എന്റെ ശിവാനി 1❤ [anaayush] 245

“പിന്നെ രാവിലെ 10മണിക്ക് ഏതുരാജ്യത്താ നട്ടുച്ച. രാവിലെതന്നെ കോമഡി പറയാണ്ട് ഒരു ചായയൊക്കെ തന്നൂടെ എന്റെ കമല കുട്ടി….”

 

“വേണേല് പോയി ഇറങ്ങി കുടിച്ചോ….”

 

ഹും അമ്മയാണത്രെ അമ്മ സ്വന്തം മോന് ഒരു ചായ പോലും ഇട്ടു കൊടുക്കാത്ത അമ്മ.

 

അയ്യോ എന്നെ പരിചയപ്പെട്ടില്ലാലെ…. ഞാനാണ് കുട്ടൻ എന്ന കാർത്തിക്.ജോലി ഒന്നും ആയിട്ടില്ല ശ്രമിച്ചൊണ്ടിരിക്കുകയാ… കുറെ അക്കൗണ്ടിംഗ് കോഴ്സുകൾ ഒക്കെ ചെയ്തു വട്ടം തിരിഞ്ഞു…

 

കുറെ ഇൻറർവ്യൂകളൊക്കെ അറ്റൻഡ് ചെയ്തു….പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല.ഇൗ കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെയാണെന്ന് ഇപ്പോൾ ശരിക്കും അറിയുന്നുണ്ട്.

 

“കുട്ടാ…നീ ഇതുവരെ എണീച്ചില്ലേ…. നീ മറന്നോ ഇന്ന് ഉച്ചയോടെ അവരെത്തുമെന്ന് പറഞ്ഞത്”

 

 

“ഞാൻ ദാ എത്തി മുത്തശ്ശി….”

 

ദാ ഇപ്പോൾ സംസാരിച്ചതാണ് എന്റെ മുത്തശ്ശി. മുത്തശ്ശിക്ക് മൂന്ന് മക്കളാണ് ഒരാണും രണ്ടു പെണ്ണും. മൂത്തമകനായ വാസുദേവന്റെയും കമലയുടെയും സന്തതിയാണ് ഈ ഞാൻ.പിന്നെ എനിക്ക് താഴെ ഒരു തലതെറിച്ച പെങ്ങളുണ്ട് അർച്ചനയെന്ന അച്ചു.ബികോം രണ്ടാം വർഷം പഠിക്കുന്നു.

 

പിന്നെ മുത്തശ്ശിയുടെ 2 പെൺമക്കളും വിദേശത്താണ്. രാജി അമ്മായിയും രമമ്മായിയും. രണ്ടുപേരും കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. രമമ്മായിക്ക്‌ ഒരു പെൺകുട്ടി അമ്മു എന്ന ആവണി.

 

പിന്നെയുള്ളത് ഏറ്റവും ഇളയ ആൾ ആയ രാജി അമ്മായി….2 പെൺകുട്ടികൾ… ശിവാനിയും പിന്നെ ശിവതയും.

 

നേരത്തെ മുത്തശ്ശി പറഞ്ഞില്ലേ ആരോ വരുമെന്ന് അത് ഇവരോക്കെയാണ്…നീണ്ട 24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എല്ലാവരും ഒത്തുകൂടുകയാണ്.

 

മുത്തശ്ശിയുടെ വാശി കാരണമാണുട്ടോ ഇത്രേം വൈകിയത്. എന്റെ രണ്ടാമത്തെ അമ്മായിയില്ലേ അവർ അവർക്കിഷ്ടപ്പെട്ട പുരുഷനൊപ്പം 24 വർഷങ്ങൾക്ക് മുൻപ് ഒളിച്ചോടി പോയതാ….

 

ഇടക്കെപ്പോഴോ വന്നിരുന്നു.പക്ഷേ മുത്തശ്ശിക്ക് ഒരേ വാശിയായിരുന്നു അവരെ വീട്ടിലോട്ടു കയറ്റില്ലെന്ന്.ഇവരുടെ പ്രശ്നങ്ങൾക്കിടയിൽ ശരിക്കും പെട്ടുപോയത് രമ അമ്മായിയാണ്. അമ്മായിയുടെ ഭർത്താവ് രവിയുടെ ഉറ്റതോഴൻ ആയ ശങ്കരൻ ആയിരുന്നു നമ്മുടെ രാജിയമ്മായിയുടെ കാമുകൻ.

 

കൂട്ടുകാരനെയും അയാളുടെ ഭാര്യയെയും സ്വീകരിക്കാത്ത മുത്തശ്ശിയുടെ അടുത്തേയ്ക്ക് രവി അമ്മാവനും വരണ്ടാന്നു വച്ചു.കൂടെ അമ്മായിയുടെ വരവും നിർത്തിച്ചു.

 

എന്നാലും ഈയിടെ എല്ലാ പിണക്കങ്ങളും മറന്ന് മുത്തു എല്ലാവരെയും സ്വീകരിക്കാൻ തയ്യാറായി….പക്ഷേ എന്റെ അച്ചനുണ്ടല്ലോ ഒളിച്ചും പാത്തും അവരെയെല്ലാം വിളിച്ച് സംസാരിക്കാറൊക്കെയുണ്ട്. പക്ഷേ മുത്തുവിനെ പേടിച്ച്

 

ഞങ്ങളെ കൊണ്ടൊന്നും സംസാരിപ്പിക്കാറില്ല.

 

അവരുടെ വരവ് ശരിക്കും ഒരു ഉത്സവം പോലെ നടത്തണമെന്ന് മുത്തുവിന്റെ ആഗ്രഹമായിരുന്നു.ഒരുക്കങ്ങൾ കണ്ടാൽ 24 വർഷമായി ഉള്ളിലൊളുപ്പിച്ച സ്നേഹം മുഴുവനും ഇന്ന് തന്നെ കൊടുക്കുമെന്ന് തോന്നും.

 

എന്തായാലും ഞാൻ ഹാപ്പിയാണ്. ആക്ച്വലി അവർ വരുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം എനിക്കുതന്നെയാണെന്ന് വേണമെങ്കിൽ പറയാം.

 

എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ…തങ്കകുടം പോലത്തെ 3 പെൺപിള്ളേർ അല്ലേ വലതുകാൽ എടുത്തുവച്ച് ഇൗ വീട്ടിലോട്ടു കയറി വരാൻ പോകുന്നത് അതും എന്റെ മുറപെണ്ണുങ്ങൾ. അപ്പൊൾ സന്തോഷിക്കാതെ പിന്നെ…..

 

ആകെ ഒരു കൺഫ്യൂഷൻ മാത്രമേ ഉള്ളൂ….

അവരിൽ ആരെ ഈയുള്ളവൻ തിരഞ്ഞെടുക്കും. എന്തായാലും രണ്ടു പേരുടെ കണ്ണുനീർ ഇൗ തറവാട്ടിൽ വീഴുമെന്ന് ഉറപ്പാണ്. പേടിക്കണ്ട…. എന്‍റെയല്ല… കാരണമെന്താണെന്ന് വച്ചാൽ എന്നെ എന്തായാലും അവരിലൊരാൾക്കല്ലേ കിട്ടുള്ളൂ….ഹി ഹി….

 

“കുട്ടാ…..എവിടെയാ നീയ്യ്‌…ഇൗ മുത്തശ്ശിയെ ഇങ്ങനെ ഇട്ട് ഓടിക്കാതെ….”

 

“എന്റെ മുത്തു ഞാനെന്താ ചെറിയ കുട്ടിയാണോ എന്റെ പിന്നാലെ നടക്കാൻ…”

 

“അതല്ല മോനേ….അവർ വരുമ്പോഴേക്കും എല്ലാം തയ്യാറാകണ്ടേ…എല്ലാം കൂടി നിനക്ക് ഒറ്റക്ക് പറ്റുവോ…”

 

“അതിനെന്താ….അവർ വരേണ്ടത് എന്റെം കൂടി ആവശ്യമല്ലേ….”

 

“എന്താ…കുട്ടാ…”

 

“ഏയ്…ഒന്നൂല്ലാ… മുത്തു…”

 

ഏകദേശം എല്ലാ ഒരുക്കങ്ങളും കാലത്ത് തന്നെ കഴിഞ്ഞു.ഉച്ചയായിട്ടും വരുമെന്ന് പറഞ്ഞവരുടെ പൊടീ പോലും കണ്ടില്ല….കാത്തിരുന്നു കാത്തിരുന്ന് മുഷിഞ്ഞു.

എന്റെ ഇൗ അവസ്ഥയെ ഒന്നൂടെ ദൃഢമാക്കികൊണ്ട് സൂര്യ മ്യൂസിക് പറ്റിയ പാട്ട് തന്നെ പ്ലേ ചെയ്തുതന്നു.

 

…കാത്തിരുന്ന് കാത്തിരുന്ന്……. പുഴമെലിഞ്ഞു കടവൊഴിഞ്ഞു

കാലവും കടന്നു പോയ്

വേനലിൽ ദലങ്ങൾ പോൽ

….വളകളൂർന്നു പോയ്…….

 

പാട്ടിനൊപ്പം ഞാനങ്ങട്ട് ഉറങ്ങിപ്പോയി.പിന്നെ ഉണരുമ്പോൾ നമ്മുടെ ചാക്കോച്ചന്റെ വാൾക്കിങ് ഇൻ ദി മൂൺ ലൈറ്റ് അയം തിങ്കിംഗ് ഓഫ് യു…. പാട്ട് ആയിരുന്നു.

 

പതിയെ എഴുന്നേറ്റ് പാട്ടിനൊപ്പം ചുവട് വച്ച് തിരിഞ്ഞതും എന്റെ മേലിൽ തട്ടി എന്തോ വീണു.കണ്ണുകളടച്ച് പാട്ട് ആസ്വദിക്കുന്നത് കൊണ്ട് എന്താണെന്ന് മനസ്സിലായില്ല…പക്ഷേ ചക്ക വെട്ടിയിടുന്നത് പോലൊരു സൗണ്ട് കേട്ടു.

 

കണ്ണ് തുറന്ന് നോക്കിയപ്പോൾ അതാ മുന്നിലൊരു മുനി. മുനിയെ കണ്ടപ്പൊഴെക്കും ഞാൻ പൊട്ടിച്ചിരിച്ചു. കാരണം ഞാദ്യമായിട്ടാണ് ഇങ്ങിനെ ഒരു മുനിയെ കാണുന്നത്.

 

മുട്ടോളം ഉള്ള ജീൻസും വൈറ്റ് ടോപ്പും തലയിൽ ഹെഡ്ഫോണും വച്ചൊരു മുനി.ആരെയോ ശപിച്ചിട്ട്‌ വരുന്ന വരവാണെന്ന് തോന്നുന്നു കണ്ണെല്ലാം ചുവന്ന് വീർത്തിരിക്കുന്നു.

 

“ഹ ഹാ….” മുനിയെ കണ്ടമാത്രയിൽ ചിരി അടക്കാൻ കഴിഞ്ഞില്ല.

 

“തനെന്താടോ…. ചിരിക്കുന്നേ… മര്യാദക്ക് നടന്നിരുന്ന എന്നെ പിടിച്ച് തള്ളിയിട്ടതും പോരാഞ്ഞിട്ട് നിന്ന് ചിരിക്കുന്നോ….”

 

“നീ എതാടി…മുനി… ഇതുവരെ കണ്ടിട്ടില്ലല്ലോ…”

 

“അതൊക്കെ ചോദിക്കാൻ താനാരുവാ…”

 

“താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താനെന്നോട് ചോദിക്ക് താനാരാണെന്ന്‌…”

 

“ടോ..മതി മതി ഞാനും കുറെ കണ്ടിട്ടുണ്ട് തേന്മാവിൻ കൊമ്പത്ത്…”

 

“ആണോ….കുഞ്ഞേ….”

 

“താൻ ഏതാ വല്ല ഫിലിമി സൈക്കോ ആണോ????? സകല ഫിലിം ഡയലോഗും അരച്ച് കലക്കി കുടിച്ചിട്ടാണല്ലോ വരവ്…”

 

“നീയാരാടി എന്റെ വീട്ടിൽ വന്ന് എന്നോട് തട്ടികേറാൻ”

 

“ഓഹോ…അപ്പൊൾ ഇതാണല്ലോ കുട്ടൻ എന്ന കുറ്റെട്ടൻ”

 

“നീ ഏതാടി…മുനി പിശാചേ…”

 

“ഞാൻ…”

 

“എടാ കുട്ടാ…നിനക്ക് മനസ്സിലായില്ലേ…ഇതാണ് നമ്മുടെ രാജിയമ്മായിയുടേ മകൾ ശിവാനി…അവർ എല്ലാവരും എത്തിയിട്ട് നീയിതുവരെ കണ്ടില്ലേ”

 

“ഇല്ലമ്മെ….”

 

“മോളേ ശിവ…ദേ നിനക്കുള്ള മുറി റെഡി ആയിട്ടുണ്ട്…ഗോവണി കയറിയാൽ ഇടതോട്ടുള്ള ആദ്യത്തെ മുറിയാണ്.”

 

“ഒകെ അമ്മായി…ഞാൻ ഫ്രഷ് ആയിട്ട് വരാം..”

 

ദൈവമേ….ഇതിനെയൊക്കെയാണോ… ഞാൻ ഇത്രയും നേരം സ്വപ്നം കണ്ടിരുന്നത്.എന്തായാലും മൂന്നിൽ ഒന്നിന്റെ കാര്യം ഏകദേശം തീരുമാനമായി..ഇനി ബാക്കിയുള്ളവരോക്കേ ഇതുപോലെ തന്നേയാണോ എന്തോ…

 

പോയി നോക്കിയോക്കം…അല്ലേൽ വേണ്ട നേരത്തെ ചെന്ന് പെട്ടത് പോലെ വല്ല ട്രെയിനിനും തല വക്കേണ്ടി വരും.എന്തായാലും അച്ചുവിനെ ചാകിലിട്ട്‌ പിടിക്കാം.

 

“ടീ…അച്ചു…ഒന്ന് നിന്നേ…അവരൊക്കെ എപ്പൊ വന്നു…”

 

“കുറച്ച് നേരായി…എന്തേ… ആരെയും കണ്ടില്ലേ…”

 

“മ്……പിന്നേ….ഒരാളെ കണ്ട് നന്നായി ബോധിച്ചു…മുനിയമ്മയെ”

 

“അതാരാ.. ”

 

“എടീ ഒരു പേണ്ണില്ലെ….മുടിയെല്ലാം പണ്ട് മുനിമാർ കെട്ടിവക്കുന്നത് പോലെ നെറുകിൽ കെട്ടിവച്ച് നടക്കുന്നത്”

 

“ആഹ് അത് ശിവ ആണ്…അഹങ്കാരത്തിന് കയ്യും കാലും മുളച്ച പോലെയുണ്ട്.എന്റെ കയ്യൊന്ന് തട്ടി അറിയാതെ ഇച്ചിരി ജ്യൂസ് പോയതിനു വന്നപ്പോഴേക്കും ഇൗ വീട് കീഴ്മേൽ മറച്ചു.പിന്നെ വീട്ടിലേക്ക് വന്ന പുതിയ ആളല്ലേ വച്ച് ഞാൻ വിട്ട് കൊടുത്തു.അല്ലേൽ ഇൗ അച്ചു ആരാണെന്ന് അവള് അറിഞ്ഞെനേ…”

 

“ഹോ…. കുറ്റം പറയുന്നത് മതിയാക്ക്.വന്ന മൂന്നാളും ഇൗ ടൈപ്പ് തന്നെയാണോ…”

 

“ഡാ…മണ്ടാ…മൂന്ന് ആളൊന്നും വന്നിട്ടില്ല… ഓൺലി ടു. ശിവയും അമ്മുവും. പിന്നെയുള്ളത് അമ്മായിമാരാ..ബാക്കി ഉള്ളൊരോക്കെ പിന്നെയെ വരൂ…”

 

“ഛേ…അപ്പോ ഇനി ബാക്കി ഒരു ഓപ്ഷൻ മാത്രേ ഉള്ളു അല്ലെ.സോ സാഡ് ഗുരുജി”

 

“എന്തുവാ ചെക്കാ ഇൗ പറയുന്നേ…”

 

“എന്റെ അച്ചു…നിനക്ക് എത്രയും പെട്ടന്ന് വരുന്ന മൂന്നെണ്ണത്തിൽ നിന്ന് ഒരു എട്ടത്തിയമ്മയെ തരാമെന്ന് വച്ചതാ…അപ്പോഴാണ് എന്റെ പ്രതീക്ഷകളൊക്കെ തകിടം മറഞ്ഞത്…ഹും ഇനി അമ്മുവെ രക്ഷതു….”

 

“മ്…സൂക്ഷിച്ച് നിന്നാൽ മതി അവരൊക്കെ എത് പോലത്തെ ആൾക്കരാണെന്ന് ആർക്കറിയാം….പിന്നെ അമ്മു ശിവയടെ പോലെ അല്ലാട്ടോ….കുറച്ച് നാടൻ ലുക്ക് ഒക്കെ ഉള്ള ഒരു പാവം ആണെന്ന് തോന്നുന്നു”

 

“നീ ആണെടി ലോകത്തിലെ ഏറ്റവും നല്ല പെങ്ങൾ…സ്വന്തം ആങ്ങളക്ക്‌ വായിനോക്കാന് എല്ലാ സഹായവും ചെയ്ത് തരുന്ന പൊന്ന്…”

 

“മതി മതി സോപ്പ് കൂടിയാലെ നല്ല വഴുക്കൽ ഉണ്ടാകും എന്റെ പൊന്നുമോൻ ചെല്ല്.”

 

അച്ചുവിനോട്‌ സംസാരിച്ചതിന് ശേഷം ഞാൻ വന്ന അതിഥികളെ തേടി പോയി.എല്ലാവരും ഹാളിൽ

 

ഇരിക്കുന്നുണ്ടായിരുന്നു, മുനിയമ്മ ഒഴികെ..അമ്മായിമാരെ കണ്ട് സംസാരിച്ചതിന് ശേഷം തിരിഞ്ഞത് ഒരു സുന്ദരിയുടെ നേർക്കായിരുന്നു.

 

അവളെ കണ്ടതും എന്റെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന ആ പ്രണയപറവ ചിറകടിച്ചു പറന്നു.ആരും കണ്ടാൽ ഒന്ന് നോക്കിനിന്നു പോകുന്നത്ര സൗന്ദര്യമുണ്ട് അവൾക്ക്.

 

മറ്റേ പെണ്ണിന്റെ പോലെയേ അല്ല…സത്യം പറഞാൽ അവളുടെ നേർ വിപരീതം.ചുരിദാർ ആണ് വേഷം. കൂടാതെ അരയോളം നീളമുള്ള മുടി മുടഞ്ഞ് ഒതുക്കി വച്ചിരിക്കുന്നു.തനി നാടൻ സുന്ദരി.

 

“അമ്മു നീ ആണന്റെ സങ്കൽപ്പങ്ങളിലെ ദേവത…”

 

അവൾക്ക് നേരെ സ്നേഹത്താൽ പൊതിഞ്ഞ ഒരു നോട്ടം പായിച്ച് അച്ചനടുത്തേക്ക്‌ നീങ്ങിയിരുന്നൂ.

 

******

 

വന്നവരുടെ തിക്കും തിരക്കുമെല്ലാം ഒന്ന് കേട്ടടങ്ങിയപ്പോൾ അമ്മുവിന് ശിവന്റെ അമ്പലം വരെ പോകണമെന്ന് ഒരാഗ്രഹം. കേട്ട പാതി കേൾക്കാത്ത പാതി ഞാൻ കുളിക്കാനായി കുളത്തിലെയ്ക്ക്‌ ഓടി പോയി…..എങ്ങിനെയെങ്കിലും അമ്മുവിനോട് സംസാരിക്കണം എന്നു മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

 

എന്റെ ഓടി ചാടിയുള്ള വരവ് സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ട് മുകളിൽ ശിവാനി നിൽപ്പുണ്ടായിരുന്നു. അവളെ മൈൻഡ് പോലും ചെയ്യാതെ റൂമിൽ പോയി. ഉള്ളതിൽ വച്ച് എനിക്ക് ഇണങ്ങുന്ന ഒരു ഷർട്ടും മുണ്ടും എടുത്തിട്ട് ഇറങ്ങി ചെന്നു.

 

അമ്മുവിനെ കണ്ടതും വായും പൊളിച്ച് നിൽക്കാനെ കഴിഞ്ഞുള്ളൂ…ചുവപ്പിൽ മഞ്ഞപൂക്കളുള്ള ഒരു തരം പട്ടുസാരിയില് അവള് അതീവ സുന്ദരിയായിരിക്കുന്നു. ആ മുടിയും കൂടെ അഴിച്ചിട്ടപ്പോൾ കാവിലെ ഭഗവതി നേരിട്ടിറങ്ങിയ പോലെ ഒരു ഫീൽ.

 

“കുട്ടാ പോകാം….ഇനിയും വൈകിയാൽ ദീപാരാധന കഴിയും”

 

“മുത്തുവും ഉണ്ടോ….”

 

“എന്തേ…. കുട്ടേട്ടാ…അങ്ങിനെ ചോദിച്ചത്.മുത്തശ്ശിയും നമ്മുടെ കൂടെ വരുന്നുണ്ട്.”

 

നെയ്തുകൂട്ടിയ പ്രതീക്ഷകൾ ഒക്കെ തകിടം മറഞ്ഞതിൽ ഉള്ള നിരാശയും പേറി കുട്ടൻ അവരോടൊപ്പം അമ്പലത്തിലോട്ട്‌ നടന്നു.

 

അമ്പലത്തിൽ പോകുന്ന വഴിക്ക് എങ്ങനേലും അമ്മുവിനോട് സംസാരിക്കാം എന്ന് വിച്ചാരിച്ചപ്പൊഴാണ് മുത്തുവും കെട്ടിയൊരുങ്ങി ഇറങ്ങിയത്. അങ്ങിനെ അവരുടെ വർത്തമാനവും കേട്ട് പട്ടി ചന്തക്ക് പോയ പോലെ തിരിച്ച് വന്നു.

 

തിരികെ വന്നപ്പോളുള്ള കാഴ്ച കണ്ട് ഞാനൊന്നു ഞെട്ടി. അച്ചുവും ശിവാനിയും കൂടെ കളിച്ച് ചിരിച്ചിരിക്കുന്നൂ.ഇവിടെനിന്ന് പോകുമ്പോൾ അച്ചു വാ തുറക്കുന്നത് തന്നെ ശിവാനിയെ എന്തേലും പറയാനായിരുന്നു. പക്ഷേ ഞാനൊന്നു അമ്പലം വരെ പോയിവന്നപ്പൊഴേക്കും എന്തൊക്കെ നടന്നു.

 

“കുട്ടെട്ടാ…ഒന്നിവിടം വരെ വന്നേ…”

 

“എന്തിനാ അച്ചു…”

 

“വാന്നേ….നമുക്ക് നാളെ ഒരു ഷോപ്പിംഗിന് പോകാം…. ശിവക്ക്‌ കുറച്ച് ഡ്രസ്സ് എടുക്കണമെന്ന്…”

 

“വേണച്ചാൽ പൊയ്ക്കോ…എന്നെ കിട്ടുമെന്ന് ആരും വിചാരിക്കേണ്ട….”

 

“കുറ്റെട്ടാ….എന്നോടുള്ള ദേഷ്യം കൊണ്ടാണോ…”ശിവ അവർക്കിടയിൽ കയറി ചോദിച്ചു.

 

“നോക്ക് ശിവാനി…. കുറ്റെട്ടൻ അല്ല കുട്ടേട്ടൻ പിന്നെ എനിക്കാരോടും ദേഷ്യം ഇല്ല ”

 

“ഓ സോറി കുട്ട് ഏട്ടാ…പിന്നെ എന്നെ ശിവാന്ന് വിളിച്ചാൽ മതി…”

 

“നീ…എന്നെ കളിയാകുവാണോ… മുനിയമ്മേ….”

 

“എന്താന്ന്…മുനി അമ്മയോ…”

 

“എന്റെ ശിവ…നിന്റെ ഹെയർ സ്റ്റൈൽ കണ്ടിട്ട് ഏട്ടൻ പറയുന്നതാ…ഏട്ടന് ഇൗ ഫാഷൻ ഒന്നും അത്ര വശം ഇല്ലന്നെ”

 

എന്റമ്മോ….എന്റെ പെങ്ങൾക്ക് കാലുവാരുന്ന സ്വഭാവം ഉണ്ടെന്ന് ഇപ്പോളാണ് അറിയുന്നെ….എന്നാലും ഇവൾ ഇത്ര പെട്ടന്ന് മുനിയമ്മയുമായി എങ്ങിനെ കമ്പനി ആയി.

 

“മുനിയമ്മയും ശിഷ്യയും മാറിയാട്ടെ ഞാൻ ഒന്ന് പോക്കോട്ടെ…”

 

“കുട്ടേട്ടൻ ഒന്നും പറഞ്ഞില്ല..”

 

“ഞാൻ വരില്ല പറഞ്ഞില്ലേ…”

 

” നോക്ക് ഏട്ടാ നമ്മൾ നാളെ പോകുന്നു…ഏട്ടനും കൂടി ഗുണം ചെയ്യും വേണ്ചാൾ മതി…അമ്മു അമ്മുവേ…”

 

“എന്താ…അച്ചു…അമ്മുവിന് എന്താ”

 

“അത് ഏട്ടന്റെ ഒരു സീക്രട്ടാ ശിവാ”

 

ഛേ…ശിവയോട് തർക്കിച്ചത് കൊണ്ട് അമ്മുവിന്റെ കാര്യം മറന്നു. ഇന്ന് എന്തായാലും ഒന്നും നടന്നില്ല ഇനി നാളെ ഷോപ്പിംഗ് എങ്കിൽ ഷോപ്പിംഗ്.

 

“ഒകെ ഞാൻ നാളെ വരാം….”

 

“താങ്ക്സ് കുറ്റെറ്റാ”

 

“ടീ….”

 

 

 

രാത്രി ഒത്തിരി വൈകിയാണ് കിടന്നത്.അതുകൊണ്ട് തന്നെ എണീക്കാൻ കുറച്ച് വൈകി.അല്ലേലും വൈകി തന്നെയാ പതിവ്.കുളിയൊക്കെ കഴിഞ്ഞ് എത്തിയപ്പോൾ തന്നെ ഷോപ്പിംഗിന് പോകാൻ തയ്യാറായി അവർ മൂന്ന് പേരും വന്നു.

 

“ട്ടോ…. ടാ ആരെ വായിനോക്കി നിൽക്കുവാണ്‌…”

 

“നിന്റെ മുനിയമ്മയെ നോക്കി നിന്നതാടി… എന്തേ..വല്ല

 

പ്രശ്നവും ഉണ്ടോ…”

 

“എന്ത് പ്രശ്നം അവസാനം അവളുടെ കയ്യിൽ നിന്നും ഒന്നും മേടിച്ചു കൊണ്ടുവരാതിരുന്നാൽ ഭാഗ്യം…”

 

“ഓ… പിന്നേ…എന്നാല് മുനിയമ്മ എന്റെ കയ്യിലെ ചൂടറിയും.”

 

“പിന്നെ പിന്നെ..”

 

“നോക്ക് കുട്ടാ….ശിവ ഐസ്ക്രീം വേണമെന്നെങ്കിലും പറഞാൽ കൂട്ടാക്കരുത്ട്ടോ…”

 

“അമ്മക്ക് എന്താ…ഞാൻ ഐസ്ക്രീം ഒന്നും ചോദിക്കില്ല..ഹും…”

 

ശിവാനിയുടെ ചിണുക്കം കണ്ട് എനിക്ക് ചിരി വന്നു.അതിനിടയിൽ അമ്മു കാറിൽ കയറിയതൊന്നും അറിഞ്ഞില്ല.

 

കാറിൽ കയറിയത് തൊട്ട് ഷോപ്പ് എത്തുന്നത് വരെ അവരുടെ ബഹളമയമായിരുന്നു.അമ്മു എന്നൊടെന്തോ ചോദിക്കനായി തിരിഞ്ഞതും അവരുടെ ബഹളം കേട്ട് തല തിരിച്ചു.ഒറ്റ തള്ളിന് രണ്ടിനേം വെളിയിലെടുത്ത് കളയാൻ തോന്നി. അല്ലാ പിന്നെ.

 

ഷോപ്പിംഗ് ഒക്കെ തകൃതിയായി നടന്നു. അമ്മു ഒന്ന് രണ്ട് ചുരിദാറുകളും ഒരു സാരിയും എടുത്ത് ഷോപ്പിംഗ് അവസാനിപ്പിച്ചു.

 

പക്ഷേ മറ്റുരണ്ടെണം ഇപ്പോഴും വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ട്. ആക്ച്വലി അത് ഒരുതരത്തിൽ എനിക്ക് ഗുണം ചെയ്തു.കുറച്ച് നേരം അമ്മുവിനോട്‌ സംസാരിക്കാൻ പറ്റി.

 

പക്ഷേ ഒന്ന് തുറന്ന് സംസാരിക്കാൻ കഴിഞ്ഞില്ല….അവളോട് സംസാരിക്കുമ്പോഴും ശ്രദ്ധ മുഴുവൻ ശിവയിലും അച്ചുവിലും ആയിരുന്നു. അച്ചുവിന്റെ കയ്യിലിരിപ്പ് അത്ര ശരിയല്ല… ഇന്നലത്തെയും ഇന്നതെയും പ്രകടനത്തിൽ നിന്നും ശിവയും ഏകദേശം ആ ടൈപ്പ് ആണെന്ന് മനസ്സിലായി.

 

ഇതിനിടയിൽ രണ്ട് പയ്യന്മാർ വന്ന് ശിവയോഡ് എന്തൊക്കെയോ ചോദിക്കുന്നുണ്ട് അവളാണെങ്കിൽ

 

ചിരിച്ച് മറുപടി പറയുന്നുമുണ്ട്. എന്തോ എനിക്കത് ഇഷ്ടപ്പെട്ടില്ല.കാരണം അവന്മാരെ കണ്ടാലേ അറിയാം പക്കാ ഫ്രോഡുകൾ ആണെന്ന്.

 

അതവൾക്ക് മനസ്സിലാകാനും അധിക നേരം വേണ്ടി വന്നില്ല.എന്തോ ഡ്രസ്സ് എടുക്കാനായി കൈ ഉയർത്തിയപ്പോൾ അവരിലോരുത്തൻ അവളെ കേരിയങ്ങട് പിടിച്ചു.അവളെ പിടിച്ചത് മാത്രമേ അവന് ഓർമ്മ കാണൂ കാരണം പിടിച്ചതും കരണം നോക്കി തന്നെ ഒന്ന് പോട്ടിച്ചിട്ടുണ്ട്…

 

“എന്താ എന്താ മോളെ പ്രശ്നം…” അവിടെ ഉള്ള ഒരു മധ്യവയസ്കൻ മുന്നോട്ട് വന്ന് ചോദിച്ചു.

 

“എന്റെ ചേട്ടാ ഒരു പ്രശ്നവും ഇല്ല….ഇവൾ എന്റെ ഗേൾഫ്രണ്ട് ആണ്…ചെറിയൊരു പിണക്കം കാരണമാ ഇങ്ങിനെ ഒക്കെ..”

 

“ഹൗ ഡെയർ യു…..”

 

“കൊച്ചേ…നീ നേരത്തെ ഇവരോട് ചിരിച്ച് നിൽക്കുന്നത് ഞാൻ കണ്ടിരുന്നല്ലോ…”

 

“ചേച്ചി അത് മുന്നേ കണ്ടത് കൊണ്ട് ചിരിച്ചതാ അല്ലാതെ….”

 

“പിന്നേ…ഇപ്പൊൾ ഇതെല്ലാം പറയും. കുറച്ച് കഴിഞ്ഞ് ഇവന്റെ കൂടെ തന്നെ കേറി പോകുന്നത് കാണാം.”

 

“ചേച്ചി…ദയവു ചെയ്ത് കുറച്ച് മാന്യമായി സംസാരിക്കണം..”

 

“എന്തിന്.നിന്നെ പോലെയുള്ള പെൺപിള്ളേർ തന്നെയാ…ചേക്കൻമാർക്ക്‌ അവസരമുണ്ടാക്കി കൊടുക്കുന്നത്… കണ്ടില്ലേ വേഷം…ഇറുകിയ പാന്റും…ഒരു കുഞ്ഞു ഷർട്ടും”

 

“ഒന്ന് നിർത്തിക്കെ ചേച്ചി….പെൺപിള്ളേർ ഡ്രസ്സ് ധരിച്ചു വരുന്നതിന്റെ ആണ് അപ്പോ പ്രശ്നം അല്ലാതെ അവന്മാരുടെ തൊന്നിവാസത്തിന്റെ പ്രശ്നം അല്ലാലെ…”

കുട്ടൻ അങ്ങോട്ട് വന്ന്‌ അവരെ നോക്കി പറഞ്ഞു.

 

കുട്ടനെ കണ്ടതും ശിവയുടെ മുഖത്തും ഒരു ആശ്വാസം നിഴലിച്ചു. അവള് കുട്ടനടുത്തേക്ക്‌ മാറി നിന്നു.

 

 

“ഇവന്മാർ കുറച്ച് മുൻപ് തൊട്ട് ഇവരുടെ പിന്നാലെ ആയിരുന്നു….തട്ടി മുട്ടി നടന്നു നടന്ന് ഇവിടെ വരെയെത്തി.എന്നിട്ടും പ്രശ്നം മുഴുവൻ അവളുടെ ഡ്രസിന്…ചേച്ചിടെ മകൾക്ക് ഇങ്ങനെ വന്നെച്ചാൽ ചേച്ചി പറയുമോ…അവളുടെ ഡ്രസ് ശരിയാകാതോണ്ടാന്ന് ഇല്ലല്ലോ…”

 

“അത് ……”

 

“ടാ…എങ്ങോട്ടാ ഏമാന്മാർ പോണേ….ഗേൾഫെരണ്ടിനെ കൊണ്ടുപോകുന്നില്ലേ….”

 

“ചേട്ടാ സോറി ഒരു അബദ്ധം പറ്റിയതാ…ഇനി ആവർത്തിക്കില്ല… സിസ്റ്റെറെ സോറി…”

 

പ്രശനം കൂടുതൽ വഷളാക്കേണ്ടാന്ന് വച്ച് ഷോപ്പിംഗ് അവസാനിപ്പിച്ച് അവിടെ നിന്നുമിറങ്ങി.പോരുന്ന വഴി മുഴുവനും അച്ചു ശിവയുടെ അടിയെ കുറിച്ച് വാ തോരാതെ പറയുന്നുണ്ടായിരുന്നു.

 

പക്ഷേ എന്റെ മനസ്സിൽ മുഴുവനും അവൻ ശിവയേ കയറിപ്പിടിച്ചതായിരുന്നൂ.അതിനെ കുറിച്ച് ആലോചിക്കുമ്പോൾ മുഴുവനും ദേഷ്യം ഇരച്ചുകയറി വന്നു.

 

“അമ്മു ചേച്ചിക്കറിയോ….ശിവ അവനിട്ട്‌ ഒരെണ്ണം പൊട്ടിച്ചിട്ടുണ്ട്…നല്ലത് തന്നെ കിട്ടി

.അടി കിട്ടിയപ്പോളേക്കും അവൻ മുഖം പൊത്തിപിടിച്ചു…ഹി….ഹി…”

 

“മതി നിർത്തു അച്ചു….അവളും അവളുടെ ഒരു ശിവയും…”

 

“അതെന്താ ഏട്ടാ…ശിവ ചെയ്തത് തന്നെയല്ലേ ശരി”

 

“ഒരു ശിവ….അവള് തന്നെയാ ഇൗ പ്രശ്നങ്ങൾ മുഴുവൻ കൊണ്ടുവന്നത്. നിനക്ക് എന്തിന്റെ കെടാടീ….അവിടെ ആയത് കൊണ്ട് ഞാനൊന്നും പറഞ്ഞില്ല…. അച്ചുവിന്റെ കാര്യം കൂടി ആയതുകൊണ്ടാണ് ഞാൻ ഇടപെട്ടത്…അല്ലാതെ…”

 

“കുറ്റെട്ടാ…അതിന് ഞാൻ എന്ത് ചെയ്തെന്നാ….”

 

“നീ തന്നെയാണ് എല്ലാത്തിനും കാരണം.നീ അവരോട്

 

നിന്ന് കൊഞ്ചി കുഴയണത് ഞാൻ കണ്ടതാ…നീയോ ഇങ്ങിനെ ആണ് എന്റെ പെങ്ങളെ കൂടി നിന്റെ കൊള്ളരുതായ്മയിലേക്ക് കൊണ്ടുവരരുത്. പിന്നേ അഴിഞ്ഞാടി നടക്കാൻ ഇത് നിന്റെ നാടൊന്നുമല്ല ഇനി അങ്ങിനെ തന്നെ വേണമെന്നുണ്ടെങ്കിൽ തനിയെ ചെയ്തോണം..മറ്റാരെയും ഇതിലേക്ക് വലിചിഴക്കരുത്… കേട്ടല്ലോ വന്ന് വണ്ടിയിൽ കയറ്”

 

കുട്ടൻറെ ആ വാക്കുകൾ ശിവയെ ഒരുപാട് വിഷമിപ്പിച്ചു. കൂടുതലൊന്നും പറയാതെ ശിവ കാറിനകത്ത് കയറിയിരുന്നു. വീട്ടിലെത്തിയിട്ടും ആരോടും ഒന്നും പറയാതെ റുമിലോട്ട് നടന്നു.അവളുടെ ആ പോക്ക് കണ്ട് രാജി അങ്ങോട്ടേക്ക് വന്നു.

 

“ശിവക്ക് എന്താ പറ്റിയത്…വേഗം പോയല്ലോ…”

 

“അമ്മായി….അത് ഞാൻ….അവളോട് കുറച്ച് ദേഷ്യത്തിൽ സംസാരിച്ചു….”

 

“അത്രേയോ ഉള്ളോ.. അവള് വളരെ സെൻസിറ്റീവ് ആണ് മോനെ…ഇങ്ങിനെ ഒന്നും ആയിരുന്നില്ല പക്ഷേ ഇപ്പൊൾ ആരു എന്ത് പറഞ്ഞാലും പെട്ടന്ന് തന്നെ സങ്കടം വരും.കാര്യമാക്കണ്ട…”

 

“ഞാൻ കാരണമാ അമ്മായി അവള്…”

 

“അത് സാരല്യാ കുട്ടാ…കുറച്ച് കഴിഞ്ഞ് ശരിയായിക്കോളും….”

 

“മ്”

 

ഞാനവളോട് പറഞ്ഞു കാര്യങ്ങളും അമ്മായി എന്നോട് പറഞ്ഞതുംകൂടി കേട്ടപ്പോൾ എനിക്കെന്തോ വല്ലാത്ത വിഷമം തോന്നി.എന്തു വന്നാലും വേണ്ടില്ലാന്ന് വച്ച് അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു.

 

അവളെ അന്വേഷിച്ച് റൂമിലും അച്ചുവിന്റെ അടുത്തുമോക്കെ പോയി നോക്കി.പക്ഷേ അവളവിടെയൊന്നും ഉണ്ടായിരുന്നില്ല.കുറച്ച് നടന്നപ്പോൾ ദാ പൂന്തോട്ടത്തിലെ ബെഞ്ചിൽ തനിച്ചിരിക്കുകയായിരുന്നു.ഞാൻ പതിയെ അങ്ങോട്ട് നടന്നു.

 

“ശിവാ…….”

 

“എന്താ കുറ്റെട്ടാ….”

 

“അത്…ഞാൻ ഇന്ന്…നിന്നോട് ക്ഷമ ചോദിക്കാൻ….”

 

“എന്തിന്…അതിന്റെ ആവശ്യം ഇല്ല”

 

“ശിവാനി…എയാം റിയലി സോറി…അപ്പോഴത്തെ ദേഷ്യത്തിന്….”

 

“വേണ്ടാ കുറ്റെട്ടാ…പറഞ്ഞ് ബുദ്ധിമുട്ടേണ്ട ആവശ്യം ഇല്ല.പിന്നെ ഏട്ടൻ പറഞ്ഞതൊന്നും ഞാൻ കാര്യാക്കുന്നില്ല…കാരണം കുറ്റെട്ടന് ഞാൻ ആരുമല്ലല്ലോ..അപ്പോ എനിക്കും അതു പോലെ തന്നെ.”

 

“ശിവാ നീ എനിക്ക് അവരെ പോലെ തന്നെയാ….അന്നേരം ഞാൻ അറിയാതെ..”

 

“ഒരാളുടെ മനസ്സിൽ ഉള്ളതാണ് പുറത്ത് വരാ…ഇപ്പൊൾ കുട്ടേട്ടനും ഇന്ന് ഷോപ്പിൽ വച്ചുകണ്ട ചേച്ചിയും തമ്മിൽ എന്താ വ്യത്യാസം.രണ്ടാളും പറയുന്നത് എന്റെ തെറ്റ് ആണന്നല്ലെ…പക്ഷേ രണ്ടും രണ്ടു രീതിയിൽ ആണെന്ന് മാത്രം…”

 

“ശിവ അയം സോറി…”

 

ഞാൻ പറയുന്നത് കേൾക്കാൻ നിൽക്കാതെ അവള് അവിടെ നിന്നും പോയി.അവളെ കുറ്റം പറയാനൊക്കില്ല…എന്റെ ഭാഗത്ത് തന്നെയാനല്ലോ തെറ്റ്.

 

::::::::::::

“കുട്ടെട്ടാ…. എണീക്കണില്ലേ…”

 

“ആ… അമ്മു എന്താ എന്ത് പറ്റി”

 

“ഒന്നുമില്ല നേരം ഒരുപാടായി അതോണ്ട് വിളിച്ചതാ”

 

“മ്..ഞാൻ എന്നും ലൈറ്റ് ആകും എണീക്കാൻ…ശിവ എണീറ്റോ…”

 

“എന്തിനാ ഇപ്പൊൾ ശിവ… അവളല്ലേലും 10 മണിയാകാതെ എനീക്കില്ല.അവിടെയും ഇങ്ങിനെ തന്നെയാണു.”

 

“അപ്പൊൾ ശിവ എന്റെ പോലെയാണ്.10 മണിയാണ് ഞങ്ങളുടെ സമയം ഹി ഹി…..”

 

“മ്. കുട്ടേട്ടൻ വേഗം വാ ഞാനവിടെ കഴിക്കാൻ കാത്തിരിക്കാം”

 

പ്രാതൽ കഴിക്കാൻ ഇരിക്കുമ്പോൾ മുഴുവനും എന്റെ കണ്ണുകൾ ശിവയേ തേടികൊണ്ടിരുന്നൂ.പക്ഷേ അവള് എന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല.കുറെ പിന്നാലെ നടന്നു.എവിടെ എന്നെ കണ്ട ഭാവം പോലും കാണിക്കാതെ ഓരോന്ന് ചെയ്തു കൊണ്ടിരുന്നു.

 

അവസാനം കാലുവരെ പിടിച്ചു….ശിവയുടെ അല്ലാട്ടോ അച്ചുവിന്റെ… അച്ചു അവളെ കൊണ്ടാവുന്ന വിധത്തിലും പരിശ്രമിച്ചു.ഇടക്കൊക്കെ ഞങ്ങളുടെ കാട്ടികൂട്ടലുകൾ കണ്ട് ശിവക്ക് ചിരിയൊക്കെ വന്നു. എന്നാലും വെള്ളകൊടി കാണിച്ചില്ല.

അവസാനം അവളുടെ ശീത യുദ്ധം അവസാനിപ്പിക്കാൻ രാജിയമ്മായി വരെ ഇടപെടേണ്ടി വന്നു.

 

ഊണോക്കെ കഴിഞ്ഞ് ഒന്ന് മയങ്ങാമെന്ന് വച്ചപ്പോഴാണ് കുട്ടിതേവാങ്ങിന്റെ എൻട്രി.

 

“അല്ല ഏട്ടാ….എന്താ പുതിയ പതിവുകൾ ഒക്കെ…”

 

“എന്ത് പതിവ്”

 

“അല്ല ശിവയോട് ദേഷ്യപെടുന്നൂ…..അവള് പിണങ്ങുന്നൂ…പിന്നെ പിണക്കം മാറ്റാൻ ഏട്ടൻ നെട്ടോട്ടം ഓടുന്നു….എന്തൊക്കെയോ ചീഞ്ഞു നാറുന്ന പോലെ….”

 

“പിന്നെ….വീട്ടിൽ വന്ന അതിഥി ആയോണ്ടാ…”

 

“മ്…നടക്കട്ടെ നടക്കട്ടെ.പിന്നെ അമ്മുവിനേക്കാൾ ഏട്ടന് ചേർച്ച ശിവ തന്നെയാ…എനിക്കും അതാ ഇഷ്ടം”

 

“ആ പൂതി അങ്ങ് മാറ്റി വച്ചേക്ക്…എനിക്കിഷ്ടം അമ്മുവിനെ ആണെങ്കിലോ….നിന്നെ തന്നെ ഇൗ വീട്ടിൽ സഹിക്കാൻ പറ്റുന്നില്ല… എന്നിട്ടാണോ അതിനേക്കാൾ വലിയ ഒരു അഹങ്കാരിയായ അവളെ കൂടി ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്.”

 

“അപ്പൊൾ ഇഷ്ടക്കേടൊന്നുമ്മില്ലാലെ…”

 

“പോടീ പൊടി….”

 

ഇനി അവള് പറഞ്ഞപോലെ എനിക്ക് ചേർച്ച ശിവയാണോ…ഏയ് അങ്ങനെ വരാൻ ചാൻസ് ഇല്ല. എന്റെ ചോയ്സ് അമ്മുവല്ലേ..അല്ലേ????…അപ്പൊൾ പിന്നെ ശിവ എങ്ങിനെ…

 

“കുട്ടേട്ടാ… ഒന്നിങ്ങ് വന്നേ”

 

“എന്താ അമ്മു….”

 

“നമുക്ക് നാളെ ഔട്ടിങ്ന് പോയാലോ…കുറെ കാലമായി ഇവിടെ ഒക്കെ ചുറ്റി കാണണമെന്ന് ആഗ്രഹിച്ചിട്ടു”

 

“വാ നമുക്ക് അവരോടും കൂടെ ചോദിക്കാം…”

 

അമ്മു വേണ്ടെന്ന് പറയുമ്പോഴേക്കും കുട്ടൻ ശിവയുടെയും അച്ചുവിന്റെയും അടുത്തെത്തിയിരുന്നു.അമ്മുവിന് ഒരുപാട് ദേഷ്യം വന്നെങ്കിലും ചിരിച്ചുകൊണ്ട് അവരുടെ അടുത്തേയ്ക്ക് പോയി.അങ്ങിനെ നാളത്തെ ട്രിപ്പ് പ്ലാൻ ചെയ്ത് എല്ലാവരും പിരിഞ്ഞു.

 

::::::::::::::::

 

ഇന്ന് പതിവിലും നേരത്തെ ഞാൻ എഴുനേറ്റു എന്റെ പതിവ് സ്വപ്നം പോലും കണ്ടില്ല…ഇനിയിപ്പോൾ അമ്മ പറയുന്നത് പോലെ നേരം വൈകി എനീക്കുന്നത് കൊണ്ടോ മറ്റോ ആണോ….ചെ…അങ്ങിനെയൊന്നുമാകില്ല.

 

“ശിവ…നിക്ക്…. ശിവാ…..”

 

ങ്ങേ….കുട്ടിതേവാങ്ങിന്റെ ഒച്ചയാണല്ലോ…അല്ല ഇൗ കൊച്ചുവെളുപ്പാൻ കാലത്തിവളെന്തിനാ ശിവയുടെ പേര് വിളിച്ചുകൂവുന്നേ…എന്തായാലും പോയി നോക്കാം. ഇനി കിടന്നാൽ ഉറക്കം കിട്ടില്ല.

 

“ടീ…അച്ചു…എന്താ പ്രശ്നം…”

 

“ഏട്ടാ… ശിവ ഇങ്ങോട്ട് വന്നാൽ ഒന്ന് പിടിച്ചേക്കണേ…”

 

“എന്തിനാ”

 

“അവളെ കുളത്തിൽ മുക്കാൻ…. ശിവക്ക് പേടിയാനത്രെ കുളത്തിൽ മുങ്ങി കുളിക്കാൻ. എന്തായാലും ഇന്ന് അവളെ മുക്കിയിട്ട്‌ തന്നെ കാര്യം….എങ്ങിനെ????”

 

“നീ തങ്കപ്പനല്ലടീ… പൊന്നപ്പനാ…പൊന്നപ്പൻ..നീ ആ സൈഡിലോട്ട്‌ പോ ഞാൻ. ഇവിടെ നിൽക്കാം….”

 

“ഒകെ ഏട്ടാ….”

 

“അച്ചു….ഓടി വാടി….മുതലിനെ കയ്യിൽ കിട്ടിയിട്ടുണ്ട്…വേഗം വാ…”

 

“കുട്ടെറ്റാ എന്നെ വിട് കുട്ടെറ്റാ…എനിക്ക് തണുപ്പ് പറ്റാതൊണ്ടാ… പ്ലീസ്….”

 

“വിടില്ല മോളേ…നിന്നെ ഇന്ന് കുളത്തിൽ ചാടിച്ചിട്ട്‌ തന്നെ കാര്യം…”

 

കുട്ടന്റെ വിളി കേട്ട് അച്ചുവും അങ്ങോട്ടേക്ക് ഓടി വന്നു. കുട്ടൻ അവളെ അരയിൽ കൂടി ചുറ്റി പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ അച്ചുവിന്‌ ചിരി പൊട്ടി. ചിരിച്ച് ചിരിച്ച് അവളും കുട്ടനും കൂടി ശിവയെ കുളപടവുവരെയെത്തിച്ചു.

 

വേണ്ടായെന്ന് പറഞ്ഞ് ശിവ കുതറിമാറാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ കുട്ടന്റെ കൈക്കുള്ളിൽ നിന്ന് അവൾക്കൊന്നനങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.കുട്ടനും അച്ചുവും അവസാനം ശിവയെ കുളത്തിലോട്ട്‌ എറിഞ്ഞു.

 

ഹൊ… അവൾക്കിട്ട്‌ ഒരു പണി കൊടുത്തതിന്റെ സമാധാനത്തിൽ ആയിരുന്നു ഞാൻ. എന്നാല് ആ വിജയത്തിന് അതികം ആയുസ്സുണ്ടായില്ല.കുളത്തിൽ മുങ്ങിയതും ശ്വാസം എടുക്കാൻ പറ്റാതെ അവള് മുകളിലോട്ട് പൊന്തി താഴ്ന്നു.

 

സംഗതി അത്ര പന്തിയല്ലെന്ന് തോന്നിയപ്പോൾ ഞാൻ കുളത്തിലിറങ്ങി അവളെ പടവിൽ എത്തിച്ചു.ജനുവരി മാസത്തിലെ തണുപ്പ് കൂടിയായപ്പോൾ കക്ഷി അവിടിരുന്ന് വിറച്ചു തുടങ്ങി.എഴുന്നേൽപ്പിച്ച് വീട്ടിലോട്ടു കൊണ്ടുവരാൻ നോക്കിയപ്പോൾ വിറയൽ കൊണ്ട് ഒരടി പോലും അവൾക്ക് വക്കാൻ കഴിഞ്ഞില്ല.

 

“അച്ചു….നീ പോയി ഒരു ടവൽ എടുത്തിട്ട് വാ…കുറച്ച് വലുത് എടുത്തോ….”

 

 

“ശരി ഏട്ടാ…അവളുടെ കൂടെ തന്നെ നിന്നോണേ”

 

“മ്”

 

അച്ചു പോയതും ഞാൻ പതിയെ ശിവയുടെ അടുത്ത് പോയിരുന്ന് തോളിൽ കൈ വച്ചു.എന്റെ കൈയുടെ ചൂട് അറിഞ്ഞതും അവളെന്റെ നെഞ്ചലോട്ട് ചാരിയിരുന്നു.പെട്ടന്ന് എന്തോ ഒരു സ്പാർക്ക് പോലെ.ഹൃദയം പതിവിലും വേഗത്തിൽ മിടിച്ചുതുടങ്ങി.

 

പതിയെ അവളെ ഉയർത്തി കൈ ചൂടാക്കി മുഖത്ത് വച്ചു കൊടുത്തു.അച്ചു വരുന്നത് വരെ അങ്ങിനെ തന്നെ ചെയ്തു.ഞങൾ ഇത്ര ക്ലോസ് ആയിട്ടിരിക്കുന്നത് കണ്ട് ആളൊന്നു ഞെട്ടി പിന്നെ ഒരു കള്ളച്ചിരിയോടെ ടവൽ തന്നു.

 

ഞാൻ തന്നെ ശിവയുടെ തല തുവർത്തി ടവ്വൽ കൊണ്ട് അവളെ പുതപ്പിച്ച് വീട്ടിലോട്ടു നടന്നു.അവിടെ എത്തിയപ്പോൾ ഞങ്ങളിരുവരെയും നോക്കിക്കൊണ്ട് അമ്മു നിൽപ്പുണ്ടായിരുന്നു. ഞാൻ ശിവയ ചുറ്റിപ്പിടിച്ച് നടക്കുന്നത് ഇഷ്ടപ്പെട്ടിട്ടില്ല.

 

ശിവയെ രൂമിലാക്കി ഞാൻ ഡ്രസ്സ് മാറി താഴോട്ട് ഇറങ്ങി.അവിടെ എന്നെ കാത്ത് അമ്മു നിൽപ്പുണ്ടായിരുന്നു. കുറച്ച് ഗൗരവത്തോടെ എന്നെ കണ്ണുരുട്ടി നോക്കുന്നുണ്ട്.

 

“കുട്ടെട്ടാ എപ്പോഴാ നമ്മൾ പോകുന്നേ…”

 

“എങ്ങോട്ട്….”

 

“ഇന്നലെ പോകാമെന്ന് പറഞ്ഞതല്ലേ….”

 

“അതിന്… ശിവക്ക് വയ്യല്ലോ…പിന്നെ ഒരു ദിവസം പോകാം….”

 

“ശിവ ഇല്ലെങ്കിൽ എന്താ നമുക്ക് പോകാലോ…അല്ലേലും ഔടിങ് എന്റെ പ്ലാൻ ആയിരുന്നല്ലോ.”

 

“അത് വേണ്ട അമ്മു അവൾക്ക് തീരെ വയ്യ.അവള് ഇല്ലാതെ ഞാൻ വരില്ല”

 

അല്ല ഇൗ പറഞ്ഞത് ഞാൻ തന്നെ ആണോ…വന്നിട്ട് രണ്ടു ദിവസം മുഴുവനും അമ്മുവിനോട് തനിച്ച് സംസാരിക്കാൻ അവസരം തേടി നടന്നിരുന്ന ഞാനാ ഇപ്പൊൾ ശിവ ഇല്ലാതെ വരില്ല എന്നൊക്കെ പറഞ്ഞത്.

ഇനി അച്ചു പറയുന്ന പോലെ എനിക്ക് ശിവയോട്‌ എന്തെങ്കിലും ഉണ്ടാകുമോ… ഏയ് ചുമ്മാ തോന്നിയതാകും.

 

അവിടെ നിന്നും ഇറങ്ങി കൂട്ടുകാരോടൊത്ത് ഒന്ന് കറങ്ങാൻ പോയി…തിരികെ എത്തിയപ്പോഴേക്കും രാത്രി ആയി.വീട്ടിലോട്ടെത്തിയതും അമ്മു എന്റെ അടുത്തേക്ക് വന്നു.

 

“എവിടെ ആയിരുന്നു ഇത്രേം നേരം….ഞാൻ കുറെ വിളിച്ചല്ലോ…ഫോൺ എടുത്തില്ല”

 

“അത് ഫോൺ സൈലന്റ് മോഡലിൽ ആയിരുന്നു. അല്ല ശിവ എവിടെ”

 

“കുട്ടെട്ടനെപ്പോൾ നോക്കിയാലും ശിവയെ തിരക്കാനെ നേരമുള്ളോ..എനിക്കറിയില്ല അവളെവിടെയാണെന്ന്”

 

“കുട്ടാ…വാ…വന്ന് വല്ലതും കഴിക്ക്‌…”

 

“ദാ വരുന്നു മുത്തു….”

 

അത്താഴത്തിനിരുന്നവരുടെ കൂട്ടത്തിലും ശിവ ഉണ്ടായില്ല. ചോദിക്കാനുള്ള ചമ്മൽ കൊണ്ട് അതിനും പറ്റിയില്ല. അപ്പോഴാണ് മുത്തശ്ശി ശിവയെ അന്വേഷിച്ചത്.

 

“രാജി ശിവ എവിടെ….രാവിലെ മുതൽ ആളെ കാണുന്നില്ലല്ലോ…”

 

“അമ്മേ അവള് ഇന്ന് കുളത്തിൽ ഇറങ്ങിയോണ്ട് ചെറിയൊരു തുമ്മൽ…അതാ…”

 

“അയ്യേ…ചെറിയൊരു തുമ്മലിന്റെ പേരും പറഞ്ഞാണോ…അവള് റൂമിൽ ഇരിക്കണെ അച്ചു പോയി വിളിച്ചിട്ട് വാ…”

 

“ശരി മുത്തശ്ശി…”

 

ഹൊ…ഞാൻ മനസ്സിൽ കണ്ടത് മുത്തു മാനത്ത് കണ്ടു. മുത്തുവിനെ കെട്ടിപിടിച്ച് ഉമ്മ വക്കാൻ തോന്നി.

 

“രാജി അമ്മായി….ഒന്നിങ്ങോട് വന്നേ….”

 

“എന്തേ മോളേ….”

 

അച്ചു വിളിച്ചതും എല്ലാവരും കൂടി ശിവയുടെ റുമിലോട്ടു ചെന്നു.അമ്മായി പോയി നോക്കിയപ്പോൾ നല്ല ചുട്ടു പൊള്ളുന്ന പനി.ആകെ വിറക്കുന്നുമുണ്ട്.

 

“എടത്തി…ഒരു തുണിയും കുറച്ച് തണുത്ത വെള്ളവും കൊണ്ടുവരുമോ…നല്ല പനിയുണ്ട് ശിവക്ക്”

 

“ദേ ഇപ്പൊൾ കൊണ്ടുവരാം..”

 

“എന്തിനാ മോളേ നീ കുളത്തിലേക്കിറങ്ങിയേ….ഇത്രേം തണുപ്പ് പറ്റാത്തതല്ലേ പിന്നെ എന്തേ…”

 

“എന്റെ രാജി….ഇത് ചെറിയൊരു പനി അല്ലേ നാളെ ആകുമ്പോഴേക്കും വന്ന പനി പമ്പ കടക്കും…”മുത്തശ്ശി പറഞ്ഞു.

 

“മ്”

 

അമ്മയുടെ കയ്യിൽ നിന്ന് തുണി വാങ്ങി നനച്ച് ശിവയുടെ നെറ്റിയിൽ ഇട്ടു.കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവരും തന്നെ അവിടെനിന്നും തിരികെ പോന്നു.

 

അവളുടെ അവസ്ഥക്ക് കാരണം അച്ചുവാണെന്നുള്ള നല്ല ബോധ്യം ഉള്ളതുകൊണ്ട് രാത്രി ശിവയുടെ കൂടെ അവള് നിൽക്കാമെന്ന് നിർബന്ധം പിടിച്ചു.ആദ്യമൊന്നും അമ്മായി കേട്ടില്ല പിന്നീട് അവളുടെ വാശിക്ക് മുന്നിൽ കീഴടങ്ങി.

 

അച്ചു അവിടെ നിൽക്കുന്നത് കൊണ്ട് ഞാൻ ഇടക്കിടെ പോയി ശിവയേ കണ്ടു.നല്ല ക്ഷീണം കാരണം ഉറക്കത്തിലായിരുന്നു. കിടക്കുന്നതിന് മുൻപ് ഒന്നൂടെ അവളുടെ റൂമിൽ പോയിട്ട് വന്നു കിടന്നു.

 

അല്ലേൽ കിടന്ന അപ്പൊൾ തന്നെ ഉറങ്ങുന്ന ഞാനാ ഇന്നാണെങ്കിൽ ഉറക്കമെന്ന് പറഞ്ഞ സാധനം അടുത്തുക്കൂടെ പോലും പോകുന്നില്ല. കുറെ തിരിഞ്ഞും മറഞ്ഞും കിടന്നു. എന്ത് ചെയ്യാൻ ഒരു രക്ഷയുമില്ല. പതിയെ ബാൽക്കണിയിൽ പോയി നിലയുറപ്പിച്ചു.

 

“ടാ ഏട്ടാ….നമ്മൾ കാരണമല്ലേ ശിവക്ക് പനി വന്നേ….”

 

“മ്. നീ എന്തെ ഇങ്ങോട്ട് പൊന്നേ…”

 

“കുറെ നേരം അവിടെ ഇരുന്നൊണ്ട് നല്ല പുറം വേദന…പിന്നെ നല്ല ഉറക്കവും വന്നു.ഉറക്കം പോകാൻ വേണ്ടി നടക്കുമ്പോഴാണ് നിന്നെ കണ്ടത്.”

 

“വേണച്ചാല്‌ നീ പോയി കിടന്നോ ഞാൻ ഇരിക്കാം…എനിക്ക് ഉറക്കവും വരുന്നില്ല”

 

“എന്നാ അത് ചെയ്യ് എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്.”

 

“ആഹ എന്താ ഒരു സന്തോഷം ഇത്രക്ക് പ്രശ്നം ഉള്ളോർ പറ്റുന്ന പണി ഏറ്റെടുത്താൽ പോരെ…

 

“അതൊണ്ടൊന്നുമ്മല്ല… ഭയങ്കര പുറം വേദന. പിന്നെ നിനക്ക് ജോലിം കൂലിം ഇല്ലാതൊണ്ട് നാളെ രാവിലെ കിടന്നാലും മതി…കെട്ടോടാ ഏട്ടാ…”

 

“ടീ… വല്ലാണ്ട്‌ കളിച്ചാൽ നീ തന്നെ ഇരിക്കേണ്ടി വരും”

 

“അയ്യോ ഞാൻ പോണൂ….പിന്നെ ഏട്ടാ…ഇൗ ഉറക്കമില്ലായ്മ അത്ര നല്ല ലക്ഷണമല്ല”

 

“ടീ…”

 

അവളെ ഓടിച്ചതിന് ശേഷം ഞാൻ ശിവയുടെ റൂമിൽ പോയിരുന്നു. നെറ്റിയിലെ തുണി ഒന്നുടെ നനച്ചിട്ടു.പാവം ഫുൾ മൂടി പുതച്ചു കിടക്കുകയായിരുന്നു.ഇടക്കിടെ പിച്ചുംപെയും

പറയുന്നുണ്ട്.

 

“കുറ്റെട്ടാ….എന്നെ വിട് എനിക്ക് കുളത്തിൽ ഇറങ്ങണ്ട… പ്ലീസ്…അച്ചു വേണ്ടാ…”

 

ശരിക്കും എനിക്ക് പാവം തോന്നി. അവളുടെ ഇൗ ഒരവസ്ഥക്ക് ഏറെക്കുറെ കാരണം ഞാൻ തന്നെയാ….ഒരുപാട് നേരം അവളെ അങ്ങിനെ നോക്കിയിരുന്ന് എപ്പോഴോ ഉറങ്ങി പോയി…..

 

“”””””””””

 

ശിവ രാവിലെ എഴുന്നേറ്റപ്പോൾ തന്നെ തന്റെ ബെഡിൽ തല ചായ്ച്ചു ഉറങ്ങുന്ന കുട്ടനെയാണ് കണ്ടത്. അവനെ

 

കണ്ടതും അവളുടെ മുഖത്ത് വാത്സല്യത്തോടെ കൂടിയ ഒരു പുഞ്ചിരി വന്നു.

 

“അവളെ ഒന്നും ചെയ്യരുത്…. പ്ലീസ്….”

കുട്ടൻ ഓരോന്ന് ഉറക്കത്തിൽ പറയുന്നത് കേട്ടപ്പോൾ ശിവക്കു ചിരി വന്നു.അവള് ഒരുപാട് തവണ അവനെ വിളിച്ചെങ്കിലും അവൻ അത് തന്നെ തുടർന്നു.

 

എത്ര വിളിച്ചിട്ടും കുട്ടൻ എഴുന്നേൽക്കാത്തത് കണ്ടപ്പോൾ ശിവ എഴുന്നേറ്റ് അവനെ പിടിച്ചു തള്ളി. “അമ്മേ” എന്ന് വിളിച്ചു കൊണ്ട് അവൻ ചെയറിൽ നിന്നും താഴോട്ട് വീണു.ഇതും കൂടി ആയപ്പോൾ ശിവക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. അവള് പൊട്ടി പൊട്ടി ചിരിച്ചു.

 

നിലത്ത് വീണ കുട്ടന് ആദ്യമൊന്നും ഒന്നും മനസ്സിലായില്ല. ശിവയുടെ അട്ടഹാസം കണ്ടപ്പോൾ അവളുടെ പണിയാണെന്ന് മനസ്സിലാക്കി അവൻ അവളുടെ ചെവിക്ക് പിടിച്ചു.

 

“ഇനി ഇമ്മാതിരി പണികൾ ചെയ്യോ….ഒന്നല്ലെങ്കിൽ നിന്നെക്കാൾ വയസിനു മൂത്തതല്ലെ ഞാൻ…ആ എന്നെയാണോ തള്ളി താഴെയിട്ട് ചിരിക്കുന്നത്”

 

ശിവ അപ്പോഴും ചിരി നിർത്തിയില്ല.ശിവയുടെ ചിരി കണ്ടാണ് രാജി അവളുടെ മുറിയിലോട്ട്‌ വന്നത്.അവളുടെ മുഖത്തെ ചിരി കണ്ടപ്പോൾ അവരുടെ മുഖവും പ്രസന്നമായി.രാജിയെ കണ്ടതും കുട്ടൻ ശിവയുടെ ചെവിയിലെ പിടുത്തം വിടുവിച്ചു.

 

“അമ്മായി ഞാൻ ശിവ എന്നെ തള്ളിയിട്ടപ്പോൾ ചെവിക്ക് പിടിച്ചതാ…സോറി”

 

“അതിനെന്താ കുട്ടാ നീ ദൈര്യായിട്ട്‌ പിടിച്ചോ.. ശിവക്ക് ഇച്ചിരി കുറുമ്പ് ഉണ്ട്”

 

“അമ്മ കുട്ടെറ്റന്റെ സൈഡ് നിക്കാണോ…ഹും…”

 

“ഹ ഹാ…എത്ര കാലായി മോളേ നീ ഇങ്ങിനെ പൊട്ടി ചിരിക്കുന്നത് കണ്ടിട്ട്.ഇനി ഇപ്പോഴും ഇത് പോലെ തന്നെ ആകണം.”

 

അമ്മയുടെ വാക്കുകൾ കേട്ടതും ശിവയുടെ മുഖത്ത് സങ്കടം നിഴലിച്ചു. അവളുടെ മുഖത്തെ ഭാവത്തിനനുസരിച്ച് രാജിയുടെയും മുഖം മങ്ങി. അത് കണ്ടപ്പോൾ ശിവ മുഖത്തൊരു കൃത്രിമ പുഞ്ചിരി തൂകി.കുട്ടന് ഒന്നും മനസിലായില്ല.രാജി അവിടെ നിന്നും പോയതും അമ്മു അങ്ങോട്ട് കയറി വന്നു.

 

“കുട്ടേട്ടൻ ഒന്ന് നിന്നേ…..”

 

“എന്താ…അമ്മു മുഖത്തൊരു ഗൗരവം…”

 

“കുട്ടേട്ടനറിയില്ലേ….”

 

“ഇല്ല അതൊണ്ടല്ലെ ചോദിച്ചേ…എന്തേ വിളിച്ചെ…എനിക്ക് കുറച്ച് തിരക്കുണ്ടായിരുന്നു.”

 

“ഓ… കുട്ടെട്ടനൂ ഇപ്പൊൾ എന്നോട് ഒന്ന് മിണ്ടാൻ പോലും നേരമില്ല. ഏതു നേരവും ശിവയുടെ പിന്നാലേയല്ലേ.ഇന്നലെ മുഴുവൻ ഇവൾക്ക് കാവലിരിക്കായിരുന്നല്ലേ…”

 

“അമ്മു എനിക്ക് വയ്യാതോണ്ട് ഇരുന്നതാണ്…”ശിവ പറഞ്ഞു.

 

“നോക്ക് ശിവ എനിക്ക് നിന്നോട് സംസാരിക്കാൻ താല്പര്യമില്ലാന്ന് അറിയില്ലേ..”അത് പറഞ്ഞതും ശിവ തല കുനിച്ചിരുന്നൂ.

 

“നിന്റെ പ്രശ്നം എന്താ അമ്മൂ.നീ എന്തിനാ ഇവളെ വഴക്ക് പറയുന്നേ…ഇന്നലത്തെ ട്രിപ്പ് മുടങ്ങിയതിനാണോ”

 

“അതെ.അത് തന്നെയാ…ഇവൾ ചെല്ലുന്നിടത്തെല്ലാം എന്തേലും പ്രശ്നം ഉറപ്പാ…വെറുതെ അല്ല പവിയും…”

 

പവി!!!!!!!!!!!!

 

“അമ്മൂ…..”രമമ്മായിയായിരുന്നു.

 

തുടരും

By anaa❤

 

 

 

48 Comments

  1. Next പാർട്ട്‌ വൈകുന്നേരം 5 മണിക്ക് ഇടാൻ നോക്കാം

    വെറും 1500 പേരെ കഥ വായിച്ചോള്ളൂ ??
    എന്നിട്ടും 160 like ?

  2. കൊള്ളാം നല്ല സ്റ്റോറി തുടക്കം നന്നായിട്ടുണ്ട് ആദ്യം ആയിട്ട് ആണ് തന്റെ സ്റ്റോറി വായിക്കുന്നത് nxt എന്നാണ് ഉണ്ടാവാ
    ശിവ ആദ്യം വിചാരിച്ച പോലെ അല്ലല്ലേ പാവം ആണല്ലേ അമ്മു ഉടായിപ്പ് ആണ് എന്നു മനസിലായി ആരാണ് പവി

    1. Devil
      തുടകക്കാരൻ ആയതോണ്ടാ ഇല്ലെങ്കിൽ ഇങ്ങനെ ഒന്നും പറയില്ല
      Next പാർട്ട്‌ പെട്ടന്ന് തന്നെ ഒണ്ടാവും

  3. Nice mone nalla feel und…. ✌

    1. *B*AJ* ??????

  4. Wow adipoli aayitund…
    Nalle flowil vaayichu poyi… Orupaad aswadich vaayichu…bore adipikathe humour cherna nalloru eyuth ??
    Aduthe baagathinaayi wait cheyunnu ❤

    1. Shana ❤❤❤❤❤
      Wait ചെയ്‌തോ നന്നായിട് wait ചെയ്തോ

  5. ❤️❤️❤️❤️❤️

    1. രുദ്ര ❤❤❤❤❤
      ????

  6. Super ????

    1. ❤❤❤❤RM❤❤❤❤

  7. നിധീഷ്

    ♥♥♥

    1. നിധിഷ് ❤❤❤❤

  8. മേനോൻ കുട്ടി

    വിക്ടർ ബ്രോ ❤

    ആദ്യമായാണ് താങ്കളുടെ ഒരു സ്റ്റോറി വായിക്കുന്നത്… തുടക്കം ഗംഭീരം… നല്ല ഒഴുക്കും സസ്പെൻസും ഒരുപാട് ഇഷ്ടമായി…

    മേനോൻ കുട്ടി

    1. മേനോൻ കുട്ടി ❤❤❤❤
      ആദ്യമായാണോ വരുന്നത് ???

  9. കാർത്തിവീരാർജ്ജുനൻ

    അടിപൊളി തുടക്കം?

    1. കാർത്തി ❤❤❤❤❤

  10. ഒറ്റപ്പാലം ക്കാരൻ

    എൻ്റെ ശിവാനി??????

    1. ഒറ്റപ്പാലംകാരൻ ❤❤❤❤❤❤

  11. Mridul k Appukkuttan

    ?????
    സൂപ്പർ
    നല്ല തുടക്കം
    പറയാൻ മറന്നു എന്ന കഥ ചേട്ടന്റെ അല്ലെ അത് പൂർത്തിയാക്കുന്നില്ലെ

    1. Mridul ❤❤❤❤
      കഥ എന്റെ ആയതുകൊണ്ടാണലോ ഇപ്പോളും തിരത്തെ കിടക്കുന്നത്
      Next part എഴുതി കഴിഞു ലാസ്റ്റ് ഭാഗത്തിൽ ചെറിയ ഒരു പ്രശ്നം

  12. തുടക്കം പൊളിച്ചു…. അമ്മു കാണുന്ന പോലെയല്ല… ശിവക്ക് എന്തോ പാസ്ററ് ഉണ്ടന്ന് തോന്നുന്നു…,.,.,, എന്തയാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..

    1. Sidh ??????????????

  13. Good start ❤❤❤?
    Waiting for next part ?‍♂️??

  14. വിശാഖ്

    നല്ല തുടക്കം… കഥകൾ ആരുടെ ആയാലും അത് എല്ലാരിലും എത്തിക്കാൻ കാണിക്കുന്നല്ലോ vector അതാണ് മനസ്… എനിക്ക് ഒരുപാട് സന്തോഷം തോനുന്നു.. ഇതുപോലെ ഒള്ള കഥകൾ ഇനിയും ഇവിടെ താൻ കൊണ്ട് വരണം.. വായിക്കാൻ ഞങ്ങളെ പോലെ ഉള്ളവർ ഒണ്ട്… സ്നേഹത്തോടെ

    വിശാഖ്

    1. വിശാഖ് ❤❤❤❤
      സ്നേഹം മാത്രം

  15. Vecto ethu kittyilla…????

    1. ശത്രു രാജ്യത്തിൽ പോയി ഒന്ന് തിരഞ്ഞു നോക്കു ചിലപ്പോൾ കാണും

      1. Thanks ??

        1. ❤❤❤

  16. രാവണപ്രഭു

    Thudakkam powli……. ?????????

    1. രാവണ ????

  17. ❤️❤️❤️

    1. RICHU ❤❤❤❤❤

  18. കൊള്ളാം നല്ല തുടക്കം..❤️

    1. Ok❤❤❤❤

  19. Vector താങ്കൾ ഒരു ഓതർ ആവാൻ ഇഷ്ടപ്പെടുന്നു എങ്കിൽ സ്വന്തമായി ഒരു കഥ എഴുതുക അല്ലാതെ മറ്റുള്ളവർ എവിടെയേലും എഴുയതിയത് ഈ സൈറ്റിൽ കൊണ്ടിട്ടിട്ട് എന്ത് കാര്യം. ഒരു കഥയാണേൽ പോട്ടേ ഇതിന് മുമ്പും രാക്ഷസൻ എന്ന കഥ താങ്കൾ എവിടുന്നോ പൊക്കി ഇവിടെ കൊണ്ടിട്ടു. അവരുടെ അനുവാദത്തോടെ ആണേലും അതിന്റെ ആവശ്യം എന്താണ് ബ്രോ. അവർക്ക് അവരുടെ കഥ ഇവിടെ വന്നു കാണണേൽ അവർ തന്നെ ഇവിടെ ഇടട്ടെ അല്ലാതെ മറ്റൊരാളുടെ സഹായം എന്തിനാ അതിന്.

    1. ഞാൻ ചോദിച്ചതാ but അവർക്ക് താല്പര്യം ഇല്ല
      പിന്നെ എന്തിനാണ് ഇങ്ങനെ കഥ ഇടുന്നത് എന്ന് ചോദിച്ചാൽ നല്ല കഥകൾ എല്ലാവരിലും എത്താൻ എന്നൊന്നും ഞാൻ പറയില്ല
      എനിക്ക് ഒരു കഥ ഇഷ്ടപ്പെട്ടു ഞാൻ അത് ഇവിടെ ഇടുന്നു ഇഷ്ടപെട്ടവർക്ക് വായിക്കാമം
      അല്ലാത്തവർ വായിക്കേണ്ട
      ഞാൻ ആരോടും ഞാൻ ഇട്ട കഥ വായിക്ക് വായിക്ക് എന്നൊന്നും പറയുന്നില്ലലോ
      താങ്കൾക് ഇഷ്ടപെട്ടില്ല അത് തുറന്ന് പറഞ്ഞു
      എനിക്ക് അതിൽ സന്തോഷമേ ഒള്ളു
      ഇതുപോലുള്ള അഭിപ്രായങ്ങൾ കൂടി വരുന്ന ദിവസം ഞാൻ ഈ പരുപാടി നിർത്തിക്കോളാം

      1. I like the reply ?

      2. Bro post cheyye njan unde vayikkan

    1. SHANA ????

Comments are closed.