SSLC, പ്രീഡിഗ്രിയൊക്കെ ഉയർന്ന മാർക്കോടെ പാസ്സായപ്പോൾ അച്ഛനോട് സൈക്കിൾ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടു..
” മഹി നീ പഠിച്ചു മുന്നേറി സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്ക്, അപ്പോ പിന്നെ നിന്റാഗ്രഹങ്ങൾ സ്വന്തമാക്കലോ ” എന്നായിരുന്നു അച്ഛനെനിക്ക് തന്ന മറുപടി..
കോളേജ് പഠനം തുടങ്ങുമ്പോഴേക്കും ബുള്ളറ്റും വിലപിടിപ്പുള്ള ഫോണുമാണ് ശ്രീനിക്ക് അച്ഛൻ സമ്മാനമായി നൽകിയത്, നാളിതുവരെ അവനോളം സ്ഥാനമെനിക്കീ വീട്ടിൽ കിട്ടിയിട്ടില്ല…..
തീക്കനലുകൾക്ക് സമാനമായി തിങ്ങി നിറഞ്ഞ എന്റെ കനലോർമ്മകൾ
പങ്കുവെക്കുമ്പോൾ അക്ഷമയോടെ നല്ലൊരു കേഴ് വിക്കാരിയായി അമ്മു മാറിയിരുന്നു…
അച്ഛൻ വാങ്ങി നൽകിയ വണ്ടിയും ഫോണും വിറ്റു എന്ന് മാത്രമല്ല ഹോസ്റ്റൽ,കോളേജ് ഫീസെന്നൊക്കെ പറഞ്ഞു വാങ്ങിയ ക്യാഷ് മുഴുവൻ കൂട്ടുകാർക്കൊത് അടിച്ചു പൊളിച്ചെന്ന് അറിഞ്ഞപാട് കാലങ്ങൾക്ക് ശേഷം എന്റെ കൈ അവന്റെ കവിളിലേക്ക് പതിയുമ്പോൾ തടസ്സം നില്ക്കാൻ അമ്മയോ ശകാര വർഷമായി അച്ഛനോ എത്തിയില്ല…
വിശപ്പിന്റെ വിലയറിഞ്ഞു വളന്നവനാ ഈ മഹി കഷ്ടപ്പാടിന്റെ കാണാ കയങ്ങൾ താണ്ടി ഇതുവരെ എത്തുന്നതിടെ അനാവശ്യമായി ഒരു രൂപ പോലും ഞാൻ നഷ്ടപ്പെടുത്തിയിട്ടില്ല അറിയ്യോ???
അന്നാദ്യമായി അച്ഛൻ എന്നെ ഓർത്തൊരായിരം സന്തോഷിച്ചിട്ടുണ്ടാവുമെന്ന് ആ കണ്ണുകളിൽ നിന്ന് ഞാൻ വായിച്ചെടുത്തിരുന്നു, ശാപങ്ങളുമായി ‘അമ്മ ശ്രീനിയെ ആട്ടിപ്പുറത്താക്കുമ്പോൾ മറുത്തൊന്നും ഉരിയാടാതെ ഉമ്മറത് അച്ഛൻ ഇരിപ്പുണ്ടായിരുന്നു…….
വാക്കുകൾക്ക് വിരാമം കുറിക്കുമ്പോൾ എന്നെ ഓർത്തു അഭിമാനിക്കുമെന്ന് കരുതിയ അമ്മുവിൻറെ മുഖം കാർമേഘം നിറഞ്ഞ ആകാശം പോലെ സങ്കടം തളംകെട്ടിയിരുന്നു..
മാഹിയേട്ടാ ശ്രീനി ഇങ്ങടേക്ക് വരാറില്ലേ..