ചിന്തിക്കാൻ സമയം കിട്ടിയില്ല എന്ന് വേണം പറയാൻ , കാരണം കോച്ച് നമ്മളെ എല്ലാവരെയും നല്ല പോലെ താനെ പ്രാക്ടീസ് ചെയ്പ്പിച്ചു.
കോച്ചിന് നമ്മൾ കഴിഞ്ഞ മുപ്പത്തേഴു വര്ഷമായിട്ട് കിട്ടാത്ത കപ്പ് ഈ വര്ഷം നമ്മൾ നേടണം എന്നാണ് സർ പറയുന്നേ . അതുകൊണ്ട് നല്ല പോലെ പ്രാക്ടീസ് ചെയ്യിക്കുകയാ .
രണ്ട് ഗ്രൂപ്പായി തിരിച്ചിട്ടാണ് ടൂർണമെന്റ് . ഓരോ ജില്ലയിൽ നിന്നും ഓരോ സ്കൂൾ ആണ് മത്സരിക്കുന്നത് . കൊല്ലത്തു നിന്നും നമ്മളുടെ സ്കൂൾ ആണ് സെലക്ട് ആയതു .
ഓരോ ടീമും ഗ്രൂപ്പ് സ്റ്റേജിൽ ആറു മത്സരങ്ങളാണ് കളിക്കുന്നത് ( അവരവരുടെ ഗ്രൂപ്പിൽ എല്ലാവർക്കുമെതിരെ കളിക്കണം ). കോഴിക്കോട് , പാലക്കാട് , ആലപ്പുഴ , മലപ്പുറം , കണ്ണൂർ ,കൊല്ലം , പത്തനംതിട്ട എന്നിവർ ഒരു ഗ്രൂപ്പിലും കാസർഗോഡ് , തൃശൂർ , വയനാട് , കോട്ടയം, ഇടുക്കി , എറണാകുളം , തിരുവനന്തപുരം എന്നിവർ ഒരു ഗ്രൂപ്പിലുമാണ് .
രണ്ട് ഗ്രൂപ്പിലും ആദ്യത്തെയും രണ്ടാമത്തെയും ടീൻസ് ആയിരിക്കും സെമിഫൈനലിലേക്കു പോവുക .
ആദ്യത്തെ നമ്മുടെ എതിരാളി കണ്ണൂരിൽ നിന്നും വന്ന സ്കൂൾ ആയിരിന്നു . അവർ ഇരുപത് ഓവറിൽ നൂറ്റിയറുപത്തിമൂന്നു റൺസ് എടുത്തു , അത് നമ്മൾ വെറും പതിനേഴു ഓവറിൽ മറികടന്നു .
ഞാൻ ഇരുപത്തിയൊന്ന് ബെല്ലിൽ നാല്പത്തിയേഴു റൺസ് എടുത്ത് ഔട്ടും ആയി . രണ്ടാഴ്ച ശടപടേന്ന് പോയി .ആറു കളിയിൽ നാലു വിജയത്തോടു കൂടി നമ്മൾ സെമിഫൈനലിലേക്കു കേറി .
ആദ്യത്തെ ഗ്രൂപ്പിൽ നിന്നും തൃശ്ശൂരും ഇടുക്കിയും രണ്ടാമത്തെ ഗ്രൂപ്പിൽ നിന്നും കോഴിക്കോടും കൊല്ലംവും ( നമ്മൾ ) സെമിഫൈനലിൽ കേറി .
??
Kollam
മാധവ..
കഥ നന്നായിട്ടുണ്ട്.. ഇടക്ക് “നമ്മൾ” എന്ന് പറഞ്ഞ് കണ്ടു.. ആ സ്ഥലത്ത് ഞങ്ങൾ എന്ന് ഉപയോഗിച്ച് നോക്കു.. നന്നാവും എന്ന് കരുതുന്നു.. ചെറിയ അഭിപ്രായം അനെട്ടോ.. കഥ എഴുതുന്നത് നിങൾ ആണ്.. അപ്പൊൾ എന്തൊക്കെ വേണം എന്ന് അറിയും.. ഞാൻ എൻ്റെ അഭിപ്രായം മാത്രം പറഞ്ഞതാണ്..
ബാക്കി എല്ലാം നല്ലതായിരുന്നു. അക്ഷര തെറ്റ് ബാക്കി ഉളളവർ പറഞ്ഞത് പോലെ.. കാരണം അതിൽ എനിക്ക് വോയ്സ് ഇല്ല?..
അടുത്ത ഭാഗം കാത്തിരിക്കുന്നു..
സ്നേഹത്തോടെ❤️
❤️
♥??
കഴിഞ്ഞ ഭാഗത്ത് പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കുന്നില്ല. ക്രിക്കറ്റ് ടീമിനേ പറ്റിയും കളിയേ പറ്റിയും പറയുമ്പോൾ നമ്മൾ എന്ന പ്രയോഗം എനിക്കത്ര പിടിച്ചില്ല. ചിലപ്പോൾ നിങ്ങളുടെ നാട്ടുഭാഷ അങ്ങനെ ആയിരിക്കാം പക്ഷേ നമ്മൾ എന്ന് പറയുമ്പോൾ കഥ കേൾക്കുന്ന ഓരോരുത്തരും വരെ അതിൽ പെടുന്നത് പോലെ ഒരു തോന്നൽ. താങ്കൾ പറയുന്നതിന്റെ പൊരുൾ മനസ്സിലാകുന്നുണ്ടെങ്കിലും ഇത് വ്യക്തികൾ തമ്മിൽ സംസാരിക്കുകയല്ല എഴുത്താണ് എന്ന് മനസ്സിലാക്കുക. സംസാരം അന്യഭാഷക്കാർ തമ്മിലാകുമ്പോൾ ആശയം മനസ്സിലായാൽ മതി അത് അംഗചലനങ്ങളിലൂടെയും ആവാം. താങ്കൾ കേരളത്തിന് പുറത്ത് ആണ് എന്ന് പറഞ്ഞു ഒഴിയാതെ ഗൗരവമായി ഭാഷ അത്യാവശ്യം പഠിക്കുക കുറച്ച് വ്യാകരണവും. പദം എന്ന ആപ്ലിക്കേഷൻ താങ്കൾക്ക് ഉപകാരമാകും. കഥ ഒക്കെ നന്നാവുന്നുണ്ട് കുറച്ച് സാഹിത്യം ഒക്കെ കൂടി കൊണ്ടുവരാൻ ശ്രമിക്കുക അതിന് കൂടുതൽ വായിക്കുക പഠിക്കുക.
നന്നായിട്ടുണ്ട്…അത്രേം എഴുതിട്ട് ലാസ്റ്റ് മാച്ച് എന്തായി എന്നും എഴുതാരുന്നു… അക്ഷരതെറ്റ് അത്യാവശ്യം നന്നായി തന്നെ ഉണ്ട്… അത് ക്ലിയർ ചെയ്താൽ വായന സുഖം ആകും… എഴുതി അത് ഒന്ന് രണ്ട് തവണ വായിക്കാൻ ക്ഷമ കാണിക്ക്…1000 വേർഡ്സ് അല്ലേ ഉള്ളു ആകെ ✌️❤️
First… ❤️❤️❤️