അപരാധം കേട്ടപോലെ അപ്പൂന്റെ കണ്ണുകൾ കുറുകി.
“”എന്നിട്ട്…””, അപ്പു ചോദിച്ചു.
“”എന്നിട്ടെന്താ അവന്റെ മുത്തശ്ശി അറിഞ്ഞതോടെ എല്ലാവർക്കും വയറു നിറച്ച് കിട്ടി””,””അതോടെ അവനെ നോക്കാൻ ആരും ഇല്ലാതായി..””,””പ്രായമായ ആ സ്ത്രീയും ഞാനും കൂടിയാ കുഞ്ഞൂട്ടനെ നോക്കി വളർത്തിയത്..””,””അവൻ എന്റെ മോൻ തന്നെയാ… ഇന്റെ വയറ്റിൽ ജനിച്ചില്ലെന്നേ ഉള്ളു…””, ഇന്ദിരാമ്മ ഒന്ന് വിതുമ്പി.
“”അവിടെന്ന് പടി എറങ്ങുമ്പൊ അവന് മൂന്നര വയസെന്തോ ആണ് പ്രായം…””,””പാടത്ത് കൂടി നടന്ന് പോവുമ്പൊ പടിപ്പുരക്കല് നിന്ന് കരയ്ണ കുഞ്ഞൂട്ടനെ ഇനിക്കിന്നും ഓർമ്മ ഇണ്ട്..””,””സത്യം പറഞ്ഞാൽ ആ കുട്ടി മരിച്ച് പോവും എന്ന് തന്നെയാണ് ഞാൻ വിചാരിച്ചിരുന്നത്…””,””അല്ലങ്കിൽ എല്ലാരും കൂടെ അതിനെ കൊല്ലും… ഇത്ര കൊല്ലം കഴിഞ്ഞ് അവനെ കാണാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതേ ഇല്ല…””,””അതും മൂന്നു വയസിൽ എന്നെ കണ്ട അവന് ഇന്റെ മുഖം മറന്ന്ട്ടേ ഇണ്ടായിരുന്നില്ല…””,””പണ്ടൊരു കുഞ്ഞി മുഖമായിരുന്നു കുഞ്ഞൂട്ടന്…””,””അത് കണ്ട് അവനെ കുഞ്ഞാവാ ന്ന് വിളിച്ചത് ഞാനാണ്..””,””ഇപ്പൊ ഒരുപാട്മാറ്റം വന്നിരിക്ക്ണു…””,””കുറുംമ്പും വാശിയൊക്കെ പഴേ പോലെ തന്നെ…””,
എല്ലാം കേട്ട്കഴിഞ്ഞപ്പൊ അപ്പൂന് ഒരു വിങ്ങലനുഭവപ്പെട്ടു. കുഞ്ഞൂട്ടൻ ശരിക്കും ഒറ്റയ്ക്കന്നെയാണ്. ഓരോ വിശ്വാസങ്ങളുടെ പേരിൽ എഴുതിതള്ളിയ ഒരു ജന്മം. എവിടേലും പോയിതൊലയട്ടേന്ന് കരുതിട്ടാണ് ഇങ്ങനെ കയറൂരി വിട്ടിരിക്കണെ. അപ്പു ഓർത്തു.
ഇത്തരം വിശ്വാസങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്ന അവരോടെല്ലാം അപ്പൂന് ഒരു നിമിഷം വെറുപ്പ് തോന്നി. ഇല്ല അവനെ ഇനി ആരു ഇല്ലാത്തവനെ പോലെ നടത്താൻ അപ്പു ഒരുക്കമല്ല. ആർക്ക് വേണ്ടങ്കിലും കൂടെതന്നെ നിർത്തണമെന്ന് അപ്പുതീരുമാനിച്ചു.
പതുക്കെ ഉറക്കം അപ്പൂനെ കാർന്നു തിന്നു..
**********★**********
മറ്റെവിടെയൊ അപ്പൂന്റെ കൂഞ്ഞാവ നിദ്രപുൽകാതെ ആകാശം നോക്കി കിടക്കുന്നുണ്ടായിരുന്നു…
റാന്തൽ വെട്ടത്തിന്റെ വെളിച്ചത്തിൽ അവൻ കൈയ്യിലെ ബാക്കി വന്ന വൈറ്റ്റം ബോട്ടിലിൽ നിന്ന് ഒരു പെഗ് ഡ്രൈ കുടിച്ച്… അടുത്ത് കണ്ട തടി ബെഞ്ചിൽ മലർന്നു കിടന്നു…
അവന്റെ കണ്ണുകൾ പതുക്കെ അടച്ചു…
രണ്ട് കോണിലൂടെയും ഓരോ തുള്ളികൾ നിലത്തേക്ക് വീണു…
തണുപ്പ് അന്തരീക്ഷത്തെ കവർന്നെങ്കിലും മദ്യത്തിന്റെ ചൂടിൽ നിന്ന് കുഞ്ഞൂട്ടനെ അവയ്ക്ക് കിട്ടിയില്ല..
ദൂരെ താഴ്വാരത്ത് നിന്ന് ഒരു തമിഴ് ഫോക്സോംഗ് കുടത്തിലെന്ന പോലെ കേട്ടു….
ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ?, പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല് കൊറച്ചു mindonnum seri aallayorunnado . നിങ്ങള് കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?
നീ ഒരുത്തൻ കാരണം എഴുതി തൊടങ്ങിയതാ..? രണ്ട് പാർട്ട് കൂടി കഴിഞ്ഞാൽ ബൈക്ക് യാത്രികൻ്റെ രണ്ടാമത്തെ ക്ലാമാക്സ് വരുംട്ടോ..നിനക്കും ഡിഡിക്കും ഡെഡിക്കേഷൻ
As usual nalloru part..❤️
As usual നന്ദി…
നല്ല കഥ സ്വന്തം കുടുംബത്തിന് വേണ്ടാണ്ട് അവഗണന ഏറ്റുവാങ്ങേണ്ടി വരിക എന്നത് നിസ്സാരം അല്ല അപ്പു തമാശ കാണിക്കുകയാണേലും നീറുന്നത് avanthe മനസ് aale ആർക്കും വേണ്ടാത്ത ഒരു ജന്മം കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
ഇത് ജസ്റ്റൊരു Drama ആണ് ബ്രോ..?
വെറുതെ അല്ല അന്ന് ഈ കഥ ഉഗ്രൻ ആണെന്ന് പറഞ്ഞത് അല്ലേ ??
മനവേദൻ last പാർട്ട് എഴുതുകയാണ്.. അത് കഴിഞ്ഞു വായിച്ചട്ട് അഭിപ്രായം പറയാട്ടോ ❤❤????
അത് ഞാൻ തന്നെ പറഞ്ഞതല്ലേ…??
വായിക്കൂ… അഭിപ്രായം പറയൂ…
Bro, super ആയിട്ടുണ്ട് .
ഇതുവരെയുള്ള എല്ലാ പാർട്ടും വായിച്ചതാണ് , ഒന്നുകൂടി വായിക്കാൻ നോക്കിയപ്പോൾ ഈ story യുടെ 1st part മാത്രം കാണുന്നില്ല.
അത് എങ്ങനെ search ചെയ്താൽ കിട്ടുമെന്ന് ഒന്ന് പറഞ്ഞു തരാമോ
Bro, തീയാട്ടം എന്നൊരു പാർട്ട് ഉണ്ടായിരുന്നു അത് കഥയുടെ ഫ്ലോയിൽ ഒരു ചേഞ്ച് വരുത്തുന്നതോണ്ട് കളയേണ്ടിവന്നതാണ്. ഇപ്പൊ ഒന്നാം തീയാട്ട് മുതലാണ് തുടക്കം..
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം..
വളരെ നന്നായിട്ടുണ്ട് സൈത്തേ ? എഴുത്തിന്റെ ഭാഷ വളരെ ഇഷ്ടമായി…
ഓരോ ഭാഗങ്ങളിലും എഴുത്തില്‍ പുരോഗതിയുണ്ട്… ആത്മചിന്തന വിവരണങ്ങള്‍ വല്ലാത്തൊരു തരം അനുഭൂതി പകരുന്നു… ഒരുപാട് അക്ഷരത്തെറ്റുകള്‍ വരുന്നുണ്ട്… അതെല്ലാം നല്ലവണ്ണം ശ്രദ്ധിയ്ക്കണം…
കഥ ഇഷ്ടപ്പെട്ടതിൽ വളരേ സന്തോഷം. രണ്ട് മൂന്ന് പ്രാവശ്യം റെഫർ ചെയ്ത് സബ്മിറ്റ് ചെയ്തതാണ്. പിന്നെയും അക്ഷരതെറ്റ് വന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. അടുത്ത പാർട്ടിൽ ശരിയാക്കാം.
Polichu.last scenes bhayagara feel ayi
Man ആദ്യം കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
Aduthath pettann kitto bro
അടുത്ത ആഴ്ച ഇടാൻ ശ്രമിക്കാം bro
Alo സജിത്ത് ബ്രോ.ഞാൻ ബാക്കി വായിച്ചിട്ട് കമൻ്റ് തരാം?
വായിച്ച് വായിച്ച് ഒറങ്ങി പോയോ നീ..
1St ?
?
അളിയാ ക്ഷമിക്കണം , ഇത് നിൻ്റെ കഥ ആണ് എന്ന് ഇന്നാണ് അറിയുന്നത്. ബാക്കി വായിച്ചിട്ട് കമൻ്റ് ഇടാം ?
വേഗം ആയിക്കോട്ടേ…