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

 

“ട്ടോ…..”

 

“അമ്മേ….”

 

“ടീ….ഒന്ന് പതുക്കെ ഇത് ഞാനാ കുട്ടൻ”

 

ഇന്റർവ്യൂവിന്റെ കാര്യം പറയാൻ ശിവയുടെ റൂമിലോട്ടു ചെന്നപ്പോൾ പുള്ളിക്കാരത്തി നല്ല ഉറക്കത്തിലായിരുന്നു.പതിയെ അവളുടെ ഫേവറിറ്റ് ഐസ്ക്രീം മുന്നിൽ വച്ച് ഒന്ന് വിളിച്ചതാ… പെണ്ണ് ഞെട്ടിപ്പോയി…ഹി ഹി….

 

“എന്റെ കുറ്റെട്ടാ എന്റെ നല്ല ജീവൻ പോയി…ഹായ് ഐസ്ക്രീം…”

 

 

“എന്റമ്മോ…ടീ പതുക്കെ അത് നിനക്ക് തന്നെ വാങ്ങിയതാണ് പതിയെ തിന്ന് അല്ലേൽ‌ ഇന്നലത്തെ പോലെ നെറുകിൽ കേറി ചുമച്ചോണ്ടിരിക്കാം…”

 

“അല്ല കുറ്റെട്ടാ പോയിട്ടെന്തായി….”

 

“ഇപ്പോഴെങ്കിലും ചോദിച്ചല്ലോ ഭാഗ്യം…ഹും എനിക്ക് സെലക്ഷൻ കിട്ടി മോളേ….”

 

“ആണോ കൺഗ്രാറ്റ്സ്…”

 

“അതൊക്കെ കൈ കഴുകീട്ട്‌ മതി… എനിവേ താങ്ക്സ് ശിവ…. ഫോർ യുവർ ടിപ്സ്”

 

“ഓ…വരവ് വച്ചിരിക്കുന്നു പിന്നെ എനിക്ക് താങ്ക്സ് ഒന്നും വേണ്ടാ…ദേ ഇതുപോലെ ഐസ്ക്രീം ഒക്കെ വാങ്ങി തന്നാൽ മതി…കേട്ടോ…”

 

“അതറിയാവുന്നത് കൊണ്ടല്ലേ ഇതുമായി വന്നത്…ഐസ്ക്രീം കൊതിച്ചി…”

 

“പിന്നെ കുറ്റെട്ടാ അമ്മയോട് ഇക്കാര്യം പറയല്ലേ…

അല്ല സെലക്ഷന്റെ കാര്യം എല്ലാവരോടും പറഞ്ഞില്ലേ.. ”

 

“അമ്മയോട് പറഞ്ഞു.പിന്നെ നേരെ ഇങ്ങോട്ടു വന്നു…നീ വാ താഴോട്ട് പോകാം.”

 

“വെയിറ്റ് ഇതൊന്ന് തീർത്തോട്ടെ….”

 

അവളുടെ കാട്ടായം കണ്ട് എനിക്ക് ചിരിവന്നു.പലതരം കൊതി കണ്ടിട്ടുണ്ട് പക്ഷേ ഇവളുടെ കൊതി ഒരോന്നന്നര ആക്രാന്തം തന്നെയാ…

 

താഴെ എത്തിയപ്പോഴേക്കും ഏകദേശം എല്ലാവരും അവിടെ ഉണ്ടായിരുന്നു.

 

“കുട്ടാ എന്തായാലും ഇന്ന് വൈകീട്ട് അമ്പലം വരെ പൊയ്ക്കോളൂ ജോലി കിട്ടിയതല്ലേ ”

 

“എന്റെ അമ്മെ ജോലി ഉറപ്പായി എന്നൊന്നും പറയാറായിട്ടില്ല.ഇപ്പൊൾ ഉള്ള മൂന്നുപേരിൽ നിന്ന് ഒരാളെയേ എടുക്കൂ…”

 

“കുട്ടാ…നീ അമ്പലത്തിലേക്ക് പോകുന്നുണ്ടേൽ ശിവയെ കൂടെ കൂട്ടിക്കോ വന്നിട്ടിതുവരെ അവള് അങ്ങോട്ട് കടന്നിട്ടില്ല…”

 

അമ്മായിയത് പറഞ്ഞപ്പോൾ മനസ്സിൽ ഒന്നല്ല ഒരു നൂറു ലഡ്ഡു ഒരുമിച്ച് പൊട്ടി.

 

“അച്ചുവിനെയും കൂട്ടിക്കോ…”അമ്മയായിരുന്നു.

 

“അച്ചു ഇല്ലേലും കുഴപ്പമില്ല”മനസ്സിൽ പറഞ്ഞതാട്ടോ….അയ്യോ എന്റെ പേടി ആ അമ്മു പിശാചിനെ ആണ്…അവള് കൂടെ വന്നാൽ പെട്ടു.

 

ഞാൻ നല്ലൊരു കുളിയൊക്കെ പാസ്സാക്കി ഉമ്മറത്ത് കാത്തുനിന്നു.

 

അപ്പോഴേക്കും ശിവ വന്നു നിന്നു. കസവ് സാരിയിൽ അവളെ കണ്ടപ്പോൾ ശരിക്കും ഒരു ദേവത തന്നെ.സെറ്റ് സാരിക്ക് പകിട്ടേകുന്നവണ്ണം ധരിച്ചിരുന്ന നീല ബ്ലൗസ് അവളുടെ മുഖത്തെ ഒന്നുകൂടെ പ്രകാശിപ്പിച്ചു. ഇത്രയും കാലം ഇൗ സൗന്ദര്യമൊക്കെ പെണ്ണെവിടെ ഒളിപ്പിച്ചു ആവോ….

 

ഞാൻ എത്ര ആഗ്രഹിച്ചിട്ടും എൻറെ നോട്ടം അവളിൽ നിന്ന് എടുക്കാനെനിക്ക് സാധിച്ചില്ല. എന്റെ നോട്ടം കണ്ടിട്ടെന്നവണ്ണം ശിവ എന്തെന്നുള്ള ഭാവത്തിൽ അവളുടെ പുരികം ഉയർത്തി.

 

ഞാനാണെങ്കിൽ ആകെ ചമ്മി പോയെന്ന് പറഞാൽ മതിയല്ലോ….

 

“ശിവ…പോകാം…”

 

“നിക്കടാ…ഏട്ടാ…ഞാൻ കൂടെയുണ്ട്…”

 

ശിവയുടെ കൂടെ ഇറങ്ങുന്ന അച്ചുവിനെ നോക്കി പല്ലിറുക്കികൊണ്ട് കുട്ടൻ മുന്നിൽ നടന്നു.ഇടക്കിടെ ശിവയെ ഇടകണ്ണിട്ട്‌ നോക്കുന്നുണ്ടായിരുന്നു.

 

“കൂയി… മാളു…നില്ലെടി അവിടെ ഞങ്ങളും കൂടെ ഉണ്ട്..ഏട്ടാ ശിവയെ കൂടെ കൂട്ടിക്കോണെ…ഞാൻ മാളുവിനൊപ്പം നടക്കുവാ…”

 

“അഹ ശരി ശരി….”

 

“ഏയ് അച്ചു നിൽക്ക്…എന്നെ കൂടെ കൊണ്ട് പോവന്നെ….”

 

“ഒന്ന് അടങ്ങി നടക്കെന്‍റെ പെണ്ണേ… അവളുപോയാലെന്താ ഞാനില്ലേ നിന്റെ കൂടേ…”

 

അവളിന്ന് ഒരുപാട് സുന്ദരിയൊക്കേയായിട്ടുണ്ട് പക്ഷേ സാരീ ഉടുത്തുള്ള അവളുടെ നടപ്പ് കണ്ടാൽ പശു കഞ്ഞിവെള്ളം കുടിക്കില്ല.അമ്മാതിരി ചാടി ചാടിയാനവളുടെ നടപ്പ്.

 

ശിവയുടെ ചാടി ചാടിയുള്ള നടപ്പ് ആസ്വദിച്ച് ആസ്വദിച്ച് ഞാൻ നടന്നു.പക്ഷേ തോട് കടന്നപ്പോൾ ആളെ പുറകിൽ കാണാനില്ല. തിരിഞ്ഞ് നോക്കിയപ്പോൾ ദേ പന്തം കണ്ട പെരുച്ചാഴിയെ പോലെ തോട്ടിലേക്ക് നോക്കികൊണ്ട് നിൽക്കുന്നു.

 

“ഡീ നോക്കി നിൽക്കാതെ ചാട്‌….”

 

“എങ്ങിനെ ചാടാനാ…”

 

“ഓ…കണ്ട മരത്തുമ്മെ പൊത്തി പിടിച്ച് കേറാനും ഓടി ചാടി കളിക്കാനും മടി ഇല്ലത്തവളാ…നിന്ന് ചിണുങ്ങുന്നത് കണ്ടില്ലേ”

 

“അതിന് ഞാനിന്ന് സാരിയിൽ അല്ലേ കൂറ്റെട്ടാ….”

 

“വാ….ശിവ എന്റെ കയ്യിൽ പിടിച്ച് കാൽ ഉയർത്തി വക്ക്…ഇത് വെറും കുഞ്ഞ് തോടല്ലെ…വാ…”

 

ഒത്തിരി നേരം നിന്ന നിൽപ്പിൽ നിന്നതിനു ശേഷം ശിവ പതിയെ ചാടി അപ്പുറമെത്തി.ഇക്കരെയെത്തിയതിന്റെ സന്തോഷം അവളിൽ കണ്ടെങ്കിലും പെട്ടന്നത് മാഞ്ഞു.താൻ ഉടുത്ത സാരിക്ക് എന്തോ സ്ഥാനമാറ്റം വന്നിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി.

 

ഒന്ന് നിന്ന് നോക്കിയപ്പോൾ കുത്തുറയ്ക്കാത്ത ഞൊറി ഊർന്നു വീഴാൻ വണ്ണം നിൽക്കുന്നുണ്ടായിരുന്നു.എന്ത് ചെയ്യണമെന്നറിയാതെ ശിവ നിന്ന് പരുങ്ങി.ഒരു നിമിഷം കുട്ടനോട്‌ പറയാൻ നോക്കിയെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു.

 

അമ്പലത്തിൽ തൊഴുമ്പോൾ മുഴുവനും അവളുടെ കണ്ണുകൾ സാരിയിലേക്കായിരുന്നു.

 

“ഡീ നീ ഭഗവാനെ തൊഴാൻ വന്നതാണോ അതോ സാരിയെ തൊഴാൻ വന്നതാണോ…എത് സമയവും ഇതിനെ നോക്കി നിൽക്കുവാണല്ലോ….”

 

“കുറ്റെട്ടാ അച്ചു എവിടെ????”

 

“ആ ആർക്കറിയാം…. എന്തേ…എന്തിനാ ഇപ്പൊൾ അച്ചു…”

 

“അത് അത് എന്റെ സാരീ കണ്ടോ…..”

 

“എടീ എന്താ ഇൗ കാണിക്കണേ ആൾക്കരോക്കെ ഇപ്പോം എല്ലാം കണ്ടേനെ…വാ നമുക്ക് അങ്ങോട്ട് മാറി നിൽക്കാം…”

 

ശിവയെ വലിച്ച് കൊണ്ട് കുട്ടൻ പത്തായപുരയിലേക്ക് നടന്നു.

 

“ദേ നോക്ക് എന്റെ സാരീ ഊരി പോന്നു തുടങ്ങി…”

 

“എവിടെ നോക്കട്ടെ….അയ്യോ ഇതിപ്പം അഴിഞ്ഞു വീഴുമല്ലോ…. ഇനിപ്പൊ എന്താ ചെയ്യാ…എന്തേലും ചെയ്തിട്ട് പോരാൻ നോക്ക്…”

 

“അത് അറിയാത്തൊണ്ടല്ലേ കുറ്റെട്ടാ….”

 

“ഹും…ടീ…ഇങ്ങോട്ട് നോക്ക്….ദേ..എന്റെ മുണ്ട് പിടിച്ച പോലെ ആ അഴിഞ്ഞ ഭാഗം പിടിക്ക്…എന്നിട്ടിത് പോലെ കുത്തി കേറ്റ്….തൽക്കാലം ഇതൊക്കെ മതി…വാ”

 

“അയ്യോ കുറ്റെട്ടാ പോകല്ലേ…ഇത് ശരിയാകാണില്ല…ദേ എന്റെ വയറോക്കെ കാണുന്നുണ്ട്”

 

“എവിടെ… എവിടെ നോക്കട്ടെ…”

 

“ഒരു കുത്ത് വച്ചുതരും മര്യാദക്ക് നിന്നോ…”

 

“ഹി ഹി ..”

 

സാരീ ശരിയായി നിൽക്കാത്തത്തുകൊണ്ട് ശിവ എന്നെ ചുറ്റി പറ്റിയാണ് നടക്കുന്നത്. അത് കണ്ടപ്പോൾ ഞാനവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു.ഒരു നിമിഷം അവളെന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു പോയി.

 

“എന്റെ സാരിപരമ്പര ദൈവങ്ങളെ നിങ്ങൾക്ക് സ്തുതി….”ഒരുനിമിഷം ഞാനവരെ സ്മരിച്ചു പോയി.

 

ഒന്നാലോചിച്ചു നോക്കിയേ…അവരീ സാരിയൊക്കെ കണ്ടുപിടിച്ചില്ലായിരുന്നേൽ ഇന്നെനിക്ക് ശിവയുടെ കൂടെ ഇങ്ങിനെ നടക്കാൻ പറ്റുമായിരുന്നോ…ഇല്ല…ദതാണ്…

 

“ഏട്ടാ…ഒന്ന് നിന്നെ…അതെ ഞാൻ മാളുവിന്റെ കൂടെ വീട്ടിലോട്ടു പോകുവാ അവൾക്ക് ഒരു ബുക്ക് കൊടുക്കാൻ ഉണ്ട്.നിങ്ങള് ദീപാരാധന കഴിഞ്ഞ് പയ്യെ വന്നാൽ മതി ഒകെ???”

 

“ഡബിൾ ഒക്കെ…നീ ചെല്ലെന്‍റെ അച്ചു….”

 

ദീപാരാധന തൊഴുതതിന് ശേഷം ഞാൻ കമ്മറ്റിക്കരോട് സംസാരിക്കുകയായിരുന്നു. പെട്ടന്നാണ് ശിവയുടെ അലർച്ച കേട്ടത്.

 

“കുറ്റെട്ടാ….”

 

ഞാൻ പെട്ടന്ന് തിരിഞ്ഞ് നോക്കിയപ്പോൾ

ഒന്ന് രണ്ട് ആൾക്കാർ ചേർന്ന് ശിവയെ ഒരു വണ്ടിയിൽ നിർബന്ധിച്ച് കയറ്റുന്നു. കൂടെയുള്ള കമ്മറ്റികാരെയും വിളിച്ച് ഞാനവരുടെ അടുത്തേയ്ക്ക് പാഞ്ഞടുത്തു.

 

ഞങൾ എത്തുന്നതിന് മുൻപ് ശിവയെ കയറ്റാൻ ഒരുപാട് നോക്കിയെങ്കിലും അവർ പരാജയപ്പെട്ടു.പിടിക്കപെടുമെന്നുറപ്പായപ്പോൾ ശിവയെ തള്ളിയിട്ട് അവർ വണ്ടിയുമെടുത്ത് പാഞ്ഞു.

 

ഞാൻ വേഗം ശിവയെ പിടിച്ചെഴുനേൽപ്പിച്ചു.

 

“എന്താ…എന്താ…ഉണ്ടായേ കുട്ടി…”

 

“രാജീവേ നീ പൊയ്ക്കോ ഞാനിവളെയും കൂട്ടി അങ്ങോട്ട് വരാം….”

 

ശിവയെ ആ അവസ്ഥയിൽ അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഇട്ടുകൊടുക്കാൻ തോന്നാത്തത് കൊണ്ടാണ് അവരോട് പൊയ്ക്കൊളാൻ പറഞ്ഞത്.

 

ഞാൻ പതിയെ ശിവയുടെ ശിവയുടെ അടുത്ത് ചെന്ന് തോളിൽ കൈ വച്ചു.പെട്ടന്ന് തന്നെ ഞെട്ടികൊണ്ട് അവള് പുറകിലോട്ട്‌ ചാഞ്ഞു.

 

“ശിവ…ഇത് ഞാനാ കുട്ടൻ…നീ പേടിക്കാതെ…വാ മുഖം കഴുകാം….”

 

ശിവയേയും കൂട്ടി കുട്ടൻ അമ്പല കുളത്തിലേക്ക് നടന്നു.അവളെ മുഖം കഴുകിച്ച് അവർ ഇരുവരും പടവിൽ ഇരുന്നു.

 

“ശിവാ…..”

 

കുട്ടന്റെ ശബ്ദം കേട്ടതും അവള് ഒരു പൊട്ടിക്കരച്ചിലിലൂടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. എങ്ങലടിച്ച്‌ കരയുന്ന അവളെ തന്റെ നെഞ്ചോട് ഒന്നൂടെ മുറുകെ ചേർത്തുപിടിച്ച് കുട്ടനും നിന്നു.ശിവയുടെ കരച്ചിൽ അവന്റെ കണ്ണുകളെയും ഈറനണിയിച്ചു.

 

ഒത്തിരി നേരത്തെ കരച്ചിലിനോടുവിൽ അവള് അവനിൽ നിന്നും അകന്നു മാറി….

 

“ശിവ നീ പേടിക്കണ്ട…അവർ പോയില്ലേ ഇനി വരില്ല.അവരുടെ ഉദ്ദേശം വേറെയാ…ഇനി ഇങ്ങനൊന്നും ഉണ്ടാകില്ല ഞാനില്ലേ കൂടെ പിന്നെ എന്താ…”

 

“കുറ്റെട്ടാ…. അവര്…. അവര്…”

 

“അവർ….”

 

“അവരെ എനിക്ക് അറിയാം…..”

അന്ന് അവിടെ വച്ച് ഇതുപോലെ….”

 

” എന്റെ ശിവ ഒന്ന് തെളിച്ചു പറയ് എനിക്കൊന്നും മനസ്സിലാകുന്നില്ല….”

 

“കുറ്റെട്ടനറിയൊ പവിയുമായുള്ള എന്റെ റിലേഷൻ തകരാൻ തന്നെ കാരണം ഇവരാ.അവരിലോരുത്തനുമായി എനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞാണ് പവി എന്നെ…

 

പവി അവൻ എന്റെ….”

 

 

“എനിക്കറിയാം ശിവ… അന്ന് രാജിയാമ്മായി നിങ്ങളുടെ എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു.പക്ഷേ നിങ്ങള് തമ്മിലുള്ള പ്രശ്നം അതൊന്നും അറിയില്ല….എന്നോട് പറയാൻ പറ്റുമെങ്കിൽ….”

 

“പറയാം കുറ്റെട്ട…പവി അവൻ എന്റെ നല്ലൊരു ഫ്രണ്ട് ആയിരുന്നു. പക്ഷേ ഫ്രണ്ട്ഷിപ്പിനുമപ്പുറം അവനെന്നോട് ഇഷ്ടമുണ്ടെന്നു പറഞ്ഞപ്പോൾ എന്തോ എനിക്കും അതിനെ എതിർക്കാനായില്ല.

 

മറ്റാരെയും അറിയിക്കാതെ ഒത്തിരി കാലം ഞങൾ പ്രണയിച്ചു നടന്നു. ചെറുപ്പം മുതലേ ഒന്നിച്ചായിരുന്നത് കൊണ്ട് ആർക്കും ഒരു സംശയവും ഉണ്ടായില്ല.

 

പക്ഷേ അധികകാലം ആരിൽനിന്നും മറച്ചുപിടിക്കാനൊക്കില്ലല്ലോ..ഒരിക്കൽ കുഞ്ഞു എല്ലാം തന്നെ കണ്ടുപിടിച്ചു.എന്നെ പോലെ തന്നെ എല്ലാ കാര്യങ്ങളും വീട്ടിൽ അവതരിപ്പിക്കണമെന്ന് തന്നെയായിരുന്നു കുഞ്ഞുവും പറഞ്ഞത്.

 

പക്ഷേ പവിക്ക് എന്തോ ആരെയും അറിയിക്കാൻ താൽപര്യമില്ലായിരുന്നു. എന്നാൽ എന്റെയും കുഞ്ഞുവിന്റെയും നിർബന്ധത്തിന് വഴങ്ങി ഞങ്ങളക്കാര്യം വീട്ടിൽ അവതരിപ്പിച്ചു.

 

പ്രതീക്ഷിച്ചത് പോലെ തന്നെ ആർക്കും എതിർപ്പും ഉണ്ടായില്ല..പിന്നീടങ്ങോട്ട് ആണ് ഓരോ പ്രശ്നങ്ങളുടെയും തുടക്കം.ഓരോരോ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഞങൾ പരസ്പരം വഴക്കിട്ടുതുടങ്ങി. വെറും നിസ്സാരകാര്യങ്ങൾ ആയിരുന്നതുകൊണ്ടു തന്നെ ഞാനത് കാര്യമാക്കിയില്ല.

 

ഞാനെന്റെ ഫ്രണ്ട്സുമായി

സംസാരിക്കുന്നതും അവരുമായി ഫിലിമിന് പോകുന്നതും ഔട്ടിങ്ങിന് പോകുന്നതും അങ്ങിനെ എല്ലാം അവനിലോരുതരം സംശയം ഉണ്ടാക്കികൊണ്ടെയിരുന്നൂ.

എന്തിനും ഏതിനും എന്നെ കുറ്റപ്പെടുത്തി.

 

പിന്നീട് കുറെ കാലം എന്നോട് സംസാരിക്കാതെ നടന്നു…നേരിൽ കാണാൻ പോലും കൂട്ടാക്കുന്നുണ്ടായില്ല.

 

വീട്ടിലാരോടും ഒന്നും തന്നെ പറഞ്ഞിരുന്നില്ല.കാരണം

അവനെ കണ്ട് എല്ലാം സംസാരിച്ച് നേരെയാക്കാൻ കഴിയുമെന്നുള്ള വിശ്വാസം എനിക്കുണ്ടായിരുന്നു.

 

അങ്ങിനെയിരിക്കെ ഒരു ദിവസം പവിതന്നെ എന്നെ കാണണമെന്ന് പറഞ്ഞു.അവന്റെ നിർദേശപ്രകാരം പറഞ്ഞ സ്ഥലത്തെത്തിയപ്പോഴാണ് ഇന്ന് കണ്ട ആളുകളെ കണ്ടത്.

 

പവിക്കു വേണ്ടി ഒത്തിരിനേരം ഞാനവിടെ കാത്തുനിന്നു.എന്നെ ഒറ്റക്ക് കണ്ടതുകൊണ്ട് അവരെല്ലാം കൂടി എന്റടുത്തേയ്ക്ക്‌ വന്ന് ഓരോന്ന് പറഞ്ഞുകൊണ്ടേയിരുന്നു.

 

സഹികെട്ട് അവിടെനിന്ന് മാറി പോകാൻ നോക്കിയപ്പോൾ അവരിലൊരുത്തൻ വന്ന് എന്നെ ബലമായി കെട്ടിപിടിച്ചു നിന്നപ്പോഴാണ് പവിയുടെ വരവ്.അവനെ കണ്ടതും അയാളെന്റെ അധരങ്ങളിൽ അമർത്തി ചുംബിച്ചു.

 

ഉള്ള ശക്തിയിൽ അവനെ പിടിച്ച് തള്ളിയിട്ട് ഞാൻ പവിയിടെ അടുത്തേയ്ക്ക് ഓടി ചെന്നു.എന്തെങ്കിലും അങ്ങോട്ട് പറയുന്നതിന് മുൻപ് അവനെന്നെ കൈ നീട്ടി അടിച്ചു.

 

ഒരു പെൺകുട്ടിക്ക് സഹിക്കാവുന്നതിനുമപ്പുറം അവനെന്നെ വാക്കുകൾ കൊണ്ട് നോവിച്ചു. അവസാനം മറ്റു പലരുമായി എനിക്ക് അരുതാത്ത ബന്ധം വരെയുണ്ടെന്ന് പറഞ്ഞപ്പോൾ എന്തോ എനിക്ക് സഹിച്ചില്ല.

 

അവനോട് കുറെ ദേഷ്യപ്പെട്ട് ഞാനവിടെ നിന്നുമിറങ്ങിപ്പോന്നപ്പൊഴും പവി വരുമെന്നും എന്നോട് ക്ഷമ ചോദിക്കുമെന്നുമൊക്കെ കരുതി.ഞാൻ പ്രതീക്ഷിച്ചത് പോലെ അവൻ വന്നിരുന്നു.എന്നെ കാണാൻ അല്ല.അച്ഛനോടും അമ്മയോടും ഇൗ ബന്ധം അവസാനിപ്പിച്ചു എന്ന് പറയാൻ.

 

എന്നോടൊരു വാക്കുപോലും പറയുകയോ കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാകാൻ ശ്രമിക്കുകയോ ഒന്നും ചെയ്തില്ല. ഞാനോരുപാട് തവണ അവനെ കോൺടാക്ട് ചെയ്തെങ്കിലും അവൻ എന്നോട് സംസാരിക്കാൻ പോലും തയ്യാറായില്ല.

 

എന്തിന് പവീ പറഞ്ഞറിഞ്ഞ കാര്യങ്ങൾ വച്ച് അമ്മു പോലും എന്നോട് മിണ്ടാതെയായി.കുഞ്ഞുവിനു എല്ലാ കാര്യങ്ങളും അറിയാം.അവളുടെ സപ്പോർട്ട് കൂടി ഇല്ലായിരുന്നെങ്കിൽ ഞാനാകെ തകർന്നു പോയേനെ.

 

എല്ലാം കഴിഞ്ഞിട്ട് ഒരുപാട് നാളായി.അതിനിടക്ക് ഒന്ന് രണ്ട് തവണ ഞാനവനെ കണ്ടു.എന്നോട് ഒന്ന് സംസാരിക്കാൻ പോലും താൽപര്യമില്ലാത്ത അവന്റെ അടുത്തേയ്ക്ക് പിന്നീട് ഞാൻ പോയിട്ടില്ല.”

 

“ഒത്തിരി സ്നേഹിച്ചിരുന്നുല്ലേ പവിയേ….”

 

“മ്.”

 

“എല്ലാം ശരിയാകും.എന്നാലും അവർ എന്തിനാ നിന്നെ പിന്തുടരുന്നെന്നാ എനിക്ക് മനസ്സിലാകാത്തത്…”

 

” കുറ്റെട്ടാ ഇക്കാര്യം ആരോടും പറയണ്ട…ഇന്ന് ഉണ്ടയതോക്കെ അറിഞ്ഞാൽ ഒന്നൂടെ പേടിക്കും.ഇത് ഇവിടെ തന്നെ അവസാനിപ്പിക്കം”

“എടാ മക്കളേ….നിങ്ങള് ഇവിടെ ഇരിക്കായിരുന്നോ…ഞാൻ എവിടെയൊക്കെ നോക്കി… എന്തെടുക്കുവാ…”

 

“അത് അച്ഛാ…ഞങൾ ചുമ്മാ സംസാരിച്ചിരുന്നതാ…”

 

“നേരം എത്രയായി എന്നറിയുമോ…വാ വീട്ടിലോട്ടു പോകാം…”

 

അച്ഛന്റെ കൂടെ വീട്ടിലോട്ടു നടക്കുമ്പോൾ ഞങൾ പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല. എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി നടക്കുന്ന ശിവയെ കണ്ടപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു.

 

എന്നാലും എന്റെ ചിന്ത മുഴുവനും ഇന്ന് നടന്ന കാര്യങ്ങളായിരുന്നു. ശിവ പറഞ്ഞതനുസരിച്ച് ഇന്ന് നടന്ന സംഭവം സാധാരണ ഒരു കിട്‌നാപ്പിംഗ് ആകാൻ ചാൻസില്ല.എന്തോ ഇതിന് പിന്നിലുണ്ടെന്ന് എനിക്ക് തോന്നി.

 

അതെല്ലാം ചിന്തിച്ച് വീട്ടിലെത്തിയപ്പോഴാണ് അവിടെയും പവി.പവിയല്ല അവന്റെ വിശേഷങ്ങൾ…മറ്റാരുമല്ല അമ്മു തന്നെയാണ് അവന്റെ കാര്യങ്ങൾ പറയുന്നത്.

 

എന്നെയും ശിവയെയും ഒരുമിച്ച് കണ്ടതിന്റെ ദേഷ്യം ഉള്ളിലൊതുക്കി അവള് അമ്മായിക്ക് നേരെ തിരിഞ്ഞു.

 

“അമ്മേ ഒരു ഗുഡ് ന്യൂസ് ഉണ്ട്. പവി ഇസ് ഹിയർ..നോക്കണ്ട അമ്മെ അതെ നമ്മുടെ ഇവിടെ തന്നെ എത്തിയിട്ടുണ്ട്.ഇന്നതെയ്ക്ക്‌ തൽക്കാലം എവിടെയോ റൂമെടുത്തിരിക്കുകയാ നാളെ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്….”

 

ശിവ ഒന്നും മിണ്ടാതെ റൂമിലോട്ടു പോയി.ഞാനും അവിടെ നിന്നില്ല.പക്ഷേ…ഇന്ന് ശിവക്ക് നടന്ന സംഭവവും പവിയുടെ ഇൗ വരവും എല്ലാം കൂടി കണക്കുകൂട്ടി നോക്കുമ്പോൾ എന്തോ ഇതിന് പിന്നിൽ അവനാണെന്ന് എനിക്ക് തോന്നി.

 

എന്റെ സംശയങ്ങൾ ശിവയോട് തുറന്ന് പറയാൻ തന്നെ തീരുമാനിച്ചു.ഞാൻ അവളെയും വിളിച്ചു കൊണ്ട് മുകളിലോട്ട് പോയി.

 

“ശിവ…എനിക്ക് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.”

 

“മ്”

 

“അത്…എനിക്കൊരു സംശയം…പവിയാണോ ഇന്ന് നടന്ന സംഭവങ്ങൾക്ക് പിന്നിലെന്ന്…”

 

“ഏയ്…അങ്ങിനെ ഒന്നും ആവില്ല കുറ്റെട്ടാ….പവിക്ക്‌ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യാനാകില്ല..”

 

“പിന്നേ…പിന്നെങ്ങിനെ അവിടെ വച്ചുണ്ടായ സംഭവം വീണ്ടും നാട്ടിൽ നടന്നു.വെറും യാദൃശ്ചികമെന്ന് പറഞ്ഞ് തള്ളിക്കളയാൻ മാത്രം മണ്ടനല്ല ഞാൻ.”

 

“ഇല്ല. പവി അവൻ…അവൻ അങ്ങനെ അല്ല…”

 

“ശിവ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. അന്ന് നടന്ന സംഭവത്തിൽ ഒരു ദുരൂഹതയും ഉണ്ടെന്ന് നിനക്ക് തോന്നിയില്ലേ….”

 

“ഇല്ല ..”

 

“ഇല്ലേ…നീ എന്താ മണ്ടിയായി അഭിനയിക്കുകയാണോ.ശിവ അന്നത്തെയും ഇന്നത്തെയും കാര്യങ്ങൾ കൂട്ടി നോക്കുമ്പോൾ ഇതെല്ലാം കരുതിക്കൂട്ടി ചെയ്തതാണെന്ന് എന്റെ മനസ്സ് പറയുന്നു.

 

പിന്നെ….പിന്നെ പവിയൂടെ ഇങ്ങോട്ടുള്ള വരവ് കൂടി ആയപ്പോൾ ഇതിന് പിന്നിൽ അവൻ തന്നെയാകും…”

 

“വേണ്ട കുറ്റെട്ടാ എനിക്കൊന്നും കേൾക്കണ്ട….”

 

“ശിവ പ്ലീസ് നീ കുറച്ചുകൂടി ബോൾഡ് ആയി ചിന്തിക്ക്…നിന്റെ നല്ലതിന് വേണ്ടിയാ ഇൗ പറയുന്നത്.നിനക്കിപ്പൊഴും പണ്ടത്തെ കാര്യങ്ങളിൽ നിന്ന് റികവേർ ആകാൻ പറ്റിയിട്ടില്ലെന്ന് എനിക്ക് അറിയാം…”

 

“പക്ഷേ കുറ്റെട്ടാ അവൻ എന്തിനിതൊക്കെ ചെയ്യണം…അവൻ എന്നെ സ്നേഹിച്ചിരുന്നതല്ലെ…”

 

“അത് നീ വിശ്വസിക്കുന്നത് അല്ലേ.ഒരുപക്ഷേ അവൻ നിന്നെ വഞ്ചിച്ചതാണെലോ…നീ പറഞ്ഞ ഓരോ കര്യങ്ങൾ വച്ച് നോക്കുമ്പോൾ അതിനുള്ള സാധ്യത കൂടുതലാണ്.

 

അതൊണ്ടായിരിക്കും അവൻ നിങ്ങളുടെ ബന്ധം വീട്ടിൽ പറയാൻ മടിച്ചതും.അതിന് ശേഷം നിങ്ങള് തമ്മിലുള്ള പ്രശ്നങ്ങൾ തുടങ്ങിയതും….

 

ശിവ ഇൗ ലോകത്ത് എല്ലാവരും നല്ലവരല്ല…പുറമെ കാണുന്നത് പോലെയല്ല ആളുകളുടെ ഉള്ളിലിരിപ്പ്… അത് നീ ആദ്യം മനസ്സിലാക്കൂ….”

 

“കുറ്റെട്ടാ മതി…..”

 

എന്റെ സംശയങ്ങളെ തടഞ്ഞു കൊണ്ട് അവള് അവിടെനിന്നും ഓടി പോയി.ശിവയേ വേദനിപ്പിക്കാൻ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല.എന്തോ എല്ലാ സത്യങ്ങളും മറ നീക്കി വരണമെന്ന് എനിക്ക് തോന്നി.

 

അവനെ ഒരുപാട് വിശ്വസിച്ചിരുന്നത് കൊണ്ട് തന്നെ അവൾക്കിതെല്ലാം ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.

 

വൈകുന്നേരം അത്താഴം കഴിക്കാനിരുന്നപ്പോൾ ശിവയെ കണ്ടില്ല.ചോദിച്ചപ്പോൾ അറിഞ്ഞു വിശപ്പില്ലെന്ന് പറഞ്ഞ് കിടക്കുകയാണെന്ന്.

കഴിച്ച് കഴിഞ്ഞ് ഞാനവളുടെ റുമിലോട്ടു ചെന്നു.

 

അവളെ അന്വേഷിച്ച് റൂമിലെത്തിയ എനിക്ക് തെറ്റിയില്ല.വന്നപാടെ കട്ടിലിൽ കേറി കിടപ്പുണ്ട്.ഒത്തിരി കരഞ്ഞിട്ടുണ്ട് എന്ന് കണ്ണുകൾ കണ്ടപ്പോഴേ മനസ്സിലായി…എന്തിന് പറയുന്നു സാരീ പോലും മാറ്റിയിട്ടില്ല.

 

“ശിവ…വാ..എനിക്ക് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.”

 

“കുറ്റെട്ടാ എനിക്ക് തീരെ വയ്യ.ഞാൻ ഒന്ന് കിടന്നോട്ടെ…”

 

അവളുടെ ഉള്ളിലെ വിഷമം എനിക്ക് ഊഹിക്കാൻ കഴിയുന്നതായിരുന്നു.പക്ഷേ അവളെ അങ്ങിനെ കാണാൻ മനസ്സില്ലാത്തതുകൊണ്ട് എങ്ങനേലും ഒന്ന് ഉഷാറാക്കിപ്പിക്കാൻ തന്നെ തീരുമാനിച്ചു.

 

“ദേ ശിവ നോക്കിക്കേ…നിന്റെ ആലിലവയറെന്നെ നോക്കി ചിരിക്കുന്നു…അയ്യേ…”

 

ഞാനത് പറഞ്ഞതും അവള് ചാടിഎഴുനേറ്റ് സാരീ ശരിയാക്കി.

 

“എന്റെ ഏട്ടാ….അവളൊന്നു കിടന്നൊട്ടെ നീ എന്തിനാ അവളെ ശല്യം ചെയ്യുന്നേ…”

 

“അച്ചു നിനക്കറിയോ..ഇന്ന്”

 

“എനിക്കറിയാം എല്ലാം ശിവ എന്നോട് പറഞ്ഞു. അതോണ്ടല്ലെ നിന്നോട് അവളെ ശല്യം ചെയ്യണ്ട പറഞ്ഞത്….”

 

“ഓഹൊ.. മറ്റാരോടും പറയരുതെന്നോ ആരും അറിയരുതെന്നോ ഒക്കെ പറഞ്ഞിട്ട് ഇപ്പൊ കുട്ടിതേവാങ്ങിന് എല്ലാം അറിയാമല്ലോ…”

 

“മറ്റാരോടും പറയരുതെന്ന് അല്ലേ പറഞ്ഞത്…ഞാൻ മറ്റാരോ ആണോ…അല്ല..ഞാൻ അവളുടെ ചങ്കാണ് അല്ല ചങ്കിടിപ്പാണ്…കെട്ടോടാ മണ്ടാ….”

 

“നീ പോടീ…”

 

“നീ പോടാ…”

 

“അയ്യോ മതി നിർത്തിക്കെ…എനിക്കൊരു പ്രശ്നവും ഇല്ല…പോരെ…ഞാൻ പോയിട്ട് ഡ്രസ്സ് മാറി വരാം…”

 

“എന്റെ പൊന്നു ശിവ ഇനി മേലാൽ സാരിയോക്കെ ഉടുക്കുമ്പോൾ ഒരു ബെൽട്ടോക്കെ ഇട്ടോണം…ഇന്നത്തെ പോലെ ആകാതിരിക്കനാ…ഹി..ഹി..”

 

“അതിന്റെ ആവശ്യം ഇല്ല…”

 

“എടീ….നീ ഇന്ന് സാരീ ഊരി നിന്നത് കണ്ടിട്ട് ഒന്നും ചെയ്യാതിരിക്കാൻ എല്ലാവരും എന്നെ പോലെ നല്ലവരാകണമെന്ന് ഇല്ല”

 

“അയ്യോ ആരാ ഏട്ടാ ഇൗ നല്ലവർ…നീയോ…”

 

“എന്റെ അച്ചു.എന്റെ വയർ കാണുന്നുണ്ട് പറഞ്ഞപ്പോൾ എവിടെ നോക്കട്ടെ എന്നു പറഞ്ഞ ആളാ…ഇപ്പൊ നല്ലപിള്ള ചമയുന്നേ….”

 

“ഓ…പിന്നെ…പോടീ പോയി ഡ്രസ്സ് മാറാൻ നോക്ക്….”

 

എന്തായാലും ഞങ്ങളുടെ അടിപിടി കൊണ്ട് ഒരുപകാരമുണ്ടായി…ശിവയുടെ മൂടോഫിനൊരു മാറ്റം ഉണ്ടായി. അവളുപോയതിന് ശേഷം ഞാനും റൂം വിട്ടിറങ്ങി.

 

:::::::::::

 

“കുറ്റെട്ടാ…. എണീക്ക്….”

 

“എന്താ…എന്താ പറ്റിയെ ശിവാ….”

 

“ഒന്നും പറ്റിയില്ല….എന്നെ ഇന്ന് അച്ചുവിന്റെ കോളേജ് വരെ കൊണ്ടുപോകുമോ…. അവിടെ ഇന്ന് ആർട്സ് ഡേ ആണുത്രേ…കുറെ പ്രോഗ്രാംസെല്ലാം ഉണ്ടാകും..”

 

“കോപ്പാണ്….നിനക്ക് വല്ല വട്ടും ഉണ്ടോ…പ്രോഗ്രാം കണ്ടുനടക്കാൻ പറ്റിയ പ്രായം…നീ ഒന്ന് പോയേ എനിക്ക് കിടക്കണം…”

 

“പ്ലീസ് കുറ്റെട്ടാ എനിക്കിവിടെ ബോറഡിച്ചുതുടങ്ങി അതാ…പറ്റില്ലെങ്കിൽ വേണ്ടാ…”

 

“നിക്ക്…ആ പോകാം പക്ഷേ കുറച്ച് കഴിയട്ടെ….”

 

“ഇനി വൈകിയാൽ എല്ലാം കഴിയും..ഇപ്പൊൾ തന്നെ സമയം 11 ആയി…”

 

“അത്രയൊക്കെയായോ… എന്നാല് ചെന്ന് റെഡി ആവ്‌ ഞാൻ പോയി കുളിക്കട്ടെ….”

 

“ഞാനും…”

 

“അപ്പോ ഒന്നും കഴിഞ്ഞിട്ടില്ല അല്ലേ..ഇപ്പോം എണീറ്റേ ഉള്ളൂലെ…”

 

“ആന്നെ…അതൊണ്ടല്ലേ കുറ്റെട്ടനോട് കൊണ്ടുപോകാൻ പറഞ്ഞേ അല്ലേൽ ഞാൻ അച്ചുവിനൊപ്പം പോകുമായിരുന്നില്ലേ..”

 

“ഓ…അപ്പോ ഞാൻ ഡ്രൈവർ ആണല്ലേ…ഹും.

ടീ…..പിന്നെ വല്ല കീറിയ പാന്റോ മറ്റോ ഇട്ടിട്ട് എന്റെ കൂടെ വരണ്ട…കേട്ടല്ലോ…

പിന്നെ മുനിയമ്മയും ആകണ്ട….”

 

“മ് നോക്കട്ടെ….”

 

ഞങൾ രണ്ടുപേരും റെഡി ആയി അച്ഛന്റെ കാറുമെടുത്ത് കോളജിൽ എത്തി. അവിടെയാണെങ്കിൽ ആകെ പാട്ടും ബഹളവും.എനിക്ക് ആകെ വീർപ്പുമുട്ടി തുടങ്ങി പക്ഷെ ശിവയാകട്ടെ ഓരോന്നും കണ്ട് ആസ്വദിച്ച് നടക്കുകയായിരുന്നു.

 

തെല്ലോരാശ്വാസത്തിന് അവളെ വിളിച്ച് ക്ലാസ്റൂമിൽ കയറ്റി.എന്ത് പറയാനാ..അവിടെയും കുട്ടിതേവാങ്ങ് സമാധാനം തന്നില്ല.അവളുടെ പടകളുമായി അങ്ങോട്ടേക്ക് എത്തി.പിന്നെ ആകെ കലപില ബഹളം.

 

എല്ലാവർക്കും ശിവയെ പരിചയപെടുത്തി കൊടുത്തു.ഒന്നറിയാതെ പോലും എന്നെ പരിചയപ്പെടാൻ ഒരെണ്ണം പോലും വന്നില്ല.അതിന്റെ ദേഷ്യത്തിന് അച്ചുവിന്റെ കാലിനിട്ടൊരു ചവിട്ട് കൊടുക്കാനും ഞാൻ മറന്നില്ല.

 

കോളജിലെ പ്രോഗ്രാമും കഴിഞ്ഞ് കുറച്ച് നേരം ബീച്ചിലും പോയിട്ടാണ് തിരികെ വീട്ടിൽ ചെന്ന് കയറിയത്.നേരം വൈകിയതിന് എന്തായാലും ചീത്ത കേൾക്കുമെന്ന് ഉറപ്പായിരുന്നു.പക്ഷേ പതിവിലും വിപരീതമായി അമ്മ ചിരിച്ച് കൊണ്ട് ഞങ്ങളോട് അകത്തോട്ടു വരാൻ പറഞ്ഞു.

 

ഹാളിൽ ചെന്നപ്പോഴാണ് ഒരു അപരിചിത മുഖം കണ്ടത്. ഒരു 26,27 പ്രായം വരുന്ന സുമുഖനായ ചെറുപ്പക്കാരൻ.നല്ല ഒത്ത ഉയരവും വണ്ണവും ശരിക്കും പറഞാൽ ഒരു കംപ്ലീറ്റ് പാക്കേജ്.

 

അയാളുടെ കൂടെ അമ്മുവും ഉണ്ടായിരുന്നു.ഞങ്ങളെ കണ്ടപ്പോൾ അമ്മു ശിവക്ക് നേരെ ഒരു പരിഹാസചിരി പായിച്ച് എനിക്കയാളെ പരിചയപെടുത്തി തന്നു.

 

പവി!!!!!!!!!

 

പവിയെ കണ്ടതും ശിവ ഒന്ന് ഞെട്ടികൊണ്ട് എന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.അവൻ ഓരോ ചുവട് മുന്നോട്ട് വക്കുമ്പോഴും അവളുടെ പിടുത്തത്തിന് ആക്കം കൂടി വന്നു.

 

എന്നെ പരിചപെടുമ്പോഴും അവന്റെ നോട്ടം ഇടക്കിടെ ശിവയുടെ അടുത്തേയ്ക്ക് നീങ്ങുന്നുണ്ടായിരുന്നു.എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല.ശിവ പതിയെ മുന്നോട്ട് പോകാൻനിന്നതും അവൻ അവളുടെ കൈ പിടിച്ചു വലിച്ചു.

 

തുടരും……

 

 

Recent Stories

The Author

VECTOR

35 Comments

  1. നന്നായിരുന്നു ബ്രോ

    1. പാവം 🤔🤔🙄🤣
      🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  2. നൈസ്..

    1. രുദ്ര ❤❤❤❤❤

  3. Nyc chaptr ❤❤❤

    1. Shana ❤❤❤❤

  4. Adipoli broii 😍waiting for next part🖤🖤

    1. Afee 🧡🧡🧡🧡

  5. വായിച്ച് ഫ്ളോയിൽ പോകുമ്പോ നിർത്തിക്കളഞ്ഞല്ലോ ദുഷ്ടാ 😬.

    എന്തായാലും ഇഷ്ടപ്പെട്ടു

    സ്നേഹത്തോടെ
    മനോരോഗി ഫ്രം മാടമ്പള്ളി❣️

    1. മനോരോഗി 🧡🧡🧡🧡
      Wait ചെയ് ഇതൊക്കെ അല്ലെ ഒരു രസം

  6. എന്നാണ് വായിച്ചത് ഒരുപാടു ഇഷ്ട്ടമായി 💓.
    ശിവ ശെരിക്കും ഒരു കുസൃതിക്കുടുക്കയാണ് 😍അമ്മു നല്ല ഒരു കുശുമ്പിപാറു ആണ്‌ 😂.ആദ്യം നായകൻ ഒരു കോഴി ആണോ എന്നൊരു ഫീൽ vannu😂😂.but സിറ്റുവേഷൻ അനുസരിച്ചുള്ള പെരുമാറ്റം കാർത്തിക്കു നല്ല പക്വത ഉണ്ട് എന്നതിനു തെളിവാണ്.ചേട്ടനും,അനിയത്തികുട്ടിയും തമ്മിൽ ഉള്ള combo കിടുവാണ്.
    കഥ ഇപ്പോൾ ഒരു നിർണായക ഘട്ടത്തിൽ ആണ്‌.എല്ലാ ആശംസകളും നേരുന്നു.💓💓

    Comrade

    1. Comrade ❤❤❤❤
      കഥ വായിച് നല്ലൊരു കമെന്റ് തന്നത്തിന് നന്ദി

  7. Nice spot ending…. adipoli ayeend ✌

    1. *B*AJ*🧡🧡🧡🧡
      ഞാൻ എവിടെ പോയാലും തന്റെ കമെന്റ് ഉണ്ടല്ലോടോ ❤

  8. കാർത്തിവീരാർജ്ജുനൻ

    Waiting for next part mannnn…..!💥👌

    1. കാർത്തി 🧡🧡🧡🧡
      2 days

  9. Adipoli ayitund next partnayi wait cheyyunnu🖤❤🖤

  10. ഒറ്റപ്പാലം ക്കാരൻ

    നന്നായിട്ടുണ്ട് അടുത്ത പാർട്ട്ന്നായി കാത്തിരിക്കുന്നു

    1. ഒറ്റപ്പാലം ക്കാരൻ 🧡🧡🧡🧡🧡
      കാത്തിരിക്കണം

  11. രാവണപ്രഭു

    💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

    1. രാവണ🧡🧡🧡🧡🧡🧡🧡

  12. ❤️❤️❤️

    1. Visakh 🧡🧡🧡🧡🧡

  13. ശിവക്ക് ഇങ്ങനെ ഒരു പാസ്റ്റ് ഉണ്ടായിരുന്നു അല്ലേ……. പവി തന്നെയാണോ വില്ലൻ…..അങ്ങനെ ആണേൽ അമ്മു കൂടി അറിഞ്ഞിട്ട് ആണോ ഇതൊക്കെ നടക്കുന്നെ……. എല്ലാത്തിൻ്റെയും ഉത്തരങ്ങൾക്കായി waiting….

    1. Sidh🧡🧡🧡🧡
      അധികം ട്വിസ്റ്റ്‌ ഒന്നും ഇല്ലാത്ത ഒരു ചെറിയ കഥയ

  14. നിധീഷ്

    ♥♥♥

    1. നിതീഷ് 🧡🧡🧡🧡🧡

  15. ❤️❤️❤️❤️❤️

    1. 💞RM💞 🧡🧡🧡🧡🧡

  16. ❤️❤️❤️❤️

    1. ST❤❤❤
      സുഖമാണോ

  17. Super macha baki pettennu ponnotte

    1. ഒക്കെ ❤❤
      തരാലോ

    1. ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com