എന്റെ കഥ നിന്റെ ജീവിതം 1 [Sachin sachi] 56

ലക്ഷ്മി അവിടെ ഇരുന്നു. നിറഞ്ഞു വന്ന മിഴികൾ ആരും കാണാതെ വേഗം തുടച്ചു. അഞ്ജു എന്ത് പറയണം എന്നറിയാതെ അവളെ നോക്കി.

~~~~~~~~~~~~~~~~~~

പിറ്റേ ദിവസം അവൾ കോളേജിൽ വന്നില്ല. പിന്നീടുള്ള രണ്ടു ദിവസവും അവളെ കണ്ടില്ല. രവി അഞ്ജുവിനോട്‌ കാര്യം തിരക്കി. അവൾക്ക് സുഖമില്ല എന്നു പറഞ്ഞു. പക്ഷേ അത് കള്ളമാണെന്ന് അവന് മനസ്സിലായി. രവി വീണ്ടും അഞ്ജുവിനെ ഒറ്റയ്ക്ക് കണ്ടു.

” സത്യം പറ എന്താ ലക്ഷ്മി വരാത്തത്. ” രവി അഞ്ജുവിനോട് ചോദിച്ചു.

അവൾ ദേഷ്യത്തോടെ അവനെ നോക്കി. ” അത് നീ എന്തിനാ അറിയുന്നേ. ”

” എനിക്ക് അറിയണം പറയെടി. ” രവിയുടെ മുഖത്തും ദേഷ്യം.

അഞ്ജു കുറച്ചു നേരം മൗനമായി നിന്നു. ” നീ കാരണം. ” അഞ്ജു അവന് നേരെ വിരൽ ചൂണ്ടി.

അത് കേട്ട് രവി ഒന്ന് ഞെട്ടി. ” ഞാൻ കാരണമോ. ഞാൻ എന്താ ചെയ്തേ. ‘ രവി സംശയത്തോടെ ചോദിച്ചു.

” നിനക്കറിയില്ലേ… ” അഞ്ജു അവന് നേരെ വീണ്ടും ദേഷ്യപ്പെട്ടു.

രവി അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു. ” ശ്യാമിന്റെ കാര്യം ആണെങ്കിൽ. അവൾക്ക് ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ. അതിനു ഞാൻ ഒന്നും ചെയ്ല്ലല്ലോ. ” രവി അവളോട്‌ പറഞ്ഞു.

” അത് തന്നെയാ പ്രശ്നം അവൾക്കിഷ്ട്ടം ആണ് പക്ഷേ അത് ശ്യാമിനെ അല്ല. ” അഞ്ജു ഒന്ന് നിർത്തി. അവൾ രവിയെ നോക്കി.

” പിന്നെ.. പറയെടി പിന്നെ ആരെയാ. ” അവൾ മിണ്ടാത്തത് കണ്ട് രവി ദേഷ്യത്തോടെ ചോദിച്ചു.

അഞ്ജു വീണ്ടും അവനെ നോക്കി. ” നീ നിന്നെയാ അവൾക്കിഷ്ട്ടം. ”

അഞ്ജു പറഞ്ഞത് കേട്ട് രവി ഞെട്ടലോടെ പുറകോട്ടു നിന്നു. ” നീ.. നീ എന്ത് തേങ്ങയ പറയുന്നേ. അവൾക്ക് എന്നെ നീ വെറുതെ പറയല്ലേ. ”

അഞ്ജുവിന്റെ കണ്ണ് നിറഞ്ഞു. ” സത്യമാണ്. ഡാ അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാ. അത് നിന്നോട് പറയാൻ ഇരുന്നപ്പോൾ നീ ശ്യാമിന്റെ കാര്യം പറഞ്ഞു. പാവം അവൾ ആകെ തളർന്നുപോയി. ഇനി അവൾ വരില്ലടാ. അവൾ വെറുമൊരു പാവം പെണ്ണാ. നിന്നെ ഒത്തിരി ഇഷ്ട്ടമാ. ” അഞ്ജു നിറഞ്ഞു വന്ന മിഴികൾ തുടച്ചുകൊണ്ട് അവനോട് പറഞ്ഞു.

Updated: June 2, 2021 — 10:24 pm

8 Comments

  1. കൈലാസനാഥൻ

    വ്യത്യസ്തമായ ഒരു കഥയായി മാറട്ടെ ആശംസകൾ . രാവണൻ പറഞ്ഞത് ആവർത്തിക്കുന്നില്ല ശ്രദ്ധിക്കുക.

  2. കോപ്പ് സുഹൃത്തേ കാഥാപാത്രങ്ങളുടെ പേര് മാറി പോകുന്ന അത്രയും ബോറ് പരിപാടി വേറെയില്ല… രവി… ഗിരി.. തുടക്കം ആണെന്നു പറഞ്ഞു. ആദ്യം ശ്രത്ധിക്കേണ്ടത് ഇതാണ് സഹോ… പ്രൂഫ് റീഡിംഗ്.

  3. Nxt ponnotte …. ekadesham eni varanullathokke oru ooham und appol ningal pratheekshakal thettikkunn pratheekshikunnu….

  4. Real ആയിട്ടുള്ളത് ഒരിക്കലും മാറ്റാൻ പറ്റില്ലല്ലോ സഹോ

  5. bro ee kadha njan vaichatha ithinte end Matti happy ending akamo please

  6. നിധീഷ്

    ♥♥♥

Comments are closed.