ബാലു ഒന്ന് ഓർത്ത് ശേഷം അവനെ നോക്കി. ” അവളെ നന്നായി അങ്ങോട്ട് ചെല്ല് അഞ്ജു നിന്നെ വലിച്ചു കീറും. ” ബാലു ശ്യാമിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
” അതാ ഞാൻ പറഞ്ഞത് രവി ആകുമ്പോൾ നോ പ്രോബ്ലം. ഡാ എനിക്ക് അവളെ ഒത്തിരി ഇഷ്ടമാ. പ്ലീസ് ഒന്ന് ഹെൽപ്പ് ചെയ്യ്. ഞാൻ നിന്റെ ഫ്രണ്ട് ആണെങ്കിൽ നീ ഹെൽപ്പ് ചെയ്യും കാലു പിടിക്കാം. ” ശ്യാം രവിയുടെ കാല് പിടിക്കാൻ ശ്രമിച്ചു.
ശ്യാം കാല് പിടിക്കാൻ കുനിഞ്ഞതും രവി അവന്റെ കോളറിൽ പിടിച്ചു പൊന്തിച്ചിട്ട് മുഖമടച്ചു ഒരടി.
” വാടാ പുല്ലെ.. അവൻ കാല് പിടിക്കുന്നു. നിന്റെ പേടി ഞാൻ മാറ്റി തരാം. ബാലു വാടാ. ” രവി അവന്മാരെയും കൂട്ടി നടന്നു.
അഞ്ജുവും ലക്ഷ്മിയും കോളേജിലെ ഒരു മരച്ചുവട്ടിൽ ഇരിക്കുന്നു. അവിടേക്ക് രവിയും കൂട്ടരും കടന്നു വന്നു.
അഞ്ജു അവരെ എല്ലാം നോക്കി. ” എന്താടാ എല്ലാരും കൂടി എന്താ കാര്യം. ” അഞ്ജു രവിയോട് ചോദിച്ചു.
രവി ലക്ഷ്മിയെ നോക്കി. ” നിന്നോട് അല്ല ലക്ഷ്മിയോടാണ് പറയാനുള്ളത്. ”
ലക്ഷ്മി എഴുന്നേറ്റ് അവനെ നോക്കി ചിരിച്ചു. ” എന്നോടോ ന്താ രവിയേട്ടാ പറഞ്ഞോ. ” അവൾ രവിയോട് ചോദിച്ചു.
” എനിക്കല്ല ടാ ശ്യാം പറ. ” രവി ശ്യാമിനെ പിടിച്ചു മുന്നിൽ നിർത്തി.
ശ്യാം അവളെ നോക്കാതെ തിരിഞ്ഞു നിന്ന് രവിയെ നോക്കി. ” അളിയാ അത് ഞാൻ ഇപ്പോ നീ തന്നെ. ” ശ്യാം വിക്കി വിക്കി പറഞ്ഞു.
രവി ദേഷ്യത്തോടെ അവനെ നോക്കി. ” മാറി നിക്ക് വേറൊന്നും അല്ല ഇവന് തന്നെ ഒരുപാട് ഇഷ്ട്ടമാ. ” രവി ലക്ഷ്മിയോട് പറഞ്ഞു.
അത് കേട്ട് അഞ്ജുവും ലക്ഷ്മിയും ഞെട്ടി. അവർ മുഖത്തോട് മുഖം നോക്കി.
” ടാ എന്തോന്നാടാ. ” അഞ്ജു ഇടക്ക് കയറി ചോദിച്ചു.
രവി ദേഷ്യത്തോടെ അഞ്ജുവിനെ നോക്കി. ” നീ മിണ്ടരുത്. നിന്നോട് അല്ല പറയുന്നേ. ലക്ഷ്മി ഇവൻ പാവമാണ്. എന്റെ കൂടെ നടക്കുന്നു എന്ന് വെച്ച് മോശക്കാരൻ അല്ലാട്ടോ. സാധുവാണ് നല്ലപോലെ പഠിക്കും അത്യാവശ്യം സാമ്പത്തികവും ഉണ്ട്. തന്നെ ഇവൻ ഒരു കുറവും വരാതെ പൊന്നുപോലെ നോക്കും ഉറപ്പാണ്. ഇപ്പോൾ ഒന്നും പറയണ്ട ആലോചിച്ച് നാളെ പറഞ്ഞാൽ മതി വാടാ പോകാം. ” അതും പറഞ്ഞ് രവി അവരെയും കൂട്ടി നടന്നു.
വ്യത്യസ്തമായ ഒരു കഥയായി മാറട്ടെ ആശംസകൾ . രാവണൻ പറഞ്ഞത് ആവർത്തിക്കുന്നില്ല ശ്രദ്ധിക്കുക.
കോപ്പ് സുഹൃത്തേ കാഥാപാത്രങ്ങളുടെ പേര് മാറി പോകുന്ന അത്രയും ബോറ് പരിപാടി വേറെയില്ല… രവി… ഗിരി.. തുടക്കം ആണെന്നു പറഞ്ഞു. ആദ്യം ശ്രത്ധിക്കേണ്ടത് ഇതാണ് സഹോ… പ്രൂഫ് റീഡിംഗ്.
Nxt ponnotte …. ekadesham eni varanullathokke oru ooham und appol ningal pratheekshakal thettikkunn pratheekshikunnu….
Real ആയിട്ടുള്ളത് ഒരിക്കലും മാറ്റാൻ പറ്റില്ലല്ലോ സഹോ
bro ee kadha njan vaichatha ithinte end Matti happy ending akamo please
♥♥♥
?
❤️