Enikkayi Piravnnaval Part 2 by Praveena Krishna
“എന്താ അച്ചു എന്താ പറ്റിയെ ”
“എന്നേ ഒരാൾ ശല്യം ചെയ്യുന്നു രണ്ടു ദിവസായി. ഞാനിതു പറയാൻ വേണ്ടി ഇന്നലെ ഒത്തിരി നേരം ചേട്ടനെ നോക്കി നിന്നു. ഇന്ന് രാവിലെ അവനെന്റെ കയ്യിൽ കയറിപിടിച്ചിട്ടു പറയുവാ എന്നെ അവന് ഇഷ്ടമാണെന്നു ”
അവൾ കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ലാ. എന്നും ചിരിച്ചു മാത്രം കണ്ടിരുന്ന അവളുടെ മുഖം വിഷമത്തോടെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു.
എന്നും തിളങ്ങി നിന്ന അവളുടെ കണ്ണുകൾ നിന്നു നിറഞ്ഞു കണ്ടു. അവളുടെ കണ്ണുനീരിനു കാരണക്കാരൻ ആയവനോട് എനിക്ക് ദേഷ്യം വന്നു.
“നീ വന്നേ വീട്ടിൽ പോകാൻ നോക്ക്. ഇനി അവൻ വരുവാണെങ്കിൽ വീട്ടിൽ അറിയിക്കും എന്ന് പറഞ്ഞാൽ മതി ”
ഒരുവിധം അവളെ പറഞ്ഞു സമാധാനിക്കാം സമാധാനിപ്പിച്ചു വീട്ടിലേക് പറഞ്ഞു വിട്ടു.
അടുത്ത ദിവസവും അവൾ ഇതേ പരാതിയുമായി വന്നു.
“ഇന്നും അവൻ അവിടെ ഉണ്ടായിരുന്നു. ഞാൻ അവനോടു ഇഷ്ടമാണെന്നു പറഞ്ഞില്ലെങ്കിൽ അവൻ കൈ മുറിക്കും എന്നാ പറയണേ. എനിക്ക് പേടിയാ ചേട്ടാ ”
അവൾ എന്റെ കൈ മുറുകെ പിടിച്ചു വിതുമ്പി.
“ഏയ് നീ വിഷമിക്കണ്ട. നമുക്ക് റെഡി ആക്കാം. എവിടെയാ അവൻ വന്നു നിക്കണേ “.
“ഞാൻ ബസ് സ്റ്റോപ്പിലേക്ക് വരുന്ന വഴിയിലാ ”
“ആഹ് നീ മൈൻഡ് ചെയ്യാതെ പോയാൽ മതി. കുറേ നടന്നു മടുക്കുമ്പോൾ അവൻ പൊയ്ക്കോളും ”
രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ അവളുടെ ഈറനണിഞ്ഞ മിഴികൾ ആയിരുന്നു എന്റെ മനസ്സിൽ.
“അശ്വതി മറുപടി ഒന്നും പറഞ്ഞില്ല. നീ ഇഷ്ടമാണെന്നു പറയുന്നോ അതോ ഞാൻ നിന്റെ മുന്നിൽ വച്ചു എന്റെ കൈ മുറിക്കണോ ”
അച്ചു ഒന്നും മിണ്ടാതെ പോകാൻ തുടങ്ങിയപ്പോൾ അവൻ അവളുടെ കൈയിൽ കയറിപ്പിടിച്ചു.
പെട്ടെന്ന് ഒരാൾ നടന്നു വരുന്നത് അവൾ കണ്ടു. അവൾ നോക്കിയപ്പോൾ വിനു. അവൾ ഓടി അവന്റെ അടുത്തേക് പോയി.
“അച്ചു ഇവിടെ നിൽക്കു ഞാനവനെ ഒന്ന് കണ്ടിട്ട് വരാം. “