ഉമ്മായും മ്മദും 2 [Divz] 48

Views : 2090

– അയിനുമാത്രം ഇങ്ങൾക്കിവിടെ എന്തുട്ടാ പണി ?

– അത് …

– എന്താന്ന് …..

– ഇയ്യ് പോയി ഒരു ഊണ് വാങ്ങിക്കൊണ്ട് ബരിൻ ..ഞമ്മക്ക് രണ്ടാൾക്കും അതുകൊണ്ട് കഴിക്കാം ….

– അതവിടെ നിക്കട്ടെ..ഇങ്ങളെന്താ കഞ്ഞി വെക്കാഞ്ഞേ ഇന്ന് ?

-അത് ..അരി എടുക്കാൻ നേരത്താണ് , ലുഡോ കളിയ്ക്കാൻ വിളിച്ചേ …അപ്പൊ ഓർത്തു ഇച്ചിരി നേരം കളിച്ചേച്ചു വന്നു വെക്കലോന്ന് . കളി കഴിഞ്ഞപ്പോ..ഡീൽസ് ഇല്ലേ മ്മ്‌ടെ അതിൽ…ലൈബ് ഉണ്ടെന്ന് പറഞ്ഞു ..പിന്നെ കുറച്ചു നേരം അത് കണ്ടീരുന്നു ………ന്റെ മ്മദേ അയിലെ മരംചാടിടെ വർത്താനം കേട്ടാലിണ്ടല്ല ചിരിച്ചുചിരിച്ചു  ചത്തുപോകും നുമ്മ.

– മരംചാടിയാ ?

– നുമ്മക്ക് കണ്ണട ബെക്കാതെ ഇംഗ്ളീശ്‌
ബായിക്കാൻ കണ്ണുപുടിക്കൂല്ലന്ന് അനക്ക്  അറിയില്ലേ ? ..അപ്പോ നുമ്മ
അടുത്തിരിക്കുന്നോനോട് ചോയിച്ചു ഓൾടെ   പേരെന്താന്ന് ..അപ്പ ഓനാ പറഞ്ഞെ  ‘മരംചാടീന്ന്’..

– കഞ്ഞി വെക്കാത്തതിന്റെ കാരണം ആണോ ഇതൊക്കെ ?

– പിന്നെ , ഇയ്യ്‌ ഈ നട്ടുച്ചക്ക് കെട്ടിയെടുക്കുംന്ന് വിചാരിച്ചില്ല..അല്ല , ഇയ്യെന്താ  ഈ അസമയത്ത് ?

– അസമയോ 🙄 ??

– മകൻ പണിക്കു പോയി ഉമ്മ മാത്രം ഉള്ള
വീട്ടിൽ ഇങ്ങിനാണാ മ്മദേ കേറി വരണേ ?

– ഉമ്മാ അയിന് ഞാൻ എന്റെ വീട്ടിലേക്ക് അല്ലെ വന്നേ ..

– അന്റെ വീടാണെൽ എന്താ ? അനക്ക് വിളിച്ചു പറഞ്ഞിട്ട്  വന്നൂടെ ?

– എന്ത്ന്ന് ?

– ഉമ്മാ , ഞമ്മളങ് ബന്നുണ്ട്‌ ഉച്ചക്ക് ഇങ്ങളിന്ന് ചോറും കറീം  ബെച്ചു ബുദ്ധിമുട്ടണ്ടാന്ന്…ഇജ്ജ്
ബരുന്നറിഞ്ഞിരുന്നേൽ നുമ്മ രണ്ടു റൌണ്ട് ബെടിയും കൂടി ബെച്ചേനേ …തൊലച്ചു !!

-ഇത് നല്ല …….

-ന്റെ തെറ്റാണുമ്മ എല്ലാം എന്റെ തെറ്റാണ്.

-നീ മനസിലാക്കിയല്ലോ മ്മദേ ..ഉമ്മാക്ക് അതുമതി ..

(ഉമ്മ ആയിപോയി ഇല്ലേ ……)

തുടരും …

Recent Stories

The Author

Divz

5 Comments

  1. °~💞അശ്വിൻ💞~°

    Pwoli….🔥😂

  2. 😂nice anall.

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    😂😂 വായിക്കാൻ നല്ല രസം ഉണ്ട് …. ♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com