എന്റെ കഥ നിന്റെ ജീവിതം 1 [Sachin sachi] 56

രവി പറയുന്നത് കേട്ട് ലക്ഷ്മി കൈയുയർത്തി അവരനോടു നിർത്താൻ പറഞ്ഞു. ” മതി നിർത്ത്.. ഞാൻ ഇഷ്ടപ്പെട്ടത് ശ്യാമിനെ അല്ല നിങ്ങളെയാണ്. മനസ്സിൽ ഒരാളെ വെച്ച് വേറൊരാളുടെ കൂടെ ജീവിക്കാൻ എനിക്കറിയില്ല. പറ്റില്ല എനിക്ക്. രവിയേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാൻ ജീവിക്കുകയാണെങ്കിൽ അത് ഏട്ടന്റെ കൂടെ ആയിരിക്കും. മരിക്കാൻ ആണെങ്കിലും അങ്ങനെതന്നെ. എനിക്ക് ഏട്ടൻ അല്ലാതെ വേറൊരു ലോകം ഇല്ല. ” ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അവളുടെ വാക്കുകൾ ഇടറി.

രവി പുച്ഛത്തോടെ അവളെ നോക്കി ചിരിച്ചു. ” എന്തൊക്കെ പറഞ്ഞാലും നിന്നെ എനിക്കിഷ്ടമല്ല അല്ല അല്ല. ഈ പ്രേമം എന്ന് കേൾക്കുന്നതെ എനിക്ക് കലിയാണ്. ഇതിന്റെ പേരിൽ നീ പോയി ചാകുന്നെങ്കിൽ പോ പോയി ചാകെടി. അതുകൊണ്ട് എനിക്കൊരു പുല്ലും ഇല്ല. പിന്നെ മരിക്കുന്നതിനു മുൻപ് നിന്റെ ഒരു ആഗ്രഹം ഞാൻ നടത്തിത്തരാം. എന്റെ കൂടെ ജീവിക്കണം എന്നു പറഞ്ഞില്ലേ. വേണമെങ്കിൽ ഒരു രാത്രി എന്റെ കൂടെ പോരടി. അതുകഴിഞ്ഞ് നീ എന്താണെന്ന് വെച്ചാൽ ചെയ്യ്. ” രവി അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

രവി പറഞ്ഞത് കേട്ട് അവർ രണ്ട് പേരും ഞെട്ടി. പെട്ടന്ന് രവിയുടെ മുഖമടച്ചൊരടി കിട്ടി. ലക്ഷ്മി നോക്കുമ്പോൾ ദേഷ്യം കൊണ്ട് വിറക്കുന്ന അഞ്ജു.

” പ്പാ നായിന്റെ മോനെ എന്താടാ ചെള്ക്കെ നീ പറഞ്ഞത്. തെണ്ടിത്തരം പറയുന്നോ പന്ന. നിന്നെ ഇന്ന് ഞാൻ. ” അഞ്ജു വീണ്ടും അടിക്കാൻ കൈ ഉയർത്തി.

ലക്ഷ്മി അവളുടെ കൈ പിടിച്ചു. ” വേണ്ട ഒന്നും ചെയ്യേണ്ട. എന്റെ ഇഷ്ടം അദ്ദേഹത്തിനു മനസ്സിലായില്ല. എന്നെ ഇഷ്ടമല്ലെങ്കിൽ അത് വേണ്ട അതിന് ഇങ്ങനെയൊന്നും പറയല്ലേ. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. ഇനി ഒരിക്കലും ഏട്ടനെ ശല്യം ചെയ്യാൻ ഞാൻ വരില്ല എന്നോട് ക്ഷമിക്കണം. ” ലക്ഷ്മി അതും പറഞ്ഞു കരഞ്ഞുകൊണ്ട് അവിടെ നിന്നും ഓടിപോയി.

അഞ്ജു ദേഷ്യത്തോടെ ഗിരിയെ നോക്കി. ” എന്നാലും നിന്റെ അടുത്തുനിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല. ആ പാവം പെണ്ണിനെ വേദനിപ്പിച്ച നീ അനുഭവിക്കും. മനസ്സിൽ തട്ടി പറയാ നശിച്ചുപോകും നീ. ഇനി നിന്നെ പോലെ ഒരുത്തന്റെ കൂട്ടുകെട്ട് എനിക്ക് വേണ്ട. അവൾ എന്തേലും ചെയ്താൽ നിന്നെ ഞാൻ വെറുതെ വിടില്ല. ഇനി നീ എന്നോട് മിണ്ടാൻ പോലും വന്നു പോകരുത്. തെണ്ടി.. പോടാ.. ”

അഞ്ജു ദേഷ്യത്തോടെ അവിടെ നിന്നും പോയി. രവി അത് നോക്കി അവിടെ നിന്നു. അവന്റെ മുഖത്ത്‌ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

തുടരും

Updated: June 2, 2021 — 10:24 pm

8 Comments

  1. കൈലാസനാഥൻ

    വ്യത്യസ്തമായ ഒരു കഥയായി മാറട്ടെ ആശംസകൾ . രാവണൻ പറഞ്ഞത് ആവർത്തിക്കുന്നില്ല ശ്രദ്ധിക്കുക.

  2. കോപ്പ് സുഹൃത്തേ കാഥാപാത്രങ്ങളുടെ പേര് മാറി പോകുന്ന അത്രയും ബോറ് പരിപാടി വേറെയില്ല… രവി… ഗിരി.. തുടക്കം ആണെന്നു പറഞ്ഞു. ആദ്യം ശ്രത്ധിക്കേണ്ടത് ഇതാണ് സഹോ… പ്രൂഫ് റീഡിംഗ്.

  3. Nxt ponnotte …. ekadesham eni varanullathokke oru ooham und appol ningal pratheekshakal thettikkunn pratheekshikunnu….

  4. Real ആയിട്ടുള്ളത് ഒരിക്കലും മാറ്റാൻ പറ്റില്ലല്ലോ സഹോ

  5. bro ee kadha njan vaichatha ithinte end Matti happy ending akamo please

  6. നിധീഷ്

    ♥♥♥

Comments are closed.