എനിക്കും കുറെയൊക്കെ സമാധാനം ആയി…… നാളെ ത്തോടെ അവൾ പറയുമല്ലോ…… എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാനും ക്ലാസ്സിലേക്ക് പോയി…. അവളെ നോക്കി കുറെ നേരം ക്ലാസ്സിൽ ഇരുന്നു… എടുക്ക് അവളും എന്നെ നോക്കി പുഞ്ചിരിച്ചു….. അങ്ങനെ അന്നത്തെ ക്ലാസും കഴിഞ്ഞു വീട്ടിലോട്ടു പോയി……
വീട്ടിൽ ചെന്നിട്ട് ഒരു സമാധാനവും കിട്ടുന്നില്ല കിടക്കുമ്പോഴും ഇരിക്കുമ്പോഴും ഒക്കെ അവളുടെ മുഖമാണ് വരുന്നത്….. എന്തോ എന്നോട് പറയാൻ ഉള്ളതുപോലെ….
ഞാൻ രാവിലെ തന്നെ ഫ്രഷ് ആയി ഫുഡ് കഴിച്ചു…. ഉമ്മാക്ക് സലാം ചൊല്ലി…. സ്കൂളിലേക്ക് പോയി…. ഞാൻ ക്ലാസ്സിൽ കേറുമ്പോൾ എന്തോ എന്നെ വന്നു പിടിച്ചു വെക്കുന്നത് പോലെ…. എനിക്ക് തോന്നി….. അതൊന്നും വക വരുത്താതെ ഞാൻ ക്ലാസ്സിൽ എന്റെ ബെഞ്ചിലിരുന്ന് അവളുടെ ബെഞ്ചിലേക്ക് നോക്കിയിരുന്നു……
ബെല്ലടിച്ചിട്ടും…. അവൾ വരാത്ത കണ്ടു എനിക്ക് എന്തോ പോലെ ആവാൻ തുടങ്ങി…. ക്ലാസിലേക്ക് ടീച്ചർ വിഷമത്തോടെ കേറി വന്നു….. ഞങ്ങളോടായി പറഞ്ഞു… നമ്മുടെ ക്ലാസ്സിലെ ആമിന ഇന്നലെ വൈകുന്നേരം… ഒരു എക്‌സിഡന്റിൽ മരണപ്പെട്ടു…..
ഇതുകേട്ട് നിന്ന എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി… ഞാൻ ആരോടും ഒന്നും പറയാതെ ക്ലാസിൽ നിന്ന് ഓടി ഗ്രൗണ്ടിലേക്ക് പോയി… പൊട്ടിക്കരഞ്ഞു പോയി…. ആരോ എന്റെ പിറകിൽ വന്നു തട്ടി വിളിച്ചപ്പോഴാണ്… ഞാനാരാണെന്ന് നോക്കാൻ തിരിഞ്ഞപ്പോൾ…. മിസ്സ് ആയിരുന്നു ഞാൻ മിസ്സിനെ കെട്ടിപ്പിടിച്ചു പൊട്ടി പൊട്ടി കരഞ്ഞു…. മിസ്സും എന്നെ ചേർത്തുപിടിച്ചു സമാധാനപ്പെടുത്തി….
മിസ്സേ…എനിക്ക് അവളെ അവസാനമായി ഒരു നോക്ക് കാണണം…. എന്നെ കൊണ്ടു പോകുമോ അവരെ നോക്കി കെഞ്ചി ചോദിച്ചു……
മിസ്സ്… എന്റെ കൈയിൽ പിടിച്ച് നമ്മുക്ക് പോകാം….. പക്ഷേ നീയെനിക്ക് വാക്ക് തരണം…. നീ ഇനി അവളുടെ പേരും പറഞ്ഞു കരയില്ല എന്ന്….
ഞാനെന്റെ മുഖം തുടച്ചു കൊണ്ട്…. മിസ്സ്… ഞാൻ കരയില്ല… അവളെ എനിക്ക് അവസാനമായി കാണണം…..
ശരി….നീ….വാ… എന്നു പറഞ്ഞു ടീച്ചറുടെ സ്കൂട്ടിയിൽ ഞാനും ടീച്ചറും അവളുടെ വീട്ടിലേക്ക് പോയി…..
അവിടെ ഒരു പായിൽ…. വെള്ള മുടി അത്തർ പൂശി കിടക്കുകയാണ്….
ഞാൻ അവളെ നോക്കി… എനിക്കറിയാം ആമിന നിനക്കെന്നോട് ഇഷ്ടമാണെന്ന്…. ഇനിയെന്റെ ജീവിതത്തിൽ നീയല്ലാതെ ഒരു പെണ്ണും… ഇല്ല…. നീ എപ്പോഴും എന്റെ നെഞ്ചിൽ ജീവിച്ചിരിക്കുന്നു… നിന്റെ ഓർമ്മ മതി എനിക്കങ്ങോട്ട് ജീവിച്ചു തീർക്കാൻ…. എന്ന് പറഞ്ഞു അവസാനമായി അവളെ ഒരു നോക്ക് കണ്ടു…. ഞാൻ അവിടെനിന്ന് ടീച്ചറുടെ വണ്ടിയുടെ അരികില് ഓടി……
എന്റെ ബേക്കിൽ ആയി ടീച്ചർ വന്നു….മുഹ്സിൻ എനിക്ക് നീ വാക്ക് തന്നതാ… ഇനി ആളുടെ പേരും പറഞ്ഞു കരയില്ല എന്ന്….
ഞാൻ ടീച്ചറെ നോക്കി… ഇല്ല ടീച്ചർ ഞാൻ കരയില്ല അവൾ മരിച്ചിട്ടില്ല എന്റെ നെഞ്ചിൽ അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്… ഞാൻ മരിക്കുമ്പോൾ മാത്രമേ അവളും മരിക്കും…
ഇത് കേട്ടുനിന്ന ടീച്ചർ എന്നെ വാരി പുണർന്നു… മോനേ നീ പറഞ്ഞത് തന്നെയാണ് ശരി… അവൾ നമ്മുടെ ഒക്കെ മനസ്സിൽ എപ്പോഴും ഒരു വായാടി പെണ്ണ് ആയി ജീവിക്കട്ടെ…….
ഈ കഥ ഇവിടെ അവസാനിച്ചു….. ??
♥♥♥♥
??
… നൈറ്റ് റൈഡർ
രണ്ടു pages മാത്രം കണ്ടതുകൊണ്ടാണ് നോക്കിയതും… കൊള്ളാം ??
താങ്ക്സ്…. രാജീവ്…
Oru pranayapushpam adichu kozhichallo mashe ????
Nice read
താങ്ക്സ്… സന്തോഷ്…
ഒറ്റയടിക്ക് തട്ടിക്കളഞ്ഞല്ലേ…?
പ്രണയിക്കുന്ന പെണ്ണ്, അതും പ്രണയം അറിയിക്കാൻ കാത്തിരിക്കുന്ന ദിവസം തന്നെ മരിക്കുക.. അവസ്ഥ…ഹൂ..?
പിന്നെ ഒരു കാര്യം എന്താന്ന് വച്ചാൽ എന്റെ പേരും ഇത് തന്നെ, വിളിപ്പേര് അമ്മൂന്നും…?
നന്നായി എഴുതി… ആശംസകൾ ?
താങ്ക്സ്….
പ്രേതം ???
ഓടിക്കോ.. ?
??