എന്റെ കഥ നിന്റെ ജീവിതം 1 [Sachin sachi] 56

രവി കുറച്ചു നേരം ഒന്ന് മിണ്ടാനാവാതെ നിന്നു. ” നിന്റെ ഒരു കാര്യം ഛെ. നാളെ അവളോട്‌ വരാൻ പറ. ഞാൻ പറഞ്ഞെന്ന് പറ. ” അതും പറഞ്ഞു രവി അവിടെ നിന്നും നടന്നകന്നു.

അഞ്ജു അവൻ പോകുന്നതും നോക്കി നിന്നു. അവളുടെ മുഖത്ത്‌ ഒരു പുഞ്ചിരി വിടർന്നു.

~~~~~~~~~~~~~~~~

അടുത്ത ദിവസം ലക്ഷ്മി വളരെ സന്തോഷത്തോടെ ആണ് കോളേജിൽ എത്തിയത്. തന്റെ ഇഷ്ട്ടം രവി അറിഞ്ഞ സന്തോഷം ആയിരുന്നു അത്.

അഞ്ജുവും ലക്ഷ്മിയും ഒരു മരച്ചുവട്ടിൽ ഇരുന്ന് സംസാരിക്കുന്നു. അവിടേക്ക് രവി കടന്ന് വന്നു. ലക്ഷ്മിയുടെ മുഖത്ത്‌ നാണം കലർന്ന ഒരു ചിരി. അവനെ കണ്ട് അവൾ എഴുന്നേറ്റു.

” നിനക്ക് എന്നെ ഇഷ്ട്ടമാണ് എന്ന് ഇവള് പറഞ്ഞത് സത്യം ആണോ. പറ നിനക്ക് എന്നെ ഇഷ്ട്ടം ആണോ. ” രവി സ്വരം ഒന്ന് കടുപ്പിച്ചു പറഞ്ഞു.

ലക്ഷ്മി പേടിയോടെ രവിയെ നോക്കി. പിന്നെ ധൈര്യത്തോടെ അവന്റെ മുഖത്ത്‌ നോക്കി. ” അതെ രവിയേട്ടനെ എനിക്കിഷ്ടം ആണ്. ”

” പക്ഷേ എനിക്ക് നിന്നെ ഇഷ്ട്ടം അല്ല. ” രവി പെട്ടന്ന് തന്നെ എടുത്തടിച്ചപോലെ അവളോട് പറഞ്ഞു.

അവർ രണ്ട് പേരും അത് കേട്ട് ഞെട്ടി. ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. അഞ്ജുവിന്റെ മുഖത്ത്‌ ദേഷ്യം.

” ടാ എന്താടാ നീ പറയുന്നേ. ” അഞ്ജു ദേഷ്യത്തോടെ ചോദിച്ചു.

” നീ മിണ്ടരുത്. ഞാൻ പറയുന്നത് കേട്ടാൽ മതി. ” രവി ദേഷ്യത്തോടെ അഞ്ജുവിനെ നോക്കി പറഞ്ഞു. അവൻ ലക്ഷ്മിയെ നോക്കി. ” ലക്ഷ്മി തന്നെ എനിക്ക് ഇഷ്ടപ്പെടാൻ പറ്റില്ല. കാരണം എനിക്ക് വലുത് എന്റെ കൂട്ടുകാരാണ്. അവര് വിഷമിക്കാൻ പാടില്ല. നിന്നെ അവന് ഒത്തിരി ഇഷ്ടമാണ്. അവനെ ചതിക്കാൻ എനിക്ക് കഴിയില്ല. അവന്റെ പെണ്ണാണ് നീ. എന്നെക്കാൾ എന്തുകൊണ്ടും നിനക്ക് ചേരുന്നത് അവനാണ്. അവൻ നല്ലവനാണ്. അവനെ. ”

Updated: June 2, 2021 — 10:24 pm

8 Comments

  1. കൈലാസനാഥൻ

    വ്യത്യസ്തമായ ഒരു കഥയായി മാറട്ടെ ആശംസകൾ . രാവണൻ പറഞ്ഞത് ആവർത്തിക്കുന്നില്ല ശ്രദ്ധിക്കുക.

  2. കോപ്പ് സുഹൃത്തേ കാഥാപാത്രങ്ങളുടെ പേര് മാറി പോകുന്ന അത്രയും ബോറ് പരിപാടി വേറെയില്ല… രവി… ഗിരി.. തുടക്കം ആണെന്നു പറഞ്ഞു. ആദ്യം ശ്രത്ധിക്കേണ്ടത് ഇതാണ് സഹോ… പ്രൂഫ് റീഡിംഗ്.

  3. Nxt ponnotte …. ekadesham eni varanullathokke oru ooham und appol ningal pratheekshakal thettikkunn pratheekshikunnu….

  4. Real ആയിട്ടുള്ളത് ഒരിക്കലും മാറ്റാൻ പറ്റില്ലല്ലോ സഹോ

  5. bro ee kadha njan vaichatha ithinte end Matti happy ending akamo please

  6. നിധീഷ്

    ♥♥♥

Comments are closed.