എന്നതാൻ നടക്കും nadakattume [Sarath] 63

ഉപേക്ഷിച്ചു. ക്യൂവി ൽ നിന്ന് എങ്ങനെയൊക്കയോ പുറത്ത് എത്തിപ്പെട്ടു, ഇവിടെ വരെ എത്തിയതല്ലേ, ഫേമസ് അയ്യിട്ടുള്ള തിരുപ്പതി ലഡു കഴിക്കാതെ നമ്മൾ എങ്ങനെ തിരിച്ചു പോകും, പിന്നെ ലഡു സംഘടിപ്പിക്കാനുള്ള നെട്ടോട്ടം ആയി.. പിന്നെ ക്യാഷ് കൊടുത്താൽ സ്പെഷ്യൽ ദർശനം അവിടെ ഉണ്ട്, അങ്ങനെ ക്യാഷ് കൊടുത്തിട്ട് കാണുന്ന ദൈവത്തിനെ നമ്മുക് വിശ്വാസം ഇല്ലായിരുന്നു. അങ്ങനെ ലഡുവിന് വേണ്ടി ഇംഗ്ലീഷിലും , ഹിന്ദിയിലും, തമിഴിലും അറിയുവുന്ന ആംഗ്യ ഭാഷയിലും എല്ലാവരോടും ചോദിച്ചു ആരും തരുന്നില്ല ഒരാൾക്കു മൂന്ന് ലഡു മാത്രമേ കിട്ടത്തുള്ളൂ, അതും ബുക്ക് ചെയ്യണം പോലും, അങ്ങനെ ആകെ നിരാശ പെട്ടിരിയ്ക്കുമ്പോൾ ആണ് കൊല്ലത്തിൽ നിന്ന് വന്ന ഒരുകൂട്ടം അയ്യപ്പ സ്വാമി മാര് നമ്മൾ ലഡുവിന് വേണ്ടി തെണ്ടുന്നത് കണ്ടത്, അതിൽ ഒരു സ്വാമി ഒരു ലഡു നമ്മുക് തന്നു, കീശയിൽ നിന്ന് 30 രൂപ എടുത്ത് കൊടുക്കുമ്പോൾ അയാൾ പറഞ്ഞു അത് ആ ഭണ്ടാരത്തിൽ ഇട്ടേക്കു എന്ന്, ഒരു പുഞ്ചിരി സമ്മാനിച്ചു അവർ യാത്ര തിരിച്ചു, ആ ലഡുവിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്വാദ് ഉണ്ടായിരുന്നു, ഈ പൈസ എന്തയാലും ഇവിടെ ഭണ്ടാരത്തിൽ ഇടേണ്ടടാ,ഇത് ഒന്നുമില്ലാത്ത ആരെങ്കിലും കൊടുകാം എന്നായി തീരുമാനം, കുറച്ചു ചന്തകൾ നടന്നു കണ്ട്, തിരുപ്പതിയിൽ നിന്ന് റെയിൽവേസ്റ്റേഷൻ വരെ ഫ്രീ ബസ് ഉണ്ടായിരുന്നു, അങ്ങനെ ആ ബസിൽ കയറി സ്റ്റേഷനിൽ എത്തി, കേറുന്ന വഴിയിൽ ഒരു കുട്ടി വന്ന് നമ്മളോട് പറഞ്ഞു “എൻ പേർഴ്സ് കളഞ്ചേ പോച്, യെതാവ്ത ഹെല്പ് പണ്ണണം അണ്ണാ “. ആ 30രൂപ അവനു വേണ്ടി മാറ്റിവെച്ചതായിരുന്നു. അങ്ങനെ നമ്മൾ കാട്പാടിയിലേക്ക് ട്രെയിൻ കയറി, ടിക്കറ്റ് എടുക്കാത്തത് കൊണ്ട് നമ്മൾ ഡോറിന്റെ സൈഡിൽ തന്നെ നില്കുകയായിരുന്നു. കുറച്ചു് കഴിയുമ്പോൾ ഒരു കൈ കൊട്ട് ശബ്ദം കേൾക്കാൻ തുടങ്ങി.

“യെ ഡ്രാ പത്തു രൂപ “.ഒരു കൂട്ടം ട്രാൻസ്ജൻഡർസ്, പൈസ കൊടുക്കാത്തവരൊയൊക്കെ അസഭ്യവും, തുണി പൊക്കി കാട്ടുവാനും തുടങ്ങി, ഇവരെ ദൈവം ആയ്യി കണ്ടുവരുന്നവരും ഉണ്ട്. പക്ഷെ ഇവരുടെ സ്വരം ഭീക്ഷണി നിറഞ്ഞതായിരുന്നു,അപ്പോഴാണ് ഞാൻ കേരളത്തിലെ ട്രാൻസ്‍ജിൻഡർസിനെ കുറച്ചു ഓർത്തത്,അവരിൽ നിന്ന് വളരെ വ്യത്യസ്തം ആണ് ഇവരുടെ പെരുമാറ്റം, അവര് ഞങ്ങളിലേക് അടുത്ത് “എഡ് റാ തമ്പി ക്യാഷ് ” അക്കാ ക്യാഷ് ഒന്നുമ്മ ഇല്ലേ “എന്ന് നമ്മൾ മറുപടി നൽകി, ലിജിൻ തന്റെ കീശയിൽ ആകെ ഉണ്ടായ ചില്ലറ പൈസ ഒരു 5 രൂപ കൊടുത്തു. അത് വാങ്ങിയിട്ട് “നാൻ അന്ത ബോഗിയിൽ പോയിട്ട് വരുന്ന മുന്നാടി ക്യാഷ് എടുത്തു വചിഡ് “. എവിടുന്ന് പൈസ, പൈസ ഇല്ലാഞ്ഞിട്ട കള്ള വണ്ടി കേറിയത്, ഇത് അതിനേക്കാൾ വലിയ പ്രെശ്നം ആയല്ലോ, അവരെ തിരിച്ചു വന്ന് വീണ്ടും പൈസ ചോദിച്ചു, ഞങ്ങൾ ഇല്ല എന്നു പറഞ്ഞതും കാർക്കിച്ചു ഒരു തുപ്പ് തുപ്പിയത്‌നി ശേഷം കൈയിൽ ഉണ്ടായിരുന്ന വളകൾ രണ്ടും കൂട്ടി ഉരസി പൊട്ടിച്ചു നമ്മുടെ എല്ലാം ദേഹത്തേക്ക് ഇട്ടു. എന്നിട്ട് എന്തൊക്കെയോ പിറുപിർത്തു കൊണ്ടുപോയി, ട്രയിനിലെ ആ തിരിക്കിനിടയിൽആരോപറയുന്നുണ്ടായിരുന്നു “എപ്പടി പണ്ണിയാൽ ഉങ്കൾക് ആര്ക്കുമേ കോളന്ത പോർക്കഥ ,തമ്പികളെ ” ഇങ്ക വിശ്വാസപാടി അപാടിതാ “. സന്തോഷമായി ഗോപിയേട്ടാ സന്തോഷം ആയി,

17 Comments

  1. Ath polich macha …. original poya polund….✌

    1. Originalayi poyathade vellore aa padiche avdane poya real story aane

      1. Ee paranhath complete manasilayilla…. real story aanennalle paranhe…. manasilakanhittaanu kshamichekk prayathintya ennathe 35 pandathe 65 falamaanu cheyyunne…. full tube light ayeend….?✌

        1. Manassilayilla

  2. Kalakki
    Altogether, a different story
    Excellent
    Kadha alpam nirthi nirthi parayoo ?

    1. Actually ithe njngle poya oru original yathra aane

  3. നന്നായിരിക്കുന്നു എഴുത്ത്…

  4. ?✨?????????????_??✨❤️

    ❤️?

  5. Nice ayittund… College life orma vannu ❤️

  6. കാർത്തിവീരാർജ്ജുനൻ

    ??

  7. ❤️❤️

  8. കൊള്ളാം കേട്ടോ.. കള്ള വണ്ടി കയറി യാത്ര സൂപ്പർ ആയി. വിവരണവും കൊള്ളാം.
    സ്നേഹത്തോടെ❤️

  9. ❤️❤️

Comments are closed.